ഇസ്ലാമിൽ വംശീയതയോ?
‘മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ്. വർഗങ്ങളാക്കിയത് പരസ്പരം തിരിച്ചറിയാനും. അടിസ്ഥാന ലക്ഷ്യത്തിനാണ് പ്രമുഖപ്രാധാന്യം കൽപിക്കേണ്ടത്. രണ്ടാമത്തേതിനല്ല. ഇബാദത്ത് പരിഗണിച്ചതിനു ശേഷമേ തറവാടിത്തം നോക്കൂ. ജന്മലക്ഷ്യം പൂർത്തിയാക്കിയെങ്കിൽ തുടർന്ന് തറവാടും പരിഗണിക്കാം. ആദ്യത്തേതില്ലെങ്കിൽ രണ്ടാമത്തേതുമില്ല….’
മറ്റു യോഗ്യതകൾ ഒത്തുവന്നിട്ടുണ്ടെങ്കിൽ ഖിലാഫത്ത് കയ്യാളാൻ ഖുറൈശികൾക്കേ അവകാശമുള്ളൂ. അറിവ്, നീതിനിഷ്ഠ, പ്രാപ്തി, തീരുമാനം എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതികൂലമായി ബാധിക്കുന്ന കുറവുകളില്ലാതെ ശരീരാവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും കുറ്റമറ്റതായിരിക്കുക, ഖുറൈശിത്വം എന്നിവയാണ് ഒരു യഥാർത്ഥ ഖലീഫയുടെ മുഖ്യയോഗ്യതകൾ. ഇതു വംശീയമോ വർഗീയമോ അല്ല. അർഹതയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ്.
ഖുറൈശിത്വം എങ്ങനെ ഒരു യോഗ്യതയായിത്തീർന്നുവെന്ന് ഇബ്‌നുഖൽദൂൻ വിശദമാക്കുന്നുണ്ട്. ‘സ്രഷ്ടാവ് ഖലീഫയെ നിയോഗിക്കുന്നത്, അവന്റെ പ്രതിനിധിയായി, അവന്റെ ദാസന്മാരുടെ കാര്യങ്ങൾ അവരുടെ നന്മയെ ലാക്കാക്കി നടത്താനാണ്. ദോഷകരമായ കാര്യങ്ങളിൽ നിന്നും അവരെ തിരിച്ചുവിടാനും വേണ്ടിയാണ്. ഇതു ആ വ്യക്തിയോടു കൽപിക്കപ്പെട്ടു. ഒരു കാര്യം ചെയ്യാനായി, ഒരാളോട് കൽപിക്കുന്നത്, അതു ചെയ്യാൻ കഴിവുള്ളവനാണ് അയാൾ എന്നതുകൊണ്ടുമാത്രമാണ്…’
പൊതുവെ പ്രസ്താവിക്കപ്പെടുന്ന പോലെ, നബിയോടുള്ള അവരുടെ കുടുംബബന്ധത്തിന്റെ പുണ്യതയിൽ പരിമിതപ്പെടുത്തി നിറുത്തേണ്ടതല്ല ഇക്കാര്യം. ആ ബന്ധം ഒരുൺമയാണ്. അതിലടങ്ങിയിട്ടുള്ള പുണ്യം ഒരു വസ്തുതയും. പക്ഷേ, ഈ പുണ്യം മത നിയമങ്ങളുടെ ലക്ഷ്യങ്ങളിൽ പെട്ടതല്ല എന്ന് നാം മനസ്സിലാക്കുക… ഖുറൈശികളായിരുന്നു മുളർ ഗോത്രത്തിന്റെ പ്രമുഖ സംഘം. അതിന്റെ അടിത്തറയും പ്രബലശക്തിയും അവർ തന്നെയായിരുന്നു. മറ്റെല്ലാ മുളർ ഗോത്രങ്ങളെക്കാളും അംഗസംഖ്യ, സംഘബോധം, കുലീനത എന്നിവ അവരുടെ മേൽ ഖുറൈശികൾക്കു അധീശാധികാരം നേടിക്കെടുത്തു. എല്ലാ അറബി ഗോത്രങ്ങളും അതംഗീകരിക്കുകയും ചെയ്തു. മറ്റാർക്കെങ്കിലുമായിരുന്നു ഭരണാധികാരം നൽകപ്പെട്ടിരുന്നതെങ്കിൽ, അവരുടെ എതിർപ്പും അനുസരണയില്ലായ്മയും മൂലം സമുദായൈക്യം തന്നെ തകരുമായിരുന്നെന്ന് പ്രതീക്ഷിക്കാം. ഗോത്രങ്ങളിൽ മറ്റാരും തന്നെ, അവരുടെ എതിർപ്പിനെ നീക്കാനോ അവരുടെ മുന്നേറ്റത്തെ നേരിടാനോ കഴിവുള്ളവരുമല്ല. അവർക്ക് പ്രാബല്യത്തിന്റെ അധികാര ദണ്ഡ് പ്രയോഗിച്ച് ജനങ്ങളെ നയിക്കാൻ കഴിവുണ്ട്. എതിർപ്പുകളെ തടുത്തു നിർത്താനും ജനങ്ങളെ ഒപ്പം നിർത്താനും പോന്നവരാണ് ഖുറൈശികൾ എന്നതു തന്നെയാണ് കാരണം. ഈ യോഗ്യതകൾലോകത്ത്എവിടെയുംമറ്റൊരുജനതയിലുംകാണപ്പെട്ടിട്ടില്ല, ഖുറൈശിത്വത്തിൽഅത്രൂപംകൊണ്ടതുപോലെ. ഇസ്‌ലാംമതദൗത്യംഖുറൈശികളിൽനിലകൊണ്ടത്അഖിലവ്യാപകമായിട്ടായിരുന്നു. അറബിസംഘബോധംആദൗത്യത്തിനുതികച്ചുംപര്യാപ്തവുമായിരുന്നു. അതുകൊണ്ട്അവർമറ്റെല്ലാജനതകളെയുംനയിച്ചു‘ (മുഖദ്ദിമ).
പിൽക്കാലത്ത്ഖുറൈശികളുടെശക്തിക്ഷയിച്ചു. ആഡംബരങ്ങളിലുംസുഖഭോഗങ്ങളിലുംപലരുംമുഴുകി. അവരുടെസംഘബോധംനഷ്ടപ്പെട്ടു. ഖിലാഫത്തിന്റെഭാരിച്ചഉത്തരവാദിത്തംനിർവഹിക്കാൻഅവർഅപ്രാപ്തരായിപ്പോൾഅനറബികൾപ്രാബല്യംനേടിഭരണകൂടങ്ങൾഉണ്ടാക്കി. താൽക്കാലികഖിലാഫത്തുകളുംരാജഭരണകൂടങ്ങളുംസുൽത്താന്മാരുംഉണ്ടായി. എങ്കിലുംഖുറൈശിത്വംഎന്നനിബന്ധനഅർഹതയുടെഅംഗീകാരമായിരുന്നു.
രാഷ്ട്രീയവുംമതപരവുമായനേതൃത്വമാണ്ഖിലാഫത്ത്. ജ്ഞാനപരമായനേതൃത്വത്തിന്ഖുറൈശിത്വംഒരുനിബന്ധനയല്ല. മുസ്‌ലിംലോകംപിന്തുടരുന്നജ്ഞാനനേതൃത്വങ്ങളാണ്ഇമാംഅബൂഹനീഫ, ഇമാംമാലിക്, ഇമാംശാഫിഈ, ഇമാംഅഹ്മദ്, ഇമാംഅബുൽഹസനിൽഅശ്അരി, ഇമാംഅബൂമൻസ്വൂർമാതുരീദി(റ). ഇവരിൽഇമാംശാഫിഈമാത്രമാണ്ഖുറൈശിവംശജൻ. ആധ്യാത്മികസംസ്‌കരണമേഖലകളിൽനേതൃത്വംനൽകുന്നമഹാഗുരുഏതെങ്കിലുംവംശജനാകണമെന്നില്ല.
