'ഫറോവ'യുടെ പേരിലും ഖുർആനത്ഭുതം! ഖുർആൻ

'ഫറോവ'യുടെ പേരിലും ഖുർആനത്ഭുതം!

By rationaleclub | 8/21/2022

വിശുദ്ധ ഖുർആൻ അത്ഭുത ഗ്രന്ഥമാണ്. ചരിത്രപരമായ അൽഭുതങ്ങൾ അതിൽ പ്രധാനമാണ്. ചരിത്രത്തിൽ ഈജിപ്തുമായി ബന്ധപ്പെട്ട ചരിത്രം വളരെ പ്രാധാന്യവുമർഹിക്കുന്നതാണ്. ഫിർഔൻ എന്ന പേര് മാത്രം പരിശോധിക്കുമ്പോൾ തന്നെ ഖുർആനിന്റെ കൃത്യതയും ബൈബിളിന്റെ പരാജയവും വ്യക്തമാക്കുന്നതാണ്. ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വിസ്മയമാണെന്നും വ്യക്തമാകും. ഈജിപ്തിലെ രാജാക്കന്മാരെ കുറിച്ച് പറയുന്ന പേരാണ് ഫറോവ . അറബിയിൽ ഫിർഔൻ എന്നും വ്യാകരിക്കപ്പെടുന്നു. വിശുദ്ധ ഖുർആനിൽ പതിനൊന്ന് തവണ ഫിർഔൻ എന്ന വാക്ക് പ്രയോഗിച്ചതായി കാണാം. ബൈബിൾ പരിശോധിക്കുമ്പോൾ, ഏത് കാലത്തും ഈജിപ്ത് ഭരിച്ച രാജാക്കന്മാരെയെല്ലാം ഫറോവ എന്ന പേരിൽ വിശേഷിപ്പിക്കുന്നുണ്ട്. ഉൽപത്തി പുസ്തകത്തിന്റെ 12-ാം അദ്ധ്യായത്തിൽ അബ്രഹാമിന്റെ കാലത്ത് ഈജിപ്തിൽ ജീവിച്ച രാജാക്കന്മാർക്കും ഫറോവ എന്ന പേര് ആറ് തവണ നൽകിയതായി കാണാം - But the Lord inflictd serious diseases on Pharoh and his house hold because of Abraham's wife Sarai (12:17). ജോസഫിന്റെ കാലത്തേക്ക് വരുമ്പോൾ ഫറോവ എന്ന പേര് തൊണ്ണൂറ് തവണ പ്രയോഗിച്ചതായി ഉൽപത്തി പുസ്തകത്തിൽ കാണാം- Then Joseph said to Pharoh , "The dreams of Pharoh are one and the same. God has revealed to pharoh what he is about to do" ( 41:25). മോസസിന്റെ കാലത്ത് ഈജിപ്തിൽ ജീവിച്ച രാജാക്കന്മാരെ 128 തവണ ഫറോവ എന്ന് പരാമർശിച്ചിട്ടുണ്ട്- When Pharaoh heared of this, he traid to kill Moses, but Moses fled from Pharaoh and . went to live in Midian...(2: 15). ഖുർആനിൽ പരതുമ്പോൾ , യൂസുഫ് നബിയുടെ കാലത്തെ ഈജിപ്തിലെ രാജാവിനെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. പല തവണ പറയുന്നുണ്ടെങ്കിലും ഫറോവ എന്ന പേര് പറയുന്നില്ല. രാജാവ് എന്ന പ്രയോഗം മാത്രമാണ് ഉപയോഗിക്കുന്നത്. സൂറത്ത് യൂസുഫിലെ 43, 50 എന്നീ സൂക്തങ്ങിലെല്ലാം രാജാവ് എന്ന് മാത്രമാണ് പറയുന്നത്. എന്നാൽ മൂസ നബിയുടെ കാലത്തെ രാജാവിനെ കുറിച്ച് രാജാവ് എന്ന് പറയുന്നതിന് പകരം ഫിർഔൻ എന്ന് തന്നെയാണ് ഉപയോഗിച്ചത്. ഈജിപ്ത് ഭരിച്ച മറ്റു ഒരു കാലത്തെ രാജാക്കന്മാരെയും ഖുർആൻ ഫിർഔൻ എന്ന് പറഞ്ഞിട്ടില്ല. ഖുർആന്റെ ഓരോ സെലക്ടീവായ പദങ്ങളും വിസമയം നിറഞ്ഞതാണ്. പുതിയ കാലത്ത് ഈജിപ്തിനെ കുറിച്ചും അവിടെ ഭരിച്ചിരുന്ന രാജാക്കന്മാരെ കുറിച്ചും രാജവംശത്തെ കുറിച്ചും അവരുടെ കാലഘട്ടവും എല്ലാം പഠന വിധേയമായതാണ്. ദി ഡിക്ഷ്ണറി ഓഫ് പ്രോപ്പർ നെയിംസ് ആൻഡ് പ്ളയ്സസ് ഇൻ ദി ബൈബിൾ എന്ന ഡിക്ഷ്ണറിയിൽ പറയുന്നത് BC 1850 കളിലാണ് അബ്രഹാം ജീവിച്ചത് എന്നാണ്. മിഡിൽ കിംഗ്ഡത്തിലാണ് (BC 2040- 1674)ഇത് എന്ന് നമുക്ക് മനസ്സിലാക്കാം. ജൂയിഷ് എൻസൈക്ലോപീഡിയ (Jewish Encyclopedia) പറയുന്നത് പ്രകാരം BC 1700 ലാണ് ജോസഫ് ഈജിപ്തിലെ പ്രായോഗിക രാജാവായി വരുന്നത് എന്നാണ്. സെക്കൻഡ് ഇന്റർമീഡിയേറ്റ് കാലഘട്ടത്തിലാണിത്(BC 1674-1553).ഇനി മൂസ നബിയുടെ കാലഘട്ടം പരിശോധിക്കുമ്പോൾ പുതിയ രാജത്വ കാലഘട്ടത്തിലാണ് എന്ന് കാണാം. BC 1250 കാലഘട്ടത്തിലാണ് ജീവിച്ചത് എന്ന് മനസിലാക്കാം. പുരാതന ഈജിപ്തിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഡിക്ഷ്ണറി ഫറോവ എന്ന പദത്തിനെ കുറിച്ച് പറയുന്നത്, പുരാതന രാജത്വ കാലഘട്ടത്തിൽ (BC 2700-2200) മഹാ ഭവനം എന്നതിനാണ് ഫറോവ എന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് കൊട്ടാരം എന്നതിന് ഉപയോഗിച്ച് പോന്നു. എന്നാൽ പുതിയ രാജത്വ കാലഘട്ടത്തിലെ(BC1552-1069) 18-ാം രാജവംശത്തിലാണ് രാജാവ് എന്നതിന് ഫറോവ എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്. Egyptian Hieroglyphs ൽ വ്യക്തമായി ഇത് പറയുന്നുണ്ട്. British Museum Dictionary of Ancient Egypt പോലോത്ത പല ഡിക്ഷണറികളിലും ഇത് കാണാം. ബൈബിളിന്റെ പ്രയോഗം അസംബന്ധമാണ് എന്ന് നമുക്ക് മനസിലാക്കാം. ഉൽപത്തി പുസ്തകത്തിൽ ഫറോവ എന്ന പ്രയോഗം പഴഞ്ചനായ ആശയമാണെന്ന് എൻസൈക്ലോപീഡിയ ഓഫ് ബൈബിൾ പറയുന്നു- The use of the title Pharaoh in Genesis may be anachronistic. ചുരുക്കത്തിൽ ഈജിപ്തിലെ രാജാക്കന്മാരെ കുറിച്ച് ബൈബിളിൽ കൃത്യതയോടെ അല്ല ഉപയോഗിച്ചിട്ടുള്ളത്. പലരും പലയിടത്ത് നിന്ന് എഴുതിയുണ്ടാക്കിയ ഒരു രചന മാത്രമാകുമ്പോൾ സ്വാഭാവികമായും ഇത്തരം അബദ്ധങ്ങളിൽ ചെന്നെത്തുന്നു. എന്നാൽ ഖുർആൻ മുഹമ്മദ് നബി( സ്വ) തങ്ങൾ എഴുതി ഉണ്ടാക്കിയതല്ല. പൂർണ്ണമായും അല്ലാഹുവിൽ നിന്ന് അവതീർണ്ണമായതായതിനാൽ ഒരിക്കലും പിഴവുകൾക്ക് സാധ്യത ഇല്ല. എല്ലാ കാലത്തോടും സംവധിച്ചുകൊണ്ടിരിക്കുന്നു. https://youtu.be/InRwv1nrdUw സംസാരം : ഫൈസൽ അഹ്സനി രണ്ടത്താണി