ഖുര്‍ആനേതര വേദങ്ങള്‍ ദൈവികമല്ലേ? എപിസ്റ്റമോളജി

ഖുര്‍ആനേതര വേദങ്ങള്‍ ദൈവികമല്ലേ?

By rationaleclub | 12/2/2021

ചോദ്യം : ദൈവത്തിന്റെ വചനങ്ങള്‍ ഏതാണ് എന്ന് അന്വേഷിച്ചപ്പോള്‍ ആ വിലാസത്തില്‍ അറിയപ്പടുന്ന കുറേ ഗ്രന്ഥങ്ങള്‍ കണ്ടു. ഇതില്‍ ഏതാണ് യഥാര്‍ത്ഥ ദൈവികഗ്രന്ഥം എന്ന് എങ്ങനെ തിരിച്ചറിയും?

ഉത്തരം : ദൈവവചനം എന്ന പേരില്‍ ധാരാളം ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നുണ്ടെങ്കിലും, അതിന്റെ ആളുകള്‍ അത് ദൈവികഗ്രന്ഥം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആ ഗ്രന്ഥങ്ങളൊന്നും തന്നെ സ്വയം ദൈവികത അവകാശപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. ബൈബിളിലോ ഹൈന്ദവ വേദങ്ങളിലോ മറ്റു മതഗ്രന്ഥങ്ങളിലോ എവിടെയും ഈ ഗ്രന്ഥം ദൈവം മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിച്ചതാണെന്ന് കൃത്യമായും വ്യക്തമായും പറയുന്നില്ല. എന്നാല്‍ ഖുര്‍ആനില്‍ ഈ അവകാശവാദം ഉന്നയിക്കുന്നതായി കാണാം.

ഉദാ:-

تَنْزِيلُ الْكِتَابِ لَا رَيْبَ فِيهِ مِنْ رَبِّ الْعَالَمِينَ (2) سجدة

تَنْزِيلَ الْعَزِيزِ الرَّحِيمِ (5) يس

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ (1) الزمر

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْعَلِيمِ (2) غافر

تَنْزِيلٌ مِنْ رَبِّ الْعَالَمِينَ (80) الواقعة

إِنَّا أَنْزَلْنَا عَلَيْكَ الْكِتَابَ لِلنَّاسِ بِالْحَقِّ فَمَنِ اهْتَدَى فَلِنَفْسِهِ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَا أَنْتَ عَلَيْهِمْ بِوَكِيلٍ (41) الزمر

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ (9) الحجر

إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنْزِيلًا (23) الانسانഅവകാശവാദം ഉന്നയിക്കാത്തവയെ ശ്രദ്ധിച്ചിട്ടില്ലങ്കിലും പ്രശ്‌നമില്ലല്ലോ.

ചോദ്യം : ദൈവിക വചനങ്ങളാണന്ന് തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങളൊക്കെ മറ്റു ഗ്രന്ഥങ്ങളിലുമുണ്ടല്ലോ. 'യഹോവ അരുള്‍ ചെയ്യുന്നു' എന്നൊക്കെ ഉദാഹരണം. അപ്പോള്‍ അതും ശ്രദ്ധിക്കേണ്ടതില്ലേ?

ഉത്തരം : യഹോവ അരുള്‍ ചെയ്യുന്നു എന്ന് ഒരു പുസ്തകത്തില്‍ കണ്ടു എന്നത് കൊണ്ട് മാത്രം ആഗ്രന്ഥം ദൈവികത അവകാശപ്പെടുന്നു എന്ന് പറയാനൊക്കില്ലല്ലോ. ദൈവം അരുള്‍ ചെയ്തതായി പറയപ്പെടുന്ന ചില വാക്കുകള്‍ ആ പുസ്തകത്തിലുണ്ട് എന്നല്ലേ വരികയുള്ളൂ. പക്ഷേ, ഖുര്‍ ആനിലേക്ക് നോക്കൂ! എത്ര കൃത്യമായാണ്, എത്ര തവണ ആവര്‍ത്തിച്ചാവത്തിച്ചാണ് അത് ദൈവികത അവകാശപ്പെടുന്നത്.

