ഖുർആനിൽ ചരിത്രാൽഭുതങ്ങളോ?
നാം ഇതുവരെ ഖുർആൻറെ ശാസ്ത്രീയമായ അത്ഭുതങ്ങളെ കുറിച്ചാണല്ലോ സംസാരിച്ചത്. ചർച്ച ഈ രൂപത്തിൽ ചർച്ച മുന്നോട്ടുപോയാൽ വല്ലാതെ നീണ്ടു പോകും. കാരണം ശാസ്ത്രീയമായ അത്ഭുതങ്ങളെ കുറിച്ച് തന്നെ നാം ധാരാളമായി പറഞ്ഞല്ലോ. അതിൽ ഭൂണശാസ്ത്രം മാത്രമേ നാം സ്വല്പം വിശദമായി ഈ ചർച്ചക്കെടുത്തിട്ടുള്ളൂ; അത് തന്നെ പൂർണ്ണമായിട്ടില്ല.. അപ്പോൾ ഓരോരോ കാര്യങ്ങളെക്കുറിച്ചും നാം വിശദമായി സംസാരിച്ചാൽ അതുമാത്രം ഒരു മഹാഗ്രന്ഥം വേണ്ടിവരും. എന്തായാലും ഖുർആനിൽ വലിയ വൈജ്ഞാനിക ലോകം തന്നെയുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഏതായാലും ഈ ചർച്ച തൽക്കാലം ഇവിടെ അവസാനിപ്പിക്കാം.
❓ ചരിത്രപരമായി ധാരാളം അമാനുഷികതകൾ ഖുർആനിലുണ്ട് എന്നു പറഞ്ഞല്ലോ.അവ ഏതൊക്കെ എന്ന് സൂചിപ്പിക്കാമോ?
🅰️ ഗതകാല സംസ്കാരങ്ങളെ കുറിച്ചും അവയുടെ ഉത്ഥാന പതനങ്ങളെ കുറിച്ചും വിശദമായ വിവരങ്ങൾ ഖുർആൻ നൽകുന്നുണ്ട്. ഇബ്റാഹീം, ഹൂദ്, സ്വാലിഹ് , ലൂത്, നൂഹ് തുടങ്ങി 25 പ്രവാചകമാരെ കുറിച്ച അവരുടെ സമുദായങ്ങളെ കുറിച്ച്, വിശിഷ്യാ ആദ്, സമുദ്, ഐക, അസ്ഹാബുൽ ഉഖ്ദൂദ്, തുബ്ബഅ്, ഫറോവ സമൂഹങ്ങള കുറിച്ച്. കുറ്റമറ്റ രീതിയിൽ ഇവയൊക്കെ ചർച്ച ചെയ്യാൻ അക്ഷരജ്ഞാനി അല്ലാതിരുന്ന തിരുനബിക്ക് എങ്ങനെ സാധിച്ചു എന്നത് അത്ഭുതകരം തന്നെയാണ്. ഇവയിൽ പലതും ഇതും പുതിയ ചരിത്രം അന്വേഷണങ്ങളുടെ വെളിച്ചത്തിൽ സത്യമാണെന്ന് തെളിയിക്കപ്പെട്ട കൂടിയാണ്
❓ ഒരു ഉദാഹരണം പറയാമോ?
