ഖുർആൻ ഭാവന സൃഷ്ടിയോ?
❓ 61.നല്ല ഭാവനശേഷിയുള്ള ഒരാൾക്ക് സ്വന്തമായി തന്നെ ഉണ്ടാക്കിയെടുക്കാവുന്നതല്ലേ ഖുർആൻ പോലെ ഒരു ഗ്രന്ഥം? മുഹമ്മദ് നബി തീരെ ഭാവന ശേഷിയില്ലാത്ത ആളായിരുന്നോ?
🅰 ഖുർആൻ ഒരു ഫിക്ഷൻ അല്ലല്ലോ.ആണങ്കിൽ മാത്രമേ ഈ ചോദ്യം പ്രസക്തമാകുന്നുള്ളൂ. ചരിത്രങ്ങൾ, വസ്തുതാപരമായ വിവരണങ്ങൾ, വിധി വിലക്കുകൾ, പ്രവചനങ്ങൾ, ഗണിതം, വിവിധ ശാസ്ത്രങ്ങൾ ഇതെല്ലാം അടങ്ങിയ ഖുർആൻ എങ്ങനെ ഭാവന സൃഷ്ടിയാകാനാണ്. ഭാവനാത്മകം എന്ന് തോന്നാവുന്ന തരത്തിലുള്ള ചില ഇമേജുകൾ ഖുർആനിലുണ്ട് എന്നത് ശരിയാണ്.
ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്ന പല ഇമേജുകളും അറേബൂ്യന്‍ സാഹചര്യങ്ങളില്‍ നിന്ന് പറിച്ചെടുക്കാന്‍ പറ്റാത്തവയാണ്. കടലാഴിയിലെ തിരമാലകളും അന്ധകാരവും ഒരുദാഹണം മാത്രമാണ്.(വിശദമായ പഠനത്തിന് ഈ വിഷയകമായി ആഴക്കടല് ജിവികളെക്കുറിച്ച് ഗവേഷണം നടത്ത്ിയ ഡോ. നൌഫല് അഹ്സനി,അശ്റഫ് ബാഖവി ചെറൂപ്പ,എന്നിവർ എഴുതിയ ലേഖനം, ഡോ. നൌഫല് അഹ്സനിയുമായി ഈ വിനീതന് നടത്തിയ അഭിമുഖം എന്നിവ കാണുക) ഗര്‍ഭാശയ കുഞ്ഞിന്‍റെ സവിശേഷതകളെ വിവരിക്കാനുപയോഗിച്ച പ്രയോഗങ്ങള്‍ മറ്റൊരുദാഹരണം.( ഇതിനെക്കുറിച്ച് സ്വൽപം വിശദീകരണം താഴെ വരുന്നുണ്ട്.)
ഈ വാദഗതികള്‍ക്കൊക്കെ ഖുര്‍ആന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
ويقولون أئنا لتاركوا آلهتنا لشاعر مجنون ( الصافات :٣٦ ) ،
بَلْ قَالُوا أَضْغَاثُ أَحْلَامٍ بَلِ افْتَرَاهُ بَلْ هُوَ شَاعِرٌ فَلْيَأْتِنَا بِآيَةٍ كَمَا أُرْسِلَ الْأَوَّلُونَ [ الأنبياء : 5
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ (40) وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلًا مَا تُؤْمِنُونَ (41) وَلَا بِقَوْلِ كَاهِنٍ قَلِيلًا مَا تَذَكَّرُونَ (42) تَنْزِيلٌ مِنْ رَبِّ الْعَالَمِينَ (43)
وَمَا عَلَّمْنَاهُ الشِّعْرَ وَمَا يَنْبَغِي لَهُ إِنْ هُوَ إِلَّا ذِكْرٌ وَقُرْآنٌ مُبِينٌ (69 يس)
നിസ്പക്ഷ അന്വേഷകന് പെട്ടെന്ന് തന്നെ ഈ വാദഗതികളുടെ നിരര്‍ത്ഥകത മനസ്സിലാവുകയും ചെയ്യും.
