ഖുർആനിൽ ഭ്രൂണശാസ്ത്രമോ? ഖുർആൻ

ഖുർആനിൽ ഭ്രൂണശാസ്ത്രമോ?

By rationaleclub | 12/4/2021

ഇതിപ്പോ ധാരാളമായല്ലോ. നമുക്ക് ആദ്യമായി സൂചിപ്പിച്ച ചിലതിനെ ക്കുറിച്ച് മാത്രം സംസാരിക്കാം. ഗർഭസ്ഥ ശിശുവിനെ കുറിച്ച് തന്നെ പറയാം. ഭ്രൂണശാസ്ത്രപരമായി അന്ന് ജനങ്ങൾക്ക് അറിയാത്ത എന്ത് കാര്യമാണ്  ഖുർആൻ പറഞ്ഞത്

🅰 ധാരാളം കാര്യങ്ങളുണ്ട്.

ഒന്ന് പറഞ്ഞാട്ടേ.

 🅰️സ്രവിക്കപ്പെടുന്ന ശ്ലുക്ലത്തിലെ (കോടിക്കണക്കിന് ബീജാണുക്കളിലെ) ഒരു ബീജകണം മാത്രമായിരുന്നു  ( നുത്വഫതൻ 75: 37) നിസ്സാരമായ ദ്രാവകത്തിലെ പ്രത്യേകം തെരഞ്ഞടുക്കപെട്ട ഒരു സത്ത് (സുലാലത്ത് ) 

മനുഷ്യനെന്ന് ഖുർആൻ(32,8) പറയുന്നു.

അതിലെന്താണിത്ര അൽഭുതം?

ബീജത്തിൽനിന്ന് ആണ് മനുഷ്യൻ ഉരുവം കൊണ്ടത്  എന്ന് ആർക്കാണ് അറിയാത്തത് ?

🅰️ ഭ്രൂണ ശാസ്ത്ര വികസനത്തിന്റെ ചരിത്രം അറിയാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. മനുഷ്യൻ പിറവിയെടുക്കുന്നത് ആർത്തവ രക്തം കട്ടപിടിച്ചിട്ടാണ് എന്ന് വിശ്വസിച്ച് കാലമുണ്ടായിരുന്നു. പുരുഷ ശുക്ലമാണ്  ബീജം ആണ് കുഞ്ഞിന്റെ മൂലഹേതു എന്ന് സിദ്ധാന്തിച്ചവർ തന്നെ അതു മുഴുവനും കുഞ്ഞായി മാറുന്നു എന്ന് എന്ന വിശ്വാസമാണ് വെച്ചുപുലർത്തിയിരുന്നത്. എന്നാൽ എന്നാൽ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണം മാത്രമാണ് സ്ത്രീ അണ്ഡവുമായി ചേർന്ന് കുഞ്ഞായി തീരുന്നത് എന്ന് വിവരം

ആറാം നൂറ്റാണ്ട് അറേബ്യയിൽ ആർക്കും അറിയില്ലായിരുന്നു.  എന്നാൽ 40 വയസ്സുവരെ വരെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത നിരക്ഷരനായ ഒരാൾ ജബലുന്നൂർ എന്ന മല  ഇറങ്ങി വന്നു ലോകത്തോട് പറയുന്ന  വാക്യങ്ങളിൽ പിൽക്കാലത്ത് മാത്രം ശാസ്ത്രം എത്തിപ്പെട്ട ഈ ഒരു കണ്ടുപിടുത്തം ഉൾ ചേർന്നത് അത്ഭുതമല്ലാതെ മറ്റെന്താണ് ?

ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒന്ന് ഖുർആനിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടോ എന്നതാണ് ഒന്നാമത്തെ കാര്യം. നബിക്ക് മുമ്പ് ആർക്കും ഇതൊന്നും അറിയില്ല എന്നതാണ് രണ്ടാമത്തെ കാര്യം. നുത്ഫത് , സുലാലത്ത്  എന്നീ രണ്ട് പദളിൽ തൂങ്ങി നിങ്ങൾ നടത്തുന്ന  വ്യാഖ്യാന കസർത്തുകളാണ് ഇത് എന്നാണ് എനിക്ക് തോന്നുന്നത്.  രണ്ടാമത്തെ  കാര്യം പിന്നീട് വിശദീകരിക്കാം.

🅰️ പുരുഷൻറെ ശുക്ലത്തിൽ നിന്നുള്ള ഉള്ള ഒരു കണം എന്നത് ആയത്തിന്റെ നേർക്കുനേരെയുള്ള ഉള്ള വിവർത്തനമാണ്.അതിൽ സ്വന്തമായ ഒരു വ്യാഖ്യാനവും ചേർന്നിട്ടില്ല. സുലാലത്ത് എന്ന വാക്ക് അർത്ഥമാക്കുന്നത് خلاصة എന്നാണ്. ഒരു വസ്തുവിലെ  അനാവശ്യമായ / അധികമായ  എല്ലാം എല്ലാം ഒഴിവാക്കി ലഭിക്കുന്ന സത്ത്  -എസെൻസ്-  ആണ് ഖുലാസ.  അറബി ഭാഷാ നിഘണ്ടു കൾ ഇക്കാര്യം വളരെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇപ്പോൾ സ്രവിക്കപ്പെടുന്ന ദ്രാവകത്തിലെ പല മൂലകങ്ങളിൽ നിന്ന്അണ്ഡവുമായി ആയി യോജിക്കാൻ കരുത്തും ശേഷിയുമുള്ള ലക്ഷണമൊത്ത  ഒരേ ഒരു ഒരു കണം  എന്നത് അതിൻറെ കൃത്യമായ  അർത്ഥം തന്നെയാണ് എന്ന് ചുരുക്കം. സ്രവിക്കപ്പെടുന്ന ദ്രാവകത്തിൽ നിന്നും മുഴുവനുമായിട്ടല്ല കുഞ്ഞുണ്ടാകുന്നത് എന്ന്  തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തന്നെ ഒരു ജൂതൻ്റെ ചോദ്യത്തിന് മറുപടിയായി

 വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. എന്ന് കൂടി ഇതിനോട് ചേർത്ത് വായിക്കണം.  പുതിയ കാലത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു വ്യാഖ്യാനമല്ലന് ഇതെന്നും  മറിച്ച് തിരുനബിയുടെ തന്നെ വിശദീകരണം ആണെന്നും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു. കോടിക്കണക്കിന് ബീജങ്ങളിൽനിന്ന്  അതിജയിക്കുന്ന ലക്ഷണമൊത്ത ഒന്നാണ് അണ്ഡവുമായി ചേരുന്നത്  എന്ന് എന്ന് എന്ന് എന്ന് നമുക്ക് തന്നെ നേർക്കുനേർ കാണാൻ പറ്റുന്ന രൂപത്തിൽ വീഡിയോകൾ ലഭ്യമാണ്.  https://youtu.be/Z1df56mtAQo

ശരി.. ഖുർആനിൽ അങ്ങനെ ഉണ്ട്. എന്ന് സമ്മതിക്കാം. അത് കൊണ്ട് അത് കൊണ്ട് അത് ദൈവികമാണ് കിട്ടുമോ? ഇതാണ് ഞാൻ സൂചിപ്പിച്ച രണ്ടാമത്തെ കാര്യം. മുൻകാലത്ത് ആർക്കും ഇതൊന്നും അറിയില്ലായിരുന്നു എന്ന്  വാദിച്ചു വല്ലോ. ഗർഭോപനിഷത്ത് മുതൽജൂത ക്രൈസ്തവ പുസ്തകങ്ങൾ അടക്കം  ഗ്രീക്ക് തത്വചിന്തകരുടെ പഠനങ്ങൾ അടക്കം ഇവിഷയകമായി ധാരാളം അറിവുകൾ മുഹമ്മദ് നബിക്ക് മുമ്പേ ഉണ്ടായിട്ടുണ്ട്.  അവയിൽനിന്ന് ഒന്ന് എടുത്തു പറയുന്നത് ആയിക്കൂടെ ഇതൊക്കെ?

🅰️ മുഹമ്മദ് നബിക്ക് മുമ്പ് മുമ്പ് ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട ലോകത്ത് ഒരു പഠനവും നടന്നിട്ടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ അവയെല്ലാം ശുദ്ധ അസംബന്ധം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. .പുരുഷൻറെ  കോടിക്കണക്കിന്  ബീജങ്ങളിൽ നിന്ന്  ഒരെണ്ണമാണ് സ്ത്രീകളുടെ അണ്ഡവുമായി സംയോജിച്ച് കുഞ്ഞുണ്ടാകുന്നത് എന്ന് എന്ന മുഹമ്മദ് നബിക്ക് ശേഷം  കുറെ കാലങ്ങൾക്കു ശേഷം 20 നൂറ്റാണ്ട് തുടക്കത്തിലാണ് ശാസ്ത്രലോകത്തിനു തന്നെ കൃത്യമായി ബോധ്യപ്പെട്ടത്.

ഉപനിഷത് സൂക്തങ്ങളിലുള്ളത് പ്രകാരം

മജ്ജയിൽ നിന്നാണ് ശുക്ലമുണ്ടാകുന്നത്.

പുരുഷന്റെ ശുക്ലവും സ്ത്രീയുടെ ആർത്തവരക്തവും (ശോണി തം) ചേർന്നാണ് ഗർഭമുണ്ടാകുന്നത്! ഇതാണോ ഖുർആൻ കോപ്പയടിച്ചത്?

ബിബ്ലിക്കൽ വായന പ്രകാരം, പുരുഷ ശുക്ലം ഗർഭാശയത്തിലെത്തിയ ശേഷം പാലിൽനിന്ന് തൈരുണ്ടാകുന്നതുപോലെ കട്ടിയായിത്തീർന്നാണ് ഭ്രൂണമുണ്ടാകുന്നത്.ശുക്ലത്തിൽ നിന്നുണ്ടാകുന്ന ഭ്രൂണം വളരുമ്പോൾ ആർത്തവര ക്തം അതിനെ പരിപോഷിപ്പിക്കുന്നു. പിതാവിൽ നിന്നുണ്ടാകുന്ന വെളുത്ത ശുക്ലത്തിൽ നിന്നാണ് അസ്ഥികൾ, സ്നായുക്കൾ, നഖങ്ങൾ, മസ്തിഷ്കം എന്നിവയുണ്ടാ

കുന്നത്! മാതാവിൽനിന്നുള്ള ചുവന്ന ശുക്ലത്തിൽനിന്നാണ് തൊലി, മാംസം, മുടി, രക്തം, കണ്ണിന്റെ കറുപ്പ് എന്നിവയുണ്ടാകുന്നത്. ഇതാണോ ഖുർആൻ കേപ്പിടിയച്ചത്?

അരിസ്റ്റോട്ടിൽ പറഞ്ഞത്  മാതൃസവമാണ് യഥാർഥത്തിൽ അടിസ്ഥാനമെന്നും അവയെ കട്ടിയാക്കുകയാണ് പുരുഷശരീരത്തിൽനിന്ന് സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ധർമം എന്നുമാണ്.

ഇങ്ങനെ കട്ടിയായിത്തീർന്ന് ഭ്രൂണം  വിത്ത് വളരുന്നതുപോലെ വളർന്നുവരകയാണത്രെ! ഇതാണോ ഖുർആൻ പകർത്തിയത്?

ഇനി ഗാലൻ എന്താ പറഞ്ഞത്?

ഗർഭാശയത്തിലെത്തുന്ന ശുക്ലമാണ് ജന്തുവിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന അടിസ്ഥാന വസ്തു..

ആറാം ദിവസം ശുക്ലം ഇല്ലാതാവുകയും പകരം ഭ്രൂണം വളരാനാരംഭിക്കുകയും ചെയ്യും. ഭ്രൂണവളർച്ച നടക്കുന്നത് മാതൃശരീര ത്തിൽ രൂപപ്പെടുന്ന ആർത്തവരക്തം ശുക്ലത്തെ പോഷിപ്പിക്കുമ്പോഴാണ്!

ശുക്ലത്തെ രക്തം പരിപോഷിപ്പിക്കുമ്പോൾ അത് ഒരു മാംസപിണ്ഡമായിത്തീരുന്നു. ഹൃദയമോ കരളോ മസ്തിഷ്കമോ ഇല്ലാതെ തന്നെ ഈ മാംസപിണ്ഡം നിലനിൽക്കുകയും വളരുകയും ചെയ്യുന്നു!

ഇതാണോ മുഹമ്മദ് നബി പകർത്തിയത്!

ശുക്ലത്തിൻ്റെ സ്വല്ലം/കണം എന്ന പരാമർശം ഇവയിൽ എവിടെയു വരുന്നില്ല. എല്ലാവരും ആർത്തവ രക്തത്തെ അടിസ്ഥാന വസ്തുവായോ പോഷക ഘടകമായോ എണ്ണുന്നു!. ഈ ജാതി അന്ധവിശ്വാസങ്ങളൊന്നും തൊട്ടു തീണ്ടാത്ത ഖുർആനിനെ കോപ്പിയെന്ന് വാദിക്കാൻ ഹൃദയത്തിന് അന്ധത ബാധിച്ചവർക്കെ കഴിയൂ.

ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞു എന്ന് തന്നെ വെക്കുക.

ഏത് പുസ്തകം വായിച്ചാണ് / ഏത് ശാസ്ത്ര കുതുകിയിൽ നിന്നാണ് ശസ്ത്രമേ മേഖലയിൽ ഒരു പുരോഗതിയും കൈവരിച്ചിട്ടില്ലാത്ത ആ നാട്ടിലെ,  അക്ഷരം പോലും പഠിച്ചിട്ടില്ലാത്ത തിരുനബി ഈ ജ്ഞാനമെല്ലാം ആർജ്ജിച്ചത്? 

ഖുർആൻ 14 നൂറ്റാണ്ട് മുമ്പ് പറഞ്ഞ ഈ യാഥാർത്ഥ്യം എന്നാണ് ശാസ്ത്രം മനസ്സിലാക്കിയത്?

🅰️  മൈക്രോബയോളജിയുടെ പിതാവായ Antonie van Leeuwenhoek (1632-1723) ആണ് ശുക്ലത്ത സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ച പ്രഥമ ശാസ്ത്രജ്ഞൻ. ശതകോടി ബീജകണങ്ങളെ സൂക്ഷ്മദർശനിയിലൂടെ കണ്ടപ്പോൾ അവയെല്ലാം മനുഷ്യ ശരീരത്തിലെ ചെറുതും വലുതമായ അനേകം നാഡീവ്യൂഹങ്ങളുടെയും അവയവങ്ങളുടെയും സൂക്ഷ്മരൂപമാണന്ന് അദ്ദേഹം ധരിച്ചു.. അങ്ങനെ അണ്ഡത്തിലല്ല; പ്രത്യുത ബീജത്തിൽ തന്നെയാണ് കുഞ്ഞ് ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. 

1694ൽ Nicholas Hartsocker (1656-1725) താൻ  നിർമിച്ച മൈക്രോസ്കോപ്പിലൂടെ ശുക്ലദ്രാവകത്തെ പഠനവിധേയമാക്കി . മനുഷ്യശുക്ലത്തിനകത്ത് സ്ഥിതിചെയ്യുന്നുവെന്ന് അദ്ദേഹം കരുതിയ സൂക്ഷ്മശിശുവിന്റെ ചിത്രം (homenculus) വരച്ചു. 

കോശസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ജർമൻ ശരീരശാസ്ത്രജ്ഞനായ കാസ്പാർ ഫ്രീഡ്റിച്ച് വോൾഫ് (Caspar Friedrich Wolff 1733-1794) സ്വയം ഉൽ പാദന സിദ്ധാന്തത്തിനാണ് ( ആർത്തവ രക്തമാണ് അടിസ്ഥാന വസ്തുവെന്നും പുരുഷ ശുക്ലം അതിനെ ഘനീഭവിക പ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന സിദ്ധാന്തം) തെളിവുകളുടെ പിൻബലമുള്ളത് എന്ന് വാദിച്ചു.

പരീക്ഷണാത്മക ഭ്രൂണശാസ്ത്രത്തി ന്റെ പിതാക്കളിലൊരാളായി അറിയപ്പെടുന്ന വിൽഹം റോക്സ് (Wilhelm Roux 1850-1925) തവളമുട്ടകളിൽ നടത്തിയ പരീക്ഷണ ങ്ങളും ജർമൻ ജീവശാസ്ത്രജ്ഞനായ Hans Adolf Eduard Driesch (1867 – 1941) Sea Urchins ളുടെ ( നിറയെ മുള്ളുകളുള്ള ഒരു കടൽ ജീവി) ഭ്രൂണത്തിൽ നടത്തിയ ഗവേഷണങ്ങളും അണ്ഡമോ ബീജമോ ഒറ്റയ്ക്കല്ല കുഞ്ഞിന്റെ രൂപീകരണ ത്തിന് കാരണമാവുന്നതെന്ന് വ്യക്തമാക്കി. പുരുഷശുക്ലത്തിലുള്ള കോടിക്കണക്കിന് ബീജ ങ്ങളിലൊന്ന് സ്ത്രീശരീരത്തിലെ അണ്ഡവുമായി ചേർന്നാണ് ഭ്രൂണ മുണ്ടാവുന്നതെന്ന വസ്തുതയിലേക്ക് ജീവശാസ്ത്രലോകം എത്തിപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മാത്രമാണന്നർത്ഥം!

ഖുർആനിൽ നിങ്ങൾ പരാമർശിച്ച സൂക്തത്തിൽ പുരുഷബീജത്തിന്റെ കാര്യം മാത്രമല്ലേ ഉള്ളൂ. അണ്ഡത്തിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ. അപ്പോ ആധുനിക അന്വേഷണത്തിൽ കണ്ടെത്തി എന്നു പറയുന്ന സംഗതിയിലേക്ക് ഖുർആൻ എത്തിയിട്ടില്ല എന്നല്ലേ അർത്ഥം?

🅰️ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരംശം മാത്രമാണ് (മുഴുവനുമല്ല ) കുഞ്ഞായിത്തീരുന്നത് എന്ന് സമർത്ഥിക്കാൻ വേണ്ടിയാണ് പ്രസ്തുത സൂക്തം ഉദ്ധരിച്ചത്.  എന്നാൽ സ്ത്രീ സ്രവം കൂടിചേരുമ്പോഴാണ് കുഞ്ഞുണ്ടാകുന്നത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആർത്തവം കട്ടിയായാണ് കുഞ്ഞുണ്ടാകുന്നത്  എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇക്കാര്യം ഖുർആൻ പറയുന്നത് എന്ന് ഓർക്കണം.

ഏത് സൂക്തത്തിൽ ആണ് ആണ് സ്ത്രീ അണ്ഡത്തെ കുറിച്ച് പരാമർശം ഉള്ളത് ?

🅰️ ബീജം, അണ്ഡം എന്നീ സംജ്ഞകൾ രൂപപ്പട്ടത് പിന്നീടാണ്. അതിനെ കുറിച്ച് ഒന്നുമറിയാത്തവരോട് അങ്ങനെ പറയേണ്ടതില്ലല്ലോ. എന്നാൽ കുഞ്ഞുണ്ടാകുന്നതിൽ  സത്ത പരമായി തന്നെ ഉൾച്ചേരുന്ന പുരുഷ സ്ത്രീ സ്രവങ്ങൾ ഉണ്ടെന്ന് തന്നെയാണ് ഖുർആനിക ഭാഷ്യം.

"മനുഷ്യനെ കൂടിച്ചേർന്ന് സ്രവത്തിൽ നിന്നാണ് ആണ് സൃഷ്ടിച്ചതെന്ന്"  എന്ന് വിശുദ്ധ ഖുർആൻ (76:2) പറയുന്നുണ്ട്.  "നുത്ഫതുൽ അംശാജ് " എന്ന ഖുർആൻ പ്രയോഗത്തിന് ഇബ്ൻ അബ്ബാസ് അടക്കമുള്ള യുർആൻ വ്യഖ്യാതാക്കൾ  നൽകിയ വിശദീകരണം പുരുഷനെയും സ്ത്രീയെയും സ്രവങ്ങൾ എന്നാണ്.  മാത്രവുമല്ല.  പുരുഷ ദ്രാവകം,  സ്ത്രീദ്രാവകം എന്നീ പ്രയോഗങ്ങൾ ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്. മാത്രവുമല്ല, 

സ്ത്രീ സ്രവത്തെ കുറിച്ച് മാത്രമല്ല; അതിൻറെ നിറത്തെക്കുറിച്ചും തെറിച്ച് വീഴുന്ന അതിന്റെ പ്രകൃതത്തെക്കുറിച്ചുമൊക്കെ പ്രമാണങ്ങളിൽ കാണാം. 

ആഹ്! അത് അതിശയകരമായിരിക്കുന്നുവല്ലോ. എന്താണ് അതിന്റെ നിറം ? അത് എങ്ങനെ ശാസ്ത്ര ലോകം ഉറപ്പിച്ചു ?

🅰️  2008 ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാൻ ഇടയായി. അതിൻറെ ചിത്രവും താഴെക്കൊടുക്കുന്നു. ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്. 2008 ജൂൺ 11 ന് BBC പുറത്ത് വിട്ട വാർത്തയാണിത്.

അണ്ഡോല്‍സര്‍ജനത്തിന്റെ അവസാനഘട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന LH (ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍) ആണ് ഫോളിക്കുളാര്‍ ദ്രവത്തെ മഞ്ഞവല്‍ക്കരിക്കുന്നത്.

എന്താണീ ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍? 

🅰️ മഞ്ഞയെന്ന് അര്‍ത്ഥം വരുന്ന ലൂറ്റിയസ് (Luteus) എന്ന ലാറ്റിന്‍ പദത്തിന്റെ നപുംസകരൂപമായ ലൂറ്റിയത്തില്‍നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize) എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോര്‍പ്പസ് ലൂടിയത്തിന്റെ നിര്‍മിതിക്ക് നിമിത്ത മായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനര്‍ത്ഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായാണ് ഫോളിക്കുളാര്‍ ദശ പിന്നിട്ട ഫോളിക്കിള്‍ അവശിഷ്ടങ്ങള്‍ കോര്‍ പസ് ലൂടിയം ആയിത്തീരുന്നത്. കോര്‍പസ് ലൂടിയം എന്ന പദദ്വയത്തിനര്‍ത്ഥം മഞ്ഞ വസ്തുവെന്നാണ് (Yellow body).

ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോള്‍ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിള്‍ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ നിര്‍മാണത്തിന് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നര്‍ത്ഥം

ഇസ്ലാമിലെ ഏത് പ്രമാണത്തിലാണ് ഈ മഞ്ഞ പ്രതിഭാസത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്?

🅰️ ഒരിക്കൻ  ജൂത പണ്ഡിതൻ തിരുനബിയുടെ അടുക്കൽ വന്നു:

ഈ ഭൂമിയിൽ നബിക്കും മറ്റ് ഏതാനും  ചിലർക്കും മാത്രം അറിയുന്ന ചില കാര്യങ്ങൾ ചോദിക്കട്ടെ  എന്ന് ആമുഖമായി പറഞ്ഞ് തിരുനബിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കിടയിലാണ് ഈ അന്വേഷണം കടന്ന് വരുന്നത്. 

സൗബാന്‍(റ) നിവേദനം  ചെയ്ത  ഹദീസാണിത്.

حَدَّثَنِي الْحَسَنُ بْنُ عَلِيٍّ الْحُلْوَانِيُّ، حَدَّثَنَا أَبُو تَوْبَةَ

 وَهُوَ الرَّبِيعُ بْنُ نَافِعٍ، حَدَّثَنَا مُعَاوِيَةُ، يَعْنِي ابْنَ سَلَّامٍ، عَنْ زَيْدٍ، يَعْنِي أَخَاهُ أَنَّهُ سَمِعَ أَبَا سَلَّامٍ، قَالَ: حَدَّثَنِي أَبُو أَسْمَاءَ الرَّحَبِيُّ، أَنَّ ثَوْبَانَ مَوْلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدَّثَهُ قَالَ: كُنْتُ قَائِمًا عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَجَاءَ حِبْرٌ مِنْ أَحْبَارِ الْيَهُودِ فَقَالَ: السَّلَامُ عَلَيْكَ يَا مُحَمَّدُ فَدَفَعْتُهُ دَفْعَةً كَادَ يُصْرَعُ مِنْهَا فَقَالَ: لِمَ تَدْفَعُنِي؟ فَقُلْتُ: أَلَا تَقُولُ يَا رَسُولَ اللهِ، فَقَالَ الْيَهُودِيُّ: إِنَّمَا نَدْعُوهُ بِاسْمِهِ الَّذِي سَمَّاهُ بِهِ أَهْلُهُ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ اسْمِي مُحَمَّدٌ الَّذِي سَمَّانِي بِهِ أَهْلِي»، فَقَالَ الْيَهُودِيُّ: جِئْتُ أَسْأَلُكَ، فَقَالَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَيَنْفَعُكَ شَيْءٌ إِنْ حَدَّثْتُكَ؟» قَالَ: أَسْمَعُ بِأُذُنَيَّ، فَنَكَتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعُودٍ مَعَهُ، فَقَالَ: «سَلْ» فَقَالَ الْيَهُودِيُّ: أَيْنَ يَكُونُ النَّاسُ يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ؟ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هُمْ فِي الظُّلْمَةِ دُونَ الْجِسْرِ» قَالَ: فَمَنْ أَوَّلُ النَّاسِ إِجَازَةً؟ قَالَ: «فُقَرَاءُ الْمُهَاجِرِينَ» قَالَ الْيَهُودِيُّ: فَمَا تُحْفَتُهُمْ حِينَ يَدْخُلُونَ الْجَنَّةَ؟ قَالَ: «زِيَادَةُ كَبِدِ النُّونِ»، قَالَ: فَمَا غِذَاؤُهُمْ عَلَى إِثْرِهَا؟ قَالَ: «يُنْحَرُ لَهُمْ ثَوْرُ الْجَنَّةِ الَّذِي كَانَ يَأْكُلُ مِنْ أَطْرَافِهَا» قَالَ: فَمَا شَرَابُهُمْ عَلَيْهِ؟ قَالَ: «مِنْ عَيْنٍ فِيهَا تُسَمَّى سَلْسَبِيلًا» قَالَ: صَدَقْتَ. قَالَ: وَجِئْتُ أَسْأَلُكَ عَنْ شَيْءٍ لَا يَعْلَمُهُ أَحَدٌ مِنْ أَهْلِ الْأَرْضِ إِلَّا نَبِيٌّ أَوْ رَجُلٌ أَوْ رَجُلَانِ. قَالَ: «يَنْفَعُكَ إِنْ حَدَّثْتُكَ؟» قَالَ: أَسْمَعُ بِأُذُنَيَّ. قَالَ: جِئْتُ أَسْأَلُكَ عَنِ الْوَلَدِ؟ قَالَ: «مَاءُ الرَّجُلِ أَبْيَضُ، وَمَاءُ الْمَرْأَةِ أَصْفَرُ، فَإِذَا اجْتَمَعَا، فَعَلَا مَنِيُّ الرَّجُلِ مَنِيَّ الْمَرْأَةِ، أَذْكَرَا بِإِذْنِ اللهِ، وَإِذَا عَلَا مَنِيُّ الْمَرْأَةِ مَنِيَّ الرَّجُلِ، آنَثَا بِإِذْنِ اللهِ». قَالَ الْيَهُودِيُّ: لَقَدْ صَدَقْتَ، وَإِنَّكَ لَنَبِيٌّ، ثُمَّ انْصَرَفَ فَذَهَبَ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَقَدْ سَأَلَنِي هَذَا عَنِ الَّذِي سَأَلَنِي عَنْهُ، وَمَا لِي عِلْمٌ بِشَيْءٍ مِنْهُ، حَتَّى أَتَانِيَ اللهُ بِهِ»

 പുരുഷസ്രവം വെളുത്തനിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞനിറത്തിലുള്ളതുമാണ് എന്നു സ്വഹീഹ്  മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിൽ കാണാം. ജൂത ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ ശേഷം ‘അയാള്‍ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവുമുണ്ടാ യിരുന്നില്ല’ എന്ന് തിരുനബിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകള്‍ക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞനിറത്തിലുള്ളതാണ് എന്ന് പ്രവാചകന്‍(സ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാന ത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ വചനപ്പൊരുൾ.