🅰️ എത്രയും പറയാ. ആദ് സമൂദ് ഗോത്രങ്ങളെ എടുക്കു. അവരെ കുറിച്ച് ഖുർആൻ ധാരാളമായി പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ
സൂറഃ അഅറാഫിൽ പറയുന്നു:
.وَإِلَى عَادٍ أَخَاهُمْ هُودًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ أَفَلَا تَتَّقُونَ (65) قَالَ الْمَلَأُ الَّذِينَ كَفَرُوا مِنْ قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (66) قَالَ يَاقَوْمِ لَيْسَ بِي سَفَاهَةٌ وَلَكِنِّي رَسُولٌ مِنْ رَبِّ الْعَالَمِينَ (67) بَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ (68) أَوَعَجِبْتُمْ أَنْ جَاءَكُمْ ذِكْرٌ مِنْ رَبِّكُمْ عَلَى رَجُلٍ مِنْكُمْ لِيُنْذِرَكُمْ وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِنْ بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِي الْخَلْقِ بَسْطَةً فَاذْكُرُوا آلَاءَ اللَّهِ لَعَلَّكُمْ تُفْلِحُونَ (69) قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ (70) قَالَ قَدْ وَقَعَ عَلَيْكُمْ مِنْ رَبِّكُمْ رِجْسٌ وَغَضَبٌ أَتُجَادِلُونَنِي فِي أَسْمَاءٍ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا نَزَّلَ اللَّهُ بِهَا مِنْ سُلْطَانٍ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ (71) فَأَنْجَيْنَاهُ وَالَّذِينَ مَعَهُ بِرَحْمَةٍ مِنَّا وَقَطَعْنَا دَابِرَ الَّذِينَ كَذَّبُوا بِآيَاتِنَا وَمَا كَانُوا مُؤْمِنِينَ (72) وَإِلَى ثَمُودَ أَخَاهُمْ صَالِحًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ قَدْ جَاءَتْكُمْ بَيِّنَةٌ مِنْ رَبِّكُمْ هَذِهِ نَاقَةُ اللَّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ (73)
وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِنْ بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِنْ سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (74) قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِنْ قَوْمِهِ لِلَّذِينَ اسْتُضْعِفُوا لِمَنْ آمَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَالِحًا مُرْسَلٌ مِنْ رَبِّهِ قَالُوا إِنَّا بِمَا أُرْسِلَ بِهِ مُؤْمِنُونَ (75) قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنْتُمْ بِهِ كَافِرُونَ (76) فَعَقَرُوا النَّاقَةَ وَعَتَوْا عَنْ أَمْرِ رَبِّهِمْ وَقَالُوا يَاصَالِحُ ائْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الْمُرْسَلِينَ (77) فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ (78)
സൂറ:ഹൂദിൽ പറയുന്നു.
وَإِلَى عَادٍ أَخَاهُمْ هُودًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ إِنْ أَنْتُمْ إِلَّا مُفْتَرُونَ (50) يَاقَوْمِ لَا أَسْأَلُكُمْ عَلَيْهِ أَجْرًا إِنْ أَجْرِيَ إِلَّا عَلَى الَّذِي فَطَرَنِي أَفَلَا تَعْقِلُونَ (51) وَيَاقَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيَزِدْكُمْ قُوَّةً إِلَى قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ (52) قَالُوا يَاهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِي آلِهَتِنَا عَنْ قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ (53) إِنْ نَقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِمَّا تُشْرِكُونَ (54) مِنْ دُونِهِ فَكِيدُونِي