സൂര്യൻ സുജൂദ് ചെയ്യുന്നു? ഖുർആൻ

സൂര്യൻ സുജൂദ് ചെയ്യുന്നു?

By rationaleclub | 12/5/2021

സൂര്യനെക്കുറിച്ചുള്ള പരാമർശങ്ങൾ ഖുർ ആനിലെ അൽഭുതമാണ് എന്ന് പറഞ്ഞല്ലോ. മുഹമ്മദ് നബിയുടെ കാലത്ത് അറിയാതിരുന്ന എന്ത് കാര്യമാണ് ഖുർആൻ പറഞ്ഞത്?

🅰 1.സൂര്യനും ചന്ദ്രനും ഒരു നിശ്ചിത കണക്ക് അനുസരിച്ചണ് സഞ്ചരിക്കുന്നതെന്ന് ഖുർആൻ പറയുന്നു.

الشَّمْسُ وَالْقَمَرُ بِحُسْبَانٍ (5)  الرخمن

2. സൂര്യൻ സ്വയം പ്രകാശിക്കുന്നതാണന്നും ചന്ദ്രന്റേത് പ്രകാശത്തിന്റെ പ്രതിഫലനമാണെന്നും ഖുർആൻ സൂചിപ്പിക്കുന്നു. 

هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ مَا خَلَقَ اللَّهُ ذَلِكَ إِلَّا بِالْحَقِّ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ (5) يونس

وَجَعَلَ الْقَمَرَ فِيهِنَّ نُورًا وَجَعَلَ الشَّمْسَ سِرَاجًا (16 نوح

 تَبَارَكَ الَّذِي جَعَلَ فِي السَّمَاءِ بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُنِيرًا (61) فرقان

3.ധാരാളം സൂര്യൻമാർ ഉണ്ടാകാനുള്ള സാധ്യതയെ ഖുർആൻ അംഗീകരിക്കുന്നു. 

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ (37)

4. സൂര്യചലനം ഖുർആൻ വ്യക്തമാക്കുന്നു. 

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ (38) وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّى عَادَ كَالْعُرْجُونِ الْقَدِيمِ (39) لَا الشَّمْسُ يَنْبَغِي لَهَا أَنْ تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40)

أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَى أَجَلٍ مُسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ (29) لقمن

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُمْ بِلِقَاءِ رَبِّكُمْ تُوقِنُونَ (2) الرعد

 يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ (13) فاطر

 خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ (5) الزمر

5.സൂര്യനെക്കുറിച്ചൊക്കെ ഇനിയും ഒരുപാട് ഗവേഷണങ്ങൾ നടക്കുമെന്നും ഖുർആൻ സൂചിപ്പിക്കുന്നു. 

إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ (54) الأعراف

وَسَخَّرَ لَكُمُ الشَّمْسَ وَالْقَمَرَ دَائِبَيْنِ وَسَخَّرَ لَكُمُ اللَّيْلَ وَالنَّهَارَ (33) ابراهيم

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമൊക്കെ ഉണ്ടാകുന്നത് വലിയ മനഷ്യരുടെ മരണം കൊണ്ടാണന്ന് വിശ്വസിച്ചിരുന്ന കാലത്താണ് ഇതൊക്കെ പറയുന്നത് എന്നോർക്കണം.

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ആ അന്ധ വിശ്വാസം മുഹമ്മദ് നബി തിരുത്തിയോ?

🅰 തീർച്ചയായും. തന്റെ മകൻ മരിച്ച ദിവസമാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ആളുകളെ തന്റെ മതത്തിലേക്ക് ചേർക്കാൻ പറ്റിയ സുവർണ്ണാവസരമാണ്. എന്നിട്ടും അവിടുന്ന് പറഞ്ഞു: 

1042 - حَدَّثَنَا أَصْبَغُ، قَالَ: أَخْبَرَنِي ابْنُ وَهْبٍ، قَالَ: أَخْبَرَنِي عَمْرٌو، عَنْ عَبْدِ الرَّحْمَنِ بْنِ القَاسِمِ، حَدَّثَهُ عَنْ أَبِيهِ، عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّهُ كَانَ يُخْبِرُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ الشَّمْسَ وَالقَمَرَ لاَ يَخْسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، وَلَكِنَّهُمَا آيَتَانِ مِنْ آيَاتِ اللَّهِ، فَإِذَا رَأَيْتُمُوهَا فَصَلُّوا»

സൂര്യനും ചന്ദ്രനും അല്ലാഹു വിന്റെ രണ്ട് ദൃഷ്ടാന്തങ്ങൾ മാത്രമാണ്. ആരുടേയും ജനിമൃതികൾക്ക് വേണ്ടി അവക്ക് ഗ്രഹണം ബാധിക്കുകയില്ല.