കുഞ്ഞിന്റെ സൃഷ്ടിയില്‍ പങ്കെടുക്കുന്ന പുരുഷസ്രവത്തിന്റെ നിറം ‘അബ്‌യള് ' ആണെന്നു പറഞ്ഞതിനുശേഷ മാണ് സ്ത്രീ സ്രവത്തിന്റെ നിറം ‘അസ്വ്ഫര്‍’ (മഞ്ഞ) ആണെന്ന് പ്രവാചകന്‍ (സ) പറഞ്ഞത്. രണ്ടും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്ന തെന്നും അതിനുശേഷം വ്യക്തമാക്കി. വെള്ള നിറത്തിലുള്ള പുരുഷസ്രവത്തെപോലെതന്നെ ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്ന സ്ത്രീസ്രവത്തിന്റെ നിറം മഞ്ഞയാണെന്നാണ് പ്രവാചകന്‍ (സ) ഇവിടെ പഠിപ്പിക്കുന്നതെന്നുറപ്പാണ്. 

സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് സാധാരണഗതിയില്‍ നിര്‍ഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറമില്ലാത്തതോ ആണ് .  ഹദീഥുകളില്‍ പറഞ്ഞ മഞ്ഞസ്രവമല്ല ഇവയെന്നും വ്യക്തമാണ്. ഇവയ്‌ക്കൊന്നുംതന്നെ കുഞ്ഞിന്റെ രൂപീകരണത്തില്‍ നേരിട്ട് പങ്കൊന്നുമില്ലതാനും.

സ്ത്രീജനനേന്ദ്രിയത്തില്‍നിന്ന് നിര്‍ഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങള്‍ക്കൊന്നും തന്നെ മഞ്ഞനിറമില്ല അവയൊന്നും കുഞ്ഞിന്റെ രൂപീകരണത്തിൽ സത്താപരമായി ഉൾച്ചേരുന്നില്ല.

സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന സ്രവങ്ങള്‍ മൂന്നെണ്ണമാണ്. 1.ബര്‍ത്തോലിന്‍ സ്രവം (Bartholin fluid):

ശരീരം ലൈംഗികബന്ധത്തിന് സജ്ജമായിയെന്ന് അറിയിച്ചുകൊണ്ട് പുറപ്പെടുന്ന സ്രവമാണിത്. ഈ സ്രവത്തിന് നിറമില്ല.

2.പാരായുറിത്രല്‍ (Para urethral fluid):

രതിമൂര്‍ച്ചയിൽ  ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറത്തുവരുന്ന  സ്രവം. ഈ സ്രവം താരതമ്യേന കട്ടിയുള്ള തും വെള്ള നിറത്തിലുള്ളതുമായിരിക്കും. 

3. സെര്‍വിക്കല്‍ ശ്ലേഷ്മ (Cervical mucus)

സ്ത്രീ ജനനേന്ദ്രിയത്തെ എല്ലായ്‌പ്പോഴും വരളാതെ സൂക്ഷിക്കുന്ന  സ്രവമാണിത്. അണ്ഡോല്‍സര്‍ജനസമയമല്ലെങ്കില്‍ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലു ള്ളതുമായിരിക്കും. അണ്ഡോല്‍സര്‍ജനത്തോടടുക്കുമ്പോള്‍ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉല്‍സ ര്‍ജനസമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വര്‍ണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും.         

ഇവിടെയാണ് കുഞ്ഞിൻ്റെ ഉല്പാദനത്തിൽ നേരിട്ട് പങ്കെടുക്കുന്ന ദ്രവം മഞ്ഞയാണന്ന നബിവചനം പ്രസക്തമാകുന്നത്. വഹ്യ് മുഖേനയല്ലാതെ എങ്ങനെയാണ് മുത്ത് നബി അക്കാര്യം പറയുക.!

അതേ ഹദീസിൽ തുടർന്ന് പറയുന്ന കാര്യം ശസ്ത്ര വിരുദ്ധമല്ലേ? സ്ത്രീയും പുരുഷനും തമ്മിൽ സംസർഗത്തിൽ ഏർപ്പെടുമ്പോൾ ആർക്കാണ് ആദ്യം സ്ഖലിക്കുന്നത് അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആകും എന്ന് പറയുന്നില്ലേ? അത് വമ്പൻ ശസ്ത്രീയാബദ്ധമല്ലോ?

🅰️ രണ്ട് ദ്രാവകങ്ങളും സംയോജിക്കുമ്പോൾ

'മനിയ്യുറജുൽ '  'മനിയ്യുൽ മർഅത്തി'നെ അതിജയിച്ചാൽ ' കുഞ്ഞ് ആണാകും അല്ലെങ്കിൽ പെണ്ണാകും എന്നാണ് ഹദീസിലുള്ളത്.  അതും ഒരു അൽഭുതം തന്നെയാണ്. പുരുഷ സ്വഭാവമുള്ള ബീജം(y) സ്ത്രീ സ്വഭാവമുള്ള ബീജത്തെ (x) അതിജയിച്ചാൽ കുഞ്ഞ് ആണാകും. അല്ലങ്കിൽ പെണ്ണാകും. അത് ശസ്ത്രീയമായി ശരിയുമാണ്.

സ്ത്രീകളുടെ യുടെ അണ്ഡ ദ്രാവകത്തിന്റെ നിറം മാത്രമല്ല അത് പുറപ്പെടുന്ന  സ്വഭാവം വരെ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അത് എവിടെയാണ്?

🅰️  فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ (5) خُلِقَ مِنْ مَاءٍ دَافِقٍ (6) يَخْرُجُ مِنْ بَيْنِ الصُّلْبِ وَالتَّرَائِبِ (7) 

"എന്തിൽ നിന്നാണ്  മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്ന് അവൻ ചിന്തിച്ചു നോക്കട്ടെ. തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻസൃഷ്ടിക്കപ്പെട്ടത്.വാരിയെല്ലിനും കടി പ്രദേശത്തിനും  ഇടയിൽ നിന്ന് അത് പുറപ്പെടുന്നു."

ഇവിടെ സൂചിപ്പിക്കപ്പെട്ട ദ്രാവകം പുരുഷ ദ്രാവകം മാത്രമാണെന്നും അതല്ല സ്ത്രീയുടെയും  പുരുഷൻറെയും ദ്രവങ്ങൾ ആണെന്നും  വിശദീകരിച്ച പണ്ഡിതന്മാർ ഉണ്ട്. ഒന്നാം അഭിപ്രായം ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്.രണ്ടാമത്തെ അഭിപ്രായം താബിഈ പ്രമുഖനായ ഇക്രിമ (റ)അടക്കമുള്ളവ വ രിൽ ഉദ്ധരിക്കപ്പെടുന്നതതായി തഫ്സീർ ത്വബരിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെ 'തറാഇബി 'ൽ  നിന്നും എന്നാണ് വിശദീകരണം. ഈ വ്യാഖ്യാനപ്രകാരം പുരുഷ സ്രവം പോലെ തന്നെ  സ്ത്രീയുടെ സ്രവവും തെറിച്ചു വീഴുന്നു എന്ന് ഇന്ന്  നമുക്ക് മനസ്സിലാക്കാം. 

വിശദീകരിക്കാമോ?

🅰️ നേരത്തെ മഞ്ഞ ദ്രാവകത്തെ കുറിച്ച് സൂചിപ്പിച്ചല്ലോ. അത് എങ്ങനെയാണ് പുറപ്പെടുന്നത് എന്ന് നോക്കാം:

ആർത്തവ ചക്രത്തിന്‍റെ പതിനാലാം ദിവസം പൂർണ്ണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉത്പാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ദീപിപ്പിക്കുന്നു. അങ്ങനെ GnRH ന്റെ ഉത്പാദനത്തിനു കാരണമാകുകയും ചെയ്യും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരു തരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് (Hyaluronic Acid) ആണുണ്ടാവുക. ഈ ആസിഡിനു പുറമെ പ്രായ പൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞു കൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും(Cumulas Cells) ഫോളിക്കിളിനകത്തുണ്ടാവും. ലൂറ്റിനൈസിംഗ് ഹോർമോണിന്‍റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിനുള്ളിലൂടെ പൂർണ്ണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം ലിംഗത്തിൽ നിന്നു തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾക്കൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബിയ (Fimbria) കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.ഇന്ന് അതൊക്കെ നമുക്ക് കൃത്യമായി അത് വീഡിയോ വഴി കാണാൻ സാധിക്കും. https://youtu.be/wcVC3TFI7fQ

'തെറിച്ചുവീഴുന്ന ' എന്ന ഖുർആനിക പ്രയോഗത്തിന്റെ കൃത്യത കണ്ടു നമ്മൾ അത്ഭുതപ്പെട്ടുപോകും. സ്ത്രീ സ്രവത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നിറത്തെയും സ്വഭാവത്തെയും  എല്ലാം വിശദീകരിക്കുന്ന  പ്രവാചകഅധ്യാപനങ്ങളുണ്ടായി എന്നത് വിസ്മയകരം അല്ലേ?

വാരിയെല്ലിനു മുതുകെല്ലിനും ഇടയിൽ നിന്ന്  ശുക്ലം പുറപ്പെടുന്നു എന്ന ഖുർആനിക വാദം ശുദ്ധ അസംബന്ധം അല്ലേ? 

🅰️ കാലങ്ങളായി ഖുർആൻ വിമർശകർ ഉന്നയിക്കുന്ന വാദമാണിത്. പൗരാണികരും ആധുനികരുമായ പല പണ്ഡിതരും ഇതിന് മറുപടി പറഞ്ഞതാണ്.  പൗരാണിക പണ്ഡിത ശ്രേഷ്ഠരിൽ പ്രമുഖ നായ ഇമാം റാസിയും ആധുനിക പണ്ഡിതനായ ഇബ്നു ആശൂറും (തൻ്റെ അത്തഹ്രീറു വത്തൻവീർ) ഉദാഹരണം മാത്രം. ഖുർആനിനെതിരെ എന്ത്  ആരോപണങ്ങൾ വരുമ്പോഴും അതിനെ കുറിച്ച്  നമ്മൾ ആഴത്തിൽ പഠിക്കേണ്ടി വരും. അപ്പോൾ അമാനുഷികതയുടെ വിവിധ മുഖങ്ങൾ നമുക്ക് മുമ്പിൽ തുറന്നു വരുന്നതായി കാണാം. 

അമാനുഷികത വേണ്ടിയിരുന്നില്ല; തെറ്റില്ലന്ന് തെളിഞ്ഞാൽ മതിയായിരുന്നു!

🅰️എന്താണ് നിങ്ങൾ സൂചിപിച്ച ആ മഹാ അബദ്ധം ? അമാനുഷികത എങ്ങനെ തെളിഞ്ഞു വരും എന്ന് പിറകെ ഞാൻ വിശദീകരിക്കാം.

വൃഷ്ണത്തലാണ് ബീജോൽപാദനം നടക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്? എന്നാൽ ഇത് വാരിയെല്ലിനും മുതലിനു ഇടയിൽ നിന്നാണ് എന്ന് പറയുന്നതോടെ ഇതു പോലും അറിയാത്ത ആളായിരുന്നു മുഹമ്മദ് നബി എന്ന് വരില്ലേ?

🅰️ നിങ്ങൾ ഉദ്ധരിച്ച ആയതിൽവാരിയെല്ലിനും മുതലിനു ഇടയിലാണ് ബീജോത്പാദനം നടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. മാത്രവുമല്ല,പ്രത്യുത്പാദനത്തിനു കാരണമാകുന്ന സംഗതി നടക്കുന്നത് വൃഷണങ്ങളില്‍ വെച്ചാണെന്ന കാര്യം ഖുർആന്റെ അവതരണ കാലത്തെ അറബികള്‍ക്ക്  പൊതുവെ അറിയാമായിരുന്നുവെന്നാണ് ഹദീസുകൾ സൂചിപിക്കുന്നത്.