جَمِيعًا ثُمَّ لَا تُنْظِرُونِ (55) إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُمْ مَا مِنْ دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ (56) فَإِنْ تَوَلَّوْا فَقَدْ أَبْلَغْتُكُمْ مَا أُرْسِلْتُ بِهِ إِلَيْكُمْ وَيَسْتَخْلِفُ رَبِّي قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُ شَيْئًا إِنَّ رَبِّي عَلَى كُلِّ شَيْءٍ حَفِيظٌ (57) وَلَمَّا جَاءَ أَمْرُنَا نَجَّيْنَا هُودًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِنَّا وَنَجَّيْنَاهُمْ مِنْ عَذَابٍ غَلِيظٍ (58) وَتِلْكَ عَادٌ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ (59) وَأُتْبِعُوا فِي هَذِهِ الدُّنْيَا لَعْنَةً وَيَوْمَ الْقِيَامَةِ أَلَا إِنَّ عَادًا كَفَرُوا رَبَّهُمْ أَلَا بُعْدًا لِعَادٍ قَوْمِ هُودٍ (60) وَإِلَى ثَمُودَ أَخَاهُمْ صَالِحًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي قَرِيبٌ مُجِيبٌ (61) قَالُوا يَاصَالِحُ قَدْ كُنْتَ فِينَا مَرْجُوًّا قَبْلَ هَذَا أَتَنْهَانَا أَنْ نَعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِمَّا تَدْعُونَا إِلَيْهِ مُرِيبٍ (62) قَالَ يَاقَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَى بَيِّنَةٍ مِنْ رَبِّي وَآتَانِي مِنْهُ رَحْمَةً فَمَنْ يَنْصُرُنِي مِنَ اللَّهِ إِنْ عَصَيْتُهُ فَمَا تَزِيدُونَنِي غَيْرَ تَخْسِيرٍ (63) وَيَاقَوْمِ هَذِهِ نَاقَةُ اللَّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ (64) فَعَقَرُوهَا فَقَالَ تَمَتَّعُوا فِي دَارِكُمْ ثَلَاثَةَ أَيَّامٍ ذَلِكَ وَعْدٌ غَيْرُ مَكْذُوبٍ (65) فَلَمَّا جَاءَ أَمْرُنَا نَجَّيْنَا صَالِحًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِنَّا وَمِنْ خِزْيِ يَوْمِئِذٍ إِنَّ رَبَّكَ هُوَ الْقَوِيُّ الْعَزِيزُ (66) وَأَخَذَ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ (67) كَأَنْ لَمْ يَغْنَوْا فِيهَا أَلَا إِنَّ ثَمُودَ كَفَرُوا رَبَّهُمْ أَلَا بُعْدًا لِثَمُودَ (68)
സൂറ: അൽ ഫജ്റിൽ പറയുന്നു:
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ (6) إِرَمَ ذَاتِ الْعِمَادِ (7) الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ (8) وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ (9) وَفِرْعَوْنَ ذِي الْأَوْتَادِ (10) الَّذِينَ طَغَوْا فِي الْبِلَادِ (11) فَأَكْثَرُوا فِيهَا الْفَسَادَ (12)
എന്നാൽ അങ്ങനെ ഒരു ജനവിഭാഗം ജീവിച്ചു എന്നതിനെക്കുറിച്ച് ബൈബിൾ കൃതികളിൽ നിന്ന് പോലും നമുക്ക് തെളിവ് ലഭിക്കുന്നില്ല. എന്നാൽ അവർ ജീവിച്ചിരുന്ന പ്രദേശങ്ങളും അവർ താമസിച്ചിരുന്ന കെട്ടിടങ്ങളും സംസ്കാരത്തിൻറെ അവശിഷ്ടങ്ങളും ഭൂഗർഭ ഗവേഷണങ്ങളിലൂടെ ഇന്ന് കണ്ടെത്തുകയുണ്ടായി. ഖുർആൻ വിശേഷിപ്പിച്ചത് പോലുള്ള വീട് നിർമ്മാണമായിരുന്നു അവരുടെത് എന്നൊക്കെ ചരിത്ര പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
ഖുർആൻ പറയുന്നത് നോക്കൂ.
وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ (9)الفجر
(وَتَنۡحِتُونَ مِنَ ٱلۡجِبَالِ بُیُوتࣰا فَـٰرِهِینَ)[Surah Ash-Shu'ara 149]
ഇന്ന് മരുഭൂമിയായി കിടക്കുന്ന ആ പ്രദേശം അന്ന് സസ്യശ്യാമളമായ പ്രദേശമായിരുന്നു. അരുവികളും തോട്ടങ്ങളും അവിടെ ഉണ്ടായിരുന്നു എന്നു ഖുർആൻ പറയുന്നുണ്ട്.