ജ്ഞാനനഗരിയാണ്തിരുദൂതർ(സ്വ). അതിലേക്കുള്ളവ്യത്യസ്തകവാടങ്ങളാണ്അവിടുത്തെഅനുയായികൾ. അവരിലാരെയുംപിൽക്കാലത്തുള്ളവർക്ക്അനുഗമിക്കാം. അലി(റ) ഒരുപ്രധാനജ്ഞാനകവാടമാണ്. എന്നാൽപ്രവാചകപുത്രപരമ്പരയ്ക്ക്മാത്രമേമഹാഗുരുത്വസ്ഥാനത്തിനർഹതയുള്ളൂഎന്നില്ല. ‘ചെറിയഖലീഫ‘ എന്നുവിളിക്കാവുന്നപ്രാദേശികഖാളിയാകാനുമില്ലവംശീയമായറിസർവേഷൻ. പള്ളികളിൽനിസ്‌കാരത്തിന്നേതൃത്വംനൽകുന്നഇമാമുമാരുടെയോഗ്യതയുടെഒരുക്രമമുണ്ട്:
മഹാഖലീഫ–പ്രാദേശികഗവർണർ–അതാതുമസ്ജിദിൽനിയോഗിക്കപ്പെട്ടഇമാം–വീട്ടിലാണെങ്കിൽവീട്ടുകാരൻ–നിയമജ്ഞൻ–ഖുർആൻപാരായണവിദഗ്ധൻ–ആദ്യഹിജ്‌റക്കാരൻ–ഇസ്‌ലാംമതവിശ്വാസിയായിപ്രായംകൂടിയയാൾ–ഉന്നതതറവാട്ടുകാരൻ–ഏറെസൽകീർത്തിയുള്ളവൻ–വസ്ത്രം, ശരീരംഏറെവൃത്തിയുള്ളയാൾ–നല്ലശബ്ദമാധുരിയുള്ളയാൾ–സുന്ദരൻ. ഇതാണ്ആക്രമം.
പിന്നിൽഅണിനിരക്കുന്നിടത്തുമുണ്ട്ചിലറിസർവേഷൻ. ഇമാമിനോട്തൊട്ടുപിന്നിൽനിൽക്കുന്നവർയോഗ്യരായിരിക്കണം. ഇമാമിന്ആകസ്മികമായിവല്ലതുംസംഭവിച്ചാൽപകരംകയറിനിൽക്കാൻകഴിയുന്നവരായിരിക്കണം. നേടിയെടുക്കുന്നയോഗ്യതയുടെഅടിസ്ഥാനത്തിലുള്ളഅംഗീകാരമാണിത്. അത്തരംയോഗ്യതയുള്ളസ്വഹാബികളെനിസ്‌കാരനിരയിൽതിരുദൂതരുടെചാരത്ത്അണിനിരക്കാറുണ്ടായിരുന്നുള്ളൂ.
ഇമാംറാസി(റ) 49/13 സൂക്തംവിശദീകരിച്ചുകൊണ്ട്പറയുന്നു: ഈസൂക്തത്തിലെപരാമർശപ്രകാരം ‘എല്ലാവരുംആദം–ഹവ്വസന്തതികളാണല്ലോ. അതിനർത്ഥംകുടുംബപരമായപരമ്പര്യംപരിഗണിക്കേണ്ടതില്ലെന്നാണോ? അല്ലതന്നെ. മനുഷ്യസംസ്‌കാരത്തിലുംഇസ്‌ലാംമതകാഴ്ചപ്പാടിലുംകുടുംബപാരമ്പര്യംഒരുപരിഗണനീയസംഗതിതന്നെയാണ്. എത്രത്തോളമെന്നോപ്രവാചകപുത്രപരമ്പരയിലെഒരുവനിതയെസാധാരണക്കാരൻവിവാഹംചെയ്തുകൂടാ. അനുഭവത്തിലുംനാട്ടുനടപ്പിലുംമതത്തിലുംഅങ്ങനെത്തന്നെ. നോക്കൂ, സൂര്യനുദിച്ചാൽപിന്നെനക്ഷത്രങ്ങളെവിടെ? ഇടിവെട്ടുമ്പോൾഈച്ചയുടെചിറകടികേൾക്കുകയോ? ഇതനുഭവയാഥാർത്ഥ്യങ്ങളാണ്.
