ചളിക്കുണ്ടിൽ അസ്തമിക്കുന്ന സൂര്യൻ!
❓ ഖുർആൻ പറയുന്നു: حَتَّى إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِنْدَهَا قَوْمًا قُلْنَا يَاذَا الْقَرْنَيْنِ إِمَّا أَنْ تُعَذِّبَ وَإِمَّا أَنْ تَتَّخِذَ فِيهِمْ حُسْنًا (86)الكهف സൂര്യൻ ചളിക്കുണ്ടിൽ അസ്തമിക്കുന്നു എന്ന് പറയുന്നത് മണ്ടത്തരമല്ലേ?
🅰 സൂര്യൻ ചളിക്കുണ്ടിൽ അസ്തമിക്കുന്നു എന്ന് ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. "അസ്തമയ നേരത്ത് സൂര്യൻ ഒരു ചളിക്കുണ്ടിൽ അസ്തമിക്കുന്നതായി ദുൽഖർനൈനിക്ക് അനുഭവപ്പെട്ടു( وَجَدَهَا )" എന്നു മാത്രമേ ഖുർആനിലുള്ളൂ. അത് ഒരാളുടെ അനുഭവത്തിന്റെ ആവിഷ്ക്കാരമാണ്. അതിലെന്ത് ശാസ്ത്ര വിരുദ്ധതയാണുള്ളത്? ഹൃദയമുള്ളവർ അതിന്റെ സാഹിത്യ സൗന്ദര്യം ആസ്വദിക്കും.
❓ സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് എത്തി എന്നതിന് നിങ്ങൾ സന്ധ്യാസമയം വ്യാഖ്യാനിച്ചത് അട്ടിമറിയല്ലേ?
🅰 'മഗ്‌രിബ് ' എന്ന വാക്ക് 'ഗറബ' എന്ന ക്രിയയുടെ സ്ഥല/ സമയ നാമമാണ്. അസ്തമിക്കുന്ന സമയം/ സ്ഥലം എന്ന രണ്ടും അർത്ഥവും അതിനുണ്ട്. അതിൽ സമയം എന്ന അർത്ഥമാണ് ഞാൻ വെച്ചത് എന്നുമാത്രം.
❓ അപ്പോൾ സ്ഥലം എന്നും ആയിക്കൂടെ? ആവാം. ലേ ?
🅰 അതിനെന്താ കുഴപ്പം? സൂര്യാസ്തമയം കാണാൻ കന്യാകുമാരിയിലേക്ക് പോകുന്നവരില്ലേ? അവർ സൂര്യാസ്തമയ സ്ഥലത്ത് അത് കാണാനെത്തി എന്നു പറഞ്ഞാൽ ആരെങ്കിലും വടിയും വാളും എടുക്കാറുണ്ടോ? അങ്ങനെയും അർത്ഥമാവാം.
അങ്ങനെ അദ്ദേഹം സൂര്യാസ്തമയം കാണാൻ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലത്തെത്തി.അങ്ങനെ കറുത്ത ചെളികൾ അടഞ്ഞുകൂടിയ ഒരു ഉഷ്ണ ജല പ്രവാഹത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു എന്നാണ് ഖുർആൻ പറയുന്നത്.
❓ അപ്പോൾ ചളിക്കുണ്ടിലും അപ്പുറത്തുള്ള അർത്ഥമാണല്ലോ നിങ്ങൾ കൊടുത്തിരിക്കുന്നത്. അങ്ങനെയാണോ സൂക്തത്തിന്റെ അർത്ഥം.?
🅰ഖുർആനിന്റെ പ്രയോഗംعين حمئة എന്നാണ്.عين حامية എന്നും നിവേദനം വന്നിട്ടുണ്ട്.ഇത് രണ്ടും നബി(സ്വ) തങ്ങളിൽ നിന്നും വന്നിട്ടുള്ളതാണ്.حمئة എന്ന് പറഞ്ഞാൽ mudport എന്നർത്ഥം പറയാവുന്ന കറുത്തിരുണ്ട വസ്തുക്കളെല്ലാം അടിഞ്ഞ് കൂടിയ ഒരു ഒരു നീരുറവ എന്നാണർത്ഥം പറയുന്നത്.حامية എന്ന് പറഞ്ഞാൽ حارّة നല്ല ഉഷ്ണ ജലം പ്രവഹിക്കുന്ന നീരുറവ എന്നർത്ഥം പറയാം. അപ്പോൾ عين حمئة എന്ന് പറഞ്ഞാലും عين حامية എന്ന് പറഞ്ഞാലും രണ്ട് വ്യത്യസ്തമായ അർത്ഥമാണ് ലഭിക്കുക. എന്നാൽ ഈ രണ്ട് പാരായണങ്ങളും നബി(സ്വ) നിന്ന് തന്നെ നിവേദനം ചെയതിട്ടുള്ളതിനാൽ രണ്ടർത്ഥവും സാധ്യമാണ്.
