സ്ത്രീ ഇസ്ലാമിൽ ഫെമിനിസം

സ്ത്രീ ഇസ്ലാമിൽ

By rationaleclub | 12/8/2021

_എന്തുകൊണ്ട്_ സ്ത്രീപുരുഷസമത്വം ഇസ്ലാമിലില്ല? 

       ശാരീരികമായും നയപരമായും സമത്വം സാധ്യമല്ല. ശാരീരികമായ വ്യത്യാസം മാറ്റാൻ സാധ്യമല്ല എന്നത് തർക്കവിഷയം അല്ലല്ലോ. എന്നാൽ നയനിലപാടുകളിലും അതിനു സാധിക്കില്ല. കാരണം ഇസ്‌ലാം മുന്നോട്ടുവെക്കുന്നത് നീതിയാണ്. തുല്യത നീതിയാവുന്ന സ്ഥലങ്ങളിൽ അതാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുക "മുഅ്മിനായ നിലയിൽ പുരുഷനോ സ്ത്രീയോ സൽകർമം  ചെയ്താൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും" (നിസാഅ 123)                    

"വിശ്വാസിയായ നിലയിൽ പുരുഷനോ സ്ത്രീയോ സൽകർമം ചെയ്താൽ അവർക്ക് നല്ല ജീവിതം ഞാൻ നൽകും" (ദാരിയാത് 56) "ആദമിൻറെ സന്തതികളെ എല്ലാം ബഹുമാനിച്ചിരുന്നു" (ഖർആൻ)  ഇവിടെ യാതൊരു വ്യത്യാസവുമില്ല. എന്നാൽ ഭൗതിക ജീവിതത്തിൽ സ്ത്രീയുടെയും പുരുഷനെറയും പ്രകൃതിക്കനുസരിച്ച് നിലപാടുകളിൽ വ്യത്യാസം ഉണ്ട് അത് ഇസ്ലാമിന് മാത്രമുള്ള ഒരു നിലപാട് അല്ല  കേരളത്തിൽ വനിതാകമ്മീഷൻ പ്രവർത്തിക്കുന്നു പുരുഷ കമ്മീഷൻ ഇല്ല എന്തുകൊണ്ട്?  ബസ്സിൽ എന്തുകൊണ്ട് പുരുഷന്മാർക്കു മാത്രമായി സീറ്റില്ല? സ്ത്രീ സുരക്ഷ എന്ന വാക്കുകൾ പരക്കെ കേൾക്കുന്നു എന്നാൽ പുരുഷ സുരക്ഷ എന്ന് പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? എന്താ ഇവിടെ അസമത്വം ഉണ്ടെന്ന് ആരും പറയാത്തത്?  ഇസ്ലാം പറയുമ്പോൾ മാത്രം ഉള്ള പ്രശ്നമാണോ ഇത്. ഇവിടെ സമത്വത്തിനല്ല പ്രാധാന്യം നീതിക്കാണ്. ശാരീരികമായി പുരുഷൻറെ അത്ര ബോഡി പവർ സ്ത്രീക്ക് ഇല്ല എന്നത് ശാസ്ത്രീയമാണ്. മാനസിക പ്രശ്നങ്ങൾ പുരുഷനെപ്പോലെ സഹിക്കാൻ സാധിക്കില്ല. അതുകൊണ്ട് നൽകുന്ന പരിഗണനയാണ്. ശാരീരിക വൈകല്യമുള്ളവർക്ക് പ്രത്യേകം ആനുകൂല്യം നൽകുന്നത് അസമത്വം എന്ന് പറയാം പക്ഷേ അവിടെ സമത്വത്തിനല്ല, നീതിക്കാണ് പ്രസക്തി. ക്യൂവിൽ നിൽക്കുന്ന പടുവൃദ്ധനെ മുന്നിലേക്ക് വിളിച്ചാൽ അസമത്വം ഉണ്ട്. പക്ഷേ അത് നീതിയും ധർമ്മവും ആണ്. ഇത്തരം നിലപാടുകൾ ഇസ്ലാമിനുണ്ട്. അവർ ജുമുഅ ജമാഅത്തിന് പോകണമെന്നില്ല. 

