വഹ്‌യ് മാനസിക വിഭ്രാന്തിയോ?
ചോദ്യം : വഹ്‌യിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ അതൊരു മാനസിക വിഭ്രാന്തിയാണന്ന് തോന്നും. ചിലര്‍ സ്‌കിസോേഫ്രനിയ ബാധിച്ചതാണന്ന് പറഞ്ഞിട്ടുമുണ്ടല്ലോ.
ഉത്തരം : ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്! എല്ലാ ആരോപണങ്ങള്‍ക്കും വസ്തു നിഷ്ഠമായ മറുപടികളും വന്നിട്ടുണ്ട്. ഓറിയന്റലിസ്റ്റ്, കൃസ്ത്യന്‍ ആരോപണങ്ങളെ ഉപജീവിച്ച് കേരളത്തില്‍ എടമുറക് ആണ് ആദ്യമായി ഈ ആരോപണം ഉന്നയിക്കുന്നത്. ഇസ്ലാമിനെ തകര്‍ക്കാന്‍ വേണ്ടി എത്ര വ്യാജമായ ആരോപണങ്ങളും ഇറക്കുമതി ചെയ്യും എന്നതിനും നിരീശ്വവാദികള്‍ക്ക് തെളിവുകളോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നതിനും തെളിവാണ് ഇതാക്കെ. സ്‌കിസോേഫ്രനിയക്കുറിച്ചും പ്രവാചകരെ കുറിച്ചും അറിയുന്ന ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുകയുമില്ല.
സ്‌കിസോഫ്രേനിയ ഏറ്റവും മാരകമായ മാനസികരോഗമാണ്. പലപ്പോഴും രോഗി സംസാരിക്കുന്നതെന്തെന്ന് മനസ്സിലാകില്ല. നിരര്‍ത്ഥകമായ മുറിയന്‍ വാചകങ്ങള്‍, പരസ്പരം ബന്ധമില്ലാത്ത വാക്യങ്ങള്‍, സംസാരഘടനയില്‍ അടുക്കും ചിട്ടയും ഉണ്ടാവില്ല. ചിലര്‍ സംസാരിക്കാന്‍ ശ്രമിക്കും; കഴിയില്ല. ക്രമേണ മൂകരായി മാറും. മറ്റു ചിലര്‍ നിയന്ത്രണം വിട്ട് ഹാലിളകും. ഭക്ഷണത്തിലെ ക്രമരാഹിത്യം, ശാരീരികമായ കഠിനക്ഷീണം എന്നിവ പ്രകടമാവും. ചില സമയത്ത് ഭക്ഷണത്തോട് അമിതമായ ആര്‍ത്തി കാണിക്കും. ഈ രോഗികളുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കും. സന്തോഷ വേളയില്‍ പൊട്ടിക്കരയും. സന്താപം വരുമ്പോള്‍ പൊട്ടിച്ചിരിക്കും. ഇവര്‍ അന്തര്‍മുഖമായിരിക്കും. സാമൂഹിക പ്രശ്‌നങ്ങളില്‍ തീരെ ഇടപെടില്ല. മറ്റുള്ളവരുമായി സമരസപ്പെടാനാവില്ല, ഭയംമൂലം സ്വന്തം അസ്തിത്വം നശിച്ച് മറ്റുള്ളവരുടെ അടിമയായി ജീവിക്കാനുള്ള പ്രവണത പ്രകടമാക്കുന്നു. മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രവാചക ജീവിതത്തില്‍ എവിടെയെങ്കിലും കണ്ടതായി ആ തിരു ജീവിതം വായിച്ച ഒരാള്‍ക്കും കഴിയില്ല.