❓ 62.ഖുർആൻ മാരണമാണെന്ന വാദം നിലനിന്നിരുന്നല്ലോ?
🅰 മാരണമാണെന്ന വാദം തന്നെ ആ വാദത്തിനുള്ള മറുപടിയാണ്. ഇത് ഖുര്‍ആന്‍ വചനമാണെന്നും മറ്റൊന്നുമല്ലെന്നും മനസ്സിലാക്കാനാണ് പ്രവാചകന്‍ മാരണം ചെയ്തിട്ടുളളതെങ്കില്‍ ആ തിരിച്ചറിവ് മാരണ വിധേയമായവര്‍ക്കെങ്ങനെ ലഭിക്കാനാണ്? മാത്രവുമല്ല, അതൊരു സാധാരണ ഗ്രന്ഥമല്ല; മാസ്മരിക ശക്തിയുള്ള മഹാ ഗ്രന്ഥമാണ് എന്നാണ് മരണവാദക്കാർ പറയാതെ പറയുന്നത്. മാരണമൊക്കെ പണ്ടുമുതലേ മനഷ്യർ ഉപയോഗിച്ച രീതികളാണല്ലോ. മക്കയിലെ ബഹുദൈവ വിശ്വാസികളാണല്ലോ ഈ വാദവുമായി വന്നത്. അവർക്കെന്തേ അതിനെ പൊളിച്ചു കളയാൻ കഴിഞില്ല. അതിലെക്കാൾ വലിയ മാരണം കൊണ്ട് വരാനായില്ല!
ഏറ്റവും വലിയ തമാശ, ഈ വാദങ്ങള്‍ക്കൊക്കെ ആരോപകരായ ശത്രുക്കള്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് എന്നതാണ്. ഒരുദാഹരണം:
تَحَيّرُ الْوَلِيدِ بْنِ الْمُغِيرَةِ فِيمَا يَصِفُ بِهِ الْقُرْآنَ
[ اجْتِمَاعُهُ بِنَفَرِ مِنْ قُرَيْشٍ لِيَبِيتُوا ضِدّ النّبِيّ صَلّى اللّه عَلَيْهِ وَسَلّمَ وَاتّفَاقُ قُرَيْشٍ أَنْ يَصِفُوا الرّسُولَ صَلّى اللّه عَلَيْهِ وَسَلّمَ بِالسّاحِرِ وَمَا أَنْزَلَ اللّهُ فِيهِمْ ] الْوَلِيدَ بْنَ الْمُغِيرَةِ اجْتَمَعَ إلَيْهِ نَفَرٌ مِنْ قُرَيْشٍ ، وَكَانَ ذَا سِنّيهِمْ وَقَدْ حَضَرَ الْمَوْسِمَ فَقَالَ لَهُمْ يَا مَعْشَرَ قُرَيْشٍ ، إنّهُ قَدْ حَضَرَ هَذَا الْمَوْسِمُ وَإِنّ وُفُودَ الْعَرَبِ سَتَقْدَمُ عَلَيْكُمْ فِيهِ وَقَدْ سَمِعُوا بِأَمْرِ صَاحِبِكُمْ هَذَا ، فَأَجْمِعُوا فِيهِ رَأْيًا وَاحِدًا ، وَلَا تَخْتَلِفُوا فَيُكَذّبَ بَعْضُكُمْ بَعْضًا ، وَيَرُدّ قَوْلُكُمْ بَعْضُهُ بَعْضًا ؛ قَالُوا : فَأَنْتَ يَا أَبَا