നീതിക്കായുള്ള അസമത്വം എല്ലാ യുക്തിവാദികളുടെയും ഫെമിനിസ്റ്റുകളുടെയും അടുക്കളയിൽ വരെ കാണും. ഇതെല്ലാം എടുത്തുകളഞ്ഞ് സമത്വം സൃഷ്ടിക്കുന്നത് അവരോടുള്ള അനീതിയാണ്. നമ്മുടെ നാട്ടിൽ പിന്നോക്ക വിഭാഗത്തിന് നൽകുന്ന പരിഗണന അസമത്വമാണ് എന്ന് പറയുമോ. വലിയ വീട് വെച്ചവന് ടാക്സും കരണ്ടും അധികം ചെലവിൽ, റേഷൻകടയിൽ അരിയിലും തരംതിരിക്കൽ, ഗവൺമെൻറ് ഹോസ്പിറ്റലിലും, മൊത്തത്തിൽ ആകെ അസമത്വം!! എന്താ ഇതൊക്കെ ഇസ്ലാം കൊണ്ടുവന്നതാണോ? ഈ നിയമങ്ങളെല്ലാം യുക്തി മതക്കാർക്ക് എങ്ങനെ ഉൾക്കൊള്ളാൻ സാധിക്കും.? ഭാര്യക്കും മക്കൾക്കും നൽകുന്ന സനേഹം ഒന്നാവാമോ? പെരുമാറ്റം ഒരുപോലെ ആവാമോ? ഇല്ലെങ്കിൽ, കെട്ടിയവളോടും കുട്ടികളോടും ഇല്ലാത്ത സമത്വം എന്തിന് സമൂഹത്തിൽ സ്ഥാപിക്കാൻ ശബ്ദമുണ്ടാക്കുന്നത്? എന്നാൽ ഇവിടെയെല്ലാം നീതിയുണ്ടന്നത് അവിതർക്കിതമാണ്. ഇതാണ് ഇസ്ലാമിൻറെ തത്വം.

     ഇസ്ലാമിൽ സത്രീയെ പുരുഷന്മാരുടെ സേവകരായി കാണുന്നില്ലേ****?

     🅰 ഇല്ല, എന്ന് മാത്രമല്ല സേവനത്തിൽ മറിച്ചാണ് ഇസ്ലാമിൻറെ നിരീക്ഷണം. പാചകം, ഡ്രസ്സ് ക്ലീനിംഗ്, വീട് ക്ലീനിങ്, തുടങ്ങിയ എല്ലാ ഉത്തരവാദിത്വവും പുരുഷനാണ്. 

       ഇസ്‌ലാം ഒരു സമ്പൂർണ മതമാണ്.  ലോകത്ത് ഒരു മതത്തിലും ഇത്തരം നിരീക്ഷണങ്ങളും നിയമങ്ങളും കാണില്ല. ഭാര്യ, ഭർത്താവ് അവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി ഇസ്ലാം പറഞ്ഞിട്ടുണ്ട്. എന്നാൽ വിമർശകർ ഇസ്ലാമിക കർമശാസ്ത്രം കാണുക പോലും ചെയ്യുന്നില്ല. സ്ത്രീ ദാസ്യവേല ചെയ്യണം എന്നല്ല മറിച്ച് സ്ത്രീക്ക് ഒരു ദാസ്യയെ വേണമെങ്കിൽ നിയമിച്ചു കൊടുക്കണം എന്നാണ്.

     നിൻറെ ആവശ്യങ്ങൾ ഞാൻ നിർവഹിച്ചു തരാം (അലക്കുക, പാകം ചെയ്യുക, വീട് വൃത്തിയാക്കുക മുതലായവ) എന്നാൽ ഒരാളെ നിർത്തുന്നതിന് ചിലവഴിക്കുന്ന പണം എനിക്കുതന്നെ എടുക്കാമല്ലോ എന്ന് ഭർത്താവ് പറഞ്ഞു അവളെ നിർബന്ധിക്കരുത് സ്ത്രീക്ക് ലജ്ജ ഉണ്ടാക്കുന്ന കാര്യം ആയതുകൊണ്ട് മറ്റൊരാളെ നിയമിക്കുക തന്നെ വേണം (തുഹ്ഫ & ശർവാനി 8/316)

വീട്, വസ്ത്രം, വീട്ടുപകരണങ്ങൾ, ഭക്ഷണം എന്നിവ നൽകുന്നതിന് പുറമേയുള്ള കാര്യമാണ് ഇവിടെ വിശദീകരിച്ചത്. എന്നാൽ നല്ല സമ്പർക്കം സ്ഥാപിക്കാൻ പരസ്പര സഹായങ്ങൾ സഹായകമാകുന്നത് കൊണ്ട് ഇതെല്ലാം ഭാര്യ നിർവഹിച്ചാലും പ്രതിഫലം ലഭിക്കുന്നതാണ്. 

