ജെൻഡർ ന്യൂട്രാലിറ്റി; പതിയിരിക്കുന്ന അപകടങ്ങൾ LBGTQIA+

ജെൻഡർ ന്യൂട്രാലിറ്റി; പതിയിരിക്കുന്ന അപകടങ്ങൾ

By rationaleclub | 1/2/2023

നയങ്ങളിലും ഭാഷകളിലും മറ്റു സാമൂഹിക ഇടങ്ങളിലും ലിംഗപരമായ വേർതിരിവനുസരിച്ചുള്ള റോളുകളും പ്രയോഗങ്ങളും ഒഴിവാക്കണമെന്നും എല്ലാ ലിംഗത്തിനും ഒരു പോലെയുള്ള ആശയങ്ങളും പ്രയോഗങ്ങളും നയങ്ങളുമാണ് വേണ്ടത് എന്നുമുള്ള ആശയമാണ് ജെൻഡർ ന്യൂട്രാലിറ്റി. സെക്സും ജെൻണ്ടറും രണ്ടാണെന്നും സെക്സ് തീരുമാനിക്കുന്നത് ജീവശാസ്ത്രം ആണെങ്കിൽ ജെ ൻഡർ ഒരു സാമൂഹ്യ നിർമ്മിതി ആണെന്നുമുള്ള സിദ്ധാന്തമാണ് ജെൻണ്ടർ തിയറിയും ക്വിയർ തിയറിയുമൊക്കെ മുന്നോട്ടുവെക്കുന്നത്. ലൈംഗികാവയവങ്ങൾ സെക്സിനെയാണ് നിർണയിക്കുന്നത്. എന്നാൽ ജെൻഡർ തീരുമാനിക്കുന്നത് ഓരോരുത്തരുടെയും മനസ്സാണ് എന്ന ആശയവും ജെൻഡർ തിയറിയുടെ ഉപോൽപ്പന്നമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഹെറ്റ്റോ നോർമേറ്റിവിറ്റി( എതിർലിംഗ ലൈംഗികതയാണ് സ്വാഭാവികം )യിൽ ബേസ്ഡ് ആയിട്ടുള്ളതല്ലാത്ത പലതരം ലൈംഗികത അംഗീകരിക്കപ്പെടുകയും ഒരു പരിധിവരെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥയെ കൊണ്ടുവരലാണ് ഇത്തരംആശയങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞു വെക്കുന്നുണ്ട്. അതിന്റെ ആദ്യപടി എന്നോണമാണ് ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത്. സയൻസിന്റെ പിൻബലമില്ലെന്ന് മാത്രമല്ല ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. lgbtqi ഫെമിനിസം ജെൻഡർ ഇക്വാലിറ്റി തുടങ്ങിയവയുടെ സങ്കരമായിട്ടാണ് ഇത്തരം ആശയങ്ങളെ പ്രചരിപ്പിക്കാറുള്ളത്. ഇതിൽ പലവിധ വൈരുദ്ധ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഇത്തരം ആശയങ്ങളെ എതിർക്കുന്നവരെ സ്ത്രീവിരുദ്ധരായും സാമൂഹികവിരുദ്ധരായി ചാപ്പ കുത്തുകയാണ് പതിവ് എന്താണ് ക്വിയർ തിയറി? ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികതയും തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന തിയറിയാണ് ക്വിയർ തിയറി. ഓരോരുത്തരുടെയും ലൈംഗികത എന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലിംഗത്ത സ്വത്വം, ലൈംഗികാവിഷ്കാരം, ലൈംഗികാഭിനിവേഷം എന്ന നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ക്വിയർ തിയറി പറയുന്നു. ജെൻഡർ തിയറി പ്രധാനമായും ലിംഗത്വങ്ങളെ കൈകാര്യം ചെയ്യുന്നതുപോലെ ക്വിയർ തിയറി കാര്യമായി പറയുന്നത് ലൈംഗികാഭിനി വേഷങ്ങളെ കുറിച്ചാണ് എന്താണ് lgbtqia2s+? വിവിധതരം ജെൻണ്ടറുകളെ പ്രതിപാദിക്കുന്ന തിയറിയാണ് LGBTQIA2s L ലെസ്ബിയൻ: (സ്വവർഗാനുരാഗിനി) പെണ്ണിനോട് ലൈംഗികാഭിനിവേഷം തോന്നുന്ന പെണ്ണ് G ഗേ: (സ്വവർഗ്ഗാനുരാഗി) ആണിനോട് ലൈംഗിഗാഭിനിവേഷം തോന്നുന്ന ആണ് B ബൈ സെക്ഷ്വല്‍: (ഉഭയ വർഗ പ്രണയി) സ്ത്രീയോടും പുരുഷനോടും ലൈംഗികാഭിനിവേഷം തോന്നുന്നവരാണിവർ T ട്രാൻസ്ജെൻഡർ: (അപര ലിംഗർ) ജന്മനായുള്ള ശാരീരിക ലിംഗാവസ്ഥയോട് സമരസപ്പെടാത്തവർ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണിവർ Q ക്വിയർ/ ക്വസ്റ്റനിങ്: ഭൂരിപക്ഷത്തിൽ നിന്ന് വ്യത്യസ്തമായ സെക്ഷ്വല്‍ ഓറിയന്റെഷനോ ജെൻണ്ടർ ഐഡന്റിറ്റിയോ ഉള്ള വിഭാഗം I ഇന്റർ സെക്സ്: ആണിന്റെയോ പെണ്ണിന്റെയോ പ്രത്യേകതകൾ പൂർണമായും ഇല്ലാതെ ജനിക്കുന്നവരെയാണ് ഇന്റർ സെക്സ് എന്ന് പറയുന്നത് A അസെക്ഷ്വല്‍: ലൈംഗിക താൽപര്യം തീരെ ഇല്ലാത്ത വിഭാഗമാണിത് 2s (ടു സ്പിരിറ്റ്‌) തദ്ദേശീയരായ ലൈംഗിക ന്യൂനപക്ഷങ്ങളെ സൂചിപ്പിക്കാൻ വടക്കേ അമേരിക്കയിൽ ഉപയോഗിക്കുന്ന ഒരു ആധുനിക പ്രയോഗമാണിത്. + എന്നത് ഭാവിയിൽ രംഗത്ത് വരാൻ സാധ്യതയുള്ള തത്തുല്യ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പ്രത്യാഘാതങ്ങൾ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സമൂഹത്തിൽ നടപ്പിലാക്കുന്നത് വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരവധിയാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഹെറ്റ്റോ നോർമേറ്റിവിറ്റി ( എതിർ വർഗാനുരാഗമാണ് മനുഷ്യസഹജവും സാധാരണവും എന്ന ചിന്താഗതി)യെ തകർക്കുകയാണ് ഇത്തരം തിയറികളുടെ അടിസ്ഥാനം ലൈംഗികമായ അരാജകത്വം ലൈംഗിക രോഗങ്ങൾ ( ശാരീരിക രോഗങ്ങൾ) മാനസിക