ബുഖാരിയിൽ 11 സ്ഥലത്ത് ഈ ഹദീസ് ഉദ്ധരിക്കപ്പട്ടിട്ടുണ്ട്.

സൂര്യൻ ഒരു വിശ്രമ കേന്ദ്രത്തിലേക്ക് സഞ്ചരിക്കുന്നു.എന്ന് ഖുർആനിലുണ്ടല്ലോ. അത് അർശിന്റെ ചുവട്ടിൽ ചെല്ലുമെന്നും അവിടെ സുജൂദ് ചെയ്യുമെന്നും സമ്മതം ചോദിക്കുമെന്നുമൊക്കെയാണ് ഈ സൂക്തത്തിന്റെ വിവക്ഷയെന്ന് മുഹമ്മദ് നബി വിശദീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമല്ലേ?

🅰 ചോദ്യത്തിൽ പരാമർശിച്ച ഹദീസ് ഇങ്ങനെയാണ്.

4802 - حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا الأَعْمَشُ، عَنْ إِبْرَاهِيمَ التَّيْمِيِّ، عَنْ أَبِيهِ، عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ، قَالَ: كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي المَسْجِدِ عِنْدَ غُرُوبِ الشَّمْسِ، فَقَالَ: «يَا أَبَا ذَرٍّ أَتَدْرِي أَيْنَ تَغْرُبُ الشَّمْسُ؟» قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ العَرْشِ»، فَذَلِكَ قَوْلُهُ تَعَالَى: {وَالشَّمْسُ تَجْرِي لِمُسْتَقَرٍّ} [يس: 38] لَهَا ذَلِكَ تَقْدِيرُ العَزِيزِ العَلِيمِ

عَنْ أَبِي ذَرٍّ، قَالَ: دَخَلْتُ المَسْجِدَ وَرَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ جَالِسٌ، فَلَمَّا غَرَبَتِ الشَّمْسُ قَالَ: «يَا أَبَا ذَرٍّ، هَلْ تَدْرِي أَيْنَ تَذْهَبُ هَذِهِ؟»، قَالَ: قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: " فَإِنَّهَا تَذْهَبُ تَسْتَأْذِنُ فِي السُّجُودِ فَيُؤْذَنُ لَهَا، وَكَأَنَّهَا قَدْ قِيلَ لَهَا: ارْجِعِي مِنْ حَيْثُ جِئْتِ، فَتَطْلُعُ مِنْ مَغْرِبِهَا، ثُمَّ قَرَأَ: ذَلِكَ مُسْتَقَرٌّ لَهَا " 

  3199 -عَنْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ، قَالَ: “قَالَ لِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ غَرَبَتِ الشَّمْسُ: (أَتَدْرِي أَيْنَ تَذْهَبُ)؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: (فَإِنَّهَا تَذْهَبُ حَتَّى تَسْجُدَ تَحْتَ العَرْشِ، فَتَسْتَأْذِنَ فَيُؤْذَنُ لَهَا، وَيُوشِكُ أَنْ تَسْجُدَ فَلاَ يُقْبَلَ مِنْهَا، وَتَسْتَأْذِنَ فَلاَ يُؤْذَنَ لَهَا، يُقَالُ لَهَا: ارْجِعِي مِنْ حَيْثُ جِئْتِ، فَتَطْلُعُ مِنْ مَغْرِبِهَا، فَذَلِكَ قَوْلُهُ تَعَالَى: (وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَهَا ذَلِكَ تَقْدِيرُ العَزِيزِ العَلِيمِ) يس/38 [1].