സ്ഫുടമായ അറബിയില്‍ എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ശാന്തനും സൗമ്യനുമായി മാത്രമാണ് അവിടുന്ന് സംസാരിച്ചത്. തുര്‍മുദിയില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് വായിക്കുക. നിങ്ങളൊക്കെ സംസാരിക്കും പ്രകാരം ധൃതിയില്‍ പറഞ്ഞൊപ്പിക്കുന്ന സംഭവമായിരുന്നില്ല പ്രവാചകന്റെത്. പ്രത്യുത വ്യക്തവും സ്ഫുടവുമായ വാക്കുകളുപയോഗിച്ച് സാവകാശമാണ് അവിടുന്ന് സംസാരിക്കുക. കേട്ടിരുന്നവര്‍ക്കൊക്കെ അത് ഒപ്പിയെടുക്കാന്‍ കഴിയും. സംസാരകലയുടെ സകലമാന സൗന്ദര്യവും ആവാഹിച്ചെടുത്ത് സംബോധിതരുടെ സാഹചര്യവും ചുറ്റുപാടുകളും മനസ്സിലാക്കി സരസവും സരളവുമായ ശൈലിയില്‍ അവരോട് സംവദിച്ച് ഒരു മഹാജനസഞ്ചയത്തെ തന്നിലേക്കടുപ്പിച്ച ചരിത്ര പുരുഷനെ മാനസിക രോഗിയെന്ന് വിളിക്കുന്നവനല്ലേ ശരിക്കും മാനസിക രോഗി? വിശാലമായ പ്രപഞ്ചത്തിന് പിന്നിലൊരു നിയന്താവില്ലെന്ന് വിശ്വസിക്കാന്‍ മാത്രം ഭ്രാന്തമായ നിഷേധാത്മകത ബാധിച്ചവര്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത്?
ഭക്ഷണത്തിന്റെ കാര്യത്തിലും നിയതമായ അടുക്കും ചിട്ടയും അവിടുന്ന് കാണിച്ചിട്ടുണ്ട്. പ്രവാചകന്‍ പ്രാകൃതനെപ്പോലെ വാരിവലിച്ച് വിഴുങ്ങിയില്ല. ആര്‍ത്തി കാണിച്ചിട്ടില്ല. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു. ഇഷ്മില്ലാത്തത് മാറ്റിവെച്ചു. ഒരിക്കലും വയറ് നിറച്ചുണ്ടില്ല. ആഹാര ക്രമത്തില്‍ അത്യുല്‍കൃഷ്ട പാഠങ്ങളാണ് പ്രവാചകന്‍ പ്രവര്‍ത്തിച്ചതും പഠിപ്പിച്ചതുമെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാവുന്നതേയയൊള്ളൂ. . ഭക്ഷണത്തിന്റെ കാര്യത്തില്‍ മാനസിക രോഗിയുടെ ഏത് ലക്ഷണമാണ് ഈ യുക്തിവാദികള്‍ കാണുന്നത്?
സമൂഹഗാത്രത്തിന്റെ സകലമാന വികാരങ്ങളും നെഞ്ചിലേറ്റിയ സമൂഹനവോത്ഥാന നായകനെ അന്തര്‍മുഖനെന്ന് വിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. തമ്മില്‍ തല്ലിയ ഗോത്രങ്ങളെ ഏകോദര സഹോദരങ്ങളാക്കിയ അതുല്യ നേതൃത്വം, ലഹരിയിലും ലൈംഗികതയിലും ജീവിതം തുലച്ച യുവതയെ സാംസ്‌കാരികതയുടെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിച്ച അനുപമ വ്യക്തിത്വം., ഇരുപത്തിമൂന്ന് വര്‍ഷത്തെ ഹ്രസ്വമായ കാലയളവുകള്‍ക്കുള്ളില്‍ പീഢനങ്ങളുടെ മുള്‍ക്കിരീടങ്ങള്‍ വകഞ്ഞു മാറ്റി ഇരുപതോളം രാഷ്ട്രങ്ങളുടെ ആധിപത്യത്തിലേക്ക് നടന്നു ചെന്ന രാഷ്ട്രീയ നയതന്ത്രജ്ഞന്‍, കലാപഭൂമിയായിരു്ന്ന അറേബ്യയെ സമാധാനത്തിന്റെ പറുദീസയാക്കി മാറ്റിയ ശാന്തിദൂത്, ഒരു അന്തര്‍മുഖനായിരുന്നുവോ? മാനസിക രോഗിയാണെന്നോ? ജീവിത കാലം മുഴുവന്‍ ഒരേ തത്വത്തിലേക്ക് വിളിച്ച ആ വിപ്ലവ നായകന്‍ പലപ്പോഴും പല സ്വഭാവങ്ങള്‍ കാണിച്ചുവോ? ഹാലിളകിയെന്നോ? പടച്ചവന് മാത്രമേ തലകുനിക്കാവൂ എന്ന് പ്രസംഗിച്ച് നടന്ന ആ അജയ്യ നായകന്‍ അടിമത്വത്തിന് ദാഹിച്ചുവെന്നോ? അവിടുത്തെ വാക്കും പ്രവൃത്തിയും സമരസപ്പെട്ടില്ലെന്നോ?