രാജാവിനോടൊപ്പംഎഴുന്നള്ളിയാലുംരാജാവിനെയാണ്എല്ലാവരുംശ്രദ്ധിക്കുക. മതത്തിലുംഇതംഗീകരിച്ചതുകാണാം. മതപരവുംദൈവികവുമായമഹത്ത്വംവന്നാൽപിന്നെമറ്റുമഹത്ത്വങ്ങൾക്ക്പരിഗണനയില്ലാതാകും. തറവാടിനുമില്ല; ധനാഢ്യതക്കുമില്ല. നീകാണുന്നില്ലേ, എത്രഉയർന്നവനാകട്ടെഒരുസത്യനിഷേധിയും, എത്രതാഴ്ന്നസാമൂഹ്യപദവിയിലാകട്ടെഒരുസത്യവിശ്വാസിയുംതമ്മിൽതാരതമ്യത്തിന്പറ്റുമോ? നിഷേധിഎവിടെനിൽക്കുന്നു? വിശ്വാസിഎവിടെനിൽക്കുന്നു? മുസ്‌ലിംകൾക്കിടയിൽമതനിഷ്ഠയുള്ളവനുംഇല്ലാത്തവനുംതമ്മിൽഇപ്രകാരംഅന്തരമുണ്ട്. അതുകൊണ്ടുതന്നെന്യായാധിപപദവി, സാക്ഷിദൗത്യംതുടങ്ങിയമതസ്ഥാനങ്ങൾക്ക്ഏതൊരുഉന്നതകുലജാതനുംതാഴ്ന്നകുടുംബക്കാരനുംകൊള്ളാം. അവൻമതനിഷ്ഠയുള്ള, സദാചാരചരിത്രമുള്ളജ്ഞാനിയാകണമെന്നേയുള്ളൂ. നീചവൃത്തിക്കാരനെഅവയ്ക്കുകൊള്ളില്ല. ശതകോടീശ്വരനായാൽപോലുംസാക്ഷിക്കുപറ്റില്ല; വിധിക്കാനുംകൊള്ളില്ല. എന്നാൽജനങ്ങളുടെയിടയിൽഅത്തരംതറവാടിക്കുപ്രാമുഖ്യംനൽകപ്പെടുന്നു. പക്ഷേഅല്ലാഹുവിങ്കൽഅവനവന്റെകർമഫലമേലഭിക്കൂ. ജന്മമഹത്ത്വംഅല്ലാഹുപരിഗണിക്കില്ല. ‘മനുഷ്യന്അവനവൻപ്രയത്‌നിച്ചുണ്ടാക്കിയതല്ലാതെമറ്റൊന്നുംകിട്ടാനില്ല‘ (നജ്മ്/39). തറവാടിത്തംആർജിതമഹത്ത്വമല്ല; അധ്വാനിച്ചുനേടിയതുമല്ല.
ഇമാംറാസി(റ) തുടരുന്നു: ‘മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവിന് ഇബാദത്ത് ചെയ്യാനാണ്. വർഗങ്ങളാക്കിയത് പരസ്പരം തിരിച്ചറിയാനും. അടിസ്ഥാന ലക്ഷ്യത്തിനാണ് പ്രമുഖപ്രാധാന്യം കൽപിക്കേണ്ടത്. രണ്ടാമത്തേതിനല്ല. ഇബാദത്ത് പരിഗണിച്ചതിനു ശേഷമേ തറവാടിത്തം നോക്കൂ. ജന്മലക്ഷ്യം പൂർത്തിയാക്കിയെങ്കിൽ തുടർന്ന് തറവാടും പരിഗണിക്കാം. ആദ്യത്തേതില്ലെങ്കിൽ രണ്ടാമത്തേതുമില്ല….’
