ഖുർആനിൽ തീവ്രവാദമോ? ഖുർആൻ

ഖുർആനിൽ തീവ്രവാദമോ?

By afsalsuraijsaqafi | 8/20/2022

യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ചില ക്രിസ്ത്യൻ സുഹൃത്തുക്കളും ഒന്നുമറിയാത്ത നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സോഷ്യൽ മീഡിയയിലൂടെ ഇസ്ലാം തീവ്രവാദമാണെന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.

തീവ്രവാദ ആരോപണത്തിന്

ചില ഖുർആൻ സൂക്തങ്ങൾ

തെളിവുകളായി കൊണ്ട് വരുമ്പോൾ വിഡ്ഢിത്തതിന്റെയും വിവരക്കേടിന്റെയും സ്രോതസ് ഇവരാണെന്ന് സ്വയം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വിമർശനത്തിന് കൊഴുപ്പ്

കൂട്ടാൻ മതത്തെ ദുരുപയോഗം

ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പുകളെയും കൂട്ട് പിടിക്കുന്നതും കാണാം.

അധികാര സ്വേചാധിപത്യത്തിന്

വേണ്ടി ഇസ്ലാമിക ചിഹ്നങ്ങളെ

ദുരുപയോഗം ചെയ്യുകയും

ചില ഖുർആൻ

ആയതുകളും ഹദീസുകളും

ദുർവ്യാഖ്യാനം ചെയ്ത് അധികാര

നേട്ടത്തിന് വേണ്ടി പോരാടുന്നവരെയും ഉയർത്തി പിടിച്ചാണ് ഇസ്ലാമിനെ

തീവ്രവാദമായി ചിത്രീകരിക്കാൻ ഈ വിമർശകർ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇതിന്റെയൊക്കെ

വാസ്തവത്തിലേക്കുള്ള

എത്തിനോട്ടമാണ് ഇപ്പോൾ ചെയ്യുന്നത്.

ഇസ്ലാമിക ചിഹ്നങ്ങളും മുസ്ലിം

നാമങ്ങൾ ദുരുപയോഗം ചെയ്ത്

തീവ്രവാദം അഴിച്ച് വിടുന്ന

ഭീകരവാദ സംഘടനകൾക്ക്

ഇസ്ലാമുമായി യാതൊരു

ബന്ധമില്ലെന്നാണ് വാസ്തവം.

മുസ്‌ലിം രാഷ്ട്രങ്ങളിൽ തീവ്രവാദം അഴിച്ചുവിടുന്ന ഐസിസ്നെ

പോലെയുള്ളവർ ജൂത ക്രിസ്തീയ ജാരക്കൂട്ടങ്ങളാണെന്ന്

വിവരിക്കുന്ന ചില പഠനങ്ങളും

നമുക്ക് കാണാം. ഐ എസ് മുസ്ലിം നാമധാരികളുടെ സംഘടന ആണെന്ന് വെച്ചാൽ പോലും ഇസ്‌ലാമുമായി അതിന് യാതൊരു ബന്ധവുമില്ല.

വിമർശകരും രാഷ്ട്രീയത്തിന്

വേണ്ടി മതത്തെ ദുരുപയോഗം

ചെയ്യുന്ന തീവ്രവാദികളും

ഉന്നയിക്കുന്ന ഒരു ഖുർആൻ സൂക്തം

നമുക്കാദ്യം പഠന വിധേയമാക്കാം. Pr

അധ്യായം 'തൗബ'യിലെ അഞ്ചാമത്തെ ആയതാണ് പ്രസ്തുത സൂക്തം.

"فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ

حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ"

"യുദ്ദം നിഷിദ്ധമാക്കപ്പെട്ട

മാസങ്ങൾ അവസാനിച്ചാൽ

'ആ ബഹുദൈവാരാധകരെ'

നിങ്ങൾ കണ്ടെത്തിയടത്ത് നിന്ന് കൊന്നുകളയുക.

അവരെ പിടികൂടുകയും

വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക.

ഇനി അവര്‍ പശ്ചാത്തപിക്കുകയും

നമസ്കാരം മുറപോലെ

നിര്‍വഹിക്കുകയും

സകാത്ത്‌ നല്‍കുകയും

ചെയ്യുന്ന പക്ഷം നിങ്ങള്‍

അവരുടെ വഴി

ഒഴിവാക്കികൊടുക്കുക.

തീര്‍ച്ചയായും അല്ലാഹു ഏറെ

പൊറുക്കുന്നവനും കരുണാനിധിയുമാണ്‌."

ഈ സൂക്തത്തിൽ പറയുന്നത് "ആ ബഹുദൈവവിശ്വാസികളെ

നിങ്ങൾ കൊല്ലണം എന്നാണ്.

" ഏതാ ഈ ആ ബഹുദൈവാരാധകർ?