(وَجَنَّـٰتࣲ وَعُیُونٍ)
[Surah Ash-Shu'ara 134
(في جَنَّـٰتࣲ وَعُیُوون)
(وَزُرُوعࣲ وَنَخۡلࣲ طَلۡعُهَا هَضِیمࣱ)
[Surah Ash-Shu'ara 148]
സാറ്റലൈറ്റ് ഉപയോഗിച്ചുകൊണ്ട് നിരീക്ഷിച്ചപ്പോൾ ഇപ്പോൾ മണൽ മണൽ മൂടിക്കിടക്കുന്ന ആ പ്രദേശത്ത് മുമ്പ് വലിയ നീരുറവകൾ ഉണ്ടായിരുന്നു എന്നതിന് സാറ്റലൈറ്റ് ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. https://kaheel7.net/?p=13982
ഫറോവയുടെ കാലത്തെ ഈജിപ്തിനെ കുറിച്ചുള്ള ഖുർആൻ വിവരണം വിസ്മയകരമാണ്. സൂറ: അൽ ഖസസിലെ ഒരു സൂക്തം ഇങ്ങനെ.
(وَقَالَ فِرۡعَوۡنُ یَـٰۤأَیُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَـٰهٍ غَیۡرِی فَأَوۡقِدۡ لِی یَـٰهَـٰمَـٰنُ عَلَى ٱلطِّینِ فَٱجۡعَل لِّی صَرۡحࣰا لَّعَلِّیۤ أَطَّلِعُ إِلَىٰۤ إِلَـٰهِ مُوسَىٰ وَإِنِّی لَأَظُنُّهُۥ مِنَ ٱلۡكَـٰذِبِینَ)
[Surah Al-Qasas 38]
ഈ ഒരൊറ്റ സൂക്തത്തിൽ തന്നെ രിരുനബിയുടെ കാലത്ത് അറിയാതിരുന്നതും പിന്നീട് അന്വേഷണങ്ങളിലൂടെഎത്തിച്ചേർന്നതുമായ അഞ്ചോളം ചരിത്രാത്ഭുതങ്ങൾ ഖുർആൻ സൂചിപ്പിക്കുന്നുണ്ട്.
വിശദമായ പഠനത്തിന് Philo talk യൂടൂബ് ചാനലിൽ ഇവ്വിഷയകമായി നടത്തിയ videos കേൾക്കുക.
❓ ഖുർആനിലെ ചരിത്രങ്ങൾ എല്ലാം ബൈബിളിൽ നിന്ന് കോപ്പിയടിച്ചതല്ലേ?
🅰 അത് ഇനി പറയരുത്. അത് നാം സലക്ഷ്യം ഖണ്ഡിച്ചതാണ്.
❓ എന്നാൽ ബൈബിളിലില്ലാത്ത ഖുർആൻ കഥകൾ ഒന്ന് പറഞ്ഞാട്ടേ.
🅰 ബൈബിളിൽ പറയാത്ത എത്രയോ സംഭവങ്ങൾ ഖുർ ആനിലുണ്ട്. ഉദാഹരണം
1. മൂസാ ഹാമാൻ സംഭവം سورة قصص 38،6،8، العنكبوت 39 غافر 24
2. മൂസാ ഖളിർ സംഭവം سورة الكهف
3.ഈ സാ നബിയുടെ ജന്മ സമയത്തെ അൽഭുതങ്ങൾ مريم 24-35
4. ദുർഖർനൈൻ സംഭവം سورة الكهف 83-98
5. ആദ്, സമൂദ് വിഭാഗങ്ങൾ
6. ലുക്മാനുൽ ഹകീം12-19 سورة لقمن
❓ നമുക്ക് മൂസാ ഹാമാൻ സംഭവത്തെക്കുറിച്ച് പറയാം. മോശെയുടെ കാലത്ത് ഹാമാൻ എന്ന ഒരാൾ ചരിത്രത്തിൽ ജീവിച്ചതിന് ഒരു തെളിവുമില്ല. ബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിലാണ് ഒരു ഹാമാൻ കടന്നു വരുന്നത്. അത് കൊണ്ട് തന്നെ ഇത് ചരിത്രാ ബദ്ധമാണ്. എന്ത് പറയുന്നു.