സാധാരണക്കാര്‍ക്കുണ്ടാവാത്ത ചില അനുഭവങ്ങള്‍ പ്രവാചകനുണ്ടായിരുന്നുവെന്നത് ശരിയാണ്. ജിബ്‌രീല്‍ മാലാഖ ദിവ്യ സന്ദേശവുമായി വന്നിരുന്നു. പലപ്പോഴും കൂടെയുണ്ടായിരുന്നവര്‍ ജിബ്‌രീലിനെ കണ്ടിരുന്നില്ല. വേറെ ചിലപ്പോള്‍ അശരീരി കേട്ടിരുന്നു, സഹചര്‍ കേട്ടിരുന്നില്ല. വഹ്‌യ് തുടക്കം ചിലപ്പോള്‍ മണിനാദം പോലെയായിരുന്നു. അപ്പോള്‍ പ്രവാചകന് പ്രയാസം അനുഭവപ്പെട്ടിരുന്നു. മറ്റുള്ളവര്‍ കേള്‍ക്കാത്തത് കേള്‍ക്കകയും കാണാത്തത് കാണുകയും അനുഭവിക്കാത്തത് അനുഭവിക്കയും ചെയ്യുക എന്ന അവസ്ഥ ചിത്തഭ്രമം ബാധിച്ചവര്‍ക്ക് ഉണ്ടാവാറുണ്ട് എന്നത് ശരിയാണ്. ഇത് രണ്ടും ഒരേ വിതാനത്തില്‍ വായിച്ചതാണ് ഭൗതികവാദിക്ക് പറ്റിയ അമളി. രോഗിയുടെത് hallucination ആണ്. അയഥാര്‍ത്ഥങ്ങള്‍ അവര്‍ക്ക് മുമ്പില്‍ യഥാര്‍ത്ഥ്യങ്ങളായി തോന്നുകയാണ്. അമ്മായി തന്റെ മുമ്പില്‍ വന്ന് നില്‍ക്കുന്നത് പോലെ രോഗിക്ക് തോന്നുന്നു. അമ്മായിയെ വിളിക്കുന്നു. യഥാര്‍ത്ഥത്തില്‍ അമ്മായി വേറെ വീട്ടിലാണ്. അവിടെ വന്നിട്ടേയില്ല എന്നവര്‍ തന്നെ പറയുന്നു. പിന്നെ എന്താണ് കാര്യം? രോഗിയുടെ തകരാര്‍ മാത്രമാണ്.