കുടുംബപാരമ്പര്യംകാണിച്ച്അഹങ്കരിക്കരുത്എന്നതിനുള്ളരേഖയാണ്സൂക്തത്തിലെപരാമർശങ്ങൾ. ഒരുവ്യക്തിയിലേക്കുവംശാവലിചേർത്താണ്ഗോത്രങ്ങൾപരസ്പരംവേർതിരിച്ചറിയുന്നത്. നിങ്ങളുടെനിഗമനപ്രകാരം, ഗോത്രപിതാവ്മഹാമനീഷിയായിരുന്നെങ്കിൽനിങ്ങളുടെഗോത്രഗരിമശരിതന്നെ. ഗോത്രപിതാവ്മഹാനല്ലായിരുന്നെങ്കിൽഅഹങ്കാരത്തിന്ഒട്ടുംയോജിപ്പില്ല. അപ്പോൾനിങ്ങൾഅഭിമാനംകൊള്ളുന്നആമഹാമനുഷ്യൻഒന്നുകിൽജനിച്ചകുലത്തിന്റെഅടിസ്ഥാനത്തിലോആർജിച്ചമഹച്ചരിതത്തിന്റെഅടിസ്ഥാനത്തിലോആയിരിക്കുംമഹാനായിത്തീർന്നിരിക്കുക. അയാളുംകേവലംകുലത്തിന്റെപേരിലാണ്പ്രശസ്തനായതെങ്കിൽകൂടുതലൊന്നുംപറയാനില്ല. എന്നാൽആർജിച്ചജീവിതമഹത്ത്വത്തിന്റെപേരിലാണ്ഗോത്രപിതാവ്ശ്രേഷ്ഠവാനായതെങ്കിൽ, മാന്യനുംസദാചാരിയുമായഏതൊരുജ്ഞാനിക്കുംനിങ്ങളുടെഅതേഅളവിൽഅഭിമാനിക്കാമല്ലോ. പിതാവുംപിതാമഹനുംനേടിയപുണ്യവുംസദ്ജീവിതവുംആർജിക്കാതെഅവരുടെപേരുപറഞ്ഞ്എങ്ങനെഅഭിമാനംകൊള്ളും?
എന്നാൽ, തിരുനബി(സ്വ)യിലേക്കുചേർത്തുള്ളകുടുംബമാഹാത്മ്യവുംഅഭിമാനവുംഅനുവദനീയമാണോ? ഒരാൾക്കുംനബിയോളംമഹാത്മ്യംആർജിക്കുകസാധ്യമല്ലല്ലോ. തിരുനബിയുമായുള്ളകുടുംബബന്ധത്തിലഭിമാനിക്കാം. കേവലപരമ്പരചേർത്തതുകൊണ്ട്ഒരാൾക്കുംശ്രേഷ്ഠപദവികിട്ടില്ല; കർമംചെയ്തുനേടിയെടുക്കുകതന്നെവേണം. നബി(സ്വ) പറഞ്ഞു: ‘ഞങ്ങൾപ്രവാചകന്മാർപാരമ്പര്യംഅനന്തരമായിനൽകാറില്ല.’ മറ്റൊരിക്കൽപറഞ്ഞു: ‘ജ്ഞാനികളാണ്പ്രവാചകന്മാരുടെഅനന്തരാവകാശികൾ.’ ഈവാക്കുകളുടെപൊരുൾഇതാണ്: പാരമ്പര്യംപറഞ്ഞുഅന്തരാവകാശിയാകാനില്ല; കർമംചെയ്തുഅതുനേടിയെടുക്കണം.