حدثنا أحمد بن يونس حدثنا إبراهيم بن سعد أخبرنا ابن شهاب سمع سعيد بن المسيب يقول سمعت سعد بن أبي وقاص يقول رد رسول الله صلى الله عليه وسلم على عثمان بن مظعون التبتل ولو أذن له لاختصينا (صحيح البخاري 5- ۱۹۰۲)

സഅദ്ബ്നു അബീ വഖാസ് (റ) പറയുന്നു: ഉസ്മാനു ബ്നുമള്ഊൻ (റ) ബ്രഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചപ്പോള്‍ റസൂലുളളാഹി സി. അതിനെ നിരോധിച്ചു. അദ്ദേഹത്തിനെങ്ങാനും അനുമതി ലഭിച്ചിരുന്നെങ്കിൽ ഞങ്ങളും ഷണ്ഡീകരണം സ്വീകരിക്കുമായിരുന്നു (സ്വഹീഹുൽ ബുഖാരി, കിതാബു നികാഹ്, ബാത് മാ യുക്റഹു മിന ത്തബത്തിൽ വൽ ഖിസാത്ത്, സ്വഹീഹു മുസ്ലിം കിതാബു നിക്കാഹ്, ബാബു ഇസ്തിഹ്ബാബി നിക്കാഹ് ലിമൻ താഖത് ഇലയി നഫ്സുഹു).

വൃഷണച്ഛേദം (Castration) സംബന്ധിച്ച് അന്നത്തെ ജനങ്ങൾക്ക് ധാരണ ഉണ്ടായിരുന്നുവെന്നു ഇത്തരം ഹദീസുകളിൽ നിന്ന്  വ്യക്തം. പുരുഷന്മാരുടെ ലൈംഗികോദ്ധാരണശേഷിയും പ്രത്യുല്പാദന ശേഷിയും ഇല്ലാതാക്കാൻ വൃഷണച്ഛേദം നടത്തി ഷണ്ഡീകരണം നടത്തിയാൽ മതി എന്ന് അവർ വിചാരിച്ചിരുന്നതിൽ നിന്നും പ്രത്യുത്പാദനത്തിനു കാരണമാകുന്ന സംഗതി  വൃഷണങ്ങളിലാണുള്ളതെന്ന് അവർക്ക് അറിയാമായിരുന്നുവെന്നു മനസ്സിലാക്കാം. 

❓  അപ്പോൾ خلق من ماء دافق (6) يخرج من بين الصلب والترائب (۷)

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ മനുഷ്യന്‍ പടക്കപ്പെട്ടത്. സുൽബിനും തറാഇബിനും ഇടയിൽ നിന്നു അതു പുറത്തു വരുന്നു. എന്ന സൂക്തത്തെ എന്ത് ചെയ്യും?

🅰️  ഖുർആനിലെ പദങ്ങൾ ഏറെ കൃത്യമാണ്. ബീജങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നത്  പ്രസ്തുത സ്ഥലത്ത് നിന്നാണ് എന്ന് ഖുർആൻ പറയുന്നില്ല. ശുക്ല സ്രവത്തെകുറിച്ചാണ്  ഖുർആൻ സംസാരിക്കുന്നത്. സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് സിക്താണ്ഡം (Zygote) രൂപപ്പെടുന്നതിനു പാകമായ വിധത്തിൽ പുരുഷ ലിംഗം സ്രവിക്കുന്ന ദ്രാവകത്തിനാണല്ലൊ ശുക്ലം എന്നു പറയുന്നത്. ഇതിന്റെ രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനത്തിൽ താഴെ വരെ മാത്രമാണ് ബീജങ്ങളുണ്ടാവുക!

ഒരൊറ്റ സ്ഖലനത്തിലെ ബീജസംഖ്യ ഇരുപതു കോടി മുതൽ അമ്പതു കോടി വരെ ഉണ്ടാകുമെങ്കിലും സ്രവിക്കപ്പെടുന്ന  മൊത്തം ദ്രാവകത്തിലേക്ക് നോക്കുമ്പോൾ ഇത് തുഛമാണ്.

ബാക്കി എവിടെ നിന്നാണ് വരുന്നത്? ഇവയിൽ 65 മുതൽ 75 ശതമാനം വരെ സെമിനൽ വെസിക്കിളിൽനിന്നാണ് (Seminal Vesicles) ഉത്പാദിപ്പിക്കപ്പെടുന്നത്.  25 മുതൽ 30 ശതമാനം വരെ പ്രോസ്റ്റേറ്റിൽ (Prostate) നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു ശതമാനം ബൾബോയൂറിത്രല്‍ ഗ്രന്ഥികൾ (Bulbourethral glands) അഥവാ കൌപെഴ്സ് ഗ്രന്ഥികൾ (Cowpers glands) എന്നിവ പുറപ്പെടുവിക്കുന്നു. 

ചുരുക്കത്തിൽ, ശുക്ലത്തിൽ രണ്ടോ അതിലൽപം കൂടുതലോ മാത്രം ശതമാനമാണ് ബീജാണുക്കൾ ഉള്ളത്. ബാക്കി 98 നടുത്ത് ശതമാനവും മറ്റു സ്രവങ്ങളാണ്! ഇതൊക്കെ ആധുനിക ശാസ്ത്രം കണ്ടെത്തിയതാണ്. അപ്പോൾ ഈ സ്രവം വൃഷ്ണങ്ങളിൽ നിന്നാണ് ഉൽപാദിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞാൽ അത് ശാസ്ത്രീയമായി തെറ്റാകുമായിരുന്നു! ഖുർആൻ സാധാരണ ഉപയോഗിക്കാറുള്ള നുത്ഫത് ( ബീജകണം ) എന്ന പദം മാറ്റി ماء എന്ന് ഉപയോഗിച്ചത് അത് എത്രത്തോളം കൃത്യമാണ് ആണ് !

2-5% മാത്രമേ ഉള്ളൂ എങ്കിലും  അത് അവഗണിക്കപ്പെടാൻ ആവാത്ത ഒരു വിഹിതമാണല്ലോ. കാരണം അതാണല്ലോ കുഞ്ഞിൻറെ സൃഷ്ടിയുടെ മൂലഹേതു? അപ്പോൾ അതിനെ അവഗണിച്ചത് ശരിയാണോ?

🅰️  അതിനെ അവഗണിച്ചിട്ടില്ലല്ലോ. ഈ സ്രവങ്ങൾ മുഴുവനായും ഉല്പാദിപ്പിക്കപ്പെടുന്നത് വാരിയെല്ലിനും മുതുകെല്ലിനും ഇടയിൽ നിന്നാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ അവഗണിച്ചു എന്ന് പറയാമായിരുന്നു.  എന്നാൽ ഉൽപാദിപ്പിക്കപ്പെടുന്നതിനെ  കുറിച്ചല്ല; പ്രത്യുത പുറപ്പെടുന്നതിന് കുറിച്ചാണ് ഖുർആൻ പറയുന്നത്.  അഞ്ച് ശതമാനത്തോളം വരുന്ന ബീജവും ബാക്കി 95 ശതമാനം വരുന്ന മറ്റു സ്രവങ്ങളും പുറപ്പെടുന്ന സ്ഥലം  ഏതാണ് എന്നാണല്ലോ ഖുർആൻ പറയുന്നത്. അപ്പോൾ ماء   എന്ന പദം പോലെ തന്നെ കൃത്യമാണ്  يخرج എന്ന പദവും എന്ന് മനസ്സിലാക്കാം.

അതെല്ലാം മനസ്സിലായി. എന്നാൽ സുൽബിനും തറാഇബിനും ഇടയിൽ നിന്നു എന്ന് പറഞ്ഞത് ഏത് സ്ഥലത്തെ കുറിച്ചാണ് . നിങ്ങൾ പറഞ്ഞ സെമിനൽ വെസിക്കിൾ അടക്കമുള്ള സ്ഥലങ്ങൾ  ഈ സ്ഥലത്ത് തന്നെയാണോ?

🅰️ صلب അറബി പദത്തിന് മുതുകെല്ല് എന്നാണ് സാധാരണഗതിയിൽ അർത്ഥം പറയാറുള്ളതെങ്കിലും ഓറിയന്റലിസ്റ്റ് പണ്ഡിതൻ ആർദർ ജോൺ ആർബറി അടക്കുള്ളവർ പോലും തയ്യാറാക്കിയ ഖുർആൻ പരിഭാഷകളിൽ സുൽബിനു നൽകിയിരിക്കുന്ന അർത്ഥം loins എന്നാണ് (p: 274. ) പിക്താളും ലിയോപോൾഡ് വെയ്സും അത് തന്നെ പറയുന്നു.Loins  എന്നാൽ അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം എന്നൊക്കെയാണ് ഇതിനർത്ഥം.

പ്രസിദ്ധ ഓറിയൻറിലിസ്റ്റ് Edward William Lane തയ്യാറാക്കിയ Arabic-English Lexicon ൽ സ്വുല്‍ബിനു loins- എന്ന് അർത്ഥം കൊടുത്തിട്ടുണ്ട്. അങ്ങനെയൊരർത്ഥം ഖുർആൻ അവതരണത്തിനു മുമ്പേ പ്രയോഗത്തിലുണ്ടായിരുന്നുവെന്നുവെന്ന് ബൈബിളിൽ നിന്ന് തന്നെ വ്യക്തമാണ്. 

അറബി ബൈബിളിൽ ഉത്പത്തി 35/11വചനത്തിന് وملوك سيخرجون من صلبك

and kings shall come out of thy loins;) എന്നാണ്  King James Bible പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

ഹദീസിലും അത്തരം പ്രയോഗങ്ങൾ കാണാം. 

قال أبو داود: حُدِّثْتُ عن هارونَ بنِ المُغيرةِ، حدَّثنا عمرو بنُ أبي قيس، عن شُعيبِ بن خالدٍ، عن أبي إسحاقَ، قال:

قال عليٌّ، ونظر إلى ابنهِ الحسنِ، فقال: إن ابني هذا سيد، كما سماه النبيَّ -صلَّى الله عليه وسلم-، وسيخرجُ من صُلبه رجلٌ يسمَّى باسم نبيِّكم -صلَّى الله عليه وسلم- يُشبهه في الخُلُق، ولا يشبهه في الخَلْقِ، ثم ذكر قصةً: يملأُ الأرضَ عَدلاً

അലീ (റ) പറഞ്ഞു: തിരുനബി നാമകരണം ചെയ്തതു പോലെ എന്‍റെ മകൻ ഒരു നേതാവാണ്. നബി സ്വ.യുടെ തന്നെ പേരുള്ളവനും അദ്ദേഹത്തോട് സ്വഭാവത്തിൽ  സാ ദൃശ്യം പുലർത്തുന്നവനുമായ ഒരാൾ ഇവന്‍റെ "കടിപ്രദേശത്തു' നിന്നു വരും (സുനനു അബീദാവൂദ്, കിതാബു മഹ്ദി).

അപ്പോൾ വിശുദ്ധ ഖുർആൻ 86:7 വചനത്തിൽ സുൽബിനു നാഭീ തടം/ഗുഹ്യപ്രദേശം/കടിപ്രദേശം എന്നിങ്ങനെയുള്ള അർത്ഥവും സംഗതമാണ്. നട്ടെല്ലിന്റെ  അറ്റം വരെയുള്ള മുഴുവൻ ഭാഗത്തിനും സുൽബ് എന്ന് പറയാം.

എന്താണ് താങ്കൾ പറഞ്ഞ് വരുന്നതെന്ന് മനസ്സിലാകുന്നില്ല. സുൽബിന് കടി പ്രദേശം എന്ന് അർത്ഥമുണ്ട് എന്നത് കൊണ്ട് എന്ത് കിട്ടാനാ?

🅰️ ക്ഷമിക്കൂ. ശുക്ല സ്രാവമുണ്ടാകുന്നത് ആ ദ്രാവകം എവിടെ നിന്ന് പുറപ്പട്ടിട്ടാണ് എന്നാണല്ലോ നമ്മുടെ ചർച്ച .

രതിമൂർച്ചയുണ്ടാകുമ്പോൾ മസ്തിഷ്കത്തിലുള്ള അനുതപ്ത നാഡീവ്യവസ്ഥ (Sympathetic nervous system)യില്‍ നിന്നുള്ള സന്ദേശ പ്രകാരം വൃഷണങ്ങളിലുള്ള ബീജങ്ങൾ എപിഡിഡൈമിസിൽ (Epididymis)എത്തുന്നു. അനന്തരം ബീജവാഹിനി കുഴലിലൂടെ മുകളിലേക്കു കയറുന്നു. ഉടൻ തന്നെ, മുതുകെല്ലിന്റെ അടിവശത്തിനു മുന്നിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate glands)യിൽ നിന്നുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ബീജവാഹിനിക്കുഴൽ അവസാനിക്കുന്നിടത്തു നിന്നു ആരംഭിക്കുന്ന സ്ഖലന നാളി (Ejaculatory duct)യിൽ എത്തുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് സ്രവങ്ങൾ ബീജങ്ങളുമായി കലരുന്നതോടൊപ്പം തന്നെ പ്രോസ്റ്റേറ്റിനു തൊട്ട് പിന്നിലായി സെമിനൽ വെസിക്കിളുകളിൽ നിന്നും കൗപേഴ്സ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളും അതിനോടൊപ്പം ചേരുന്നു. ഇങ്ങനെ കൂടി ചേർന്നു ഉണ്ടാകുന്ന ശുക്ലം സ്ഖലനനാളിയിൽ നിന്നു ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്നു. ഈ സ്ഥലത്തെക്കുറിച്ചെല്ലാം കടി പ്രദേശം എന്ന അർത്ഥത്തിലുള്ള  സുൽബ് എന്ന് പറയാം.

നടേ വിവരിച്ച പോലെ കേവലം രണ്ടോ മൂന്നോ ശതമാനമാണ് ശുക്ലത്തിൽ വൃഷണത്തിൽ നിന്നുള്ള പങ്ക്.  അപ്പോൾ ശുക്ലത്തിന്റെ സിംഹഭാഗവും പുറപ്പെടുന്നത് ഉൽപദിക്കപ്പെടുന്നതും പുറപ്പെടുന്നതും സുൽബിൽ നിന്നാണന്ന് മനസ്സിലായി. 