കണ്ണിൽ കാണുന്ന ലോകത്തുള്ള

മുഴുവൻ അവിശ്വാസികളെയും

കൊല്ലാൻ ഖുർആൻ

ഏതായാലും ഈ സൂക്തതത്തിലൂടെ

കല്പിക്കുന്നില്ല. നബിയുടെ മക്ക ജീവിതത്തിലും

മദീന ജീവിതത്തിലും

കണ്ണിൽ കാണുന്ന മുഴുവൻ അവിശ്വാസികളെയും

കൊന്ന്കളയുകയോ

അങ്ങനെ ചെയ്യാനോ

മുത്ത് നബി കല്പിച്ചിട്ടുമില്ല, അതിന് ശ്രമിക്കുകയോ ചെയ്തുമില്ല.

അപ്പോൾ ഈ സൂക്തത്തിൽ പ്രതിപാതിച്ച

ബഹുദൈവ വിശ്വാസികൾ ആരാണ്?

ഈ സൂക്തം പഠിപ്പിക്കുന്നത് തീവ്രവാദമാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നമ്മൾ കണ്ടെത്തുന്നത്.

നിങ്ങൾ കൊല്ലണം എന്ന് കൂടിയാണ് ഖുർആനിൽ പറഞ്ഞത്, ഈ "നിങ്ങൾ" എന്ന പ്രയോഗം നബിയോടും സ്വാഹാബത്തിനോടുമാണ്. അതോടൊപ്പം

ഈ സൂക്തത്തിൽ ബഹു ദൈവ വിശ്വാസികളെ സംബന്ധിച്ച് പറയുന്ന വാക്ക്

'അൽ-മുശ്രികീൻ' എന്ന അറബിയാണ്.

'മുഷ്‌രികീൻ' എന്നാൽ

ബഹുദൈവ ആരാധകർ എന്നാണ്.

അതിൽ

'അൽ' ചേരുമ്പോൾ മലയാളത്തിൽ "ആ" എന്ന് കൂടി ചേർന്ന് "ആ ബഹുദൈവ ആരാധകർ" എന്ന അർത്ഥം വരുന്നു.

അതിനാൽ ചില പ്രത്യേക അവിശ്വാസികളെയാണ്

നിങ്ങൾ കൊല്ലേണ്ടത്

എന്ന് ഖുർആൻ പഠിപ്പിക്കുന്നു.

അതൊന്ന് വ്യക്തമാക്കാം.

ഈ അധ്യായം (തൗബ) തുടങ്ങുന്നത്

തന്നെ "നബിയോടുള്ള കരാർ ലംഘിച്ച ചില ബഹുദൈവ വിശ്വാസികളെ" പരാമർശിച്ചു കൊണ്ടാണ്.

എന്തായിരുന്നു ആ കരാർ? എങ്ങനെ ആയിരുന്നു ആ അവിശ്വാസികൾ കരാർ ലംഘിച്ചത്? "ഇങ്ങനെ കരാർ ലംഘനം നടത്തിയവരെ കൊല്ലൽ ഭീകരവാദം ആകുമോ? ഇല്ലയോ? എന്താണ് തീവ്രവാദം? തീവ്രവാദത്തിന്റെ നിർവചനങ്ങൾ കൊണ്ട് വന്നിട്ട് തന്നെ പരിശോധിക്കാം.

മക്കയിൽ വെച്ച് ഇസ്ലാമിക പ്രബോധനം ഖുറൈശി ബഹുദൈവ വിശ്വാസികൾ തടസ്സപ്പെടുത്തുകയും അങ്ങേയറ്റം പ്രയാസപ്പെടുത്തുകയും ചെയ്തു.

വിശ്വാസ സ്വാതന്ത്ര്യം, ആശയ പ്രചാരണ അവകാശം തുടങ്ങി

ആധുനിക ലോകം ഒരു മനുഷ്യന്റെ മൗലികാവകാശമായി വിശ്വസിക്കുന്ന

അവകാശങ്ങൾ നിഷേധിച്ചു. ജന്മദേശമായ മക്ക വിട്ട് മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു.

അന്ന് മദീന രാജ്യം ഗോത്ര കലാപങ്ങളുടെ വിളനിലമായിരുന്നു. മദീനയിലെ ഗോത്ര സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുത്ത് നബിയെ ആശ്രയിക്കുകയും അതിന് പരിഹാരം നബിയിലൂടെ ഉണ്ടാവുകയും ചെയ്തപ്പോൾ മദീനയിൽ നബിക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുസ്ലിംകളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും ചെയ്തു.

പിന്നീട് നബി തങ്ങൾ മദീന രാഷ്ട്രത്തിന്റെ ഭരണാധികാരിയാവുകയും മദീനയിലെ ഗോത്രവർഗങ്ങളും ജൂതന്മാരും ഇതര വിശ്വാസികളും ഇത് അംഗീകരിക്കുകയും ചെയ്തു.

അങ്ങനെയാണ് ഒരു ഭരണഘടനക്ക് സമാനമായ ഒരു കരാർ പത്രിക (മദീന ചാപ്റ്റർ/മദീന ഭരണഘടന) പ്രവാചകർ ഉണ്ടാക്കുന്നത്.