തുടർന്ന്ഇമാംറാസി(റ) താൻഒരുസംഭവംവിവരിക്കുന്നു: ഖുറാസാനിലെഒരുപ്രവാചകകുടുംബാംഗം. അദ്ദേഹത്തിന്അലി(റ)ലേക്ക്വളരെഅടുത്തകുടുംബബന്ധമുണ്ട്. എന്നാൽഅയാൾഒരുഫാസിഖായിരുന്നു. അന്നാട്ടിൽകറുത്തപ്രകൃതമുള്ളഒരുവിമോചിതഅടിമയുണ്ടായിരുന്നു. ജ്ഞാനത്തിലുംകർമത്തിലുംതികഞ്ഞമനുഷ്യനായതിനാൽഅയാൾക്ക്ആദരവുംസദസ്സിലെമുൻനിരസ്ഥാനവുംനൽകിജനംബഹുമാനിച്ചു. ബറകത്തെടുക്കാൻജനംഅയാളെസമീപിച്ചു. ഒരിക്കൽ, മസ്ജിദ്ലക്ഷ്യമാക്കിഅദ്ദേഹംവീട്ടിൽനിന്നിറങ്ങിയതായിരുന്നു. ഒരുവൻപുരുഷാരംതന്റെപിന്നിൽഅനുഗമിച്ചു. മദ്യപിച്ച്ലക്കുകെട്ടസമയത്താണ്മേൽസൂചിപ്പിച്ചനബികുടുംബാംഗംഈരംഗംകാണുന്നത്. പൊതുജനംഅദ്ദേഹത്തെവിലവെച്ചില്ല. ആട്ടിയകറ്റുകയുംവഴിയിൽനിന്ന്തള്ളുകയുംചെയ്തു. അയാൾകുതറിമാറിജ്ഞാനിയുടെഅടുത്തെത്തി. അയാളുടെവസ്ത്രത്തിൽപിടിച്ചുകൊണ്ട്അലറി: എടാഅടിമുടികറുത്തവനേ, കാഫിറിന്റെമോനേ, ഞാനാരാണെന്നറിയുമോനിനക്ക്? ഞാൻറസൂലുല്ലാഹിയുടെപുത്രനാ… എന്നിട്ട്ഞാൻഅവഗണിക്കപ്പെടുക, നീബഹുമാനിക്കപ്പെടുകയോ? മദ്യപന്റെപരുഷവാക്കുകൾകേട്ട്ജനംകൈകാര്യംചെയ്യാനൊരുങ്ങി. ജ്ഞാനിഅതുതടഞ്ഞു: ‘വേണ്ട, അദ്ദേഹത്തിന്റെവല്യുപ്പാനെപരിഗണിച്ച്വിട്ടേക്കുക.’
പിന്നെഅദ്ദേഹത്തോടായിതൊലികറുത്തജ്ഞാനിപറഞ്ഞു: ബഹുമാന്യനായതങ്ങളേ, ഞാൻഎന്റെഉള്ളകംആവുന്നത്രവെളിപ്പിച്ചിട്ടുണ്ട്. താങ്കൾഅതുകറുപ്പിച്ചുകളഞ്ഞല്ലോ. ജനംഎന്റെകറുത്തമുഖത്തിനപ്പുറംശുഭ്രഹൃദയംകണ്ടപ്പോൾഅവർക്കതുപിടിച്ചു. ഞാൻതാങ്കളുടെപിതാമഹന്റെജീവിതരീതിസ്വീകരിച്ചു. താങ്കൾഎന്റെപിതാവിന്റെവഴിയിലാണുള്ളത്. ജനംഎന്നെക്കാണുന്നത്അങ്ങയുടെപിതാവിന്റെമാർഗത്തിലുംതാങ്കളെക്കാണുന്നത്എന്റെപിതാവിന്റെദുഷ്ടവഴിക്കുംആയതിനാൽ, താങ്കളുടെപിതാവിന്റെപുത്രനാണ്ഞാനെന്ന്അവർധരിച്ചു. താങ്കൾഎന്റെപിതാവിന്റെപുത്രനാണെന്നുംഅവർമനസ്സിലാക്കിപ്പോയി. അതിനാൽഅവർഎന്റെപിതാവിനോടെന്നപോലെഅങ്ങയോടുപെരുമാറിയതാണ്. അങ്ങയുടെപിതാവിനോടെന്നപോലെഎന്നോടുംപെരുമാറുകയാണ്…’ (റാസി).