ഈ രണ്ട് പാരായണ ഭേദങ്ങളെയും ഒരുമിച്ച് ചേർത്ത് കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞ് കൂടിയിരിക്കുന്ന ഉഷ്ണ ജലസ്രോതസ്സ് എന്ന് അർത്ഥം പറയാമെന്ന് ഇമാം ഖുർതുബി രേഖപ്പെടുത്തുന്നത് കാണാം.
❓ അപ്പോൾ സംശയം ആകെ വർധിച്ചു. ഈ വ്യഖ്യാന പ്രകാരം കടൽ കറുത്ത ചളിയാണോ? അവിടെ ഉഷ്ണ ജല പ്രവാഹമുണ്ടോ?എന്തൊക്കെയാണീ പറയുന്നത്.!
🅰 ഇതിന്റെ ഉത്തരം നിങ്ങളാണ് പറയേണ്ടത്. മുഹമ്മദ് നബി താൻ കണ്ട കാര്യം അങ്ങനത്തന്നെ പറഞ്ഞതാണന്നല്ലേ നിങ്ങളുടെ വ്യഖ്യാനം? എങ്കിൽ ചളിക്കുണ്ട് എന്നെങ്ങനെയാണ് പറയുക?
ഉഷ്ണ ജലം എന്ന് എങ്ങനെ പറയും? അതിന് ഒന്നുകിൽ അനിത സാധാരണമായ സാഹിത്യകാരനാവണം. അതുമല്ലെങ്കിൽ ദുൽഖർനൈൻ എത്തിപ്പെട്ട സ്ഥലത്തെക്കുറിച്ച ജിയോഗ്രഫിക്കൽ പ്രത്യേകതകൾ അറിയുന്ന ശാസ്ത്രജ്ഞനാകണം. ഒരു പുസ്തകവും വായിക്കാത്തയാൾ എന്ത് സാഹിത്യകാരനാണ്? ആറാം നൂറ്റാണ്ടിൽ എന്ത് ജിയോഗ്രഫി പഠനമാണ്?
❓ അതേക്കുറിച്ച് താങ്കൾക്ക് എന്ത് വിശദീകരണമാണ് തരാനുള്ളത്?
🅰 ഖുർആൻ ദൈവികമാണ് എന്നതിന് തെളിവാണ് ഈ സംഭവവും.
❓ അതെങ്ങനെ?
🅰 ദുർഖർനൈനിയുടെ ചരിത്രമാണ് ഖുർആൻ വിശദീകരിക്കുന്നത്. മുഹമ്മദ് നബിക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്നത് ചിന്തനീയമല്ലേ? നമ്മെ സംബന്ധിച്ചടത്തോളം സര്യാസ്തമയം ഈ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു സ്ഥലം ലോകത്തുണ്ട് എന്ന് മനസ്സിലാക്കാൻ ഈ സൂക്തം ഉപകാരപ്പെടും. ദുർഖർനൈൻ തന്റെ സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി അവിടെ എത്തിയിട്ടുണ്ടെന്നും അനുമാനിക്കാം.
❓ അങ്ങനെ വല്ല സ്ഥലവും ഭൂമിയിലുണ്ടോ?
🅰 ഉണ്ടാവണം. അത് അന്വേഷിക്കേണ്ടത് നാമാണ്. ദുൽഖർനൈൻ (അ) കണ്ടത് കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞ് കൂടിയിട്ടുള്ള കറുത്ത നിറത്തിലുള്ള ഉഷ്ണ ജലസ്രോതസ്സാണ് എന്നാണ് നാം മനസ്സിലാക്കിയത്. എവിടെയാണത് കണ്ടത്? അതിനും ഒരു സൂചന ഖുർആൻ തന്നിട്ടുണ്ട്. സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ എത്തിച്ചേരുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ എന്നാണല്ലോ ഖുർആനിക സൂചന. .مغرب الشمس എന്ന പദപ്രയോഗത്തിന് മറ്റൊരർത്ഥം കൂടെ മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ട്. ഇബ്നു കസീർ പറയുന്നു
وَقَوْلُهُ: حَتَّى إِذا بَلَغَ مَغْرِبَ الشَّمْسِ أَيْ فَسَلَكَ طَرِيقًا حَتَّى وَصَلَ إِلَى أَقْصَى مَا يَسْلُكُ فِيهِ مِنَ الْأَرْضِ مِنْ نَاحِيَةِ الْمَغْرِبِ
പാശ്ചാത്യൻ രാജ്യങ്ങളിലൂടെ കരഭൂമിയുടെ ഒരറ്റത്തോളം ചേർന്ന് കരയുടെ ഏറ്റവും പടിഞ്ഞാറ്എത്തിയപ്പോള് എന്നാണ് ഉദ്ദേശ്യം. ദുർഖർനൈൻ അവിടെ ഒരു ജനതയെ കണ്ടു എന്നും ഖുർആനിലുണ്ട്. അപ്പോൾ അത് ജനവാസമുള്ള സ്ഥലമാണ് എന്നും നിരീക്ഷിക്കാം. തഫ്സീറുകളിൽ പറയുന്ന പ്രകാരം, അവരവിടെ കണ്ട ആളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. വലിയ ശക്തിയും കഴിവും ഉണ്ടായിരുന്ന ആളുകളായിരുന്നു അവർ. അവരുടെ ഭാഷയും സംസ്ക്കാരവും വ്യത്യസ്തമായിരുന്നു.