മദീനയിലെ മുഴുവൻ ജനങ്ങളും പരസ്പരം അവകാശങ്ങൾ വക വെച്ച് കൊടുക്കാനും

ബാഹ്യ ശത്രുക്കൾക്കെതിരെ ഒന്നിച്ചു നിൽക്കുകയും ചെയ്യണമെന്ന കരാർ കൂടിയായിരുന്നു മദീന ഭരണഘടന.

ഈ കാരണങ്ങൾകൊണ്ടാണ്

ആധുനിക മനുഷ്യാവകാശ ചിന്തകർ മനുഷ്യാവകാശ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി മദീന ചാപ്റ്ററിനെ പരിചയപ്പെടുത്തുന്നത്.

ഒരു ലിഖിത ഭരണഘടന അനുസരിച്ച്‌ നീങ്ങുന്ന മദീന എന്ന രാജ്യത്ത് മുസ്ലിംകളും അമുസ്ലിംകളും സമാധാനത്തോടെ കഴിയുകയായിരുന്നു.

അപ്പോഴാണ് മദീനയിലെ

മുസ്ലിംകൾക്കെതിരെ മക്കയിൽ

നിന്ന് യുദ്ധ പ്രഖ്യാപനങ്ങൾ നിരന്തരമായി വരുന്നത്. മദീനയിൽ മുസ്ലിംകളുമായി സഹകരിച്ചു ജീവിക്കുന്ന അമുസ്ലിംകളെയും അവർ ഭീഷണിപ്പെടുത്താൻ തുടങ്ങി. പാലായനാന്തരം മക്കയിലെ മുസ്ലിംകളുടെ സ്വത്തുക്കൾ അവിശ്വാസികൾ കൊള്ള ചെയ്തിരുന്നു.

യുദ്ദ സന്നാഹം തീർക്കുന്നതിന് മുസ്ലിംളുടെ സ്വത്ത്‌ കച്ചവടം ചെയ്യാൻ പുറപ്പെടുന്നെന്ന-

റിഞ്ഞപ്പോഴായിരുന്നു തങ്ങളുടെ സമ്പത്ത്തിരിച്ച് പിടിക്കാൻ മുസ്ലിംകൾ കച്ചവട സംഘത്തിനു നേരെ പോയത്.

തികച്ചും സമാധാന രൂപത്തിൽ

തങ്ങളുടെ സമ്പത്ത് തിരിച്ച് പിടിക്കാൻ മുസ്ലിംകൾ തയ്യാറായി.

ഇതറിഞ്ഞ ഖുറൈശി കച്ചവട സംഘം വഴിതിരിച്ച് വിടുകയും മക്കയിലെ പ്രമാണിമാരോട് മുഹമ്മദിന്റെ സൈന്യം ആക്രമിക്കാൻ വന്നു എന്ന വാർത്ത

നൽകുകയും ചെയ്തു.

അങ്ങനെയാണ് മുസ്ലിംകളെ

കൊന്ന് കൊല വിളിക്കാൻ

മുഷ്രിക്കുകളുടെ വൻ സൈന്യം മദീന ലക്ഷ്യമാക്കി മുന്നോട്ടു വന്നത്. ചെറിയ ശക്തിമാത്രമുള്ള നബിയും അനുചരന്മാരും ആക്രമിക്കാൻ വരുന്നവരെ പ്രതിരോധിക്കാൻ

പുറപ്പെടുകയും ബദ്ർ എന്ന സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു.

അങ്ങനെ ബദ്ർ യുദ്ദം നടന്നു .

മുസ്ലിംകൾ യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി നില നിൽപ്പിന് വേണ്ടിയും അവകാശസംരക്ഷണത്തിന് വേണ്ടിയും മുഹമ്മദ്‌ നബിയെന്ന മദീന രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ കീഴിൽ ശത്രുക്കളുമായി വിവിധ യുദ്ധങ്ങളുമുണ്ടായി.

ദീർഘ കാലം സ്വന്തം നാടായ മക്ക വിട്ട് മദീനയിൽ താമസിച്ച മുസ്ലിംങ്ങൾക്ക് മക്കയിൽ ഉംറ തീർത്ഥാടനം ചെയ്യാൻ ആഗ്രഹമായി. അങ്ങനെ നബിയും സ്വാഹാബത്തും

മദീനയിൽ നിന്ന് തീർത്ഥാടന

വേഷത്തിൽ മക്കയിലേക്ക് പുറപ്പെട്ടു.

യുദ്ധത്തിനു വേണ്ടി ഒരു വൻ സൈന്യവുമായി മക്കയെ ലക്ഷ്യമാക്കി നബിയും

കൂട്ടരും വരുന്നു എന്ന തെറ്റായ സന്ദേശം ഖുറൈശികൾക്ക് ലഭിച്ചു.