  ഇമാം നവവി (റ) പറയുന്നു ഇതെല്ലാം (നേരത്തെ സൂചിപ്പിച്ച കാര്യങ്ങൾ ) പുരുഷൻ ചെയ്താൽ ബാധ്യത നിർവ്വഹിക്കൽ ആണ്. സ്ത്രീ നിർവഹിച്ചാൽ അവളിൽ നിന്നുള്ള സേവനം ആണ്. (ശർഹ് മുസ്‌ലിം)

   കുട്ടികളെ മുലയൂട്ടൽ, അവരുടെ ചിലവുകൾ, വിദ്യാഭ്യാസം എല്ലാം പുരുഷന്മാരുടെ ഉത്തരവാദിത്വത്തിൽ പെട്ടതാകുന്നു. പ്രസവിച്ച മൂന്ന് അല്ലെങ്കിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഏത് സ്ത്രീക്കും മുലയൂട്ടൽ നിർബന്ധമില്ല. ചെയ്യുകയാണെങ്കിൽ  കുട്ടിയുടെ വലിയ്യിൽ നിന്നും പണം ആവശ്യപ്പെടാം. വേറെ ആരും ആ കൃത്യം നിർവഹിക്കാൻ അവിടെ ഇല്ലെങ്കിൽ അവൾ തന്നെ ചെയ്ൽ നിർബന്ധമാണ് പണം ആവശ്യപ്പെടുകയും ചെയ്യാം. (തുഹ്ഫ 8/351) ഇത്രയും കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച ഏത് യുക്തി മതഗ്രന്ഥമാണ് ഇവിടെയുള്ളത്? 

     ❓ വീട് വിട്ടു പുറത്തു പോകാൻ സ്ത്രീക്ക് എന്തിനാണ് ഭർത്താവിൻറെ സമ്മതം?

     🅰   ഇവിടെ പ്രകൃതിയുടെ ഒരു വ്യവസ്ഥിതി പറയേണ്ടതുണ്ട്. ലോകത്ത് എല്ലാ നാടുകളിലും ഭരണം ഉണ്ട് എല്ലാവരും ഭരണകർത്താക്കൾ ആയാലോ അപകടമല്ലേ? എന്നാൽ ഒരു ഭരണാധികാരിയും ഇല്ലാതിരുന്നാലോ? രണ്ടും അപകടമാണ്. ക്രമസമാധാനം നിലനിൽക്കില്ല, ജനങ്ങൾക്ക് നീതി ലഭിക്കില്ല ഇത് അംഗീകരിക്കാത്ത ആരുമില്ല.

ഞാനെൻറെ നാടു വിട്ടു പോകുമ്പോൾ എന്തിനാണ് എമിഗ്രേഷൻ ? എന്ന് ആരെങ്കിലും ചോദിക്കുമോ?  ഇവരുടെ സമ്മതം വേണോ എനിക്ക് മറ്റൊരു നാട്ടിൽ പോവാൻ? നാടിന്റെ പുറത്ത് ഏത് പൗരൻ പോവുകയാണെങ്കിലും സീൽ അടിച്ചു സമ്മതം വാങ്ങണം അല്ലാത്തവർക്ക് പോവാൻ പാടില്ല. ഇവിടെ നിയമം ഉണ്ടല്ലോ അത് അംഗീകരിക്കുന്ന രൂപത്തിൽ പോകാൻ എനിക്ക് സമ്മതം തരണം അടിക്കണം ന്യായമാണ്, കാര്യം ശരിയാണ് ചില ഭരണാധികാരി അതിന് അതീതമായി ചെയ്താലോ നാടുവിടാൻ സാധിക്കില്ല. എന്നാൽ പിന്നെ ഈ ഭരണം എന്ന സംവിധാനം മാറ്റി രാഷ്ട്രങ്ങൾ എന്ന് അതിരുകളില്ലാത്ത, കോടതിയില്ലാത്ത, പോലീസില്ലാത്ത ലോകം സൃഷ്ടിക്കുകയല്ലേ നല്ലത്? ഇതാണ് ഒരു ശരിയായ യുക്തിവാദി. എന്തൊരു നല്ല അവതരണം!! സ്വാതന്ത്ര്യത്തിന്റ എസൻസ് !! ആർക്കും ആരുടെയും സമ്മതം വേണ്ട. കഴിവുള്ളവൻ മറ്റുള്ളവരെ അടിച്ചു കൊല്ലുന്ന ലോകം,

നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിൽ കഴിവുള്ളവൻ അതിജീവിക്കും, ആക്രമിക്കപ്പെട്ട വന് നീതി ലഭിക്കാൻ ഇടമില്ല യുക്തിവാദി സ്വപ്നം കാണുന്ന പ്രാചീന യുഗം.

പക്ഷെ, ഭരണത്തിൻറെ ഒരു തല്ലാണിവിടെ. കേന്ദ്രഭരണം, സംസ്ഥാനം, പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, വാർഡ് അങ്ങനെയെന്തെല്ലാം!! ഇത് ആരെയും വലുതാക്കാനോ, ചെറുതാക്കാനോ അല്ല. നീതി ലഭിക്കാൻ, കാര്യനിർവ്വഹണങ്ങൾ ക്രമത്തിലും ചിട്ടയിലും ഉത്തരവാദിത്വത്തോടെ നിർവഹിക്കുവാൻ.

എന്നാൽ ഇതെല്ലാം ഒരു കുടുംബത്തിലും വേണം ആർക്കാണ് കുട്ടികളുടെ ഉത്തരവാദിത്വം ? ആര് ചിലവ് നടത്തണം? കുട്ടികൾക്ക് ആരാണ് ഭക്ഷണം നൽകുക വസ്ത്രം വാങ്ങുക? ഒരു ചുമതലയുള്ള ആളു വേണം. നാലാളുകൾ ചായ കുടിക്കാൻ ഹോട്ടലിൽ കയറി, കാശ് കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ചു ഒരാൾ ടോയിലറ്റിലും വേറൊരാൾ കൈ കഴുകീട്ട് എണ്ണ പോവുന്നില്ല എന്നും പറഞ്ഞു നില്ക്കുന്നതു കാണാം. ഇത് കുടുംബത്തിൽ വരാൻ പറ്റുമോ കുട്ടി സ്കൂളിൽ നിന്ന് വരുന്ന സമയം ആരും വീട്ടിലില്ല ഉപ്പയും ഉമ്മയും അവരുടെ ഇഷ്ടത്തിന് പുറത്തു പോയതാണ് ! ഇവിടെ ഭരണവും ചുമതലകളും വീതിക്കണം. ആർക്കു നൽകും ഭരണം? വോട്ടിങ്ങിന് വെച്ചാലോ എല്ലാ കുടുംബത്തിലും വോട്ടിംഗ്, അപ്പോൾ ആർക്കാന് വോട്ട് ചെയ്യുക. മക്കൾ ആർക്ക് ചെയ്യും ഉപ്പ ഉമ്മ  ഇവരാണ് മത്സരത്തിൽ ഉള്ളത്, എന്ത് ചെയ്യും?

ജനാധിപത്യ സ്വഭാവം അതല്ലേ നല്ലത് പക്ഷേ ഇവിടെ പ്രായോഗികമാണോ? പറയുന്നത് കേട്ടാൽ വലിയ ബുദ്ധിമാൻ ആണെന്ന് തോന്നുന്നു ബുദ്ധിഇല്ലാത്തവൻ !! ശാസ്ത്രീയമായി, പ്രകൃതിയോടു യോജിച്ച് ഇസ്ലാം ഒരാളെ തെരഞ്ഞെടുത്തു.

الرجال قوامون على النساء (النساء34)

"പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു" ( നിസാഅ 34)