ചുരുക്കത്തിൽ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പ്രദേശത്ത്,വ്യത്യസ്തമായ ഭാഷകളും വ്യത്യസ്തമായ സംസ്ക്കാരങ്ങളുമുള്ള, അവിശ്വാസികളായ നല്ല ശക്തിയും കഴിവും ഉണ്ടായിരുന്ന ഒരു ജന സമൂഹം താമസിച്ചിരുന്നു,. അവിടെ കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞുകൂടിയ ഉഷ്ണ ജലസ്രോതസ്സായ ഒരുജലാശയമുണ്ട്സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ച് കൂടുന്ന സ്ഥലമാണത്. അത്തരം ഒരു പ്രദേശത്താണ് ദുൽഖർനൈൻ അദ്ദേഹത്തിന്റെ പടയോട്ടത്തിൽ ചെന്നെത്തിയത്.
❓ ഇങ്ങനെയുള്ള ഒരു സ്ഥലം ഭൂമിയിലെവിടെയെങ്കിലും ഉണ്ടോ?
🅰. അതാണ് നാം അന്വേഷിക്കുന്നത്. കണ്ടെത്തിയാലേ വിശ്വസിക്കൂ എന്ന വാശിയൊന്നും നമുക്കില്ല.അത് ഇന്ന സ്ഥലമാണ് എന്ന് ഖുർആൻ വ്യാഖ്യാതാക്കൾ കൃത്യമായി നിർണ്ണയിച്ചിട്ടുമില്ല. ഭൗമാന്തര യാത്രകൾ /വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്രകൾ സുപരിചിതമല്ലാത്ത നബി(സ്വ) തങ്ങളുടെ കാലഘട്ടത്തിലെ സ്വഹാബികൾക്കോ അന്ന് തിരുനബിയെ കേട്ട, അറിഞ്ഞ, മനസ്സിലാക്കിയ ആളുകൾക്കോ അങ്ങനെയൊരു ഭൂപ്രദേശം ഭൂമിയിൽ എവിടെയെങ്കിലും ഉള്ളതായി അറിയുമായിരുന്നില്ല. വിശുദ്ധ ഖുർആൻ ഒരു സോഷ്യൽ പ്രൊഡക്റ്റ് ആയിരുന്നെങ്കിൽ (അവിടുന്ന് തന്റെ ചുറ്റുപാടുകളിൽ നിന്ന് മനസ്സിലാക്കി വെച്ചിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥമായിരുന്നുവെങ്കിൽ) ഇങ്ങനെയൊരു പരാമർശം അതിൽ വരിക അസാധ്യമാണല്ലോ.
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ, ആസിഡിനേക്കാൾ തീക്ഷണമായി തിളച്ചുമറിയുന്ന ജലാശയത്തിന്റെ ചൂട് പരിശോധിക്കാൻ ഇറങ്ങിയ ഇരുപത്തിമൂന്ന് വയസ്സുള്ള Colin Nathaniel Scott എന്ന ചെറുപ്പക്കാരൻ 200 ഡിഗ്രി സെൽഷ്യസിൽ അധികം ചൂടുള്ള ആ ജലാശയത്തിലേക്ക് വീണ് മരിച്ച് പോയത് 2016ലാണ്. അവന്റെ ശരീരം പോലും തിരിച്ച് കിട്ടിയില്ല.
❓ എവിടെയാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്? അതിന് നമ്മുടെ വിഷയവുമായി എന്താണ് ബന്ധം?
