ഖുർആനിക പാഠങ്ങളിൽ പ്രശ്നങ്ങളോ? ഖുർആൻ

ഖുർആനിക പാഠങ്ങളിൽ പ്രശ്നങ്ങളോ?

By rationaleclub | 12/6/2021

സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക,  കണ്ടിടത്ത് വെച്ച് നിങ്ങൾ അവരെ കൊല്ലുക  തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം.

وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ (190) البقرة

 قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّى يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ (29) التوبة

يَاأَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُمْ مِنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ (123)التوبة

وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُمْ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ وَلَا تُقَاتِلُوهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتَّى يُقَاتِلُوكُمْ فِيهِ فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ كَذَلِكَ جَزَاءُ الْكَافِرِينَ (191) البقرة

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّى يُهَاجِرُوا فِي سَبِيلِ اللَّهِ فَإِنْ تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدْتُمُوهُمْ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا (89) النساء

سَتَجِدُونَ آخَرِينَ يُرِيدُونَ أَنْ يَأْمَنُوكُمْ وَيَأْمَنُوا قَوْمَهُمْ كُلَّ مَا رُدُّوا إِلَى الْفِتْنَةِ أُرْكِسُوا فِيهَا فَإِنْ لَمْ يَعْتَزِلُوكُمْ وَيُلْقُوا إِلَيْكُمُ السَّلَمَ وَيَكُفُّوا أَيْدِيَهُمْ فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأُولَئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَانًا مُبِينًا (91) النساء

يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ (35) مائدة

وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ مِلَّةَ أَبِيكُمْ إِبْرَاهِيمَ هُوَ سَمَّاكُمُ الْمُسْلِمِينَ مِنْ قَبْلُ وَفِي هَذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ فَنِعْمَ الْمَوْلَى وَنِعْمَ النَّصِيرُ (78) مائدة

فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّى إِذَا أَثْخَنْتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّى تَضَعَ الْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَشَاءُ اللَّهُ لَانْتَصَرَ مِنْهُمْ وَلَكِنْ لِيَبْلُوَ بَعْضَكُمْ بِبَعْضٍ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَنْ يُضِلَّ أَعْمَالَهُمْ (4) محمد   ഇതൊക്കെ തീവ്രവാദപരം അല്ലേ ? 

🅰️ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് നിയമ പുസ്തകത്തിലെ പരാമർശങ്ങൾ വ്യാഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച്  പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിൻറെ പബ്ലിക് പ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി അടി വസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം  ഒരു സ്കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച ഇയാൾ എന്ത് പ്രാകൃതൻ  എന്ന് അലമുറയിടുന്നതിൻറെ സംഗത്യം എന്താണ് ?

നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിൽ ഉള്ളത്. കണ്ടേടത്ത് വെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധ സാഹചര്യത്തിലാണ്.  നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിൽ ഏർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്ന തന്നെ.  പുറം ചൊറിഞ്ഞു കൊടുക്കാൻ അല്ലല്ലോ യുദ്ധത്തിൽ ഏർപ്പെടുന്നത്. ശത്രുവിന്റെ വാളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ കണ്ടേടത്ത് വെച്ച് കൊല്ലേണ്ടി വരും. ഇത് ഖുർആനിൽ മാത്രം ഉള്ള പരാമർശമൊന്നുമല്ല. എല്ലാ ദൈവ ഗ്രന്ഥങ്ങളിലും ഇക്കാര്യങ്ങൾ കാണാം. യുദ്ധരംഗത്ത്  പട്ടാള മേധാവികൾ ഇത്തരം പ്രസ്താവനകൾ നടത്തിയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. എന്നാൽ "ശത്രുവിനെ കാണാൻ നിങ്ങൾ കൊതിക്കരുത്"

 (۞ എന്നും "അവർ സന്ധിക്ക് തയ്യാറായാൽ  നിങ്ങളും ഒരുങ്ങണമെന്നു"

وَإِن جَنَحُوا۟ لِلسَّلۡمِ فَٱجۡنَحۡ لَهَا وَتَوَكَّلۡ عَلَى ٱللَّهِۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡعَلِیمُ)

[Surah Al-Anfal 61]

 മുള്ള മത പാഠങ്ങൾ വിസ്മരിക്കപ്പെടുന്നു. "മതത്തിൽ ബലാൽക്കാരമില്ല" 

(لَاۤ إِكۡرَاهَ فِی ٱلدِّینِۖ قَد تَّبَیَّنَ ٱلرُّشۡدُ مِنَ ٱلۡغَیِّۚ فَمَن یَكۡفُرۡ بِٱلطَّـٰغُوتِ وَیُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِیعٌ عَلِیمٌ)

[Surah Al-Baqarah 256]

എന്ന് പഠിപ്പിച്ച പ്രത്യയ ശാസ്ത്രം എങ്ങനെ തീവ്രവാദപരമാകും ?

ഇതര സമുദായങ്ങളോട്  അക്രമം പാടില്ലന്ന് മാത്രമല്ല,  അവരോട് നീതി നീതിപൂർവകമായി വർത്തിക്കണമെന്ന്നുമാണ്  ഖുർആൻ പഠിപ്പിക്കുന്നത്. " നിങ്ങളോട് യുദ്ധം ചെയ്യാത്തവരും  നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് പുറത്താക്കാത്തവരുമായ ആളുകളോട്  ഗുണം ചെയ്യുന്നതു . അവരുമായി നീതിപൂർവകമായി പെരുമാറുന്നതും  അല്ലാഹു തടയുന്നില്ല. നീതി ചെയ്യുന്നവരെ അല്ലാഹുവിന്  ഏറെ ഇഷ്ടമാകുന്നു"  

(لَّا یَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِینَ لَمۡ یُقَـٰتِلُوكُمۡ فِی ٱلدِّینِ وَلَمۡ یُخۡرِجُوكُم مِّن دِیَـٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوۤا۟ إِلَیۡهِمۡۚ إِنَّ ٱللَّهَ یُحِبُّ ٱلۡمُقۡسِطِینَ)

[Surah Al-Mumtahana 8]

എന്നാണ് ഖുർആൻറെ പ്രസ്താവം.. "ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ആരെയെങ്കിലും വധിക്കുകയും ചെയ്തതിന്റെ പേരിലല്ലാതെ  ഒരാൾ മറ്റൊരാളെ കൊന്നു കളഞ്ഞാൽ അയാൾ മാനവകുലത്തെ ആകമാനം കൊന്നവനെ പോലെയാണ് എന്നാണ് ഖുർആൻറെ പ്രഖ്യാപനം. 

 (مِنۡ أَجۡلِ ذَ ٰ⁠لِكَ كَتَبۡنَا عَلَىٰ بَنِیۤ إِسۡرَ ٰ⁠ۤءِیلَ أَنَّهُۥ مَن قَتَلَ نَفۡسَۢا بِغَیۡرِ نَفۡسٍ أَوۡ فَسَادࣲ فِی ٱلۡأَرۡضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِیعࣰا وَمَنۡ أَحۡیَاهَا فَكَأَنَّمَاۤ أَحۡیَا ٱلنَّاسَ جَمِیعࣰاۚ وَلَقَدۡ جَاۤءَتۡهُمۡ رُسُلُنَا بِٱلۡبَیِّنَـٰتِ ثُمَّ إِنَّ كَثِیرࣰا مِّنۡهُم بَعۡدَ ذَ ٰ⁠لِكَ فِی ٱلۡأَرۡضِ لَمُسۡرِفُونَ)

[Surah Al-Ma'idah 32]

        "എല്ലാ പച്ചക്കരളുള്ള ഉള്ള ജീവികളിലും  നമുക്ക് പ്രതിഫലം ലഭിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നും" അവയോടു ഏറ്റവും നല്ല രീതിയിൽ പെരുമാറണന്നും  തിരുനബി പഠിപ്പിക്കുന്നു. പട്ടിക്ക് വെള്ളം കൊടുത്തു  ദാഹം ശമിപ്പിച്ചതിൻ്റെ പേരിൽ സ്വർഗ്ഗസ്ഥയായിത്തീർന്ന  സ്ത്രീയെക്കുറിച്ചും പൂച്ചക്ക് അന്നം കൊടുക്കാതെ അതിനെ  കെട്ടിയിട്ടതിൻ്റെ പേരിൽ നരകത്തിൽ കടക്കുന്ന ആളെ കുറിച്ചും മുത്ത് നബി തന്നെയാണ് നമുക്ക് പറഞ്ഞുതന്നത്. മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം  പാർപ്പിടം വെള്ളം  ചികിത്സ എന്നിവ നൽകേണ്ടത് അവർ ഏതു മതക്കാർ ആണെങ്കിലും മുസ്ലിം സമുദായത്തിലെ മേൽ നിർബന്ധമാണ്. 