അബൂദര്‍റ്(റ) : സൂര്യനസ്തമിച്ചപ്പോള്‍ തിരുനബി(സ്വ) ചോദിച്ചു: സൂര്യന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുമോ?. ഞാന്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് ഏറ്റം അറിയുന്നത്. തിരുനബി: സൂര്യന്‍ സഞ്ചരിക്കുന്നു.  അര്‍ശിന്റെ ചുവട്ടില്‍ സുജൂദ് ചെയ്യുന്നത് വരെ. തുടര്‍ന്ന് സമ്മതം ചോദിക്കുന്നു. സമ്മതം ലഭിക്കുന്നു. സുജൂദ് ചെയ്യുകയും അത് സ്വീകരിക്കപ്പെടാതിരിക്കുകയും സമ്മതം ചോദിക്കുകയും സമ്മതം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സമയം അടുത്തിരിക്കുന്നു. അതിനോട് പറയപ്പെടും. നീ വന്നെത്തിയടത്തു നിന്ന് മടങ്ങൂ. തുടർന്ന് അത് അസ്തമയ സ്ഥാനത്തു നിന്ന് ഉദിക്കും. 

അതാണ് അല്ലാഹു പറഞ്ഞത് സൂര്യന്‍ അത് സ്ഥിരമാകുന്ന ഒരു സ്ഥലത്തേക്ക് / ഒരു സമയം വരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഈ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി(റ) പറയുന്നു:

 وقال قتادة ومقاتل معناه تجرى إلى وقت لها وأجل لا تتعداه قال الواحدي وعلى هذا مستقرها انتهاء سيرها عند انقضاء الدنيا وهذا اختيار الزجاج وقال الكلبى تسير فى منازلها حتى تنتهى إلى آخر مستقرها الذي لا تجاوزه ثم ترجع إلى أول منازلها واختار بن قتيبة هذا القول والله أعلم 

 വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാം ഖത്താദ, മുഖാതിൽ എന്നിവര്‍ പറഞ്ഞു. അതിന്റെ അര്‍ത്ഥം ഒരു നിശ്ചിത സമയം വരെ സൂര്യന്‍ സഞ്ചരിക്കും എന്നാണ്. വാഹിദി പറഞ്ഞു: ഇത് പ്രകാരം സൂര്യന്റെ മുസ്തഖര്‍ എന്നാല്‍ ലോകാവസാന സമയത്ത് അതിന്റെ യാത്ര അവസാനിക്കുന്ന സമയം എന്നാണ്.ഇതാണ് ഇമാം സുജാജ് പ്രബലമാക്കിയത്. കല്‍ബി പറഞ്ഞു: സൂര്യന്‍ അതിന്റെ പഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കും. അങ്ങനെ അതിന്റെ യാത്ര അത് സ്ഥിരമാകുന്ന(യാത്ര നിലക്കുന്ന) സ്ഥലത്ത് അവസാനിക്കും. അതിന്റെ അപ്പുറത്തേക്ക് അത് സഞ്ചരിക്കില്ല. പിന്നീട് അത് തുടങ്ങിയ സ്ഥലത്തേക്ക് മടങ്ങും.

ഈ വിശദീകരണത്തിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ സ്പഷ്ടം

1. സൂര്യന്‍ സഞ്ചരിക്കുന്നു.

2. അര്‍ശിന്റെ ചുവട്ടില്‍ അത് സുജൂദ് ചെയ്യുന്നു.

3. അല്ലാഹുവിനോട് സമ്മതം ചോദിക്കുന്നു. സഞ്ചാരം തുടരാന്‍ സമ്മതം കിട്ടുന്നു.

4. അവസാനം സമ്മതം ലഭിക്കുന്നില്ല. അത് എത്തിയേടത്തു നിന്ന് തിരിച്ച് സഞ്ചരിക്കുന്നു.

5. അതാണ് (യാത്ര തുടരാന്‍ സമ്മതം കിട്ടാതെ നില്‍ക്കുന്ന അവസാന പോയിന്റെ)സൂര്യന്റെ മുസ്തഖർ ( സ്ഥിരസ്ഥാനം)

6. ലോകാവസാനത്തിലാണ് അത് ഉണ്ടാവുക 

സൂര്യന്റെ സഞ്ചാരം.