ഈ ആയത്തിന്റെ അർത്ഥം വിശദീകരിച്ച് കൊണ്ട് സ്വഹാബി പ്രമുഖനായ ഇബ്നു അബ്ബാസ് (റ) പറയുന്നു.

"പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെ തറാഇബിൽ നിന്നും പുറപ്പെടുന്ന ദ്രാവകമാണ് ഉദ്ദേശ്യം. ഈ രണ്ട് ദ്രാവകങ്ങൾ കൂടാതെ കുട്ടി ഉണ്ടാവുകയില്ല" വ്യാഖ്യാന പ്രകാരം ഏറ്റവും കൃത്യമായ പദമാണ് സുൽബ് എന്ന് മനസ്സിലാക്കാം.

ماء،صلب എന്നീ പദങ്ങളുടെ കൃത്യതയെ ക്കുറിച്ച് പറഞ്ഞത് പോലെ دافق എന്ന പദവും ഏറെ കൃത്യമാണ്. പുരുഷ ശുക്ലം തെറിച്ച് വീഴുകയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. നടേ സൂചിപ്പിച്ചത് പോലെ സ്ത്രീ സ്രവവും അങ്ങനെ തന്നെയാണ് !

ശാസ്ത്രം പുരോഗമിക്കും തോറും ഓരോ പദങ്ങളുടെയും കൃത്യത ബോധ്യപ്പെടുകയാണ്.

ചുരുക്കത്തിൽ പുരുഷ ശുക്ലത്തി നാവശ്യമായ മുഴവൻ കണ്ടന്റുകളും ഉൽപദിക്കപ്പെടുന്നതും ഉൽസർജ്ജിക്കപ്പെടുന്നതും കടി പ്രദേശത്ത് നിന്നാണ്!

പുരുഷൻ്റെ സുൽബിൽ നിന്ന്  തെറിച്ചു വീഴുന്ന ദ്രാവകത്തിൽ നിന്നാണ് (മിൻ മാഇൻ ദാഫിഖ്) മനുഷ്യസൃഷ്ടിയെന്ന വിശുദ്ധ ഖുർആനിക പരാമർശം പ്രത്യക്ഷരം ശരി വെക്കുന്ന രീതിയിലാണ് ഇത് ഉണ്ടാകുന്നത്. 

അപ്പോൾ മുതുകെല്ല്  എന്ന അർത്ഥം തെറ്റാണോ?

🅰️ അല്ല.  മുതുകെല്ല് എന്ന അർത്ഥത്തിൽ വെക്കുമ്പോഴും ഏറെ കൃത്യം തന്നെ. കാരണം ശുക്ലം പുറപ്പെടുന്നത് വൃഷ്ണങ്ങളിൽ നിന്നല്ല എന്ന് നാം വിശദീകരിച്ചല്ലോ. മറിച്ച് അവ ശുക്ലമായി രൂപപ്പെടുന്നതും പുറപ്പെടുന്നതും മുതുകെല്ലിന്റ അഗ്ര ഭാഗത്തിന്റെയുംവാരിയെല്ലുകളുടെയും

ഇടയിൽ നിന്ന് തന്നെയാണ്.

(NB.നട്ടെല്ലിന് മുഴുവനായും അതിലെ ഓരോ ഭാഗത്തിനും സുൽബ് എന്ന പ്രയോഗിക്കുമെന്ന് ഭാഷാ ഗ്രന്ഥങ്ങളലും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. ഉദാ:المفردات للراغب ، تحفة المحتاج .)  അപ്പോൾ ഖുർആനിൻറെ  പ്രസ്താവന എത്ര കൃത്യം!

" മനുഷ്യൻ ചിന്തിക്കുന്നില്ലേ; അവനെ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന്? തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവനെ സൃഷ്ടിക്കപ്പെട്ടത്?

മുതുകെല്ലിന്റെയും  വാരിയെല്ലുകളുടെ യും യും ഇടയിൽനിന്ന് പുറപ്പെടുന്ന ഒന്നു ഒരു ദ്രാവകത്തിൽ നിന്ന് !"

പുരുഷൻ്റെ സുൽബിൻ്റെയും  വാരിയെല്ലിൻ്റെയും ഇടയിൽ നിന്നാണ് ശുക്ലം സ്രവിക്കുന്നത് എന്നും ഈ ആയതിന് പുരാണികരായ പണ്ഡിതർ തന്നെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇമാം റാസി ഉദാഹരണം.

പുരുഷൻറെ കടി പ്രദേശത്തുനിന്നും സ്ത്രീയുടെ വാരിയെല്ലിൽ നിന്നും എന്ന വ്യാഖ്യാനപ്രകാരം അണ്ഡവിസർജനം വാരിയെല്ലിൽ നിന്നാണെന്ന് വരില്ലേ? ഇത് ഒരു മണ്ടത്തരമല്ലേ ?

🅰️ തറാഇബ് എന്നതിന് എന്ന് സാധാരണ പറഞ്ഞു വരാറുള്ള ഒരു അർത്ഥമാണ് വാരിയെല്ല്  എന്നത. എന്നാൽ അതിന് വ്യത്യസ്തമായ അർത്ഥതലങ്ങൾ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ പദോൽപ്പത്തിയും ആശയവും സംബന്ധിയായി മുഹമ്മദ് സജീർ ബുഖാരി എഴുതിയ ഒരു പഠനം ഇവിടെ ചേർക്കുന്നു.

"തരീബത്ത് എന്നതിന്‍റെ ബഹുവചനമായാണ് ഭാഷാ പണ്ഡിതന്മാർ ഇതിനെ പരിചയപ്പെടുത്തിയിട്ടുള്ളത്. അറബി ഭാഷയിൽ തന്നെ അത്യപൂർവ്വമായി മാത്രം പ്രയോഗിച്ചു കാണുന്ന പദമാണിത്. വിശുദ്ധ ഖുർആനിൽ ഒരേയൊരു തവണയാണ് തറാഇബുള്ളത്. ഹദീസുകളിൽ തറാഇബും, ത്വരീബത്തും പ്രയോഗിക്കപ്പെട്ടതായി കാണുന്നില്ല. സ്വിഹാഹ്, ലിസാനുൽ അറബ്, താജുൽ അറൂസ് തുടങ്ങിയ പഴയകാല അറബി നിഘണ്ടുകളിൽ കാണുന്നുണ്ട്. അവർ ഖുർആനിക പൂർവ്വകാലത്ത് ഈ പദം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനു ജാഹിലിയ്യാ കാലത്തെ സപ്ത കവികളിൽ വിശ്രുതനായ ഇംറുൽ ഖൈസിന്‍റെ ഒരു കവിത ഉദ്ധരിച്ചിരിക്കുന്നു. ഖുർആൻ വ്യാഖ്യാതാക്കളിൽ പലരും ഈ കവിതയെ എടുത്തുദ്ധരിച്ചിട്ടുണ്ട്. ആധുനിക നിഘണ്ടുകളിൽ പലരും ഈ പദം ചർച്ച ചെയ്തിട്ടില്ല. പഴയതും പുതിയതുമായ ആഖ്യാനങ്ങളിൽ വാരിയെല്ല് എന്നർത്ഥത്തിൽ ളിൽഅ് എന്നും അതിന്റെ ബഹുവചന രൂപമായി ളുലൂഅ് എന്നും കാണുന്നു. ഹദീസുകളിൽ ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നതിന്റെ വിപുലമായൊരു ശേഖരം വായിക്കാൻ ലഭിക്കും.

അധികം ഖുർആൻ വ്യാഖ്യാതാക്കളും കരുതുന്നത് സുൽബ് എന്നത് പുരുഷന്‍റെ പ്രജനനാവയവങ്ങളെയും തറാഇബ് എന്നത് സ്ത്രീയുടെ പ്രജനനാവയവങ്ങളെയും കുറിക്കുന്നുവെന്നാണ്. ആദ്യ കാല മുഫസ്സിറുകളിൽ പ്രധാനിയും റഈസുൽ മുഫസ്സിരീൻ (ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന ഇബ്നു അബ്ബാസ് (റ)ന്‍റെ വ്യാഖ്യാനവും ഇപ്രകാരമാണ് (നോ. തൻവീറുൽ മിഖ്ബാസ് മിൻ തഫ്സീറി ബ്നി അബ്ബാസ്). മുഫസ്സിറുകളിൽ അധിക പേരും തറാഇബ് എന്നാൽ നട്ടെല്ലിനു സമാന്തരമായി ഏറ്റവും താഴെയുള്ള നാലു വാരിയെല്ലുകളാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുപോലെ ഇമാം ത്വബ്റാനിയുടെ മജ്മഉൽ ബയാനിലും ഇമാം ത്വബരിയുടെ ജാമിഉൽ ബയാനിലും യഥാക്രമം ഇബ്നു അബ്ബാസ്(റ), ഇക്രിമ(റ) എന്നിവരിൽ നിന്നു സുൽബ് പുരുഷന്റെയും തറാഇബ് സ്ത്രീയുടെയും പ്രജനനാവയവങ്ങളെ കുറിക്കുന്നതാണെന്നു പറഞ്ഞ ശേഷം രണ്ടു പേരുടെയും ശുക്ലദ്രവത്തിൽ നിന്നല്ലാതെ കുഞ്ഞുണ്ടാവുകയില്ല (വൽ വലദു ലാ യകൂനു ഇല്ലാ മിനൽ മാഅയ്നി) എന്നു സ്പഷ്ടമാക്കിയിരിക്കുന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. സ്വുൽബും തറാഇബും സ്ത്രീക്കും പുരുഷനും കോമണായി ഉപയോഗിച്ചതാവനല്ലാതെ തരമില്ലെന്നു മുകളിൽ പരാമർശിച്ച് വിശദീകരണം പറഞ്ഞുവരുൾപ്പടെ അനേകം വ്യഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന ആയത്തിനെ കുറിച്ച് നാം നൽകിയ വിശദീകരണങ്ങളും ഈ വ്യാഖ്യാനത്തിനു കൂടുതൽ സാധ്യത കൽപിക്കുന്നു.

അറബി ഭാഷയിലെ എക്കാലത്തും പ്രശസ്തവും സ്വീകാര്യവുമായ ലിസാനുൽ അറബിൽ തറാഇബിന് നൽകുന്ന അർത്ഥങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്ര സൃഷ്ടിയിൽ എല്ലാ അർത്ഥത്തിലും സാധ്യത കൽപിക്കാവുന്നവയാണ്. നോക്കാം. 

> തുർബ് എന്നതിൽ നിന്ന് നിഷ്പന്നമായ തരീബത്ത് എന്നതിന്റെ ബുഹുവചനമാണ് തറാഇബ്. “തിൽക ലാ തുദ്രകു ബിന്നള്രി ദിഖ്ഖത്തന്‍" നഗ്നനേത്രം കൊണ്ട് സൂക്ഷ്മമായി കാണാൻ - പറ്റാത്തത് എന്നു അര്‍ഥം. ഇതിനു ഇംഗ്ലീഷിലെ കൃത്യമായ പ്രയോഗം microscopic എന്നാണ്.

> ഏകവചനമായ തരിബതിനു കൽപിച്ചിരിക്കുന്ന മറ്റൊരർത്ഥം “വ ഖീല അൽ കുറുശു കുല്ലുഹാ” എന്നാണ്. അയവിറക്കുന്ന ജീവികളുടെ ആമാശയ ഭാഗങ്ങളെല്ലാം ചേർന്നത്- അഥവാ വയറും കുടലുകളുമെല്ലാം കൂടിയത് എന്നർത്ഥം. “ലിഅന്നഹാ യഹ്ലുലു ഫീഹാത്തുറാബു മിനൽ മർതഇ” കാരണം മർതഇൽ നിന്നു അതി സൂക്ഷ്മമായ ധാതു/പൊടി പറ്റുന്നയിടമാണല്ലോ അത്”. 

ഇവിടെ "മർതഅ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബഅ്ലബകീയുടെ അൽ മൗരിദിലും ഓറിയന്റലിസ്റ്റു പണ്ഡിതരായ William Lane, Hans Wehr എന്നിവരുടെ നിഘണ്ടുകളിലുമെല്ലാം Fertile എന്ന് ഈ പദത്തിന് അർത്ഥം കല്പിച്ചിട്ടുണ്ട്. ജീവശാസ്ത്ര വിദ്യാർത്ഥികൾക്കു വളരെയധികം സുപരിചിതമായ പദമാണിത്. “ലൈംഗികോൽപാദനത്തിലെ അണ്ഡ-ബീജ സങ്കലനം” എന്നാണ് Fertilization എന്ന പദത്തിന്‍റെ അർത്ഥം. അപ്പോൾ തറാഇബിന്‍റെ ഏകവചനമായ തരിബതിനു “ആമാശയ ഭാഗങ്ങൾ എല്ലാം കൂടിയത്” എന്ന അർത്ഥത്തിനു നൽകുന്ന വിശദീകരണം അണ്ഡ ബീജ സങ്കലന സമയത്തു സൂക്ഷ്മധാതു ചേരുന്ന സ്ഥലം എന്നു ലഭിക്കുന്നു. തറാഇബ് സ്ത്രീകളുടെ മാത്രം പ്രജനനാവയവങ്ങളെ കുറിക്കുന്നു എന്ന ഖുർആൻ വ്യാഖ്യാതാക്കളുടെ നിഗമനമനുസരിച്ച് നഗ്ന നേത്രങ്ങൾക്ക് കാണാൻ പറ്റാത്തത്ര സൂക്ഷ്മമായ പുംബീജം അണ്ഡ ബീജ സങ്കലന സമയത്ത് അണ്ഡവുമായി ചേരുന്നയിടം എന്നാണ് ഉദ്ദേശ്യാർത്ഥം ലഭിക്കുക.