സമാധാനത്തിന്റെ സന്ദേശം തോന്നിപ്പിക്കുന്ന ആയത്തുകൾ വരുമ്പോൾ ഒക്കെയും അത് മൻസൂഖ് (ദുർബപ്പെടുത്തപ്പെട്ടത്)ആണ് എന്നാണല്ലോ ചില തഫ്സീറുകളിൽ കാണുന്നത്. അപ്പോൾ ഇത്തരം ആയത്തുകൾ ഓതുന്നതിന് തീരെ പ്രസക്തി ഇല്ല  അവ പ്രചരിപ്പിക്കുന്നത് കാപട്യമാണ് എന്നല്ലേ വരുന്നത്?

🅰 അല്ല; അവ മൻസൂഖ് ആണ് എന്ന് പറയുന്നത് ആ ആയതിൻ്റെ ആശയം ഇപ്പോൾ പ്രസക്തമേ അല്ല എന്ന അർത്ഥ ത്തില്ല; പ്രത്യുത മുൻസഅ എന്നതിനേയും കൂടി ഉൾകൊള്ളുന്ന വിശാലമായ അർത്ഥത്തിലാണ്.  ജലാലെനിയുടെ മുസന്നിഫുമാരിൽ ഒരാൾ കൂടിയായ ഇമാം സുയൂതി തന്നെ തന്റെ ഇത്ത്ഖാനിൽ ഇത് പറഞ്ഞിട്ടുണ്ട്. ഇമാം സർകശി തന്റെ ബുർഹാനിലും. യുദ്ധ സാഹചര്യം നിലവിലുണ്ടെങ്കിലും  യുദ്ധം ചെയ്യരുത് എന്ന് എന്ന്  ഈ ആയത്തുകൾ അർത്ഥമാക്കുന്നില്ല എന്നു മാത്രമാണ് മൻസൂഖാണ് എന്നതിന്റെ വിവക്ഷ. 

اﻟﻨﺴﺦ ﺃﻗﺴﺎﻡ:

ﺃﺣﺪﻫﺎ: ﻧﺴﺦ اﻟﻤﺄﻣﻮﺭ ﺑﻪ ﻗﺒﻞ اﻣﺘﺜﺎﻟﻪ ﻭﻫﻮ اﻟﻨﺴﺦ ﻋﻠﻰ اﻟﺤﻘﻴﻘﺔ ﻛﺂﻳﺔ اﻟﻨﺠﻮﻯ.

اﻟﺜﺎﻧﻲ: ﻣﺎ ﻧﺴﺦ ﻣﻤﺎ ﻛﺎﻥ ﺷﺮﻋﺎ ﻟﻤﻦ ﻗﺒﻠﻨﺎ ﻛﺂﻳﺔ ﺷﺮﻉ اﻟﻘﺼﺎﺹ ﻭاﻟﺪﻳﺔ ﺃﻭ ﻛﺎﻥ ﺃﻣﺮ ﺑﻪ ﺃﻣﺮا ﺟﻤﻠﻴﺎ ﻛﻨﺴﺦ اﻟﺘﻮﺟﻪ ﺇﻟﻰ ﺑﻴﺖ اﻟﻤﻘﺪﺱ ﺑﺎﻟﻜﻌﺒﺔ ﻭﺻﻮﻡ ﻋﺎﺷﻮﺭاء ﺑﺮﻣﻀﺎﻥ ﻭﺇﻧﻤﺎ ﻳﺴﻤﻰ ﻫﺬا ﻧﺴﺨﺎ ﺗﺠﻮﺯا. *اﻟﺜﺎﻟﺚ: ﻣﺎ ﺃﻣﺮ ﺑﻪ ﻟﺴﺒﺐ ﺛﻢ ﻳﺰﻭﻝ اﻟﺴﺒﺐ ﻛﺎﻷﻣﺮ ﺣﻴﻦ اﻟﻀﻌﻒ ﻭاﻟﻘﻠﺔ ﺑﺎﻟﺼﺒﺮ ﻭاﻟﺼﻔﺢ ﺛﻢ ﻧﺴﺦ ﺑﺈﻳﺠﺎﺏ اﻟﻘﺘﺎﻝ ﻭﻫﺬا ﻓﻲ اﻟﺤﻘﻴﻘﺔ ﻟﻴﺲ ﻧﺴﺨﺎ ﺑﻞ ﻫﻮ ﻣﻦ ﻗﺴﻢ اﻟﻤﻨﺴﺈ ﻛﻤﺎ ﻗﺎﻝ ﺗﻌﺎﻟﻰ: {ﺃﻭ ﻧﻨﺴﻬﺎ}* 