🅰 ബൈബിളിൽ ഉള്ളത് പറഞ്ഞാൽ കോപ്പിയടി. ബൈബിബിലില്ലാത്തതാണങ്കിൽ ചരിത്രാബദ്ധം! ഇതെന്ത് തമാശ! കൃസ്ത്യൻ മിഷനറി യുടെ കുതന്ത്രമാണത്. ഇക്കാര്യത്തിൽ ആദ്യമായി കണ്ടുപിടുത്തം നടത്തിയത്ഓറിയൻറലിസ്റ്റ് എഴുത്തുകാരനായ ലുഡോവി കോ മറാകിയോ (Ldovico Marraccio) ആണ്. അദ്ദേഹം തന്റെ ലാറ്റിൻ ഖുർആൻ പരിഭാഷയിൽ പറയുന്നു: "യഥാർത്ഥത്തിൽ പേർഷ്യയിലെ Ahasuerus ന്റെ ഉപദേശകനായ ഹാമാനെ ഫറോവയുടെ മന്ത്രിയാക്കി കഥ മെനയുകയായിരുന്നു മുഹമ്മദ്"
എന്നാല്‍, ചിലരെങ്കിലും ബൈബിളിൽ പറഞ്ഞത് മാത്രമാണ് ചരിത്രം എന്ന് മനസ്സിലാക്കിയ പുരാതന കാലമല്ല ഇത്. ഈജിപ്തിനെക്കുറിച്ച് പ്രത്യേക ഈജിപ്റ്റോളജി എന്ന പഠ ശാഖ തന്നെ ഇപ്പോഴുണ്ട്. ഈജിപ്തിനെക്കുറിച്ചുള്ള പഠനശാഖ വളരെയധികം വികാസം പ്രാപിക്കുകയും പുരാതന ഈജിപ്തില്‍ നിലവിലുണ്ടായിരുന്ന ചിത്ര ലിപി ഹൈറെഗ്ലിഫുകള്‍ പൂര്‍ണ്ണമായി വായിച്ചെടുക്കുന്നതിൽ 1822 ൽ ജീന്‍ഫ്രാന്‍ കോയിസ് ചാംപോളിയന്‍ എന്ന ശാസ്ത്രജ്ഞന്‍ പൂര്‍ണ്ണമായി വിജയിച്ചു. പുരാതന ഈജിപ്തിനെക്കുറിച്ച് ബൈബിളുകളിലുള്ളതിനേറെ എത്രയോ കാര്യങ്ങള്‍ ഇന്ന് അവയിലൂടെ നമുക്ക് ലഭ്യമാണ്.
ഹാമാന്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധ ഖുര്‍ആന്‍ ഗവേഷകനായ മോറിസ് ബുക്കായി നടത്തിയ പഠനം ഇവിടെ പ്രസ്താവ്യമാണ്. അദ്ദേഹം ഹാമാന്‍ എന്ന പദം ഖുര്‍ആനില്‍ എഴുതിയത് പോലെ കോപ്പിയെടുത്ത് ഒരു ഫ്രഞ്ച് ഈജിപ്തോളജിസ്റ്റിനെ സമീപിച്ചു. ഏഴാം നൂറ്റാണ്ടിലെ ഒരു രേഖയില്‍ (ഖുര്‍ആന്‍) ഈജിപ്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരാളെ സൂചിപ്പിക്കുവാന്‍ പ്രയോഗിച്ച നാമമാണ് ഇതെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍ അതിന്‍റെ ഹീറോഗ്ലിഫ് ലിപ്യന്തരണം അദ്ദേഹം എഴുതിക്കൊടുക്കുകയും ഏഴാം നൂറ്റാണ്ടില്‍ ഹീറോഗ്ലിഫുകള്‍ പൂര്‍ണ്ണമായും വൃസ്മിതിയിലാണ്ടതിനാല്‍ അന്നത്തെ ഒരു രേഖയിൽ ഇത് കണ്ടെത്തുക തികച്ചും അസംഭവ്യമാണെന്ന് കൂട്ടിച്ചോര്‍ക്കുകയും ചെയ്തു. തുടര്‍പഠനങ്ങള്‍ക്ക് വേണ്ടി രാന്‍കെയുടെ Dictionary of Personal names of the new kingdom എന്ന പുസ്തകം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ആ പുസ്തകത്തിൽ അദ്ദേഹം എന്‍റെ മുന്നില്‍ വെച്ച് എഴുതിയതു പോലെത്തന്നെയുള്ള ഹൈറെഗ്ലിഫ് ലിപികളില്‍ എഴുതപ്പെട്ട പ്രസ്തുത നാമവും അതിന്‍റെ ജര്‍മ്മന്‍ ഭാഷയിലുള്ള ലിപ്യന്തരണവും കാണാന്‍ എനിക്ക് കഴിഞ്ഞു! ബുക്കായി ആശ്ചര്യഭരിതനായി പറയുന്നത് നോക്കു