عَبْدِ شَمْسٍ ، فَقُلْ وَأَقِمْ لَنَا رَأْيًا نَقُولُ بِهِ قَالَ بَلْ أَنْتُمْ فَقُولُوا أَسْمَعْ قَالُوا : نَقُولُ كَاهِنٌ قَالَ لَا وَاَللّهِ مَا هُوَ بِكَاهِنِ لَقَدْ رَأَيْنَا الْكُهّانَ فَمَا هُوَ بِزَمْزَمَةِ الْكَاهِنِ وَلَا سَجْعِهِ قَالُوا : فَنَقُولُ مَجْنُونٌ قَالَ مَا هُوَ بِمَجْنُونِ لَقَدْ رَأَيْنَا الْجُنُونَ وَعَرَفْنَاهُ فَمَا هُوَ بِخَنْقِهِ وَلَا تَخَالُجِهِ وَلَا وَسْوَسَتِهِ قَالُوا : فَنَقُولُ شَاعِرٌ قَالَ مَا هُوَ بِشَاعِرِ لَقَدْ عَرَفْنَا الشّعْرَ كُلّهُ رَجَزَهُ وَهَزَجَهُ وَقَرِيضَهُ وَمَقْبُوضَهُ وَمَبْسُوطَهُ فَمَا هُوَ بِالشّعْرِ قَالُوا : فَنَقُولُ سَاحِرٌ قَالَ مَا هُوَ بِسَاحِرِ لَقَدْ رَأَيْنَا السّحّارَ وَسِحْرَهُمْ فَمَا هُوَ بِنَفْثِهِمْ وَلَا عَقْدِهِمْ قَالُوا : فَمَا نَقُولُ يَا أَبَا عَبْدِ شَمْسٍ ؟ قَالَ وَاَللّهِ إنّ لِقَوْلِهِ لَحَلَاوَةً ، وَإِنّ أَصْلَهُ لَعَذِقٌ وَإِنّ فَرْعَهُ لَجُنَاةٌ - قَالَ ابْنُ هِشَامٍ : وَيُقَال لَغَدِقٌ - وَمَا أَنْتُمْ بِقَائِلِينَ مِنْ هَذَا شَيْئًا إلّا عُرِفَ أَنّهُ بَاطِلٌ وَإِنّ أَقْرَبَ الْقَوْلِ فِيهِ لَأَنْ تَقُولُوا سَاحِرٌ جَاءَ بِقَوْلٍ هُوَ سِحْرٌ يُفَرّقُ بِهِ بَيْنَ الْمَرْءِ وَأَبِيهِ وَبَيْنَ الْمَرْءِ وَأَخِيهِ وَبَيْنَ الْمَرْءِ [ ص وَعَشِيرَتِهِ . فَتُفَرّقُوا عَنْهُ بِذَلِكَ فَجَعَلُوا يَجْلِسُونَ بِسُبُلِ النّاسِ حِينَ قَدِمُوا الْمَوْسِمَ لَا يَمُرّ بِهِمْ أَحَدٌ إلّا حَذّرُوهُ إيّاهُ وَذَكَرُوا لَهُمْ أَمْرَهُ (سيرة ابن هشام)