ചുരുക്കത്തിൽ, തറാഇബിന് കൽപിച്ചിട്ടുള്ള അർത്ഥങ്ങളിൽ ഖുർആൻ വാസ്തവമായും വിവക്ഷിച്ചിരിക്കുന്നത് ഏത് അർത്ഥമാണെന്ന് നമുക്ക് തീർപ്പ് കൽപിക്കാൻ വയ്യെങ്കിലും അതിന്‍റെ എല്ലാ അർത്ഥ സാധ്യതകളും ജൈവശാസ്ത്രപരമായും(Biology) ശരീരഘടനാ ശാസ്ത്രപരമായും (Anatomy) വളരെയധികം പ്രസക്തവും പ്രാധാന്യവുമർഹിക്കുന്നു. അവയിൽ ഒന്നു പോലും ആധുനിക ശാസ്ത്ര സങ്കൽപങ്ങളോട് കലഹിക്കുന്നേയില്ല."

(ബീജോത്പാദനം വാരിയെല്ലിന്‍റെയും നട്ടെല്ലിന്‍റെയും ഇടയില്‍ നിന്നാണോ?

 Aug 18, 2019, അൽ ജവാബ്)

തറാഇബിന് മുകളിൽ വിശദീകരിച്ചത്പോലെ പോലെ അർത്ഥം നൽകുമ്പോൾ  അണ്ഡസ്രാവം ഉണ്ടാവുന്നത് തറാഇബിൽ നിന്ന് തന്നെയാണന്ന് മനസ്സിലാക്കാം. 

അതോടൊപ്പം തന്നെ എന്നെ പ്രസ്തുത സ്ഥലം സ്ഥലം വാരിയെല്ലുകളുടെയും മുതുകെല്ലിന്റെ അഗ്രത്തിന്റെയും(സുൽബ്) ഇടയിൽ തന്നെയാണല്ലോ സ്ഥിതിചെയ്യുന്നത്

സാധാരണ നാം പറയുന്ന നട്ടെല്ലും  വാരിയെല്ലും കൃത്യമായി ഈ വിശദീകരണങ്ങളിൽ എവിടെയും വരുന്നില്ലല്ലോ. അപ്പോൾ ആ അർത്ഥ കൽപ്പന ശരിയല്ലായിരിക്കാം അല്ലേ ?

🅰️ അങ്ങനെ പറയാവതല്ല. ഖുർആനിൻറെ അർത്ഥങ്ങൾ അവസാനിക്കുന്നില്ല. ബിജോൽപാദനത്തിൽ നട്ടെല്ലിന്റെ യും വാരിയെല്ലിന്റെയും ഇടയിലുള്ള ഭാഗത്തിന്റെ പങ്കു വളരെ പ്രധാനമാണ്.

1. ഭ്രൂണത്തിനകത്ത് ശുക്ലമുല്‍പാദിപ്പിക്കുന്ന ആന്തരിക ഗ്രന്ഥികള്‍ നട്ടെല്ലിന്നും വാരിയെല്ലിനുമിടയില്‍ കിഡ്നികള്‍ക്കടുത്താണ് ഉല്‍ഭവിക്കുന്നത്. അവിടെനിന്ന് പിന്നീടത് ക്രമേണ വൃഷണങ്ങളിലേക്കിറങ്ങിവരുന്നു.

2.ശുക്ലപദാര്‍ഥം ഉണ്ടാവുകയും സ്രവിക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്ക് ആമാശയം, കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം, മസ്തി   ഷ്കം, കിഡ്നി തുടങ്ങിയ അവയവങ്ങള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലങ്കില്‍ സ്വയം പ്രവര്‍ത്തിക്കാനാകില്ല. ശുക്ലോല്‍പാദനത്തിനും അതിന്റെ സ്രവണത്തിനും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ നിര്‍വഹിക്കുന്ന പ്രത്യേക സാങ്കേതിക സംവിധാനം അതിന്റെ പ്രവര്‍ത്തനം നടത്തുന്നത് അല്ലാഹു വാരിയെല്ലിനും നട്ടെല്ലിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ അവയവങ്ങളുടെയും മൊത്തത്തിലുള്ള പ്രവര്‍ത്തനം വഴിയാണ്.

3..ejaculation ഉണ്ടാക്കുന്ന 

sympathetic stimulation ഉണ്ടാക്കുന്ന sympathetic trunk നിലകൊള്ളുന്നത് നട്ടെല്ലിന്റെ  T11, T12, L1 & L2  ലെവലുകളിലാണ് . (T=thoracic, L=lumbar ).

ഈ ലെവലുകളെല്ലാം വാരിയെല്ലുകൾ vertebral bodies ൽ ചേരുന്നതിനു സമാന്തരമോ തൊട്ടു താഴെയോ ആണ്.

തലച്ചോറില്‍നിന്ന് നാഡിവഴിയുള്ള സൂചന ഈ കേന്ദ്രത്തിലെത്തുമ്പോള്‍, ഈ കേന്ദ്രത്തിന്റെ ചലനത്തിലൂടെ (Trigger action)ശുക്ലകോശം സങ്കോചിക്കുകയും ശുക്ലം ഒരു സിറിഞ്ചില്‍നിന്നെന്നപോലെ പുറം തള്ളപ്പെടുകയും ചെയ്യുന്നു.

നിങ്ങളിപ്പോൾ പല അർത്ഥങ്ങളും പറഞ്ഞു. ഇതിൽ ഏതാണ് ശരി?

🅰️ ഈ ആയത്തിന് പൗരാണിക പണ്ഡിതന്മാർ തന്നെ 3 വ്യാഖ്യാനങ്ങൾ പറഞ്ഞിട്ടുണ്ട്

  1. പുരുഷൻറെ സുൽബിന്റെ യും തറാഇബുകളുടെയും ഇടയിൽ നിന്ന് പുറപ്പെടുന്ന ദ്രാവകം.
  2. പുരുഷൻറെ സുൽബിൽ നിന്നും സ്ത്രീയുടെ  തറാഇബുകളുടെയും  നിന്നും പുറപ്പെടുന്ന ദ്രാവകം.
  3. പുരുഷൻറെയും സ്ത്രീയുടെയും  സുൽബിന്റെ യും തറാഇബുകളുടെയും ഇടയിൽ നിന്ന് പുറപ്പെടുന്ന ദ്രാവകം.

ഈ മൂന്ന്  വ്യാഖ്യാനങ്ങളിൽ  എല്ലാം ശരിയാണെന്നും  അവയിലൊന്നു പോലും ലും അധുനിക ശാസ്ത്ര നിരീക്ഷണങ്ങളുമായി കലഹിക്കുന്നില്ലെന്നുമാണ് നാം പറഞ്ഞത്. 

ഇവയ്ക്കുപുറമേ ഭാഷാപരമായി ചിന്തിച്ചാൽ ഇനിയും കുറേ വ്യാഖ്യാന സാധ്യത കാണുന്നുണ്ട്. ഖുർആൻറെ ഭാഷാപരമായ അമാനുഷികത യാണ് അത് വ്യക്തമാക്കുന്നത്.  ഒരു പദസഞ്ചയത്തിന്  ഒട്ടനവധി അർത്ഥ സാധ്യതകൾ ഉണ്ടാവുകയും അവയൊക്കെയും ശരിയാകുകയും ചെയ്യുക എന്നത് സാഹിത്യപരമായ ഒരു അത്ഭുതമാണ്. അക്ഷരജ്ഞാനമില്ലാത്ത ഒരാൾ കൊണ്ടുവന്ന ഈ പദസഞ്ചയം ആധുനികനിരീക്ഷണങ്ങളുമായി നൂറു ശതമാനം യോജിക്കുമ്പോൾ തീർച്ചയായും ത്ത അമാനുഷിക സൗന്ദര്യം ബോധ്യപ്പെടും.

അപ്പോൾ ഇത് വരെ സൂചിപ്പിച്ചതല്ലാത്ത ഇനിയും അർത്ഥ സാധ്യതകളുണ്ടോ?

🅰️ അതെ.

അതൊന്ന് പറഞ്ഞാട്ടേ

🅰️ പുരുഷനും സ്ത്രീയും ഇണ ചേരുമ്പോൾ അവക്കിടയിലൂടെയാണല്ലോ ശുക്ലം തെറിച്ച് വീഴുന്നത്. ഒരു വസ്തുവിൻ്റെ മുഴുവൻ പറയേണ്ടിടത്ത് ഒരു ഭാഗം മാത്രം പറയുന്ന ഒരു രീതി സാഹിത്യത്തിൽ ഏറെ സുപരിചിതമാണ്. 'ഈ പ്രശ്നത്തിൽ നീ തലയിടരുത്', 'അവൻ്റെ കയ്യെത്താത്ത വിഷയങ്ങളില്ല ' എന്നൊക്കെ പറയുന്നിടത്ത് കയ്യും തലയും മാത്രമല്ല ഉദ്ദേശ്യം. തലക്കും കയ്യിനും ഉദ്ദിഷ്ട വിഷയത്തിൽ മുഖ്യ റോൾ ഉണ്ടായതിനാൽ അതിനെ പരാമർശിച്ചു എന്ന് മാത്രം.    ലൈംഗിക വേഴ്ചയിലും ഉത്തേജനത്തിലും സ്ത്രീകളുടെ സ്സ്തനങ്ങളുടെ (തറാഇബ്) പ്രാധാന്യവും പുരുഷ അരക്കെട്ടിൻ്റെ (സുൽബ്)പ്രധാന്യവും ആർക്കാണറിയാത്തത്. ലൈംഗിക വേഴ്ച എന്ന് പച്ചയായി പറയാതെ ഇങ്ങനെ ആലങ്കാരികമായി വ്യംഗമാക്കി പറയുമ്പോൾ അതിൻ്റെ സാഹിത്യ ഭംഗി വേറെ തന്നെയാണ്.

ചുരുക്കത്തിൽ ഈ സൂക്തം ചുരുങ്ങിയത് ഇത്രയും കാര്യങ്ങളിലേക്ക് സൂചന നൽകുന്നുണ്ട്.

1.വൃഷണത്തിന്റെ ഭ്രൂണശാസ്ത്ര ഉത്ഭവം embryonic gonadal ridge ൽ നിന്നാണ്. ഇത്  locate ചെയ്യുന്നത്

വാരിയെല്ലുകൾക്കും നട്ടെല്ലിനും ഇടയിലാണ്. 

2. ഇജാക്കുലേഷന് ആവശ്യമായ സംവിധാനങ്ങൾ നട്ടെല്ലിനും വാരിയല്ലിനും ഇടയിലുള്ള സ്ഥലത്തോണ് പ്രധാനമായും ഒരുക്കപ്പെട്ടിട്ടുള്ളത്. 

3.ലൈംഗിക വേഴ്ചയിലൂടെ ശുക്ലവിസർജനമുണ്ടാകുന്നു.

 4. നട്ടെല്ലിനും വാരിയെല്ലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന sympathetic trunk ൽ ആണ് ഇജാക്കുലേഷന് ആവശ്യമായ ചലനം നടക്കുന്നത്

5. Ejaculation  നടക്കുന്നത്  മുതുകെല്ലിൻ്റെ അഗ്രഭാഗത്തിനും (സുൽബ്) വാരിയെല്ലുകൾക്കും ഇടയിൽ നിന്നാണ് 

6. അണ്ഡോൽ സർജ്ജനം നടക്കുന്നത് വാരിയെല്ലുകൾക്കും മുതുകെല്ലിൻ്റെ അഗ്രഭാഗത്തിനും (സുൽ ബ്) ഇടയിലാണ്. 

7. അണ്ഡോൽ സർജ്ജനം നടക്കുന്നത് സ്ത്രീകളുടെ തറാഇബ് എന്ന് വിളിക്കപ്പെടാവുന്ന സ്ത്രീയുടെ ശരീര ഭാഗങ്ങളിൽ നിന്നാണ്

8. ശുക്ലം തെറിച്ച് വീഴുന്നത് കടി പ്രദേശത്ത് നിന്നാണ്. 

ചുരുക്കത്തിൽ ശുക്ലത്തിന്റെ ഉൽഭവ സ്ഥാനം,അവയുടെ ഉല്പാദത്തിനാവശ്യമായ  അടിസ്ഥാന അവയങ്ങളുടെ സ്ഥാനം,  ശുക്ല വിസർജനത്തിനാവശ്യമായ പ്രവർത്തനം, അതിനെ തുടർന്ന് വിസർജനത്തിലേക്ക് നയിക്കുന്ന അന്തരിക അവയവത്തിന്റെ ചലനത്തിന്റെ സ്ഥാനം, തുടർന്ന് ശുക്ലം പറപ്പെടുന്ന വിവിധ അവയവങ്ങളുടെ സ്ഥാനം, അതിലെ കണ്ടന്റ്, സ്വഭാവം, ഒപ്പം അൺഡോൽസർജനത്തിന്റെ സ്ഥാനം, അതിന്റെ സ്വഭാവം എല്ലാറ്റിലേക്കും പത്ത് വാക്കുകൾ പോലുമില്ലാത്ത ഒരു വാചകത്തിൽ സൂചിപ്പിച്ചിരിക്കുന്നു! ആറാം നൂറ്റാണ്ടിൽ അക്ഷരജ്ഞാനം പോലും ആർജിച്ചിട്ടില്ലായിരുന്ന ഒരു മനുഷ്യനാണിത് പറയുന്നത്. പറയൂ : ഇതൽഭുതമല്ലേ?

(Ref: 

تفسير الطبري

تفسير القرطبي

تفسير ابن كثير

لسان العرب

تفسير الطنطاوي

تفسير المراغي

تفهيم القرءان

تفسير طنطاوي

صحيح البخاري

المفردات للراغب

خلق الإنسان بين الطب والقرآن

تفسير التحرير والتنوير

Arabic-English Lexicon

by Edward William Lane

The Meaning of the Glorious Koran.