തദടിസ്ഥാനത്തിൽ വലിയ യുദ്ദ സന്നാഹങ്ങളുമായി

മക്കയിലെ മുഷ്രിക്കുകളും പുറപ്പെട്ടു. യുദ്ധത്തിനു ഒരുങ്ങിയില്ലാത്ത നബി ഇതറിയുകയും ചെയ്തു. യുദ്ദം ചെയ്താണെങ്കിലും

മക്കയിൽ പോയി ഉംറ ചെയ്യണമെന്ന അങ്ങേയറ്റം ആഗ്രഹം നിറഞ്ഞ

പെരുമാറ്റമാണ്

സ്വഹാബത് പ്രകടിപ്പിച്ചത്.

ശേഷം അവിശ്വാസികളുമായി മുത്ത് നബി രഞ്ജിപ്പാവുകയും പരസ്പരം

യുദ്ദം വേണ്ട എന്ന്

ഇരു കൂട്ടരും തീരുമാനിക്കുകയും ചെയ്തു.യുദ്ദം ഒഴിവാക്കാനുള്ള പ്രവാചകരുടെ ശ്രമം വിജയം കണ്ടു.

അക്രമവും അക്രമത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങളും രണ്ട് കൂട്ടർക്കുമിടയിലും ഉണ്ടാകരുതെന്ന

കരാർ മക്കയിലെ ബഹുദൈവ വിശ്വാസികളുമായി മുസ്ലിംകൾ നടത്തി. പ്രത്യക്ഷത്തിൽ ഖുറൈശികൾക്ക് അനുകൂലമായതും ഏകപക്ഷീയമായ ചില വ്യവസ്ഥകളും അതിലുണ്ടായിരുന്നു.

ഉടമ്പടി പ്രകാരം

ആ വർഷം ഉംറ നിർവ്വഹിക്കാൻ കഴിഞ്ഞില്ല. മദീനയിലേക്ക് തന്നെ

നിരാശരായി മുസ്ലിംകൾ മടങ്ങി.

ഇതാണ് പ്രസിദ്ധമായ ഹുദൈബിയ സന്ധി. പിന്നീട് ആ ബഹുദൈവ വിശ്വാസികൾ കാല് മാറി.

അവർ ഈ ഉടമ്പടി ലംഘിച്ച്‌ മുസ്ലിംകൾക്കെതിരെ തിരിഞ്ഞു.

ഈ അവസരത്തിലാണ് തൗബ സൂറത്തിലെ ആദ്യ ഭാഗ സൂക്തങ്ങൾ ഇറങ്ങുന്നത്. ബഹുദൈവ വിശ്വാസികളിൽ ഭൂരിഭാഗം പേരും കരാർ ലംഘിച്ച് മുസ്ലിംകളെ കൊല്ലാനും അക്രമിക്കാനും പദ്ധതിയിട്ടു.

മുസ്ലിംങ്ങളുടെ മറ്റു ശത്രുക്കളെ സഹായിക്കുകയും ചെയ്തു. അതിനാൽ

നിശ്ചിത ഉടമ്പടി മുസ്ലിംകൾ ഒഴിവാക്കിയിക്കിയിട്ടുണ്ടെന്ന് സൂറത്ത് തൗബയിലൂടെ അല്ലാഹുവിന്റെ പ്രഖ്യാപനം വരുന്നത് .

ആദ്യ സൂക്തം ഇതാണ്.

" بَرَاءَةٌ مِنَ اللَّهِ وَرَسُولِهِ إِلَى الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ

"ബഹുദൈവവിശ്വാസികളില്‍

നിന്ന്‌ ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ

അവരോട്‌ അല്ലാഹുവിന്‍റെയും

അവന്‍റെ ദൂതന്‍റെയും

ഭാഗത്ത്‌ നിന്നുള്ള

ബാധ്യത ഒഴിഞ്ഞതായി

ഇതാ പ്രഖ്യാപിക്കുന്നു."

മുസ്ലിംകളെ കൊന്ന് കൊലവിളിക്കാൻ പദ്ദതിയിടുകയും അതിന് പരോക്ഷമായി കരുക്കൾ നീക്കുകയും മുസ്ലിംകളെ ആക്രമിച്ച ഇതര ശത്രുക്കളെ സഹായിക്കുകയും ചെയ്ത, കരാർ ലംഘിച്ച ബഹുദൈവ വിശ്വാസികൾ, മക്കയിൽ നിന്നും മുസ്ലിംകളുടെ വിശ്വാസ സ്വാതന്ത്ര്യവും മത പ്രചാരണ അവകാശവും തടഞ്ഞവർ, ഇതിനാൽ സ്വന്തം നാടായ മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. മുസ്ലിംങ്ങളുടെ സ്വദേശത്തെ സ്വത്ത് കൊള്ളയടിക്കുകയും ചെയ്തു. ഈ ബഹുദൈവ വിശ്വാസികളോടാണ് സമാധാന കരാർ ചെയ്തതത്. ഈ സമാധാന ഉടമ്പടി ലംഘിച്ച് മുസ്‌ലിംകൾക്കെതിരെ തുനിഞ്ഞ്, വീണ്ടും മൗലികവകാശങ്ങൾ ലംഘിക്കാനൊരുങ്ങിയപ്പോ, ഈ ബഹുദൈവ വിശ്വാസികളോട് ഉടമ്പടിയിൽ നിന്നും ഒഴിവാകുന്നു എന്ന് ഖുർആൻ പ്രഖ്യാപിച്ചു. നാല് മാസം കൂടി ആ ബഹുദൈവ വിശ്വാസികൾക്ക് മുഴു സ്വാതന്ത്ര്യം നൽകുകയും നാലു മാസത്തിനുള്ളിലായി ഉടംബടിയിലേക്ക് തിരിച്ച് വരാനുമുള്ള കല്പനയും അവസരവും നൽകിക്കൊണ്ടും സൂക്തങ്ങൾ ഇറങ്ങി. ഖുർആനിൽ ശേഷം നമുക്ക് കാണാൻ കഴിയുന്നത്.

فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۙ وَأَنَّ اللَّهَ مُخْزِي الْكَافِرِينَ

അതിനാല്‍ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ച്‌ കൊള്ളുക. നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ പരാജയപ്പെടുത്താനാവില്ലെന്നും, സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക.

وَأَذَانٌ مِنَ اللَّهِ وَرَسُولِهِ إِلَى النَّاسِ يَوْمَ الْحَجِّ الْأَكْبَرِ أَنَّ اللَّهَ بَرِيءٌ مِنَ الْمُشْرِكِينَ ۙ وَرَسُولُهُ ۚ فَإِنْ تُبْتُمْ فَهُوَ خَيْرٌ لَكُمْ ۖ وَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّهِ ۗ وَبَشِّرِ الَّذِينَ كَفَرُوا بِعَذَابٍ أَلِيمٍ

മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ ജനങ്ങളോട് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഭാഗത്തുനിന്ന്‌, അല്ലാഹുവിനും അവന്‍റെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌ ഇതാ അറിയിക്കുകയും ചെയ്യുന്നു; . എന്നാല്‍ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങള്‍ മടങ്ങി വരികയാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ അല്ലാഹുവെ പരാജയപ്പെടുത്താനാവില്ലെന്ന്‌ നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി അങ്ങ് സന്തോഷവാര്‍ത്ത അറിയിക്കുക.

പിന്നീട് ഖുർആനിൽ വളരെ വ്യക്തമായി പറയുകയാണ്, കരാർ ലംഘിക്കാത്ത ബഹുദൈവ വിശ്വാസികളോട് ബാധ്യതയുണ്ടെന്നും അവരോട് കരാർ പൂർത്തിയാക്കണമെന്നും അല്ലാഹു കല്പിക്കുന്നു!

"

إِلَّا الَّذِينَ عَاهَدْتُمْ مِنَ الْمُشْرِكِينَ ثُمَّ لَمْ يَنْقُصُوكُمْ شَيْئًا وَلَمْ يُظَاهِرُوا عَلَيْكُمْ أَحَدًا فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ

"എന്നാല്‍ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തില്‍ നിന്ന്‌ നിങ്ങള്‍ കരാറില്‍ ഏര്‍പെടുകയും, എന്നിട്ട്‌ നിങ്ങളോട്‌ ( അത്‌ പാലിക്കുന്നതില്‍ ) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങള്‍ക്കെതിരില്‍ ആര്‍ക്കും സഹായം നല്‍കാതിരിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന്‌ ഒഴിവാണ്‌. അപ്പോള്‍ അവരോടുള്ള കരാര്‍ അവരുടെ കാലാവധിവരെ നിങ്ങള്‍ നിറവേറ്റുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."

ഈ കരാറിന്റെ കാലാവധി നാല് മാസം വരെയുള്ളൂ എന്നും പിന്നീട് ഉടമ്പടിയിലുള്ളവരെയും കൊന്നെടുക്കണമെന്നുമാണ് ഖുർആൻ പറയുന്നതെന്ന് ചിലർ ഒരു അടിസ്ഥാനവുമില്ലാതെ വിമർശിക്കുന്നു. ഉടമ്പടി ലംഘിക്കാതെ എത്ര കാലം അവിശ്വാസികൾ തുടരുന്നുവോ അത് നാല് മാസം കഴിഞ്ഞാലും അത്രയും കാലം കരാർ പൂർത്തിയാക്കണമെന്നാണ് ഖുർആനിനു പുറമെ തഫ്സീറുൽ ഖുർത്വബിയും പറയുന്നത്.

അപ്പൊ ഈ ഉടമ്പടി ലംഘിക്കാത്ത ബഹുദൈവ വിശ്വാസികളോട് കരാർ പൂർത്തിയാക്കാനും ആ കരാർ പൂർത്തീകരണം മുസ്ലിമിന്റെ ആത്യന്തിക ധർമത്തിന്റെ ഭാഗമാണെന്നും ഖുർആൻ പഠിപ്പിക്കുന്നു. ഇത് ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്നവരോട് സ്രെഷ്ടാവ് സ്നേഹിക്കുന്നു എന്ന കാര്യമടക്കം പറഞ്ഞു.

ഈ സൂക്തങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം തന്നെ ബുദ്ദിയുള്ളവർക്ക് വിഷയങ്ങൾ ബോധ്യപ്പെടും.

മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ മൂടിയിട്ട് യുക്തന്മാർ കൊണ്ട് വരുന്ന സൂക്തമാണ് ഇനി,!

فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

"അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌."

യുദ്ദം നിഷിദ്ധമായ മാസങ്ങൾ കഴിഞ്ഞാൽ, മുകളിൽ പ്രതിപാദിച്ച, കരാർ ലംഘിച്ച(തഫ്സീറുൽ ബൈളാവി),ആ ബഹുദൈവ വിശ്വാസികളെ

കൊല്ലേണ്ട വിഷയമാണ് ഖുർആനിൽ അല്ലാഹു പറയുന്നതെന്ന് ബോധ്യമായി. ഈ സൂറത്തിന്റെ ആദ്യഭാഗം കട്ട് കൊണ്ട് "ഈ നിശ്ചിത ആയതും കൊണ്ട് വന്ന് ഇതാ ഖുർആനിൽ തീവ്രവാദം "എന്ന് പറഞ്ഞ് ഈ യുക്ത നേതാക്കൾ ഭക്തന്മാരെ വഞ്ചിക്കുകയാണ്. "അൽ-മുഷ്‌രികീൻ" എന്നതിലെ "അൽ" എന്താണെന്ന് പോലും അറിയാതെയുള്ള ഈ വിഡ്ഢിത്ത വാദം എങ്ങനെയാണ് 'യുക്തി വാദം' ആകുന്നത്?.

ഇനി, ഈ കരാർ ലംഘിച്ച മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാൻ തക്കം കാക്കുന്ന ബഹുദൈവ വിശ്വാസികളിൽപെട്ട ഏതെങ്കിലും ഒരാൾ മുസ്ലിംകളോട് അഭയം തേടി വന്നാൽ മുസ്ലിംകൾ അഭയം നൽകണമെന്ന് ഖുർആൻ പ്രഖ്യാപിക്കുകയാണ്. ശത്രുക്കൾ അഭയം തേടിവന്നാൽ അഭയം നൽകണമെന്ന് ഇസ്ലാം. അഭയമുള്ള സ്ഥലത്തേക്ക് അഭയം തേടി വന്ന ആളെ എത്തിക്കലും മുസ്ലിമിന്റെ ബാധ്യതയാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഇതൊക്കെ ആധുനിക രാഷ്രീയ ലോകത്തിന് തന്നെ മാതൃക!.

"

وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَا يَعْلَمُونَ

"ആ ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന്‌ അഭയം നല്‍കുക. എന്നിട്ട്‌ അവന്ന്‌ സുരക്ഷിതത്വമുള്ള സ്ഥലത്ത്‌ അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ്‌ എന്നതു കൊണ്ടാണത്‌."

കഴിഞ്ഞില്ല, ഖുർആൻ വീണ്ടും തുടരുന്നു.

"

كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِنْدَ اللَّهِ وَعِنْدَ رَسُولِهِ إِلَّا الَّذِينَ عَاهَدْتُمْ عِنْدَ الْمَسْجِدِ الْحَرَامِ ۖ فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ ۚ إِنَّ اللَّهَ يُحِبُّ الْمُتَّقِينَ

എങ്ങനെയാണ്‌ ആ ബഹുദൈവവിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത്‌ വെച്ച്‌ കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട്‌ ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'

കരാർ ലംഘിക്കാതെ നിൽക്കുന്നവരോട് നല്ല നിലയിൽ നിൽക്കണമെന്നും ഖുർആൻ ആവർത്തിക്കുന്നു.

വിമർശകർ ഉന്നയിക്കുന്ന മറ്റു ചില സൂക്തങ്ങൾ സൂറത്തുൽ ബഖറയിലാണ്‌.ഈ സൂക്തങ്ങൾ മൊത്തമായും ഒന്ന് നോക്കുമ്പോ തന്നെ തീവ്രവാദ ആരോപണം വെറും വ്യാജമാണന്നു എല്ലാർക്കും ബോധ്യമാകും.

وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا ۚ إِنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ

"നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. " (2/190)

നബിയോടും അനുജരന്മാരോടും അല്ലാഹു പറയുന്നു: നിങ്ങളോട് യുദ്ദം ചെയ്യാൻ വരുന്നവരോട് നിങ്ങളും യുദ്ദം ചെയ്യുക. പക്ഷെ അതിര് കടക്കരുത്. യുദ്ദം ചെയ്യുന്നവരോട് മാത്രം യുദ്ദം ചെയ്യുക എന്ന് ഖുർആൻ ആണയിട്ട് പറയുന്നു. അതിന് ശേഷം ഖുർആൻ തുടരുന്നു.

وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ

"അവരെ (നിങ്ങളോട് യുദ്ദം ചെയ്യാൻ വരുന്നവരെ ) കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം." (2/191)

ഇങ്ങോട്ട് കൊന്നു കൊല വിളിച്ച് യുദ്ദം ചെയ്യുന്നവരോട് തിരിച്ചും യുദ്ദം ചെയ്യണമെന്നു കല്പിക്കുന്നത് തീവ്രവാദം ആണന്ന് വിളിച്ചു പറയുന്നവർ യുക്തിയില്ലാ യുക്തന്മാർ തന്നെ.

മുകളിലെ സൂക്തത്തിന് ശേഷം വരുന്ന ഭാഗവും വിമർശനത്തിന് വിധേയപ്പെടുത്തുന്നത് സാധാരണ കാണാറുണ്ട്.

സൂക്തം ഇതാണ്,

وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ ۖ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ

മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല. (2/193)

നേരത്തെ പറഞ്ഞ, യുദ്ദം ചെയ്യാൻ വരുന്നവരെ സംബന്ധിച്ച് തന്നെയാണ് ഈ സൂക്തത്തിലും അള്ളാഹു പറയുന്നത്. "നിങ്ങൾ അവരോട് യുദ്ദം ചെയ്യുക" എന്നതാണ് ഈ സൂക്തത്തിലുള്ളത്.

"അവർ" എന്നാൽ നിങ്ങളോട് യുദ്ദം ചെയ്യാൻ വരുന്നവർ എന്ന് തന്നെ. ഇങ്ങോട്ട് യുദ്ദം ചെയ്യാൻ വരുന്നവരോട് എപ്പഴാണ് യുദ്ദം നിർത്തേണ്ടത്? അവരുടെ ശല്യം അവസാനിക്കുന്നത് വരെ, അല്ലെങ്കിൽ അവർ അവരുടെ നിലപാട് മാറ്റി ഇസ്ലാം പുല്കുന്നത് വരെ അതുമല്ലെങ്കിൽ അവർ യുദ്ദം നിർത്തുന്നത് വരെ. ഇതാണ് ഈ സൂക്തത്തിലൂടെ ഖുർആൻ വ്യക്തമാക്കുന്നത്. ഇതിലെന്ത് തീവ്രവാദമാണുള്ളത്?

ഇസ്ലാമിലെ യുദ്ദം എപ്പോഴാണ്, ആരോടാണ്, ആരാണ് നടത്തേണ്ടതെന്ന് ഖുർആൻ സൂക്തങ്ങൾ വായിക്കുമ്പോ തന്നെ കൃത്യമായി മനസ്സിലാകും.

നബി,ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി ആയതിന് ശേഷം മാത്രമാണ് യുദ്ദം ചെയ്യാൻ നബിയോടും അനുചരന്മാരോടും അല്ലാഹു കല്പന നടത്തിയത്. നിബന്ധനകളോടെ ഭരണാധികാരിക്ക് കീഴിൽ നിന്ന് കൊണ്ട് മാത്രമാണ് യുദ്ദം ഇസ്ലാമിൽ അനുവദനീയമാകുകയുള്ളൂ.

അതോടൊപ്പം ഇസ്ലാമിക ഖിലാഫത് സ്ഥാപിക്കാൻ യുദ്ദം ചെയ്ത് ലോകത്ത് ദുരിതങ്ങൾ സൃഷ്ടിക്കുന്നത് ഇസ്‌ലാം വില ക്കുന്നു. ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോരാടി രക്തം ചിന്തി ഭൂമിയിൽ പ്രശ്നം സൃഷ്ടിക്കാൻ ഇസ്ലാം എവിടെയും പഠിപ്പിക്കുന്നുമില്ല.

ഇനി നേരത്തെ ഉദ്ദരിച്ച ആയതുകളുമായി കൂട്ടിച്ചേർത്ത് ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം.

മുസ്ലിംകളോട് അക്രമം കാട്ടുന്ന ശത്രു പക്ഷം സമാധാന വഴിയിലേക്ക് വന്നാൽ അവരോട് ശാന്തിയുടെ തന്നെ മാർഗം സ്വീകരിക്കണമെന്ന് ഖുർആൻ മറ്റൊരിടത്ത് പഠിപ്പിക്കുന്നു.

"

وَإِنْ جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ"

"ഇനി, അവര്‍ സമാധാനത്തിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയും, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍." (അൻഫാൽ )

അപ്പൊ, പിന്നെ എങ്ങനെയാണ് ഇസ്ലാം തീവ്രവാദമാകുന്നത്?

എന്താണ് തീവ്രവാദം? അൽ-മുൻജിദ് ഭീകരവാദത്തെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്. "സ്വന്തം അധികാരവും അഭിലാഷവും നില നിർത്താൻ ഭീഷണിയും ഭീകരാവസ്ഥയും അവലംബിക്കുക" എന്നാണ്.