സൂര്യന്‍ സഞ്ചരിക്കുന്നു എന്നത് ഖുര്‍ആന്‍ പച്ചയായി പറഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ്. ഭൂകേന്ദ്ര സിദ്ധാന്തത്തിന്റെ വക്താക്കളായ പൗരാണികരും രവികേന്ദ്ര സിദ്ധാന്തത്തിന്റെ വക്താക്കളും ആധുനികരുമായ ശാസ്ത്രജ്ഞന്മാര്‍ക്ക് സൂര്യന്‍ ചലിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സൂര്യചലനം കൊണ്ടാണ് രാപകലുകളുണ്ടാകുന്നത് എന്നാണ് ഭൂ കേന്ദ്ര സിദ്ധാന്തത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമിയുടെ ഭ്രമണം കൊണ്ടാണ് അതുണ്ടാകുന്നതെന്ന് ആധുനിക ശാസ്ത്രം പറയുന്നു. ഭൂമി നിശ്ചലമാണെന്നാണ് ബൈബിള്‍ സിദ്ധാന്തിക്കുന്നത്. അതുകൊണ്ടാണ് ഭൂമി ചലിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ പൗരോഹിത്യം ശാസ്ത്രജ്ഞരെ പീഡിപ്പിച്ചത്. ഭൂമി കറങ്ങുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നില്ല. എന്നാല്‍ നിശ്ചലമാണെന്നും പറയുന്നില്ല. പക്ഷേ ചലിക്കുന്നു എന്നതിന് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ഭൂമി മാത്രമല്ല, എല്ലാം ചലിക്കുന്നു എന്നു തന്നെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.

ലോകം മുഴുവൻ ചലനത്മകമാണ്. ചലനമാണ് പ്രപഞ്ചത്തിന്റെ നിയമം. ഇക്കാര്യം ഖുർആനിൽ ഉണ്ടെന്നാണോ പറയുന്നത്?

🅰 അതെ ! ഖുർആൻ എത്രയോ സ്ഥലത്ത് പ്രസ്പഷ്ടമായി അക്കാര്യം പറഞ്ഞിട്ടുണ്ട്.

لَا الشَّمْسُ يَنْبَغِي لَهَا أَنْ تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ (40) يس

أَلَمْ تَرَ أَنَّ اللَّهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَى أَجَلٍ مُسَمًّى وَأَنَّ اللَّهَ بِمَا تَعْمَلُونَ خَبِيرٌ (29) لقمن

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ اسْتَوَى عَلَى الْعَرْشِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُمْ بِلِقَاءِ رَبِّكُمْ تُوقِنُونَ (2) الرعد

 يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ (13) فاطر

 خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ (5) الزمر

ഈ സൂക്തങ്ങളിലെല്ലാം എല്ലാം ഒരു അവധി വരെ സഞ്ചരിക്കുന്നു എന്നുണ്ട്.

 യാസീൻ സൂറ:.യുടെ നാൽപതാം സൂക്തത്തിൽ  സഞ്ചരിക്കുന്നു എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം. 'യസ്ബഹൂന്‍' എന്നാണ്. സബഹ എന്നാല്‍ നീന്തി എന്നാണര്‍ത്ഥം..സൂര്യനും ഭൂമിക്കുമൊക്കെ സ്വന്തം അച്ചുതണ്ടില്‍ ഭ്രമണവും അതോടൊപ്പം മറ്റൊരു ചലനവുമുണ്ടെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. സൂര്യന്റെ സ്വയം ഭ്രമണത്തിന് ശരാശരി 27 ദിവസമെടുക്കും. എന്നാല്‍ ആകാശ ഗംഗയെ ചുറ്റി ഒരു സെക്കന്റില്‍ 220 കി. മീ വേഗതയില്‍ സൂര്യകുടുംബമൊന്നാകെ മറ്റൊരു ജൈത്രയാത്രയുണ്ട്.

സയന്‍സ് എക്‌സ്പ്രസ്സില്‍ കൊടുത്ത ഒരു ചോദ്യോത്തരം ഇങ്ങനെ

- എന്ത് കൊണ്ടാണ് ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും കറങ്ങുന്നത്?. സൂര്യന്‍ ഒരു നിശ്ചിതബിന്ദുവില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?.