Muhammad Marmaduke Pickthall (1875 –  1936) 

King James Bible

Quran transaction by Arthur John Arberry 

Al jawab fineislam.blogspot.com

Snehasamvadam webzine

? ഭ്രൂണത്തിന് വിവിധഘട്ടങ്ങളെ കുറിച്ച് ഖുർആൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. എന്നാൽ അതിൻറെ വിശദീകരണം ഹദീസിൽ നിന്ന് നമുക്ക് ലഭിക്കുന്നു.  ആ വിശദീകരണം അശാസ്ത്രീയമായിട്ടാണ് തോന്നുന്നത്. ബീജമായും രക്തക്കട്ടയായും മാംസപിണ്ഡമായും നാല്പത് ദിവസങ്ങൾ വീതം ഭ്രൂണം സ്ഥിതിചെയ്യുന്നുവെന്നാണ് ഹദീസിൽ പറയുന്നത്.  അത് ഇമാം ബുഖാരി അടക്കമുള്ളവർ ഉദ്ധരിച്ച സ്വഹീഹായ ഹദീസിൽ (നംബർ 3208) തന്നെ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്

. - حَدَّثَنَا الحَسَنُ بْنُ الرَّبِيعِ، حَدَّثَنَا أَبُو الأَحْوَصِ، عَنِ الأَعْمَشِ، عَنْ زَيْدِ بْنِ وَهْبٍ، قَالَ عَبْدُ اللَّهِ: حَدَّثَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ الصَّادِقُ المَصْدُوقُ، قَالَ: " إِنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ مَلَكًا فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ، وَيُقَالُ لَهُ: اكْتُبْ عَمَلَهُ، وَرِزْقَهُ، وَأَجَلَهُ، وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ مِنْكُمْ لَيَعْمَلُ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَ الجَنَّةِ إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ كِتَابُهُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ، وَيَعْمَلُ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَ النَّارِ إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ "

 ഇങ്ങനെ 40 + 40 +40  ദിവസങ്ങളിൽ ഹദീസിൽ പറഞ്ഞത് പോലുള്ള  ഒരു മാറ്റവും  ഗർഭസ്ഥ ശിശുവിൽ നടക്കന്നില്ല. മാത്രവുമല്ല, ഈ ഹദീസ് പ്രകാരം മരം 120 ദിവസങ്ങൾക്ക് ശേഷമാണ്  ഗർഭസ്ഥശിശുവിന് മനുഷ്യരൂപം വരുന്നതെന്നും ഒന്നും അസ്ഥികൾ രൂപപ്പെടുന്നത്  എന്നും വരും. എന്നാൽ ആറാഴ്ച കഴിയുമ്പോഴേക്കും ഭ്രൂണം മനുഷ്യരൂപം പ്രാപിക്കുമെന്നും കണ്ണ്, ചെവി എല്ല് എന്നിവയൊക്കെ രൂപപ്പെടും എന്നും ഇന്ന് നമുക്കറിയാം.  അപ്പോൾ ഖുർആനിൽ പറഞ്ഞ ഗർഭസ്ഥശിശുവിന്റെ ഘട്ടങ്ങൾ  ഹദീസുമായി ചേർത്തുവായിക്കുമ്പോൾ ശരിയല്ല എന്ന് വരുന്നുണ്ടല്ലോ?

ബീജമായും രക്തക്കട്ടയായും മാംസപിണ്ഡമായും നാല്പത് ദിവസങ്ങൾ വീതം ഭ്രൂണം സ്ഥിതിചെയ്യുന്നുവെന്നാണ് ഹദീസിൽ പറയുന്നത് എന്നത് സൂക്ഷ്മ വായനയിൽ ശരിയല്ല. കാരണം ഭ്രൂണത്തിന് 42 ദിവസം കഴിഞ്ഞാൽ തന്നെകുട്ടിയുടെ കാഴ്ച, കേൾവി, ത്വക്ക് , മാംസം അസ്ഥി എന്നിവ രൂപപ്പെടാൻ തുടങ്ങും എന്ന മുസ്ലിം ഉദ്ധരിച്ച ഹദീസിൽ(2645) കാണാം.

 حَدَّثَنِي أَبُو الطَّاهِرِ أَحْمَدُ بْنُ عَمْرِو بْنِ سَرْحٍ، أَخْبَرَنَا ابْنُ وَهْبٍ، أَخْبَرَنِي عَمْرُو بْنُ الْحَارِثِ، عَنْ أَبِي الزُّبَيْرِ الْمَكِّيِّ، أَنَّ عَامِرَ بْنَ وَاثِلَةَ، حَدَّثَهُ أَنَّهُ سَمِعَ عَبْدَ اللهِ بْنَ مَسْعُودٍ، يَقُولُ: الشَّقِيُّ مَنْ شَقِيَ فِي بَطْنِ أُمِّهِ وَالسَّعِيدُ مَنْ وُعِظَ بِغَيْرِهِ، فَأَتَى رَجُلًا مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَالُ لَهُ: حُذَيْفَةُ بْنُ أَسِيدٍ الْغِفَارِيُّ، فَحَدَّثَهُ بِذَلِكَ مِنْ قَوْلِ ابْنِ مَسْعُودٍ فَقَالَ: وَكَيْفَ يَشْقَى رَجُلٌ بِغَيْرِ عَمَلٍ؟ فَقَالَ لَهُ الرَّجُلُ: أَتَعْجَبُ مِنْ ذَلِكَ؟ فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: " إِذَا مَرَّ بِالنُّطْفَةِ ثِنْتَانِ وَأَرْبَعُونَ لَيْلَةً، بَعَثَ اللهُ إِلَيْهَا مَلَكًا، فَصَوَّرَهَا وَخَلَقَ سَمْعَهَا وَبَصَرَهَا وَجِلْدَهَا وَلَحْمَهَا وَعِظَامَهَا، ثُمَّ قَالَ: يَا رَبِّ أَذَكَرٌ أَمْ أُنْثَى؟ فَيَقْضِي رَبُّكَ مَا شَاءَ، وَيَكْتُبُ الْمَلَكُ، ثُمَّ يَقُولُ: يَا رَبِّ أَجَلُهُ، فَيَقُولُ رَبُّكَ مَا شَاءَ، وَيَكْتُبُ الْمَلَكُ، ثُمَّ يَقُولُ: يَا رَبِّ رِزْقُهُ، فَيَقْضِي رَبُّكَ مَا شَاءَ، وَيَكْتُبُ الْمَلَكُ، ثُمَّ يَخْرُجُ الْمَلَكُ بِالصَّحِيفَةِ فِي يَدِهِ، فَلَا يَزِيدُ عَلَى مَا أُمِرَ وَلَا يَنْقُص

 ചുരുക്കത്തിൽ നിങ്ങളുദ്ധരിച്ച ഹദീസിൽ പറയുന്നത് 40 വീതം ദിവസങ്ങളക്കുറിച്ചല്ല. എല്ലാം കൂടി 40 ദിവസത്തെ കുറിച്ചാണ്.

ചില ഹദീസുകളിൽ 42 ന് പകരം 40,43,45 എന്നൊക്കെ കാണുണുണ്ട്. ആറാഴ്ച കഴിയുന്നതോടെ എന്ന് പറയാം. അത് വ്യക്തികൾക്കനുസരിച്ച് ചെറിയ തോതിൽ മാറാമല്ലോ. 40 എന്നത് ചില്ലറ ഒഴിവാക്കിയുള്ള ഒരു മൊത്തം പറച്ചിലുമാണല്ലോ. 42 എന്നത് മുസ്ലിം ഉദ്ധരിച്ച സ്വഹീഹായ ഹദീസാണ്. കൃത്യമായും ആറാഴ്ച എന്നാണ് 

അപ്പോൾ ബുഖാരിയുടെ ഹദീസിനെ എങ്ങനെ അർത്ഥം പറയാ?

"നിങ്ങൾ ഓരോരുത്തരും അവരുടെ ആരുടെ ഉമ്മമാരുടെ വയറ്റിൽ 40 ദിവസം അവരുടെ സൃഷ്ടിപ്പിനെ ഭദ്രമാക്കപ്പെടും. പിന്നേയ്, (ഒന്ന് വിശദീകരിച്ചു പറയുകയാണ് ആണങ്കിൽ (ثم للترتيب الذكري)  ) ആ 40 ദിവസത്തിനുള്ളിൽ തന്നെ അത് ഭദ്രമാക്കപ്പെട്ട നിലയിൽ സിക്താണ്ഡമായി മാറുകയും  അതെ 40 ദിവസത്തിൽ തന്നെ ഭദ്രആക്കപ്പെട്ട നിലയിൽ അത്  മാംസപിണ്ഡമായി മാറുകയും ചെയ്യും.

ഇത് നിങ്ങളുടെ സ്വന്തം വക അർത്ഥമാണോ? മുൻഗാമികളാരെങ്കിലും ഇങ്ങനെ വ്യഖ്യാനിച്ചിട്ടുണ്ടോ?

🅰️ കമാലുദ്ദീൻ അബ്ദുൽ വാഹിദ്ബ്നു സംലകാനി (الزملكاني ഹി.65 l ) തൻ്റെ

البرهان الكاشف عن إعجاز القرآن ص 275

ൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഇതേ കാലയളവിൽ തന്നെയാണ്  കുട്ടി ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത് എന്നും ഹദീസിൽ ഉണ്ടല്ലോ. എന്നാൽ പുരുഷ സ്വഭാവമുള്ള ബീജമാണ് ( y) അണ്ഡവുമായി സംയോജിക്കുന്നത് എങ്കിൽ കുഞ്ഞു ആണാകും. സ്ത്രീ സ്വഭാവമുള്ള ബീജമാണ് ( x ) അണ്ഡവുമായി സംയോജിക്കുന്നതെങ്കിൽ കുഞ്ഞ് പെണ്ണാ കും..  എന്നാണല്ലോ വൈദ്യശാസ്ത്രം പറയുന്നത്. അപ്പോൾ അപ്പോൾ ഹദീസിൽ പറഞ്ഞ ഇക്കാര്യവും ശാസ്ത്രീയമായ അബദ്ധമാണ് എന്നല്ലേ വരിക

🅰️ മാഉർറജുൽ ( ആൺ ക്രോമസോം ആയ  y വഹിക്കുന്ന ബീജം ) പെൺ ക്രോമസോം ആയ xനെ വഹിക്കുന്ന ബീജത്തെ (മാഉൽ മർഅ:)  അതി ജയിച്ചാൽ / ആധിപത്യം പുലർത്തിയാൽ / മുൻ കടന്നാൽ / കുട്ടി ആണ്ടാകും. തിരിച്ചാണങ്കിൽ  കുഞ്ഞ് പെണ്ണ് ആകും എന്ന് ഹദീസിൻ്റെ വെളിച്ചത്തിൽ തന്നെ നാം മുമ്പ് വിശദീകരിച്ചതാണല്ലോ. വിശുദ്ധ ഖുർആനും അതിലേക്ക് സൂചന നൽകിയിട്ടുണ്ട് ''അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ  ഒരുബീജകണമായിരുന്നില്ലേ? ആ ശുക്ലത്തിൽ നിന്ന് പുരുഷൻ സ്ത്രീ എന്നീ ഇണകളെ അവൻ പടച്ചു "  എന്ന് ഖുർആൻ പറയുന്നുണ്ട് അപ്പോൾ പുരുഷൻ ശ് സ്രവിക്കുന്ന ബീജമാണ് ആൺ-പെൺ എന്നതിനെ നിർണയിക്കുന്നത് എന്ന സൂചന ഈ സൂക്തത്തിൽ വ്യക്തമാണല്ലോ.

എന്നാൽ കുഞ്ഞിൻറ ലിംഗനിർണ്ണയം ഭ്രൂണത്തിൽ പ്രകടമാകുന്നത്  SRY ജിൻ പ്രവർത്തനക്ഷമാകുമ്പോൾ മാത്രമാണ്. അതുവരെ ആൺ ഭ്രൂണവും പെൺ ഭ്രൂണവും ഒരു പോലെയായിരിക്കും. 42,43 ദിവസമൊക്കെയാകുമ്പോഴാണ് അത് പ്രവർത്തന ക്ഷമമാകുന്നത്. ഹദീസിൽ പറഞ്ഞ അത്രയും ദിവസം! നോക്കൂ! ഇസ്ലാമിനെ വിമർശിക്കാനായി ഇവർ എന്ത് തുരുപ്പ് ചീട്ടുമായി വരുമ്പോഴും ഇസ്ലാം അവയെല്ലാം ഇസ്ലാമിക വിശ്വാസം ശാക്തീകരിക്കുന്ന ഘടകമായി മാറുന്നു! സുബ്ഹാനല്ലാഹ്!

എന്താണ് SRY ജീൻ?

🅰️ X ഉം 4ഉം നേരത്തേ വിശദീകരിച്ചല്ലോ. Xഉമായി താരതമ്യം ചെയ്യുമ്പോള്‍ കേവലമൊരു കുള്ളന്‍ ക്രോമസോമാണ് Y. അതില്‍ ആകെയുള്ള ഇരുപത്തിയാറു ജീനുകളില്‍ പതിനാറെണ്ണവും കോശപരിപാലനത്തിനു വേണ്ടിയുള്ളതാണ്. ഒന്‍പതെണ്ണത്തിന്റെയും ധര്‍മം ശുക്ലരൂപീകരണമാണ്. ബാക്കിയുള്ള ഒരെണ്ണമാണ് പുരുഷലൈംഗിക സ്വഭാവങ്ങളെയെല്ലാം നിര്‍ണയിക്കുന്നത്. അതാണ് SRY. Sex-Determining Region Y

എന്നതിന്റെ ചുരുക്കം. ഈ ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പെണ്‍ഭ്രൂണവും ആണ്‍ഭ്രൂണവും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാവുകയില്ല. 

ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഇനിയും വല്ല അൽഭുതങ്ങളുമുണ്ടോ?

🅰️ ധാരാളമുണ്ട്. എല്ലാം വിശദമായി പറയേണ്ടത്. ഈ കൊച്ചു കൃതി അതിന് പര്യാപ്തമല്ല. ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കാം.

അണ്ഡവുമായി സംയോജിക്കുന്ന(നുത്വഫതുൻ അംശാജ് 76: 2 എന്ന സിക്താണ്ഡം അട്ടയെപ്പോലെ ഗർഭപാത്രത്തിൽ ഒട്ടിപ്പിടിച്ച് തൂങ്ങി കിടക്കുകയാണെന്നും ( 96:2) അത് പിന്നീട് ചവച്ചരക്കപ്പെട്ട മാംസപിണ്ഡംപോലെയാകുമെന്നും(മുള്ഗത്) ആ പിണ്ഡത്തിൽ നിന്ന് എല്ലുകൾ രൂപപ്പടുകയും  അവക്കുമേൽ മാംസം കൊണ്ട് പൊതിയുകയാണ് ചെയ്യുന്നതെന്നും പിന്നീട് മറ്റൊരു സൃഷ്ടിപ്പ് നടക്കുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു.(23:14) അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് വർഷങ്ങളോളം ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ ഒരു ഗവേഷകന്റെ ഭാഷയിൽ, അല്ല അതിനേക്കാൾ ആധികാരികമായ ശബ്ദത്തിലാണ് ഖുർആൻ ഇവ്വിഷയങ്ങൾ മുന്നോട്ട് വെക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇവ്വിഷയകമായി ഗവേഷണ നടത്തിയവരിൽ പ്രമുഖനാണ് കനേഡിയൻ ശാസ്ത്രജ്ഞനായ കീത്ത് മൂർ. അദ്ദേഹം തന്റെ ഗവേഷണഫലം പുറത്ത് വിട്ടപ്പോൾ കാനഡയിലെ പത്രങ്ങൾ അത് ആഘോഷപൂർവ്വം കൊണ്ടാടി.'   Surprising thing found in ancient book '(പ്രാചീന ഗ്രന്ഥത്തിൽ അത്ഭുതകരമായ കാര്യം കണ്ടെത്തിയിരിക്കുന്നു.)എന്ന ശീർഷകത്തിൽ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും Toronto  യൂണിവേഴ്സിറ്റിയിലെ എംബ്രിയോളജി പ്രൊഫസർ കൂടിയായ കീത്ത് മൂറുമായി അഭിമുഖം നടത്തുകയും ചെയ്തു.

അഭിമുഖത്തിനിടയിൽ ഒരു റിപ്പോർട്ടർ ചോദിച്ചു: അറബികൾക്ക് ഇക്കാര്യം അറിയാൻ ഇടയില്ലേ?അവിടെ ശാസ്ത്രജ്ഞമാർ ഉണ്ടായിരുന്നില്ലെ?അവർ തന്നെ ചർച്ച ചെയ്ത് ജനങ്ങളെ പരിശോധനക്ക് വിധേയമാക്കിയതായിക്കൂടെ?

   പ്രൊഫസർ പ്രതികരിച്ചു. ഇന്ന് നാം കണ്ടെത്തിയ കാര്യങ്ങളെല്ലാം മൈക്രോസ് കോപ്പിന്റെ സഹായത്താലാണ്. അറബികൾ ഗർഭസ്ഥ ശിശുവിനെ പരിശോധിച്ചിട്ടുണ്ടെങ്കിൽപോലും ഇതൊന്നും അവർക്ക് കണ്ടെത്താൻ കഴിയില്ല. കാരണം കണ്ണ് കൊണ്ട് കാണാൻ കഴിയുന്നതിലും അപ്പുറമുള്ള സംഗതികളെ കുറിച്ച് പോലും ഖുർആൻ പറയുന്നുണ്ട്.ഒരു മൈക്രോസ്കോപ്പ് ഉണ്ടെങ്കിലേ അതെല്ലാം കാണാനാകൂ. ഇരുന്നൂറ് കൊല്ലത്തിനിടക്ക് മാത്രമാണ് ഇത്തരം ഉപകരണങ്ങൾ(ഡിവൈസുകൾ) തന്നെ കണ്ടെത്തിയിട്ടുള്ളത്. പിന്നെ ഒരു സാധ്യതയുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് ഒരാൾ അതീവ രഹസ്യമായി ഒരു മൈക്രോസ്കോപ്പ് കണ്ടെത്തുകയും അപാകതയൊന്നും കാണിക്കാതെ ഗർഭസ്ഥ ശിശുവിനെ കുറിച്ച് ഈ ഗവേഷണം നടത്തുകയും തുടർന്ന് എങ്ങനെയൊക്കെയോ അത് മുഹമ്മദിന് പഠിപ്പിച്ചു കൊടുക്കുകയും തന്റെ ഗ്രന്ഥത്തിൽ അതും കൂടി രേഖപ്പെടുത്താൻ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കാം! തുടർന്ന് ഈ ഉപകരണം അദ്ദേഹം എന്നന്നേക്കുമായി നശിപ്പിക്കുകയോ അതീവ രഹസ്യമായി സൂക്ഷിച്ചു വെക്കുകയോ ചെയ്തിരിക്കാം!! നിങ്ങളിത് വിശ്വസിക്കുന്നുവോ? ഇതൊരു വഷളൻ സിദ്ധാന്തം തന്നെ. അപ്പോൾ നിങ്ങൾക്കെങ്ങനെ ഈ വിവരത്തെവിശദീകരിക്കാനാവും എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചുവത്രെ!

'ഈ ഗ്രന്ഥം ദൈവികമായി അവതരിപ്പിക്കപ്പെട്ടതാവാനെ തരമുള്ളൂ'

സിൻദാനീ പ്രോജക്റ്റിന്റെ ഭാഗമായി അബ്ദുൽ മജീദ് സിൻദാനി നടത്തിയ  ഒരു തട്ടിപ്പാണ് കീത്മൂറിന്റെ വെളിപ്പെടുത്തലുകൾ എന്ന് ചിലർ ആരോപിക്കുന്നുണ്ടല്ലോ.

🅰️ ആർക്കാണ് എന്താണ് ആരോപിക്കാൻ പറ്റാത്തത്?  ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുകൾ പറയുകയാണ് വേണ്ടത്. കേവല വാദങ്ങൾ ആർക്കും ഉന്നയിക്കാം. ഇനി വാദത്തിനുവേണ്ടി അത് അങ്ങനെ പറയിപ്പിച്ചതാണ് എന്ന് സങ്കൽപ്പിച്ചാൽ തന്നെയും പിന്നീട് കീത്മൂർ അദ്ദേഹത്തിന്റെ  പുസ്തകത്തിൽ ഇതൊക്കെ ചേർത്തുകൊണ്ട് പ്രസിദ്ധീകരിച്ചതും അങ്ങനെയാണ് എന്ന് പറയാമോ? സെമിനാറിന് ശേഷം അവധാനതയോടെ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിൽ മുമ്പൊരു അമളി പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുകയല്ലേ വേണ്ടത്? സീൻദാനിയുടെ വിശദീകരണ കുറിപ്പുകളോടെയാണ്  the  developing Human എന്ന തൻറെ പുസ്തകം പിന്നീട്പ്രസിദ്ധീകരിക്കപ്പെടുന്നത് !

ഇടപെടേണ്ട കാര്യം ആദ്യം ഇവിടെ തർക്കത്തിലിരിക്കുന്ന പ്രധാന വിഷയം  വ്യക്തിനിഷ്ഠമല്ല  വസ്തുനിഷ്ഠമാണ് എന്നതാണ്. 

അദ്ദേഹം മുന്നോട്ടുവെച്ചവ്യക്തിനിഷ്ഠമായ അഭിപ്രായങ്ങൾ വസ്തുനിഷ്ഠമായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആണല്ലോ. വസ്തുനിഷ്ടമായ കാര്യങ്ങൾ മുന്നിൽവച്ച് പറയുന്ന  ആശയങ്ങളെ  ശാസ്ത്രീയമായ തെളിവുകൾ കൊണ്ടാണ് ഖണ്ഡിക്കേണ്ടത്.ഇത്തരം  ഉടായിപ്പ് ആരോപണങ്ങൾ കൊണ്ടല്ല

ഭ്രൂണ ശാസ്ത്രത്തിലെ വിസ്മയങ്ങൾ ഏറെക്കുറെ മനസ്സിലായി.  ഈ സംഭാഷണം നീണ്ടുപോകുന്നു ഭയപ്പെട്ടതിനാൽ നമുക്ക് അടുത്ത വിസ്മയത്തിലേക്ക് പ്രവേശിക്കാം. തേനീച്ചയിലെ അത്ഭുതങ്ങൾ കേൾക്കട്ടേ

        🅰 തേനീച്ചയെ കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ അതു സംബന്ധിയായി ഖുർആൻ മുന്നോട്ടുവെച്ച ആശയങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഖുർആൻ പറയുന്നു:

 وَأَوْحَى رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ (68) ثُمَّ كُلِي مِنْ كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِنْ بُطُونِهَا شَرَابٌ مُخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِلنَّاسِ إِنَّ فِي ذَلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ (69) النحل

                                         "നിന്റെ നാഥൻ തേനീച്ചകൾക്ക് ഉൽബോധനം നൽകിയിരിക്കുന്നു. നീ പർവ്വതങ്ങളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്നതിലും പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിക്കുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗ്ഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വിത്യസ്ത വർണ്ണങ്ങളിലുള്ള പാനീയം പുറത്ത് വരുന്നു.അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്. "(16:68 )

      ഈ സൂക്തത്തിൽ കുടുണ്ടാക്കാനും തേനുൽപ്പാദിപ്പിക്കാനും ശേഖരിക്കാനും അല്ലാഹു തേനീച്ചയോട് ഉൽബോധനം ചെയ്യുന്നത് സ്ത്രീയോട് അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ഇത്തഖീദി, കുലീ, വസ്ലുകീ.... 

1660 വരെ King bee യെ ആയിരുന്നു  സയൻസും സാഹിത്യവും പരിചയപ്പെടുത്തിയിരുന്നത്തേയിരുന്നത്. ഡച്ച് ശാസ്ത്രജ്ഞനായ Swammerdam ആണ് Queen bee എന്ന സംജ്ഞയിലേക് അതിനെ കൊണ്ട് വന്നത്. തേനീച്ചകളുടെ കൂട്ടത്തിൽ ഭക്ഷണം ശേഖരിക്കുക, കൂട് നിർമ്മിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന വേലക്കാർക്ക് (Workers)  സ്ത്രീത്വമാണ് ഉള്ളതെന്നും  അദ്ദേഹമാണ് കണ്ടു പിടിച്ചത്. തേനീച്ചകളുടെ വീട് നിർമ്മാണ സ്ഥലങ്ങളും എല്ലാ തരം ഫലങ്ങളെയും അവ ആഹരിക്കുന്നുവെന്ന പ്രസ്താവവും വർണ്ണവൈവിധ്യവും ഔഷധമൂല്യവുമെല്ലാം ചിന്തിക്കുന്ന ജനത (ഗവേഷകർ) കണ്ടെത്തി മനസ്സിലാക്കിയിട്ടുണ്ട്.

            പത്തൊമ്പതാം നൂറ്റാണ്ടിന്റെ സന്ധ്യയിൽ മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് ജീവച്ച ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? അതും അക്ഷരജ്ഞാനമില്ലാത്ത ഒരു വ്യക്തിക്ക്. ഉത്തരം ലളിതം.

"തീർച്ചയായും ഇത് ലോകരക്ഷിതാവിങ്കൽ നിന്ന് അവതീർണ്ണമായതാകുന്നു"( (26:192)

തേനീച്ച പഴം തിന്നുന്നു എന്നത് ശാസ്ത്രീയ അബദ്ധമല്ലേ? തേനീച്ച പൂക്കളിൽ നിന്നല്ലേ തേൻ ശേഖരിക്കുന്നത്? പഴങ്ങളിൽ തേനീച്ച ഇരിക്കുന്നത് കണ്ട് മുഹമ്മദ് തെറ്റിദ്ധരിച്ചതാവും!

🅰 അങ്ങനെ ഒരു വർത്തമാനം ഒരു നാസ്തികന്റെ പുസ്തകത്തിൽ ഞാനും വായിച്ചിട്ടുണ്ട്. ഇവർക്ക് ഖുർആനിന വിമർശിക്കുക മാത്രമേ ഉദ്ദേശ്യമുള്ളൂ, സത്യത്തോട് യാതൊരു പ്രതി ബദ്ധതയും ഇല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.ഏത് സയന്റിഫിക് പരീക്ഷണത്തിന്റെ ബലത്തിലാണ് ഇവർ ഇത്തരം പ്രസ്താവങ്ങൾ നടത്തുന്നത്?

യഥാർത്ഥത്തിൽ ഖുർആനിലെ  ഒരു വിസ്മയമാണിതൊക്കെ. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പറ്റാത്ത ഈ കാര്യം ഖുർആൻ നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞു എന്നതിലാണ് അൽഭുതം. ഇന്ന് അതിസൂക്ഷ്മമായ കാമറകൾ കൊണ്ട് തേനീച്ച പഴങ്ങളിൽ നിന്ന് 'തേൻ' നുകരുന്നത്  നമ്മുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ കാണാം. ഈ ലിങ്കിൽ പോയി നോക്കൂ https://youtu.be/_Ryx9TL3C4