നബി (സ്വ) ഇസ്ലാം പരസ്യമാക്കിയപ്പോള്‍ ശത്രുക്കള്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. നബിയെ എങ്ങനെ വിശേഷിക്കണമെന്നതിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. കാരണം പലരും പല രൂപത്തില്‍ പറയുന്നത് ശരിയല്ല. ആരോപണങ്ങള്‍ക്ക് ഒരു ഏകഭാവം വേണം. ചര്‍ച്ച ചൂടു പിടിച്ചു. ചിലര്‍ പറഞ്ഞു: മുഹമ്മദ് ഒരു ജോത്സ്യനാണെന്ന് പറയാം. ഇത് കേട്ട വലീദ് പറഞ്ഞു. പറ്റില്ല; അല്ലാഹുവാണ, അവനൊരു ജോത്സ്യനല്ല. ജോത്സ്യന്മാരെ നാം കണ്ടിട്ടുണ്ട്. മുഹമ്മദിന്‍റെ വാക്കുകള്‍ ജോത്സ്യൻ മാരുടെ പ്രവചനങ്ങളല്ല. മറ്റു ചിലര്‍ പറഞ്ഞു: നമുക്കവനെ ഭ്രാന്തനെന്ന് പറയാം. വലീദ് പറഞ്ഞു: അവന്‍ ഭ്രാന്തനല്ല, ഭ്രാന്തൻരെ നമുക്കറിയാം. അവരുടെ ഭ്രാന്തമായ സംസാരങ്ങളോ ചേഷ്ടകളോ ബാധകളോ അവനില്ല. എങ്കില്‍ അവനൊരു കവിയാണെന്ന പറയാം: വലീദ് പ്രതികരിച്ചു : അവന്‍ കവിയല്ല. എങ്കില്‍ അവന്‍ മാരണക്കാരനാണെന്ന് പറയാം. വലീദ് പ്രതിവചിച്ചു: അവന്‍ മാരണക്കാരല്ല, മാരണക്കാരെ നാം കണ്ടിട്ടുണ്ട്. അവരുടെ കെട്ടുകളോ ഊത്തുകളോ ഒന്നുമവന്‍ പ്രയോഗിക്കുന്നില്ല. അവര്‍ ചോദിച്ചു: പിന്നെ എന്താണ് നിങ്ങളുടെ നിര്‍ദ്ദേശം? അദ്ദേഹം പറയുന്നു: അവന്‍റെ വചനങ്ങള്‍ക്ക് വല്ലാത്ത മാധുര്യവും ചാതുര്യവുമുണ്ട്; തീര്‍ച്ച. അതിന്‍റെ അടിഭാഗം ഫലപുഷ്ടവും മുകള്‍ കായ്കനികള്‍ നിറഞ്ഞതുമാണ്. തീര്‍ച്ചയായും അത് മികച്ചു നില്‍ക്കും. അതിനേക്കാള്‍ മികക്കാന്‍ മറ്റൊന്നിനും കഴിയുകയില്ല. അതിന്‍റെ കീഴെയുള്ളതിനെയെല്ലാം അത് ചവിട്ടി മെതിക്കും. നിങ്ങള്‍ അവനെക്കുറിച്ച് എന്ത് പറഞ്ഞാലും അചത് നിരര്‍ത്ഥകമാണെന്ന് തെളിയും! പിതാവിനും മക്കള്‍ക്കുമിടയിലും ജ്യേഷ്ടനും അനുജനുമിടയിലും പിളര്‍പ്പുണ്ടാക്കുവാന്‍ വന്ന മാരണക്കാരനാണെന്ന് അവനെന്ന് പറയുന്നതാണ് നല്ലത്. ജനങ്ങള്‍ ഇത് അംഗീകരിച്ച് പ്രചാരണം തുടങ്ങി.
മറ്റൊരു സംഭവം.