*ﻓﺎﻟﻤﻨﺴﺄ ﻫﻮ اﻷﻣﺮ ﺑﺎﻟﻘﺘﺎﻝ ﺇﻟﻰ ﺃﻥ ﻳﻘﻮﻯ اﻟﻤﺴﻠﻤﻮﻥ ﻭﻓﻲ ﺣﺎﻝ اﻟﻀﻌﻒ ﻳﻜﻮﻥ اﻟﺤﻜﻢ ﻭﺟﻮﺏ اﻟﺼﺒﺮ ﻋﻠﻰ اﻷﺫﻯ ﻭﺑﻬﺬا ﻳﻀﻌﻒ ﻣﺎ ﻟﻬﺞ ﺑﻪ ﻛﺜﻴﺮﻭﻥ ﻣﻦ ﺃﻥ اﻵﻳﺔ ﻓﻲ ﺫﻟﻚ ﻣﻨﺴﻮﺧﺔ ﺑﺂﻳﺔ اﻟﺴﻴﻒ ﻭﻟﻴﺲ ﻛﺬﻟﻚ ﺑﻞ ﻫﻲ ﻣﻦ اﻟﻤﻨﺴﺈ ﺑﻤﻌﻨﻰ ﺃﻥ ﻛﻞ ﺃﻣﺮ ﻭﺭﺩ ﻳﺠﺐ اﻣﺘﺜﺎﻟﻪ ﻓﻲ ﻭﻗﺖ ﻣﺎ ﻟﻌﻠﺔ ﻳﻘﺘﻀﻲ ﺫﻟﻚ اﻟﺤﻜﻢ ﺛﻢ ﻳﻨﺘﻘﻞ ﺑﺎﻧﺘﻘﺎﻝ ﺗﻠﻚ اﻟﻌﻠﺔ ﺇﻟﻰ ﺣﻜﻢ ﺁﺧﺮ ﻭﻟﻴﺲ ﺑﻨﺴﺦ ﺇﻧﻤﺎ اﻟﻨﺴﺦ اﻹﺯاﻟﺔ ﻟﻠﺤﻜﻢ ﺣﺘﻰ ﻻ ﻳﺠﻮﺯ اﻣﺘﺜﺎﻟﻪ*

*الإتقان في علوم القران* للامام الحافظ السيوطي رضي اللّه تعالى عنه ٣/٦٨

          ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇവിടെ ജീവിക്കാൻ ഇന്ത്യക്കാരൻ ബാധ്യസ്ഥനാണ്. ഏതു മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ പുലർത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ശക്തിയുക്തം എതിർക്കാനാണ് മതം തന്നെ നമ്മോട് ആവശ്യപ്പെടുന്നത്. ലോകത്തെവിടെയും സമാധാനം നിലനിൽക്കാൻ ആവശ്യമായ സന്ദേശങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്.                

               ഏതൊരു രാഷ്ടത്തിനെയും പോലെ ഇസ്ലാമിക രാഷ്ട്രത്തിനും അതിൻറെതായ യുദ്ധനിയമങ്ങൾ ഉണ്ട് . ഒരു  രാഷ്ട്രം യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന സാഹചര്യത്തിൽ യുദ്ധം ചെയ്യുന്നതിന് തടസ്സമായി പ്രസ്തുത സൂക്തങ്ങൾ നിലകൊള്ളുന്നില്ല എന്നാണ് അവ മൻസുഖാണ് എന്നതിനർത്ഥം. 

ഏതൊരു സാഹചര്യത്തിലാണ് ആ സൂക്തം അവതരിപ്പിച്ചിട്ടുള്ളത് ആ സാഹചര്യം നിലനിൽക്കുന്ന കാലത്തും  സ്ഥലത്തും ആ ആയത്തുകൾ പ്രസക്തം തന്നെയാണ്.  അതുകൊണ്ടുതന്നെ മൻസൂഖ് ആയ ആയതുകൾ പ്രചരിപ്പിക്കുന്നത്  കാപട്യമാണ് എന്ന ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ല.