ഇത്ര നീട്ടിപ്പരത്തി പറയണോ, എല്ലാ മതത്തിലും മതം ഇല്ലാത്തിടത്തും കുടുബം നല്ല രൂപത്തിൽ പോകുന്നുണ്ടല്ലോ. ഉണ്ട്, അത് മതത്തിൽ നിന്ന് വന്നതാണ്. മനുഷ്യനെ സൃഷ്ടിക്കുമ്പോൾ അവനു മതവും നൽകി. പിന്നെ ചിലതെല്ലാം വഴിതെറ്റി പല മതങ്ങളായി ഈ സംവിധാനം അവിടെയെല്ലാം ബാക്കിയുണ്ട്., എന്നാൽ ആരെല്ലാം എന്തെല്ലാം നിർവഹിക്കണമെന്ന് ഡാററ അവിടെയൊന്നുമില്ല. പ്രശ്നം വന്നാൽ തീരുമാനിക്കാൻ ഒരു ഭരണഘടന വേണ്ടേ? അതിനു ഇന്ത്യൻ ഭരണഘടന ഉണ്ടല്ലോ? അതെല്ലാം മനുഷ്യൻ നിർമ്മിച്ചതല്ലേ അപ്പോൾ ആദ്യ മനുഷ്യർക്ക് ഏതു നിയമം ആയിരുന്നു. ഇവിടെയാണ് ഇസ്ലാമിൻറെ കാഴ്ചപ്പാടുകളുടെ പ്രസക്തി. പ്രകൃതിപരമായി തന്നെ ചിലരിൽ അത്തരം കഴിവുകൾ അന്തർലീനമായി കിടക്കുന്നു. അത് ദൈവം സംവിധാനിച്ചതാണ്. യുക്തിവിശ്വാസിയുടെ കാഴ്ചപ്പാട് പ്രകാരം നൂറ്റാണ്ടുകളായി നടന്ന ജനിതക മ്യൂട്ടേഷൻ വഴി പരിണമിച്ചതാണ്. 

വിഷയത്തിലേക്ക് വരാം ഏതായാലും ഭരണകേന്ദ്രം വിട്ടുപോകാൻ സീൽ വേണം, അനുവാദം വേണം ഇവിടെയും അങ്ങനെ തന്നെ അനുമതി വേണം അപകടം ഇല്ലെങ്കിൽ അനുമതി നൽകണം. 

ما اكرم النسا الا كريم وما اهانهن الا ليُيم (جامع آلصغير)

മാന്യതയുള്ളവനല്ലാതെ സ്ത്രീകളെ ബഹുമാനിക്കുകയില്ല ദുഷ്ടനല്ലാതെ അവരെ നിന്ദിക്കുകയില്ല. (ജാമിഉ സ്സഗീർ ) 

എന്നാൽ ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇസ്ലാമിൻറെ കുഴപ്പമല്ല ഇന്ത്യയിൽ ആളുകൾ കുറ്റകൃത്യം ചെയ്യുന്നത് ഭരണഘടനയുടെ കുഴപ്പമാണോ? ഭരണം എന്ന സംവിധാനം പൗരന്മാരെ  തരംതിരിക്കലാണെന്ന് പറയരുത് വിവേചനമായും കാണരുത്. അങ്ങനെയെങ്കിൽ ലോക ഭരണസംവിധാനം എല്ലാം പിരിച്ചു വരേണ്ടി വരില്ലേ? മുഖ്യമന്ത്രിക്ക് ചില പരിഗണന നൽകുന്നു. അത് വ്യക്തി എന്ന നിലയിലല്ല മറിച്ച് അയാളിലുള്ള ഉത്തരവാദിത്വമാണ്. എല്ലാ പൗരന്മാരും ക്യൂ നിൽക്കുമ്പോൾ മന്ത്രിക്ക് ക്യൂ ഇല്ല. അത് വേർതിരിവാണ് പക്ഷേ അനിവാര്യമാണ്. അയാൾക്ക് പുറത്ത് ഒരുപാട് കാര്യങ്ങൾ നിർവഹിക്കാനുണ്ട്. ഇതുതന്നെയാണ് പുരുഷനും, സ്ത്രീയും തമ്മിലുള്ള വ്യത്യാസം.  ചെറിയ ഭരണകാര്യങ്ങൾ പുരുഷന്മാരിൽ പൊതുവേ ഉണ്ട് അതുകൊണ്ട്ള്ള വ്യത്യാസമാണ്. 

   മനുഷ്യസൃഷ്ടിപ്പിൽ ഈ വ്യത്യാസം കാണാം. അഥവാ യുക്തിവാദിയുടെ ഭാഷയിൽ നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിൽ മ്യൂട്ടേഷൻ നടന്ന അതിജീവിച്ചു വന്ന പുരുഷനും സ്ത്രീയും വ്യത്യസ്ത ശൈലിയിലാണ്. അത് ഇസ്ലാം മുന്നോട്ടുവച്ച വ്യവസ്ഥിതിക്കു വേണ്ടി അതിജീവിച്ചു പൂർണമായതാണ്. സ്ത്രീ പുരുഷനെ ആശ്രയിക്കുന്നു പുരുഷൻ അവളെ സംരക്ഷിക്കുന്നു. ഇത് അവരിൽ പ്രകൃതിപരമായി എങ്ങനെ ഉണ്ടായി?