രോഗങ്ങൾ ആണാണോ പെണ്ണാണോ എന്ന ആശയ കുഴപ്പം പുരുഷ മേധാവിത്വം കുട്ടികൾ ചൂഷണം ചെയ്യപ്പെടുക കുടുംബ സംവിധാനം തകരുക സയൻസ് വിരുദ്ധമായ സാമൂഹിക അന്തരീക്ഷം രൂപപ്പെടുക മനുഷ്യവംശത്തിന് തന്നെ ഭീഷണിയായി മാറുക ഹെറ്റ്റോ നോർമേറ്റിവിറ്റി തകർന്നാൽ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നുള്ള കൺസെപ്റ്റ് തകരും അതോടെ പരസ്പര സ്നേഹവും ഇല്ലാതാകും. എല്ലാവിധ ലൈംഗികാഭിനിവേശങ്ങളും സ്വാഭാവിക വൽക്കരിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകും. പീഡോഫീലിയ നെക്രോഫീലിയ പോലോത്ത നിലവിൽ ക്രൈം ആയി പരിഗണിക്കുന്ന കാര്യങ്ങൾ വരെ സ്വാഭാവികവൽക്കരിക്കപ്പെടും. സെക്ഷ്വല്‍ സാഡിസവും സെക്ഷ്വല്‍ മെസോകിസം പോലുള്ള ലൈംഗിക വൈകൃതങ്ങൾ പോലും ജെൻഡറുകളുടെ പരിധിയിൽ പരിഗണിക്കേണ്ടി വരും. ലൈംഗിക വൈകൃതങ്ങളെ ചികിത്സിക്കുന്നതിന് പകരം അതുമായി മുന്നോട്ടു പോകാനുള്ള പ്രോത്സാഹനം നൽകുകയും ഇത്തരത്തിലുള്ള വൈകൃതങ്ങൾ സമൂഹത്തിൽ പ്രചരിക്കാനും ഈ ആക്ടിവിസം കാരണമാകുന്നു. ഒരു സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഏറ്റവും അനിവാര്യമായ ഒരു സാമൂഹിക സ്ഥാപനമാണ് കുടുംബ വ്യവസ്ഥ. അതിന് പ്രാധാന്യം നൽകാതിരിക്കാനും ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും വിലകൽപ്പിക്കാതിരിക്കാനും ഇത്തരം ഐഡിയോളജികൾ വഴി വെക്കും. കുട്ടികളുടെ മെന്റൽ ഹെൽത്തിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന പാരന്റിംഗ് നഷ്ടപ്പെടുകയും അവരിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും വിഷാദരോഗങ്ങൾക്ക് അടിമയാവുകയും ചെയ്യുന്നു. hiv സിഫിലിസ് തുടങ്ങിയ മാരകരോഗങ്ങൾ വ്യാപിക്കും. എയ്ഡിസിന്‍റെ രോഗാണു ആദ്യമായി കണ്ടുപിടിക്കുന്നത് തന്നെ ഗേ ബൈ സെക്ഷ്വല്‍ ആളുകളിൽ നിന്നാണ്. എച്ച്ഐവിയുടെ വ്യാപന സാധ്യത ഹെറ്റ്റോ ബന്ധങ്ങളേക്കാൾ പതിന്മടങ്ങ് വലുതാണ്. എച്ച്ഐവി ബാധിച്ചവരിൽ 70 ശതമാനവും സ്വവർഗാനുരാഗികളാണ്. മങ്കി പോക്സ് പോലെയുള്ള രോഗങ്ങളിൽ 98% വും ഗേ ബൈ സെക്ഷ്വല്‍ മനുഷ്യരാണ്. ട്രാൻസീഷൻ റിഗ്രൈറ്റ്, ഡിപ്രഷൻ തുടങ്ങിയ മെന്റൽ മാനസിക രോഗത്തിനും ആത്മഹത്യാ പ്രവണതക്കും കാരണമാകുന്നു. ഫെമിനിസം മുന്നോട്ടു വെച്ച മൂല്യങ്ങളും സ്ത്രീകൾക്ക് ലഭിക്കേണ്ട പ്രത്യേകമായ അവകാശങ്ങളും നഷ്ടപ്പെടാൻ ഇത് കാരണമാകും കായിക മേഖലയിൽ സ്ത്രീ വിഭാഗം പിന്തള്ളപ്പെടും. (നീന്തൽ മത്സരത്തിൽ 46ആം സ്ഥാനത്തുണ്ടായിരുന്ന വില്യം തോമസ് ട്രാൻസ് വുമണായി സ്ത്രീകളോട് കൂടെ മത്സരിച്ച് ഒന്നാം സ്ഥാനം കരഗതമാക്കി മറ്റു സ്ത്രീകളുടെ ആനുകൂല്യം നഷ്ടപ്പെടുത്തിയതും അമേരിക്കയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ട്രാൻസ് വുമൺ സ്ത്രീകളുടെ സെല്ലിൽ തന്നെ കിടത്തണമെന്ന് ആവശ്യപ്പെടുകയും അവിടെ വച്ച് രണ്ട് സ്ത്രീകളെ ഗർഭിണിയാക്കിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്) ജെൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾ സൃഷ്ടിക്കപ്പെടുക വഴി സ്ത്രീകളുടെ പ്രൈവറ്റ് സ്പെയ്സ് നഷ്ടപ്പെടും. വൈരുധ്യം ജെൻഡർ തീരുമാനിക്കാൻ വസ്തുനിഷ്ഠമായ ഒരു മാർഗ്ഗവുമില്ലാ എന്നുള്ളത് ജെൻഡർ തിയറികളുടെ ഒരു പ്രശ്നമാണ്. തികച്ചും വ്യക്തിനിഷ്ടമായ ഫീലിംഗ്സും തോന്നലുകളും ആണ് ജൻഡറുകളെ തീരുമാനിക്കുന്നത് എന്നാണ് ജെൻഡർ തിയറികൾ പറയുന്നത്. ശരീരഘടന പൂർണമായും ഒരു ലിംഗത്തിന്റേതാവുകയും മാനസികമായി എതിർലിംഗം ആണെന്ന് തോന്നുകയും ചെയ്യുന്ന വ്യക്തികളെയാണ് ട്രാൻസ്ജെൻഡറുകൾ എന്ന് പറയാറുള്ളത്. മാനസികമായി എതിർലിംഗം ആണെന്നുള്ള തോന്നൽ ഉണ്ടാവുന്നു എന്നത് വസ്തുനിഷ്ഠമായി നിർണയിക്കാൻ പറ്റുന്ന ഒന്നല്ല. പൂർണ്ണമായും പെൺ ശരീരം ഉള്ള ഒരു വ്യക്തിക്ക് താൻ ആണാണെന്ന് മാനസികമായി തോന്നിയാൽ അയാളെ ട്രാൻസ്ജെൻഡറായി പരിഗണിക്കേണ്ടിവരും. മാനസികമായി തോന്നുക എന്നതിന്റെ കാരണം അവ്യക്തമായിരിക്കെ ഇത്തരം തോന്നലുകൾ വസ്തുനിഷ്ഠമാണ് എന്ന് അംഗീകരിക്കാൻ കഴിയില്ല. സ്വവർഗ്ഗത്തോട് ആകർഷണം തോന്നുക എന്നതാണ് മാനദണ്ഡമെങ്കിൽ ലെസ്ബിയൻ, ഗേ, ട്രാൻസ്ജെൻഡറുകൾ ഇവരെ വേർതിരിക്കുന്ന ഘടകം എന്താണ്? ധൈര്യവും സാഹസികതയുമാണ് പെൺ ശരീരം ഉള്ള ഒരു ട്രാൻസ്ജെൻഡറിനെ ആണാക്കുന്നതെങ്കിൽ, അല്ലെങ്കിൽ നാണവും മറ്റു സ്ത്രൈണ സ്വഭാവവുമാണ് ഒരു ആൺശരീരമുള്ള ട്രാൻസ്ജെൻഡറിനെ പെണ്ണാക്കുന്നതെങ്കിൽ സോഷ്യൽ കൺസ്ട്രക്ട് ( സാമൂഹിക നിർമ്മിതി )കളെ തകർക്കണമെന്ന് ലക്ഷ്യമിടുന്ന ഇതേ ജെൻഡർ തിയറികൾ തന്നെ ഇത്തരം ആൺ-പെൺ സാമൂഹ്യ നിർമ്മിതികൾ അംഗീകരിക്കുന്നു എന്നുള്ള ഏറ്റവും വലിയ വൈരുദ്ധ്യം ഇവിടെയുണ്ട്. ഇതുവരെയുള്ള ഒരു പഠനങ്ങൾ പോലും ലെസ്ബിയൻ, ഗേ സ്വഭാവം ജനിതകമാണെന്ന് അഭിപ്രായപ്പെടുന്നില്ല. ഇനി ജനിതകമാണെന്ന് സമ്മതിക്കുകയാണെങ്കിൽ തന്നെ ജനിതകപരമായി തന്നെ ഉണ്ടാകുന്ന സീരിയൽ കില്ലിംഗ് പോലോത്ത വൈകൃതങ്ങളെ കൂടി അംഗീകരിക്കേണ്ടി വരും. നടപ്പിലാക്കിയ രാജ്യങ്ങളുടെ അവസ്ഥ ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയത് കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുന്ന ഒരു ഡാറ്റ പോലും നിലവിലില്ല. നടപ്പിലാക്കിയ രാജ്യങ്ങളിൽ നിന്ന് വരുന്ന കണക്കുകൾ ജെൻഡർ തിയറികളുടെ ഭവിഷത്തുകൾ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കി തരുന്നുമുണ്ട്. അമേരിക്ക യൂറോപ്പ്യൻ കൺട്രികളിൽ താൻ ആണാണോ പെണ്ണാണോ എന്ന് സംശയിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് ഡാറ്റകൾ സൂചിപ്പിക്കുന്നുണ്ട്. നാലിൽ ഒന്ന് കുട്ടികൾക്കും തങ്ങളുടെ ജെൻഡർ ഏതാണെന്ന് തിരിച്ചറിയാത്ത അവസ്ഥയാണ് അമേരിക്കയിൽ നിലവിലുള്ളത്. ഈ കുട്ടികൾ വലിയ തോതിലുള്ള വിഷാദ രോഗത്തിനും മാനസിക സമ്മർദ്ദത്തിനും അടിമയാകുന്ന സ്ഥിതിവിശേഷം നിലവിലുണ്ട് ഒരു കുട്ടിക്ക് ലിംഗത്വം സ്ഥിരപ്പെടുന്ന അവന്റെ ചെറുപ്രായത്തിൽ തന്റെ ലിംഗ സ്വത്വത്തെ ഊട്ടിയുറപ്പിക്കുന്ന പെരുമാറ്റവും ജീവിതശൈലിയും നിലനിൽക്കുന്നത് കൊണ്ടാണ് നാം നിലകൊള്ളുന്ന സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ വ്യാപകമല്ലാത്തത് ജെൻഡർ തിയറി നമ്മുടെ നാട്ടിലും ഇറക്കുമതി ചെയ്യുന്നത് വഴി ഇത്തരം ഭവിഷ്യത്തുകളായിരിക്കും. നാം നേരിടേണ്ടി വരിക ജെൻഡർ പൊളിറ്റിക്സ് പുരോഗമിച്ച് തങ്ങൾ പട്ടിയാണെന്നും പൂച്ചയാണെന്നും വാദിച്ചു വരെ രംഗത്ത് വരുന്നു (ഇംഗ്ലണ്ടിൽ മാത്രം പതിനായിരക്കണക്കിന് അംഗങ്ങളുണ്ട് ഇത്തരം പട്ടി