'ഈ ഗ്രന്ഥം ലോകരക്ഷിതാവില്‍ നിന്ന് അവതീര്‍ണ്ണമായതെ്രത.' (ഹാഖ: 43, വാഖിഅ: 80)

'സര്‍വജ്ഞനും പ്രതാപിയുമായ അല്ലാഹുവിങ്കല്‍ നിന്നും അവതീര്‍ണ്ണമായതാണ് ഈ ഗ്രന്ഥം'.(ഗാഫിര്‍ :2)

റമളാന്‍ മാസത്തിലാണ്, ജനങ്ങളെ സന്‍മാര്‍ഗത്തിലേക്ക് വഴി നടത്താനായി ഈ ഖുര്‍ആന്‍ അവതീണ്ണമായത്. (2: 185)

'ജനങ്ങള്‍ക്ക് വേണ്ടി സത്യമായും അങ്ങേക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചു. ആരെങ്കിലും സന്‍മാര്‍ഗ്ഗം പ്രാപിച്ചാല്‍ അത് അവര്‍ക്ക്. വഴിപിഴക്കുന്നുവെങ്കില്‍ അവര്‍ക്ക് തന്നെയാണ് അതിന്റെ കേട്' (സുമര്‍: 41)

ഇങ്ങനെ എത്ര എത്രവചനങ്ങള്‍. ഇതൊക്കെ നിരന്തരം കേള്‍ക്കുമ്പോള്‍ ആ ഗ്രന്ഥം എങ്ങനെ പരിശോധിക്കാതിരിക്കും?

ചോദ്യം : ശരി, ഖുര്‍ആന്‍ പരിശോധിക്കണമെന്ന് മനസ്സിലായി. പരിശോധിക്കേണ്ട ആവശ്യമില്ലാത്ത വിധം മറ്റു വല്ല കുഴപ്പങ്ങളും ഖുര്‍ആനേ തര ഗ്രന്ഥങ്ങള്‍ക്കുണ്ടോ?

ഉത്തരം : ആരാണ് അവതരിപ്പിച്ചതെന്ന് ഉറപ്പില്ലാത്ത പോലെ തന്നെ ആര്‍ക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥണിതെന്നും ഉറപ്പില്ല. മാത്രവുമല്ല, ഏത് കാലത്ത് അവതരിപ്പിക്കപ്പെട്ടു? ആരാണിത് േ്രകാഡീകരിച്ചത്? അദ്ദേഹത്തിന്റെ ചരിത്രം ലഭ്യമാണോ? അദ്ദേഹത്തിന് ലഭിച്ച േ്രസാതസ്സുകള്‍ എന്തായിരുന്നു? അതിന്റെ ആധികാരികത എത്രത്തോളമുണ്ട്? എന്നൊന്നും ഒരാള്‍ക്കുമറിയില്ല.

ഉദാഹരണം പറയാം.

പുതിയ നിയമം യേശുവിന് ദൈവം ഇറക്കി കൊടുത്ത വേദഗ്രന്ഥമാണോ? ആണെന്ന് അതിന്റെ ആളുകള്‍ തന്നെ പറയും എന്ന് തോന്നുന്നില്ല. കാരണം അത് ഒരൊറ്റ ഗ്രന്ഥം തന്നെയല്ല. പ്രധാനമായും നാല് സുവിശേഷങ്ങളാണത്. മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍, എന്നീ നാല് പേര്‍ വേറെ, വേറെ എഴുതിയ യേശുവിന്റെ ഏകദേശചരിത്രം എന്ന് വേണമെങ്കില്‍ പറയാം. അതില്‍ യേശുവിന്റെ വിശ്വസിക്കപ്പെടുന്ന ക്രൂശീകരണത്തിന് ശേഷം നടന്ന കാര്യങ്ങള്‍ പോലുമുണ്ട്. എന്നിട്ടും അതെങ്ങനെ യേശുവിന് അവതരിപ്പിക്കപ്പെട്ട ദൈവികഗ്രന്ഥമാണന്ന് പറയും? 4 പേര്‍ എഴുതി എന്ന് പറഞ്ഞല്ലോ. ആ ആളുകള്‍ ആരാണ്? അവരുടെ വിശദമായ ചരിത്രമുണ്ടോ? അവര്‍ യേശുവിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ യേശുവിലേക്ക് ഇവരെ ബന്ധിപ്പിക്കുന്ന സത്യസന്ധമായ കണ്ണികളുണ്ടോ? ഇതൊന്നുമില്ലാതെ പിന്നെ എന്ത് മത ഗ്രന്ഥമാണിത്! പുതിയ നിയമത്തിനേക്കാള്‍ കഷ്ടമാണ് പഴയ നിയമം.