الرجال قوامون على النساء (نساء 34)

സ്ത്രീപുരുഷൻ ഇണകളിൽ നിന്ന് ആഗ്രഹിക്കുന്നതിന്റ മനശാസ്ത്ര വ്യത്യാസം നോക്കാം:-

 പുരുഷൻ:  അവന്റെ കഴിവ് സ്ത്രീ അംഗീകരിക്കണം, അവൾക്ക് എന്താണ് ആവശ്യം എന്ന് അവനോട് പറയണം, അവൻറെ കഴിവ് സമ്മതിക്കണം. (Alite Dily: Apr. 2014)

ഇത് ഒരു ഭരണാധികാരിയുടെ ആവശ്യങ്ങളാണ്.

സ്ത്രീ: പരിചരണം, സാമ്പത്തികവും മാനസികവുമായ സുരക്ഷ, മാനസികവും ശാരീരികവുമായ ശക്തി അവനിൽ ഉണ്ടാവുക ( psychology today: Oct. 2014) ഇതാവട്ടെ ഒരു ഭരണാധികാരി യിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങളും. ഇതെങ്ങനെ കൃത്യമായി വന്നു ഭരണം എന്നത് ഒരു വിവേചനം ആണെങ്കിൽ, തിന്മ യാണെങ്കിൽ ലോകത്തുള്ള ആകെ വ്യവസ്ഥിതി പറിച്ചെറിയണം. ഭരണങ്ങൾ ഇല്ലാതെ ആമസോൺ കാട്ടിലെ മൃഗങ്ങളെ പോലെ പരന്നൊഴുകുക ഇതാണ് യുക്തിവാദി സ്വപ്നം കാണുന്ന ലോകം  എന്തായാലും ഇസ്ലാമിനെറ ഈ സിസ്റ്റം സൂപ്പറാണ്. പ്രകൃതിയും ശാസ്ത്രവും ഒരുപോലെ അംഗീകരിക്കുന്ന സംവിധാനം. 

ഇസ്ലാം ഭരണരംഗത്ത് നിന്ന് സ്ത്രീകളെ അകറ്റുന്നത് എന്തിന്?

      🅰 ഭരണം എന്നത് മേൽക്കോയ്മയോ പ്രസക്തിയോ അല്ല ചില കൃത്യനിർവഹണത്തിനാണ്. പ്രശസ്തിക്ക് വേണ്ടിയാണ് ഭരണം എന്നത് തലതിരിഞ്ഞ സമീപനമാണ്. പ്രശസ്തി ലഭിക്കുന്നതും അതിനുവേണ്ടി കടന്നുവരുന്നതും വ്യത്യസ്തമാണ്. ചുമതലകൾ ഏറ്റെടുത്ത് നീതിപൂർവ്വം ദൗത്യം നിർവ്വഹിക്കുന്നതാണ് ഇസ്ലാമിന്റെ ദൃഷ്ടിയിൽ ഭരണം.

تلك الدار الاخرة نجعلها للذين لا يريدون علوا في الارض ولا فسادا -(قصص 83)

ഭൂമിയിൽ ഒരന്നത്യമോ, കുഴപ്പമോ ആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം ഒരുക്കിക്കൊടുക്കുന്നത് അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവർക്ക് ആകുന്നു (ഖസസ് 83)

"അബൂസഈദ് എന്നിവരിൽ നിന്നും നിവേദനം ചെയ്യുന്നു അദ്ദേഹം പറഞ്ഞു എന്നോട് അല്ലാഹുവിൻറെ പ്രവാചകർ പറഞ്ഞു അബ്ദുറഹ്മാനെ നീ ഒരിക്കലും അധികാരം ആവശ്യപ്പെടരുത്. ചോദിക്കാതെ ഏൽപ്പിക്കപ്പെട്ടാൽ നീ അതിൽ സഹായിക്ക് പെടും ചോദിച്ചു വാങ്ങിയാൽ നിന്നിലേക്ക് ഏൽപ്പിക്കപ്പെടും" (അല്ലാഹുവിൻറെ പ്രീതിലത മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല എന്ന് വിവക്ഷ)

(ബുഖാരി, മുസ്‌ലിം)

"അബുദറിൽ നിന്നും ഉദ്ധരിക്കുന്നു. ഞാൻ നബിയോട് ചോദിച്ചു അല്ലാഹുവിൻറെ പ്രവാചകരെ എന്നെ ഗവർണറായി നിയോഗിച്ചുകൂടെ? അപ്പോൾ അവിടുത്തെ കൈകൊണ്ട് എൻറെ തോളിൽ തട്ടി പറഞ്ഞു അബൂദർ: നിങ്ങൾ ഒരു ശക്തി പറഞ്ഞ ആളാണ് തീർച്ചയായും ഭരണം അതിൻറെ നിയമമനുസരിച്ച് നിർവഹിച്ചില്ലെങ്കിൽ പരലോകത്ത് ദുഃഖവും, പരാജയമാണ് അതൊരു അമാനത്താകുന്നു." ( മുസ്ലിം)

അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം. തീർച്ചയായും നബി പറഞ്ഞു നിങ്ങൾ ഭരണം ആഗ്രഹിക്കുന്നു അത് അന്ത്യനാളിൽ ദുഃഖമാവും (ബുഖാരി)

ഇതാണ് ഭരണവുമായി ഇസ്ലാമിൻറെ നിലപാട്. കേവലം അല്ലാഹുവിനുവേണ്ടി വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുക നീതിപൂർവ്വം നിർവഹിക്കുക. ഏത് അനീതിയും സൃഷ്ടിക്കപ്പെടും ഇസ്ലാമിലെ സൂക്ഷ്മതയുള്ള പലരും ഭരണ ചുമതലകൾ നിരസിച്ചത് കാണാം. ഇന്ന് ഭരണം അഴിമതി, കളവ്, പൂഴ്ത്തിവെപ്പ്, ധനസമ്പാദനം ഇതൊക്കെയാണ്  ഇതെല്ലാം ആളുകൾ ആഗ്രഹിക്കുന്നു. ഇത് ആത്മാർത്ഥതയല്ല മേൽക്കോയ്മ നേടുകയാണ്.

ഇസ്ലാം പറഞ്ഞ ലക്ഷ്യം മാത്രമാണെങ്കിൽ പുരുഷനും സ്ത്രീയും ഭരണം ആഗ്രഹിക്കുകയില്ല.  സുഹൃത്ത് മറ്റൊരാളുടെ വീട്ടിൽ എത്തിക്കാൻ പറഞ്ഞ വസ്തുവുമായി പോകുമ്പോൾ അദ്ദേഹത്തിൻറെ വീടിൻറെ അടുത്തേക്കുള്ള ഒരു സ്ത്രീ ആ വഴി വരുന്നു. അപ്പോൾ വിചാരിച്ചു എന്നാൽ ഇത് അവളുടെ കയ്യിൽ കൊടുത്തു വിടാം. അപ്പോൾ അവിടുന്ന് മറ്റൊരാൾ പറയുന്നു  അതൊരു സ്ത്രീയല്ലേ? നിങ്ങൾ തന്നെ കൊണ്ടുപോവുക. ഇതൊരു ഉദാഹരണം. വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും അവരെ നാം ഏൽപ്പിക്കാറില്ല. ഈ വലിയ കർമ്മം അവരുടെ തലയിൽ കെട്ടിവെക്കുന്നവരെ കുറിച്ചാണ് നബി (സ) പറഞ്ഞത്

لن يفلح قوم ولوا امرهم امراة (بخاري)

 സ്ത്രീകളെ ഭരണം ഏൽപ്പിച്ചവർ വിജയിക്കില്ല. (ബുഖാരി)

