പ്രപഞ്ചത്തിൻ്റെ തുടക്കവും നാസ്തിക വിഭ്രാന്തിയും
None

പ്രപഞ്ചത്തിൻ്റെ തുടക്കവും നാസ്തിക വിഭ്രാന്തിയും

By rationaleclub | November 25, 2024

നാസ്തികരുടെ പ്രപഞ്ചത്തിന്റെ തുടക്കത്തെ സംബന്ധിച്ച ഒരു ചർച്ചാവേദിയാണ് രംഗം. പ്രപഞ്ചം കൃത്യമായ നിയമങ്ങളുടെയും ആസൂത്രണത്തോടെയുമാണ് സൃഷ്ടിക്കപ്പെട്ടതെന്നും അതിന് കൃത്യമായ അറിവ് ആവശ്യമാണെന്നും; അത് സ്വയം ഉണ്ടാകുമോ എന്ന് ഒരാളുടെ ചോദ്യം? നാസ്തികരുടെ ചങ്കിന് കൊള്ളുന്ന ഈ ചോദ്യം അവർ പ്രതീക്ഷിച്ചിരിക്കില്ല. പിന്നെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടായി. അതിനു പറഞ്ഞ മറുപടിയാണ് ഏറെ രസകരം. ഒന്നും മൈനസ് ഒന്നും കൂട്ടിയാൽ സീറോ ആണ് കിട്ടുകയെന്നും അതുകൊണ്ട് സീറോയിൽ നിന്ന് പ്ലസ് ഒന്നും മൈനസ് ഒന്നും ഉണ്ടാകാമെന്ന് അങ്ങ് തട്ടിവിട്ടു. എന്താണാവോ ഇദ്ദേഹം ഉദ്ദേശിച്ചത്? സീറോയിൽ നിന്ന് പ്ലസ് ഒന്നും മൈനസ് ഒന്നും സ്വയം ഉണ്ടാകുമെന്നോ? അൻപതും ഇരുപത്തി അഞ്ചും കൂട്ടിയാൽ 75 കിട്ടും അതിനർത്ഥം 75ൽ നിന്ന് അൻപതും ഇരുപത്തി അഞ്ചും സ്വയം ഉണ്ടാകുമെന്നാണോ? ഗണിതശാസ്ത്രത്തിന്റെ ബാലപാഠം അറിയുന്നവരാരും അങ്ങനെ പറയില്ല. പിന്നെയാണ് യമണ്ടൻ മണ്ടത്തരം വെച്ചുകാച്ചിയത്. പ്രപഞ്ചത്തിലെ മൊത്തം എനർജി കൂട്ടിയാൽ പൂജ്യമാണെന്നും അതുകൊണ്ട് പൂർണ്ണ ശൂന്യതയിൽ നിന്ന് പ്രപഞ്ചം തനിയെ ഉണ്ടാകാമെന്നും. പ്രപഞ്ചത്തിലെ മൊത്തം എനർജി പൂജ്യമാണെന്നതിനെ സംബന്ധിച്ച തർക്കങ്ങൾ നമുക്ക് വിടാം. പ്രപഞ്ചത്തിലെ മൊത്തം എനർജി പൂജ്യമാണെന്ന് പറയുന്നത് ദ്രവ്യത്തിൻ്റെ പോസിറ്റീവ് എനർജിയും ഗുരുത്വാകർഷണം മൂലമുള്ള നെഗറ്റീവ് എനർജിയും പരസ്പരം റദ്ദാക്കപ്പെടുന്നത് കൊണ്ടാണ്. അപ്പോൾ ഇതനുസരിച്ച് പോസിറ്റീവ് എനർജിയുള്ള ഒരു ദ്രവ്യമണ്ഡലവും നെഗറ്റീവ് എനർജിയുള്ള ഒരു ഗുരുത്വാകർഷണ മണ്ഡലവും ഉണ്ടെങ്കിൽ മാത്രമേ ഈ പറയുന്നത് സംഗതമാവൂ. എങ്കിൽ പിന്നെ പ്രപഞ്ചം പൂർണ്ണ ശൂന്യതയിൽ നിന്ന് വന്നതാണെന്ന് എങ്ങനെ പറയാൻ പറ്റും? വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിലുട നീളം. പ്രപഞ്ചത്തിൽ നിന്ന് ഇന്ന് കാണുന്ന മുഴുവൻ ആറ്റവും റേഡിയേഷനും ഗ്രാവിറ്റിയും മാറ്റിക്കഴിഞ്ഞാലും അവിടെ മാറ്ററും ആൻ്റിമാറ്ററും പൂർണ ശൂന്യതയിൽ നിന്ന് കൂണ് പോലെ മുളച്ചു വരും എന്നാണ് അദ്ദേഹം പറയുന്നത്. ഇന്നു കാണുന്ന പ്രപഞ്ചത്തിൽ നിന്ന് ഈ പറഞ്ഞവയെല്ലാം നീക്കിയാലും അവിടെ സ്പേസ് - ടൈം ഉണ്ട്. പിന്നെ അതെങ്ങനെയാണ് പൂർണ്ണ ശൂന്യതയാവുക? ഇദ്ദേഹം സ്കൂളിൽ കുട്ടികൾക്ക് ഫിസിക്സ് ക്ലാസെടുക്കുന്ന ഒരു അധ്യാപകനാണെന്നാണറിവ്. ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. പ്രപഞ്ചത്തിന് തുടക്കമില്ലെന്നും ശൂന്യതയിൽ നിന്ന് ഒന്നും ഉണ്ടാകുന്നില്ലെന്നും പറയുന്ന നാസ്തികരാണ് പൂർണ്ണ ശൂന്യതയിൽ നിന്ന് പ്രപഞ്ചം ഉണ്ടാവുന്നത് മൊട്ടുസൂചി ഉണ്ടാക്കുന്നതിനേക്കാ ൾ എളുപ്പമാണെന്ന് തള്ളി മറിക്കുന്നത്. നാസ്തികർക്ക് ശാസ്ത്രം മതത്തെ എതിർക്കാനുള്ള ഒരു ടൂൾ മാത്രമാണ്. അതിന് ശാസ്ത്രത്തിൻ്റെ പേരിൽ എന്ത് വിവരക്കേടും വിളമ്പും. സയൻസിലെ ചില പദാവലികൾ പറഞ്ഞ് സദസ്സിനെ തെറ്റിദ്ധരിപ്പിക്കും. കൃത്യമായ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച സൃഷ്ടിപ്പിന് പിന്നിൽ കൃത്യമായ അറിവും ആസൂത്രണവും ആവശ്യമാണെന്നും അത് സ്വയം ഉണ്ടാവുമോ എന്ന ചോദ്യത്തെ നേരിട്ടതും നാം കണ്ടു. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഊർജ്ഞസംരക്ഷണ നിയമവും ഐൻസ്റ്റീൻ്റെ E = mc2 എന്നതും അങ്ങിനെ സയൻസിന്റെ കുറെ പദാവലികൾ വാരിവിതറി, ഇതെല്ലാം പൂർണ ശൂന്യതയിൽ നിന്ന് പ്രപഞ്ചം സ്വയം ഉണ്ടാകാമെന്നതിൻ്റെ തെളിവാണോ എന്ന് സദസ്സിൽ നിന്നാരും ചോദിക്കുകയില്ല. കാരണം സയൻസിന്റെ പേരിൽ പറയുന്നതെല്ലാം നാസ്തികർക്ക് വേദവാക്യമാണ്. അത് കേട്ട് കുഞ്ഞാടുകൾ കയ്യടിക്കും. മതങ്ങൾ തകർന്നടിഞ്ഞു എന്ന് പറഞ്ഞ് പിരിഞ്ഞു പോകും. Absence of evidence is evidence of absence എന്നാണല്ലോ ഇമ്മിണി ബല്യ ദൈബം പറഞ്ഞ് പഠിപ്പിച്ചത്. മുഹ്‌യിദ്ധീൻ സഖാഫി കാവനൂർ