ജീവിതങ്ങളുടെ ഓൺലൈൻ കൂട്ടായ്മകളിൽ) ഇത്തരം തിയറികളുടെ ദൂഷ്യവശങ്ങൾ അറിയാത്തതുകൊണ്ടോ അറിവില്ലായ്മ നടിക്കുന്നത് കൊണ്ടോ കേരളത്തിലെ മുഖ്യധാരാ മീഡിയകളും സർക്കാർ പ്രതിനിധികളും ഇതിന്റെ അനന്തരഫലത്തെ പറ്റി ചർച്ച ചെയ്യാൻ പോലും തയ്യാറല്ല എന്നത് ഖേദകരമാണ്. അജണ്ടകൾ ഒരുകാലത്ത് സ്വന്തം സ്വത്വം വെളിപ്പെടുത്താൻ നാണിച്ചിരുന്ന സ്വവർഗ്ഗ ഭോഗികൾ വെളിച്ചത്തിലേക്ക് കടന്നു വരികയും നിലവിലുള്ള ധാർമിക സദാചാര മൂല്യങ്ങളെയെല്ലാം വെല്ലുവിളിച്ച് ലോകത്ത് അവഗണിക്കാനാവാത്ത വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് അമേരിക്കയുടെയും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ലഭിക്കുന്നുണ്ട്. നിലവിൽ അത് പൂർവാധികം ശക്തിയോടെ തുടരുന്നുമുണ്ട് ഇതിനുപുറമേ ഭീമമായ പണം നൽകി ഈ സ്വവർഗ്ഗ ഭോഗ പ്രസ്ഥാനങ്ങളെ വളർത്തുന്ന മറ്റൊരു വിഭാഗമാണ് കോർപ്പറേറ്റ് ഭീമന്മാർ. LGBTQIA സംഘടനകൾക്ക് വലിയ ഫണ്ട് നൽകുകയും അവരുടെ പരിപാടികളുടെ സ്പോൺസർമാരായും ഈ കോർപ്പറേറ്റ് സംഘം മാറുന്നു. കോർപ്പറേറ്റുകൾക്ക് ലാഭം കിട്ടാത്തതൊന്നും അവർ ചെയ്യില്ല എന്ന് നമുക്കറിയാം. ബഹുരാഷ്ട്ര കുത്തക കമ്പനികൾ ഇത്രയും വലിയ ഫണ്ട് നൽകുന്നത് കേവല ഔദാര്യമായിരിക്കുമോ? പീഡിതരായ ഈ വിഭാഗത്തോടുള്ള കരുണയുടെ ഭാഗമായിട്ടാണോ? കോർപ്പറേറ്റുകളെ യഥാവിധി മനസ്സിലാക്കിയ ഒരാളും ഇത് പറയാൻ സാധ്യതയില്ല. സ്വവർഗ്ഗ ഭോഗികളെ അങ്ങനെ തന്നെ നിലനിർത്തേണ്ടതും അവരെ വളർത്തേണ്ടതും അവരുടെ സമ്മേളനങ്ങൾക്കും ആഘോഷങ്ങൾക്കും ആവശ്യമുള്ള ഫണ്ടുനൽകുകയും ചെയ്യുന്നതിലുള്ള അജണ്ട ഡാനിയൽ കുൾട്ട്സ്ലിബൻ തുറന്നു കാണിക്കുന്നുണ്ട്. അഫ്സെല്യൂട്ട്, വോഡ്ക,സിപ്കാർ, ഗൂഗിൾ, കൊക്കക്കോള, വെൽസ് ഫാർഗോ എന്നിവ അവയിൽ ചിലത് മാത്രമാണ്. സ്വവർഗ്ഗ ഭോഗികളെ പിന്തുണക്കാനുള്ള കമ്പനികളുടെ താൽപര്യത്തിന് പിന്നിൽ കച്ചവടം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ലാഭപ്രതീക്ഷയില്ലാത്ത ആഘോഷങ്ങൾക്കും മറ്റുള്ള കാര്യത്തിനും വേണ്ടി ആയിരക്കണക്കിന് ഡോളറുകൾ ആരും വെറുതെ കളയില്ലല്ലോ എന്നാണ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് വിത്ത് എൽജിബിടിയുടെ വൈസ് പ്രസിഡണ്ടായിരുന്ന ആമി ഡ്രയർ ചോദിക്കുന്നത്. കോർപ്പറേറ്റുകൾ എന്തിനാണ് ഇത്രയും അധികം ഫണ്ട് ഇങ്ങനെ ചെലവഴിക്കുന്നത് എന്ന സംശയം നമുക്ക് ഉണ്ടായേക്കാം. അതിനുള്ള മറുപടിയായി കുർട്ട്സ്ലിബൻ പറയുന്നത് ആഘോഷങ്ങളും മറ്റും സ്പോൺസർ ചെയ്യുന്ന കമ്പനികളെ ശ്രദ്ധിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുന്നവരാണ് എൽജിബിടിക്കാർ എന്നാണ്.മറ്റൊരു കാരണമായി പറയുന്നത് സ്വവർഗ്ഗ ഭോഗികളെ അങ്ങനെ തന്നെ നിലനിർത്തിയാൽ കമ്പോളങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവരുടെ അസാമാന്യ കഴിവാണ്. ന്യൂനാൽ ന്യൂനപക്ഷമായ ഈ വിഭാഗത്തിന് ഇത്രമാത്രം ക്രയ ശേഷിയുണ്ടോ എന്ന് സ്വാഭാവികമായും സംശയമുണ്ടായേക്കാം. സാധാരണ എതിർ വർഗ വിഭാഗങ്ങളേക്കാൾ വളരെ കൂടുതൽ ആണെന്ന് ചില കണക്കുകൾ ബോധ്യപ്പെടുത്തി തരുന്നുണ്ട് 2007ലെ അമേരിക്കയിലെ സ്വവർഗ്ഗ ഭോഗികളുടെ മൊത്തം ക്രയശേഷി 690 ബില്യൺ ഡോളർ ആയിരുന്നു. 2016 ആയപ്പോൾ 917 ബില്യൺ ഡോളറായി വളർന്നു. 2013ലെ അമേരിക്കൻ മാർക്കറ്റിംഗ് റിപ്പോർട്ട് അനുസരിച്ച് വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഇവരുടെ ക്രയശേഷി 835 ബില്യൺ ഡോളർ ആണ് സാധാരണ വ്യക്തികളെക്കാളും കുടുംബങ്ങളെക്കാളും കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവരാണ് എൽജിബിടിക്കാർ. പഠനം അനുസരിച്ച് സാധാരണ അമേരിക്കൻ കുടുംബങ്ങളെക്കാൾ 16 ശതമാനം ഷോപ്പിംഗ് നടത്തുന്നവരാണ് എൽജിബിടിക്കാർ. 2021 വരെയുള്ള കണക്കുകൾ വെച്ച് 2028 ആകുമ്പോഴേക്കും ലിംഗമാറ്റ ശസ്ത്രക്രിയക്ക് 71.8 മില്യൺ യുഎസ് ഡോളറാണ് വിപണി മൂല്യമായി കണക്കാക്കപ്പെടുന്നത്. കോർപ്പറേറ്റ് കമ്പനികളിൽ സ്ത്രീകൾക്ക് അനുവദിക്കേണ്ടിവരുന്ന മെറ്റാനിറ്റി ( പ്രസവം) പോലോത്ത പെയ്ഡ് ലീവുകൾ മുഖേനെ കമ്പനികൾക്ക് വരുന്ന നഷ്ടം ഇല്ലാതാക്കാനും സ്ത്രീകളെ ജെൻഡർ പൊളിറ്റിക്സിൽ തളച്ചിടുക വഴി കമ്പനികൾക്ക് സാധിക്കും. ഹാഫിള് അർഷദ് ഷിബിലി സഖാഫി കിഴിശ്ശേരി (റിസർച്ച് സ്റ്റുഡന്റ്- അഫ്‌സിസ്- ജാമിഅ മർകസ്)