"I was stupefied to read the profession of haman-
The chief of the workers- in the stone quarries" ഹാമാന്‍റെ തൊഴില്‍ വായിച്ചപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. കല്ലുവെട്ടു കുഴിയിലെ തൊഴിലാളികളുടെ നേതാവ് ! !ഖുര്‍ആനിലെന്താണോ പറയുന്നത് കൃത്യമായും അതുതന്നെ! ഫറോവയുടേതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന വചനം ഒരു കെട്ടിട നിര്‍മ്മാതാവിനെയാണല്ലോ അഭിസംബോധന ചെയ്യുന്നത്. ഹാമാനെ കുറിച്ച് നേരത്തെ സൂചിപ്പിച്ച നിഘണ്ടുവില്‍ പരാമര്‍ശിക്കപ്പെട്ട പുറത്തിന്‍റെ ഫോട്ടോ കോപ്പിയും ഖുര്‍ആനിലെ പ്രസ്തുത നാമമുള്ള പേജുകളും നടേ പറഞ്ഞ വിദഗ്ധനു കാണിച്ചു കൊടുത്തപ്പോള്‍ അയാൾ നിശബ്ധനായിപോയി.' (M.Bucaille,Moses and Pharaoh: the Hebrews in Egypt 1995,Tokyo.qtd: Quran.org)
വിസ്മയകരം! അത്ഭുതകരം!! ബൈബിളിന്‍റെ വെളിച്ചത്തില്‍ ഖുര്‍ആനെ വിമര്‍ശിച്ചവര്‍ക്ക് പുതിയ ഗവേഷണങ്ങളുടെ ഉച്ചവെയിലില്‍ സൂര്യാഘാതമേറ്റിരിക്കുന്നു!! ഹൈറെഗ്ലിഫുകളെക്കുറിച്ച് ഒന്നുമറിയാത്ത കാലത്ത് അവതീര്‍ണ്ണമായ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ - നിന്ന് കിട്ടി? 'പ്രതാപിയും കാരുണ്യവാനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ ഗ്രന്ഥമാണിത്'(വി.ഖു 36:5)പക്ഷേ, ഈ ആരോപണത്തിൽ ഒരു തമാശയുണ്ട്. യഥാർത്ഥ ചരി'ത്രം എന്ന് പറഞ്ഞ് ആരോപകർ എഴുന്നള്ളിച്ച ബൈബിളിലെ എസ്തേറിന്റെ പുസ്തകത്തിലെ കഥ തന്നെ ചരിത്രപരമല്ല, കേവലം ഭാവനയാണെന്നും പ്രൊഫ. ജോൺ ലെവിൻസോ ആൽബർട്ട് അടക്കുള്ള ഒട്ടേറെ ഗവേഷകർ പറഞ്ഞിട്ടുണ്ട്.(Historical errors of Quran:Pharaoh Haman: mquran.org). മന്ത് മ റ്റേ കാലിലാണ് എന്ന് പറയുന്നതിൽ ഖേദമുണ്ട്. ഹാമാൻ എന്നത് സ്ഥാനനാമാണ് എന്ന് നിരീക്ഷിച്ചാലും പ്രസ്തുത അത്തരം ഒരു വ്യക്തി മൂസാ നബിയുടെ കാലത്ത് ജീവിച്ചിരുന്നതായി പ്രസ്തുത ഗവേഷണ പഠനത്തിൽ തന്നെ വിശദീകരിക്കുന്നുണ്ട്.