''സൂര്യന്‍ മാത്രമല്ല. അത് അതിന്റെ അച്ചുതണ്ടില്‍ കറങ്ങുകയാണ്. സൂര്യന്‍ മാത്രമല്ല. സൗരയൂഥത്തിലെ എല്ലാ പദാര്‍ത്ഥങ്ങളും അതിന്റെ ഭ്രണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്."

ചലനവുമായി ബന്ധപ്പെട്ട് കേരള പാഠാവലി അടിസ്ഥാന(8-ാം ക്ലാസ്) ശാസ്ത്ര പുസ്തകത്തിലെ ഒരു പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണ്: ''പ്രപഞ്ച നിര്‍മാണത്തിലെ അതി സൂക്ഷ്മ കണങ്ങള്‍ പോലും സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ദ്രാവകങ്ങളിലെ തന്മാത്രകള്‍ ഖരങ്ങളിലുള്ളതിനേക്കാള്‍ സ്വതന്ത്രമായും വാതകങ്ങളിലെ തന്മാത്രകള്‍ ദ്രാവകങ്ങളിലുള്ളതിനെക്കാള്‍ സ്വതന്ത്രമായും വാതകങ്ങളിലെ തന്മാത്രകള്‍ ദ്രാവകങ്ങളിലുള്ളതിനെക്കാള്‍ സ്വതന്ത്രമായും ചലിക്കുന്നു. നക്ഷത്രങ്ങള്‍ ചലിക്കുന്നു. ഗ്രഹങ്ങള്‍ ചലിക്കുന്നു. തന്മാത്രകള്‍ ചലിക്കുന്നു. ഇലക്ട്രോണുകളും പ്രോടോണുകളും ന്യൂട്രോണുകളും സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ചലനമാണ് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം''

ഖുര്‍ആന്‍ പറയുന്നതിങ്ങനെ:

''സൂര്യന് ചന്ദ്രനെ പ്രാപിക്കുക യോജിച്ചതല്ല:

രാത്രി പകലിനെ മറികടക്കുകയില്ല. 

എല്ലാം അവയുടെ പഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.''

''എല്ലാം സഞ്ചരിക്കുന്നു. ഒരു നിശ്ചിത അവധി വരെ''.

സൂര്യന്റെ ചലനം സമ്മതിച്ചു. പക്ഷേ വിശ്രമസ്ഥാനം എന്ന് പറഞ്ഞതോ? നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന സൂര്യന് എന്ത് വിശ്രമം.?

🅰 മുസ്തഖറിലേക്ക് സഞ്ചരിക്കുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മറ്റൊരു സൂക്തത്തില്‍ എല്ലാം ഒരു നിശ്ചിത അവധിവരെ സഞ്ചരിക്കുന്ന എന്നാണുള്ളത്. ഇസ്തഖര്‍റ എന്ന പദത്തിന്റെ സ്ഥല/സമയ നാമമാണ് മുസ്തഖര്‍. ചലിക്കുക എന്നതിന്റെ വിപരീതമാണ് ഇസ്തഖറ. സൂര്യൻ ഒരു അവധിവരെ സഞ്ചരിച്ച് കൊണ്ടിരിക്കും. അവധി യെത്തിയാല്‍ അത് നിൽക്കും. അത് അന്ത്യനാളിൽ സംഭവിക്കാൻ പോകുന്ന കാര്യമത്രെ.

ഈ ആശയം ശാസ്ത്രവുമായി ഒരിടത്തും കലഹിക്കുന്നില്ല. നിലവിലുള്ള സൂര്യനെക്കുറിച്ച് തന്നെ ശാസ്ത്രത്തിന് സ്വല്‍പമേ അറിയൂ. അതി്‌ന്റെ ഉത്ഭവത്തെക്കുറിച്ച് ചില അനുമാനങ്ങള്‍ മാത്രമേയുള്ളൂ. അതിന്റെ ഭാവിയെക്കുറിച്ച് കട്ടായമായി ഒന്നുമറിയില്ല. നാളെയും മറ്റന്നാളും നടക്കുന്നതും കാര്യകളിലെ നിഗമനങ്ങൾ തന്നെ തെറ്റുന്നത് നമ്മളറിയുന്നു.  എന്നിട്ടല്ലേ സഹസ്രാബ്ദങ്ങൾ നീണ്ട് നിൽക്കുന്ന അതിന്റെ യാത്ര.!