 *ഭരണം വിജയിക്കില്ല എന്നല്ല. ജനത വിജയിക്കില്ല.* കാരണം അവർ എല്ലാവരും ചേർന്ന് ചെയ്ത കുറ്റമാണിത്. മുകളിൽ പറഞ്ഞ ഹദീസിൽ അബൂദറിനോട (റ) പറഞ്ഞത് നിങ്ങൾ ദുർബലനാണ് ഈ ദൗർബല്യം പൊതുവിൽ സ്ത്രീകളുടെ ശരീരപ്രകൃതി ആയതുകൊണ്ട് പ്രവാചകൻ (സ) പാടേ വിലക്കി എന്നാൽ ആ ദൗർബല്യം ഒരു പൂർണതയാണ് രണ്ട വാഹനങ്ങളാണ് റിക്ഷയും ഗുഡ്സും ഒന്നിൽ യാത്രക്കാർക്ക് ഇരിക്കാൻ സ്വീററുണ്ട്. ഗുഡ്സിൽ ലോഡിംഗിനുളള സൗകര്യമണ്. രണ്ടും ന്യൂനതയല്ല ഓരോന്നിന്റെയും ആവശ്യത്തിനുള്ള പൂർണതയാണ്. വേറെയും പല കാരണങ്ങളുമുണ്ട്. 

ഇസ്ലാം സ്ത്രീകളെ അടിക്കാൻ പറഞ്ഞിട്ടുണ്ടല്ലോ, ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ?

    🅰ഒരു ചെറിയ അടിയിൽ വലിയ പ്രശ്നം ഒതുക്കാം എങ്കിൽ അതൊരു കുറ്റമാണോ? കുട്ടികളെ അടിക്കാറില്ല അതൊരു നന്മക്ക് വേണ്ടിയാണ്, അക്രമമായി ആരും മനസ്സിലാകാറില്ല

ശിക്ഷ രണ്ടു രൂപത്തിൽ ഉണ്ട്

1 ചെയ്ത് തിന്മക്ക് പ്രതികാരം             

2 തെറ്റുകൾ തിരുത്താനും ആവർത്തിക്കാതിരിക്കാനും 

തെറ്റിന് പ്രതികാരമായിട്ടല്ല ഭാര്യമാരെ അടിക്കുന്നത്. ഏതെങ്കിലും ചില വ്യക്തികൾ ഭരണസംവിധാനങ്ങൾക്കെതിരെ രംഗത്തുവന്നാൽ, ഭരണഘടന അംഗീകരിക്കാതിരുന്നാൽ ആവശ്യമായ ശിക്ഷാനടപടികൾ ഉണ്ടാവും ഇതൊരു പുതിയ കാര്യമാണോ?  ഇത് അനീതിയാണോ? സംവിധാനം തകരാതെ മുന്നോട്ടു പോവാനുള്ള വഴികൾ ആണ്. ഇതാവർത്തിച്ചാൽ ഭരണം തകരും. 

      എന്നാൽ കുടുംബം എന്ന ഭരണ പ്രദേശവും തദൈവ. മാതാപിതാക്കളിലുള്ള പ്രശ്നം കുട്ടികളിൽ അരാജകത്വം, വിഷാദം, ഭയം, അക്രമവാസന തുടങ്ങി അനേകം പ്രശ്നങ്ങളുണ്ടാക്കുന്നു.

കുട്ടികളുടെ ചുമതലയുളള പരുഷൻ അനിവാര്യമായും അത് തിരുത്തണം, അത് കൂടുംബത്തോടുള്ള കടമയാണ്. ഒരു കുടുംബത്തിലെ ഭരണാധികാരി എന്ന നിലയിൽ നിയമമനുസരിച്ച് തെറ്റുകൾക്ക് ശിക്ഷ നൽകണം അത് കുട്ടികളോട് നാം ചെയ്യാറുണ്ടല്ലോ ഇതൊരു വലിയ നന്മയാണ്. 

അതിന് അടിക്കാൻ പറയണോ?

  🅰  വേണ്ട, അങ്ങനെ പറഞ്ഞിട്ടില്ല മറ്റുള്ള എല്ലാ വഴികളും അടയുമ്പോൾ മാത്രമാണ് അടിയെകുറിച്ച് ഖുർആൻ പരാമർശിച്ചത്. മറ്റു ഏത് തന്ത്രപരമായ മാർഗ്ഗവും അടിക്കുന്നതിനു മുൻപ് അവനു സ്വീകരിക്കാം         

കിടപ്പറ വെടിയണമെന്ന് ഖുർആൻ പറഞ്ഞില്ലെ? അത് സ്ത്രീകളെ ഒറ്റപ്പെടുത്തുകയല്ലേ? 

🅰 കിടപ്പറ വെടിയാൻ അല്ല പറഞ്ഞത് അതൊരു പൊതു പ്രയോഗമാണ് ഖുർആൻ പറഞ്ഞത് അവളോട് ശാരീരിക ബന്ധം ഒഴിവാക്കാനാണ്.