ഭക്തിയാണുപ്രധാനം
തറവാടിത്തമോവംശമഹിമയോഅല്ല; അഭിമാനിക്കാനുംആദരവാർജിക്കാനുംസമ്പാദിച്ചുവെക്കേണ്ടത്. ജ്ഞാനവുംഅതനുസരിച്ചുള്ളഭക്തിയുമത്രെ. തിരുദൂതർഅരുളി: ‘അറബിക്കുഅനറബിയുടെമേൽയാതൊരുസവിശേഷതയുമില്ല. വെളുത്തുചുവന്നവനില്ലകറുത്തവനേക്കാൾശ്രേഷ്ഠത, കറുത്തവന്വെളുത്തവനേക്കാൾമഹിമയില്ല. ഭക്തികൊണ്ടല്ലാതെ.’
മഹാഗുരുഇബ്‌നുഅജീബ(റ) കുറിക്കുന്നു: മദീനയിലെഅങ്ങാടിയിലൂടെതിരുദൂതർ(സ്വ) കടന്നുപോകവേ, ഒരുകറുത്തപയ്യൻനിൽക്കുന്നതുകണ്ടു. അവനെഅടിമക്കച്ചവടത്തിന്വെച്ചിരിക്കുകയാണ്. വിലകൂടുതൽനൽകുന്നവർക്ക്വാങ്ങാം. ലേലംനടക്കുന്നു. അപ്പോൾപയ്യൻവിളിച്ചുപറഞ്ഞു: എന്നെആർക്കുംവാങ്ങാം. പക്ഷേ, ഒരുനിബന്ധനയുണ്ട്. അല്ലാഹുവിന്റെതിരുദൂതർക്കുപിന്നിൽഅഞ്ചുനേരംനിസ്‌കരിക്കുന്നതിൽനിന്നുംഎന്നെതടയാൻപാടില്ല.’ അങ്ങനെഒരാൾഅവനെസ്വന്തമാക്കി. അവനുപിന്നീട്അസുഖംപിടിപെട്ടു. അപ്പോൾറസൂലുല്ലാഹി(സ്വ) സന്ദർശിച്ചു. പിന്നെഅവൻമരണപ്പെട്ടു. തിരുദൂതർ(സ്വ) മരണാനന്തരക്രിയകളെല്ലാംതനിച്ചുചെയ്തു. കുളിപ്പിച്ചുകഫൻപുടവഅണിയിച്ചു. ഇതുകണ്ട്മുഹാജിറുകൾപ്രതികരിച്ചതിങ്ങനെ: ‘ഞങ്ങൾതിരുദൂതർക്കുവേണ്ടിവീടുംസ്വത്തുംകുടുംബവുംനാടുംവിട്ട്ഹിജ്‌റചെയ്തുവന്നവരാണ്. എന്നാൽഞങ്ങളിൽഒരാൾക്കുപോലുംതിരുദൂതരിൽനിന്നുംഇതുപോലൊരുപരിലാളനലഭിച്ചില്ല. മരിച്ചുപോയവർക്കുമില്ല, ജീവിച്ചിരിക്കുന്നവർക്കുമില്ല.’
അൻസ്വാരികളുടെപ്രതികരണംഇതായിരുന്നു: ‘ഞങ്ങൾതിരുദൂതർക്ക്അഭയംനൽകി. സഹായംചെയ്തു. ഞങ്ങളുടെധനംപങ്കുവെച്ചു. എന്നിട്ടുംഞങ്ങളേക്കാൾപരിഗണനഒരുആഫ്രിക്കൻബാലനുറസൂൽ(സ്വ) നൽകിയിരിക്കുന്നു.’ ഈസന്ദർഭത്തിലത്രെ, മാനവികസമത്വത്തിന്റെമാഗ്നാകാർട്ടയായിവാഴ്ത്തപ്പെടുന്നപ്രസ്തുതസൂക്തംഅവതീർണമായത് (തഫ്‌സീർബഹ്‌റുൽമദീദ്).
‘നിങ്ങളിലേറ്റംഭക്തിയുള്ളവനത്രെഅല്ലാഹുവിങ്കൽഏറ്റംആദരണീയൻ