🅰️ കരയുടെ പടിഞ്ഞാറ് ഭാഗത്ത് അമേരിക്കയിൽ വ്യോമിംഗ്, ഐഡഹോ, മൊണ്ടാന എന്നീ മൂന്ന് സ്റ്റേറ്റുകളിലായി മൂവായിരത്തിയഞ്ഞൂറ് ചതുരശ്ര കി.മീ വ്യാപിച്ച് കിടക്കുന്ന ഭൂപ്രദേശമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. ലോകത്തെ ഏറ്റവും മികച്ച വൈവിധ്യമാർന്ന കാഴ്ചകൾ ഒരുക്കിയിട്ടുള്ള ഒരു നാഷണൽ പാർക്കാണിത്. ഭൂമിയിലെ എറ്റവും തീക്ഷണമായ ചൂട് വമിക്കുന്ന നീരുറവകളുള്ള ജിയോ തെർമൽ ഏരിയയാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അഗ്നി പർവ്വത സ്ഫോടനത്തിന്റെ ഒരു ബാക്കിപത്രമായി നിലനിൽക്കുന്ന ഒരു പ്രദേശമാണ് ഈ പാർക്കിലെ തെർമ്മൽ ഏരിയ.ഉഷ്ണ ജല സ്രോതസ്സുകൾ, വാതകങ്ങൾ വമിക്കുന്ന പർവ്വതങ്ങൾ, പല വർണ്ണത്തിലുള്ള ചൂടു നീരുറവകൾ, ചെങ്കുത്തായ മലകളിൽ നിന്ന് കുത്തിയൊഴുകുന്ന മലവെള്ളച്ചാട്ടങ്ങൾ ഇങ്ങനെ പലത് കൊണ്ടും ശ്രദ്ധേയമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. ധാരാളം ഗൈസറുകളും (حامية) Mudports (حمئة) ളും ഇവിടെ ധാരാളമുണ്ട് !
2011 ലെ പഠനം അനുസരിച്ച് 1283 حامية കളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 465 എണ്ണം Active geyserകളാണ്. ഓരോ അരമണിക്കൂറും ഇടവിട്ട് അതിശക്തമായി ഉയർന്ന് പൊങ്ങുന്ന ഉഷ്ണ ജലപ്രവാഹം കാണുവാൻ ആയിരക്കണക്കിന് ആളുകളാണ് അവിടെ എത്താറുള്ളത്.
ഒരുപക്ഷേ, ദുൽഖർനൈൻ (അ) അദ്ദേഹത്തിന്റെ പടയോട്ടത്തിൽ എത്തിച്ചേർന്നത് ഇവിടെയായിരിക്കാം. നമുക്ക് കൃത്യമായി പറയാൻ വയ്യ. കാരണം മുഫസ്സിറുകളോ ഹദീസുകളിലോ കൃത്യമായി ഇന്ന സ്ഥലം എന്ന് നിർവചിച്ച് പറഞ്ഞിട്ടില്ലാത്തതിനാൽ നമുക്കത് അസാധ്യമാണ്. പക്ഷേ ഒരു കാര്യമുറപ്പാണ്. മുഫസ്സറുകൾ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ കരയുടെ പരമാവധി പടിഞ്ഞാറ് ഭാഗത്ത് സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ച് കൂടാറുള്ള ഒരു സ്ഥലത്ത് കറുത്തിരുണ്ടതും പല വർണ്ണങ്ങളിലുമുള്ള ജലാശയങ്ങൾ നിറഞ്ഞ ഒരു ഉഷ്ണ ജലസ്രോതസ്സുണ്ട്. അവിടെ ആളുകൾ താമസിക്കുന്നുണ്ട്. അവിടെ സൂര്യാസ്തമയം കാണാൻ വേണ്ടി ആളുകൾ വരുന്നുണ്ട്!അങ്ങനെ ഒരു ഭൂപ്രദേശത്ത് ഇസ്ലാമിക സംസ്ക്കാരത്തിലുണ്ടായിരുന്ന ആളുകളല്ല അവിടെ ഉണ്ടായിരുന്നത്. അവരുടെ ഭാഷയും സംസ്ക്കാരവുംവ്യത്യസ്തമായിരുന്നു. ആ ഒരു ദേശത്തേക്ക് പടയോട്ടം നടത്തിയ ഒരു വലിയ സേനാ നായികനായിരുന്നു ദുൽഖർനൈൻ.ഇത്രയും കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1890 കളിൽ മാത്രം നാം കണ്ടെത്തിയ ഒരു ഭൂപ്രദേശത്തിന്റെ സാധ്യത തയെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ അനാവരണം ചെയ്തിട്ടുണ്ട് എന്നർത്ഥം.
മുഹമ്മദ് നബിക്ക് ഇതെങ്ങനെ സാധിച്ചു? " ഇത് ലോക രക്ഷിതാക്കളിൽ നിന്ന് അവതീർണ്ണമായതാണ്"