സൃഷ്ടിച്ചവന്‍ പറയട്ടെ.

അതൊക്കെ സമ്മതിക്കാം. സൂര്യൻ അർശിന്റ ചുവട്ടിൽ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നു എന്നൊക്കെ പറഞ്ഞാൽ അത് ശുദ്ധമായ കളവല്ലേ?

🅰 സൂര്യന്‍ മാത്രമല്ല ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന് പ്രണമിക്കുന്നു.(സുജൂദ് ചെയ്യുന്നു) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.

وَلِلَّهِ يَسْجُدُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مِنْ دَابَّةٍ وَالْمَلَائِكَةُ وَهُمْ لَا يَسْتَكْبِرُونَ (49) يَخَافُونَ رَبَّهُمْ مِنْ فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ (50)  النحل

أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِنَ النَّاسِ وَكَثِيرٌ حَقَّ عَلَيْهِ الْعَذَابُ وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ إِنَّ اللَّهَ يَفْعَلُ مَا يَشَاءُ (18الحج

 (സൂറ.റഅ്ദ് 15 അന്നഹ് ല് 16) സ്വമേധയായോ നിര്‍ബന്ധിതമായോ പ്രണമിക്കുന്നുവെന്നാണ് ഖുര്‍ആന്‍ 13/15ല്‍ ഉള്ളത്. അതായത് 

അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് മുഴുവന്‍ സൃഷ്ടികളും. അവന്‍ കണക്കാക്കിയ റൂട്ടിലൂടെയല്ലാതെ, അവന്‍ വിധിച്ച രീതിയിലല്ലാതെ, അവന്‍ നിര്‍ണയിച്ച വ്യവസ്ഥകള്‍ക്കനുസൃതമായിട്ടല്ലാതെ ഒരു സൃഷ്ടിക്കും സഞ്ചരിക്കാനാവില്ല, അതൊരു പ്രണാമം തന്നെയല്ലോ? സൂര്യനും ഈ പ്രാപഞ്ചിക വ്യവസ്ഥയില്‍ നിന്ന് കുതറിമാറാനാവില്ല. സൂര്യന്‍ മനുഷ്യന്‍ സുജൂദ് ചെയ്യുന്നത് പോലെ തന്നെ ചെയ്യണം എന്നല്ലല്ലോ. ഏതൊരു പ്രവര്‍ത്തനത്തെയും അതിന്റെ കര്‍ത്താവിനെ നോക്കിയാണ് വിലയിരുത്തേണഅടത്. ഉറുമ്പ് ഉറങ്ങുന്നു എന്നു കേള്‍ക്കുമ്പോള്‍ ഏത് പായയില്‍ എന്ന് ചോദിക്കരുത്.  അമീബ ഭക്ഷണം കഴിച്ചു എന്ന് പറയുമ്പോള്‍ എത്ര ലിറ്റര്‍ എന്നു ചോദിക്കരുത്. കര്‍ത്താവിനനുസരിച്ച് ക്രിയ മാറിക്കൊണ്ടിരിക്കുന്നു. സൂര്യന്റെ സുജൂദ് അതിന് അനുഗുണമായ രീതിയിലായിരിക്കും. സമ്മതം ചോദിക്കലും തഥൈവ. അങ്ങനെ ചിന്തിക്കുമ്പോള്‍ അജൈവ വസ്തുക്കള്‍ എന്ന് നാം പറയുന്ന വസ്തുക്കള്‍ക്ക് അവയുടേതായ നിയമപ്രകാരം സംസാരവും വികാരവും പ്രണാമവും ഉണ്ടാകാം. ഇനി പറയൂ, സൂര്യന്‍ സഞ്ചരിക്കുന്നു. സുജൂദ് ചെയ്യുന്നു. സമ്മതം ചോദിക്കുന്നു. എവിടെയാണ് വൈരുധ്യം?. ഏതാണ് യുക്തിവിരുദ്ധം.?

ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസു കൂടി ഉള്കൊള്ളിച്ച് സ്വൽപം വിശദമായ പഠനം ഈ വിനീതൻ എഴുതിയ യാസീൻ ഖുർആൻറെ ഹൃദയം എന്ന പുസ്തകത്തിലുണ്ട്.(ipb publication)