എന്നാല്‍ വഹ്‌യിന്റ കാര്യം അങ്ങനെ അല്ല. അവിടെ ജിബ്രീല്‍ വന്നു എന്നതിനര്‍ത്ഥം വന്നു എന്ന് തന്നെയാണ്. അത് കൊണ്ടാണ് നാളെ അബൂജഹല്‍ ഇവിടെ വീഴും എന്ന് വഹ്‌യിന്റ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ അബൂജഹല്‍ പിറ്റേന്ന് അവിടെ തന്നെ വീഴുന്നത്. അത് കൊണ്ടാണ് വഹ്‌യ് ഇറങ്ങുമ്പോള്‍ മാത്രം ഭാരം കൂടുന്നത്. അപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ തകരാണ്
ഇനി ഒരാള്‍ ഒരു രോഗത്തിന്റെ/കാര്യത്തിന്റെ ലക്ഷണമായി പറയപ്പെടുന്ന ഒരു കാര്യം ഒരാളില്‍ ഉണ്ട് എന്ന് തന്നെ സങ്കല്‍പിക്കക. എന്നാല്‍ തന്നെ അയാള്‍ക്ക് ആ രോഗമാണെന്ന് പറയാമോ? കുരക്കുന്നവരൊക്കെ ക്ഷയ രോഗികളാണോ? വിറക്കുന്നവരൊക്കെ ടൈഫോയ്ഡ് രോഗികളാണോ? ശരീരം മെലിഞ്ഞവരൊക്കെ എയ്ഡ്‌സ് രോഗികളാണോ? മറ്റുള്ളവര്‍ കാണാത്തത് കാണുന്നവരൊക്കെ സ്‌കിസോഫേനിയ രോഗികളാണ് എന്നാണോ? വെളിച്ചമുള്ളപ്പോഴൊക്കെ സൂര്യന്‍ ഉദിച്ചരിക്കണമെന്നുണ്ടോ? തലപ്പാവു ധരിച്ചവരൊക്കെ ഇസ്ലാം മത പണ്ഡിതരാണോ? ഒരു ഫലത്തിന് ഒരൊറ്റ നിമിത്തമേ ഉണ്ടാകൂ എന്ന കണ്ടു പിടുത്തമാണ് ഏറ്റവും പെട്ടെന്ന് ചികിത്സക്കു വിധേയമാക്കേണ്ടത്. തിരുനബിക്ക് ചിത്തഭ്രമം ആയിരുന്നു എന്ന വാദത്തെ ഒറിയന്റലിസ്റ്റുകള്‍ തന്നെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിട്ടുണ്ട്
ക േശ െശിരൃലറശയഹല വേമ േമ ുലൃീെി ൗെയഷലര േീേ ലുശഹലു്യെ, ീൃ വ്യേെലൃശമ, ീൃ ല്‌ലി ൗിഴീ്‌ലൃിമയഹല ളശെേ ീള ലാീശേീി, രീൗഹറ വമ്‌ല യലലി വേല മരശേ്‌ല ഹലമറലൃ ീള ാശഹശമേൃ്യ ലഃുലറശശേീി,െ ീൃ വേല രീീഹ ളമൃലെലശിഴ ഴൗശറല ീള രശ്യേേെമലേ മിറ മ ഴൃീംശിഴ ൃലഹശഴശീൗ െരീാാൗിശ്യേ; യൗ േമഹഹ വേശ െംല സിീം ങൗവമാാമറ ീേ വമ്‌ല യലലി.
It is incredible that a person subject to epilepsy, or hysteria, or even ungovernable fits of emotion, could have been the active leader of military expeditions, or the cool far-seeing guide of city-state and a growing religious community; but all this we know Muhammad to have been.
(Introduction to the quran by montgomery watt and Richard Bell)
ഖുര്‍ആന്‍ പറയുന്നു
وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَجْنُونٍ (36الصافات:)
كَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهِمْ مِنْ رَسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ (الذاريات 52)
ن وَالْقَلَمِ وَمَا يَسْطُرُونَ (1) مَا أَنْتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ (2 القلم:)
أَفْتَرَى عَلَى اللَّهِ كَذِبًا أَمْ بِهِ جِنَّةٌ بَلِ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ فِي الْعَذَابِ وَالضَّلَالِ الْبَعِيدِ (سبأ 8)
قُلْ إِنَّمَا أَعِظُكُمْ بِوَاحِدَةٍ أَنْ تَقُومُوا لِلَّهِ مَثْنَى وَفُرَادَى ثُمَّ تَتَفَكَّرُوا مَا بِصَاحِبِكُمْ مِنْ جِنَّةٍ إِنْ هُوَ إِلَّا نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ (سبأ 46)