"നിശ്ചിത ലക്ഷ്യപ്രാപ്തിക്കായി കുരുതി കൂട്ടി ഭീതി ജനിപ്പിക്കുന്നവയും പീഡിപ്പിക്കുന്നതും ആയ കുറ്റകൃത്യങ്ങൾ ചെയ്യുക" എന്ന നിർവചനമാണ് 1930ൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ നടന്ന ക്രിമിനൽ നിയമ ഏകീകരണ കോൺഫറൻസ് ഭീകരവാദത്തിന് നൽകിയ നിർവ്വചനം.

1937 ൽ ജനീവയിൽ അംഗീകരിച്ച ഒരു പ്രമേയത്തിൽ "ഒരു രാഷ്ട്രത്തിനെതിരെ കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളിലോ പൊതു ജനങ്ങളിലോ ഭീതി വളർത്താൻ ലക്ഷ്യം വെച്ചുള്ള പരിപാടികൾ നടപ്പാക്കുകയോ ചെയ്യുക" എന്നാണ് തീവ്രവാദത്തെ നിർവ്വചിച്ചിരിക്കുന്നത്. തീവ്രവാദത്തിന്റെ ഈ നിർവ്വചനങ്ങൾ

മനസ്സിലാക്കുക.

ഖുർആനിൽ ഭീകരവാദമുണ്ടെന്ന് ആരോപിക്കാൻ മുകളിൽ വിശദീകരിച്ച സൂറത്തു തൗബയിലെ അഞ്ചാം സൂക്തവും അതിന്റെ മുമ്പും പിമ്പും അറിഞ്ഞല്ലോ.

ഇനി, യുക്തിയുള്ളവന് ബോധ്യമാവുന്ന കാര്യം, "അവകാശങ്ങൾ നിഷേധിച്ചവരും ഉടമ്പടികൾ ലംഘിച്ചവരുമായ ഭീകരവാദികളോട് ഏറ്റവും ശരിയായ നിലയിൽ പ്രതിരോധം എന്ന നിലയിൽ പോരാടാനാണ് ഖുർആൻ പഠിപ്പിക്കുന്നത്..!ബുദ്ദിയുള്ളവർ മനസ്സിലാക്കട്ടെ!

ഖുർആനിലെ ചില സൂക്തങ്ങൾ

ഭാഗികമായി എടുത്ത് കൊണ്ട് മുമ്പും പിമ്പും മറച്ചുവെച്ചും അർത്ഥങ്ങൾ തോന്നിയത് പോലെ പറഞ്ഞ്കൊണ്ടുമാണ് യുക്തന്മാരും മറ്റു വിമർശകരും ഖുർആനിൽ തീവ്രവാദമുണ്ടെന്നുള്ള കള്ള ആരോപണങ്ങൾ

ഉന്നയിക്കുന്നത്.

അവിശ്വാസികളായ മുഴുവൻ ആളുകളോടും യുദ്ദം ചെയ്യണമെന്നും യാതൊരു ഗുണവും അമുസ്ലിംകൾക്ക് ചെയ്യരുതെന്നും ഇസ്ലാം പറയുന്നുണ്ടെന്ന തെറ്റായ വാദങ്ങൾ ഇസ്ലാമിനെതിരെ ഖുർആൻ പഠിക്കാതെ ചിലർ ഉയർത്തിക്കൊണ്ട് വരുന്നു. അതിനു ഖുർആനിൽ തന്നെ ഉത്തരമുണ്ട് എന്നതാണ് വാസ്തവം ! സൂറത്തുൽ മുംതഹിന 8, 9 സൂക്തങ്ങൾ കൃത്യമായി തന്നെ ഈ ആരോപണങ്ങൾക്ക് ഉത്തരം നൽകുന്നു.

لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

"മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."

إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَنْ تَوَلَّوْهُمْ ۚ وَمَنْ يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ

"മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍."

വിശ്വാസ സ്വാതന്ത്ര്യവും വീടുകളിൽ നിന്നും പുറത്താക്കിയവരോടും മാത്രമെ വിരോധമുള്ളൂ. അങ്ങനെ അല്ലാത്തവരോട് സൗമ്യമായി സമാധാനത്തോടെ ഇടപെടുകയും നീതി ചെയ്യുകയും ഗുണം ചെയ്യുകയും വേണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

നിശ്ചിത സൂക്തത്തിലെ അർത്ഥം തന്നെ കൃത്യമായി കണ്ടെത്തിയാൽ തന്നെ സത്യം ബോധ്യമാകും. ചില മുൻവിധികളോടെ ഖുർആൻ നോക്കി ഇസ്ലാമിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി നടത്തുന്ന തട്ടിപ്പിന്റെ ഭാഗമായി പല അർത്ഥങ്ങളും മറച്ചു പിടിക്കുന്ന പ്രവണത യുക്തിയില്ലാ യുക്തിവാദികളിൽ നിന്നും മത വിരോധികളിൽ നിന്നും സ്ഥിരം കാണാൻ കഴിയുന്നു.