ആധികാരികതയുടെ കാര്യത്തില്‍ അതിനെക്കാള്‍ കഷ്ടമാണ് ഹൈന്ദവ വേദങ്ങള്‍. കൃത്യമായ അഡ്രസ് ഇല്ല എന്നതാണ് ഏറ്റവും പ്രധാനം. ചില കേട്ട് കേള്‍വികള്‍. നിഗമനങ്ങള്‍, വിശ്വാസങ്ങള്‍!

ചോദ്യം : ഈ ഗ്രന്ഥങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാതെ തന്നെ മനസ്സിലാക്കാവുന്ന മറ്റ് വല്ല അനര്‍ത്ഥങ്ങളുമുണ്ടോ?

ഉത്തരം : ദൈവം പദാര്‍ത്ഥാതീതനാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേ സമയം ജഡവല്‍കൃതമായ ദൈവത്തെയാണ് ഇസ്ലാമേതര മതക്കാരില്‍ പലരും ആരാധിക്കുന്നത് എന്ന് നമുക്കിയാം. അന്വേഷണം ആവശ്യമില്ലാത്ത വിധം അവയുടെ നിരര്‍ത്ഥകതകള്‍ വ്യക്തമാണ്.

ചോദ്യം : ഈ ഗ്രന്ഥങ്ങളില്‍ ഒരു ദൈവിക വചനങ്ങളും ഇല്ലന്നാണോ പറയുന്നത്?

ഉത്തരം : അല്ല. ഈസാ നബിക്ക് ഇഞ്ചിലും മൂസാ നബിക്ക് തൗറാത്തും ദാവൂദ് നബിക്ക് സബൂറും അല്ലാഹു അവതരിപ്പിച്ച് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിക്കല്‍ എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. അവരെല്ലാം വിശുദ്ധ പ്രവാചകരായിരുന്നു എന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. പക്ഷേ, നിലവില്‍ അറിയപ്പെടുന്ന ബൈബിള്‍ മുഴുവനും ആ ദൈവ വചനങ്ങളാണെന്നോ അവതരിപ്പിക്കപ്പെട്ടത് മുഴുവന്‍ അവയില്‍ അതേപടി ഉണ്ടെന്നോ വിശ്വസിക്കാന്‍ പറ്റില്ല എന്ന കാര്യം മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ വ്യക്തമാണ്. ഉള്ളടക്കത്തിലുള്ള പ്രശ്‌നങ്ങള്‍ വേറെയാണ്.

ചോദ്യം : കണ്ടന്റിലുള്ള ചില പ്രശ്‌നങ്ങള്‍ പറയാമോ?

ഉത്തരം : ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍, ചരിത്ര പരമായ പ്രശ്‌നങ്ങള്‍, ശാസ്ത്രീയ പ്രശ്‌നങ്ങള്‍, വൈരുധ്യങ്ങള്‍, തത്ത്വശാസ്ത്ര പരമായ പ്രശ്‌നങ്ങള്‍.. അങ്ങനെ പലതും. അവയിലേക്ക് ഇപ്പോള്‍ കടക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് ഖുര്‍ആനിനെ കുറിച്ച് തന്നെ പറയാം.