عَنْ مُحَمّدِ بْنِ كَعْبٍ الْقُرَظِيّ ، قَالَ حُدّثْت أَنّ عُتْبَةَ بْنَ رَبِيعَةَ ، وَكَانَ سَيّدًا ، قَالَ يَوْمًا وَهُوَ جَالِسٌ فِي نَادِي قُرَيْشٍ ، وَرَسُولُ اللّهِ صَلّى اللّه عَلَيْهِ وَسَلّمَ جَالِسٌ فِي الْمَسْجِدِ وَحْدَهُ يَا مَعْشَرَ قُرَيْشٍ ، أَلَا أَقُومُ إلَى مُحَمّدٍ فَأُكَلّمَهُ وَأَعْرِضَ عَلَيْهِ أُمُورًا لَعَلّهُ يَقْبَلُ بَعْضَهَا فَنُعْطِيهِ أَيّهَا شَاءَ وَيَكُفّ عَنّا ؟ وَذَلِكَ حِينَ أَسْلَمَ حَمْزَةُ وَرَأَوْا أَصْحَابَ رَسُولِ اللّهِ صَلّى اللّه عَلَيْهِ وَسَلّمَ يَزِيدُونَ وَيَكْثُرُونَ فَقَالُوا : بَلَى يَا أَبَا الْوَلِيدِ قُمْ إلَيْهِ فَكَلّمْهُ فَقَامَ إلَيْهِ عُتْبَةُ حَتّى جَلَسَ إلَى رَسُولِ اللّه صَلّى اللّه عَلَيْهِ وَسَلّمَ فَقَالَ يَا ابْنَ أَخِي ، إنّك مِنّا حَيْثُ قَدْ عَلِمْتَ مِنْ السّطَةِ فِي الْعَشِيرَةِ وَالْمَكَانِ فِي النّسَبِ وَإِنّك قَدْ أَتَيْت قَوْمَك بِأَمْرِ عَظِيمٍ فَرّقْت بِهِ جَمَاعَتَهُمْ وَسَفّهْت بِهِ أَحْلَامَهُمْ وَعِبْت بِهِ آلِهَتَهُمْ وَدِينَهُمْ وَكَفّرْت بِهِ مَنْ مَضَى مِنْ آبَائِهِمْ فَاسْمَعْ مِنّي أَعْرِضْ عَلَيْك أُمُورًا تَنْظُرُ فِيهَا لَعَلّك تَقْبَلُ مِنْهَا بَعْضَهَا . قَالَ فَقَالَ لَهُ رَسُولُ اللّهِ صَلّى اللّه عَلَيْهِ وَسَلّمَ قُلْ يَا أَبَا الْوَلِيدِ أَسْمَعْ قَالَ يَا ابْنَ أَخِي ، إنْ كُنْت إنّمَا تُرِيدُ بِمَا جِئْتَ بِهِ مِنْ هَذَا الْأَمْرِ مَالًا جَمَعْنَا لَك مِنْ أَمْوَالِنَا حَتّى تَكُونَ أَكْثَرَنَا مَالًا ، وَإِنْ كُنْتَ تُرِيدُ بِهِ شَرَفًا سَوّدْنَاك عَلَيْنَا ، حَتّى لَا نَقْطَعَ أَمْرًا دُونَك ، وَإِنْ كُنْت تُرِيدُ بِهِ مُلْكًا مَلّكْنَاك عَلَيْنَا ؛ وَإِنْ كَانَ هَذَا الّذِي يَأْتِيك رِئْيًا تَرَاهُ لَا تَسْتَطِيعُ رَدّهُ عَنْ نَفْسِك ، طَلَبْنَا لَك الطّبّ ، وَبَذَلْنَا فِيهِ غَلَبَ التّابِعُ عَلَى الرّجُلِ حَتّى يُدَاوَى مِنْهُ أَوْ كَمَا قَالَ لَهُ . حَتّى إذَا فَرَغَ عُتْبَةُ وَرَسُولُ اللّه صَلّى اللّه عَلَيْهِ وَسَلّمَ يَسْتَمِعُ مِنْهُ قَالَ أَقَدْ فَرَغْتَ يَا أَبَا الْوَلِيدِ ؟ قَالَ نَعَمْ قَالَ فَاسْمَعْ مِنّي ؛ قَالَ أَفْعَلُ فَقَالَ بِسْمِ اللّهِ الرّحْمَنِ الرّحِيمِ { حم تَنْزِيلٌ مِنَ الرّحْمَنِ الرّحِيمِ كِتَابٌ فُصّلَتْ آيَاتُهُ قُرْآنًا عَرَبِيّا لِقَوْمٍ يَعْلَمُونَ بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ وَقَالُوا قُلُوبُنَا فِي أَكِنّةٍ مِمّا تَدْعُونَا إِلَيْهِ } ثُمّ مَضَى رَسُولُ اللّه صَلّى اللّه عَلَيْهِ وَسَلّمَ فِيهَا يَقْرَؤُهَا عَلَيْهِ . فَلَمّا سَمِعَهَا مِنْهُ عُتْبَةُ أَنْصَتَ لَهَا ، وَأَلْقَى يَدَيْهِ خَلْفَ ظَهْرِهِ مُعْتَمِدًا عَلَيْهِمَا يَسْمَعُ مِنْهُ ثُمّ انْتَهَى رَسُولُ اللّه صَلّى اللّه عَلَيْهِ وَسَلّمَ إلَى السّجْدَةِ مِنْهَا ، فَسَجَدَ ثُمّ قَالَ قَدْ سَمِعْتَ يَا أَبَا الْوَلِيدِ مَا سَمِعْتَ فَأَنْت وَذَاكَ فَقَامَ عُتْبَةُ إلَى أَصْحَابِهِ فَقَالَ بَعْضُهُمْ لِبَعْضِ نَحْلِفُ بِاَللّهِ لَقَدْ جَاءَكُمْ أَبُو الْوَلِيدِ بِغَيْرِ الْوَجْهِ الّذِي ذَهَبَ بِهِ . فَلَمّا جَلَسَ إلَيْهِمْ قَالُوا : مَا وَرَاءَك يَا أَبَا الْوَلِيدِ ؟ قَالَ وَرَائِي أَنّي قَدْ سَمِعْتُ قَوْلًا وَاَللّهِ مَا سَمِعْت مِثْلَهُ قَطّ ، وَاَللّهِ مَا هُوَ بِالشّعْرِ وَلَا بِالسّحْرِ وَلَا بِالْكِهَانَةِ يَا مَعْشَرَ قُرَيْشٍ ، أَطِيعُونِي وَاجْعَلُوهَا بِي ، وَخَلّوا بَيْنَ هَذَا الرّجُلِ وَبَيْنَ مَا هُوَ فِيهِ فَاعْتَزِلُوهُ فَوَاَللّهِ لَيَكُونَنّ لِقَوْلِهِ الّذِي سَمِعْتُ مِنْهُ نَبَأٌ عَظِيمٌ فَإِنْ تُصِبْهُ الْعَرَبُ فَقَدْ كُفِيتُمُوهُ بِغَيْرِكُمْ وَإِنْ يَظْهَرْ عَلَى الْعَرَبِ فَمُلْكُهُ مُلْكُكُمْ وَعِزّهُ عِزّكُمْ وَكُنْتُمْ أَسْعَدَ النّاسِ بِهِ قَالُوا : سَحَرَك وَاَللّهِ يَا أَبَا الْوَلِيدِ بِلِسَانِهِ قَالَ هَذَا رَأْيِي فِيهِ فَاصْنَعُوا مَا بَدَا لَكُمْ .(سيرة ابن هشام)
ഉത്ബതു ബ്നു റബീഅ നബി (സ്വ) യെ അനുനയിപ്പിക്കാന്‍ ചെന്നതായിരുന്നു. സമ്പത്തോ നേതൃത്വമോ സ്ത്രീയെയോ എന്ത് വേണമെങ്കിലും നല്‍കാം. രോഗമാണെങ്കില്‍ ചികിത്സിക്കാം. എന്നീ നിര്‍ദ്ദേശങ്ങുമായി തിരുനബിയെ സമീപിച്ച അദ്ദേഹത്തിന് നബി (സ്വ) സൂറഃഫുസ്സിലത്തിലെ ആദ്യ സൂക്തങ്ങള്‍ ഓതിക്കൊടുത്തു. ഉത്ബ അത് ശ്രദ്ധിച്ചു കേട്ടു. ശേഷം ഖുറൈശികള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന ഇങ്ങനെ പ്രസ്താവിച്ചു. ഞാന്‍ ഇതാ ഒരു വചനം കേട്ടിരിക്കുന്നു. അതിന് തുല്യമായ ഒരു വചനവും ഇത് വരെ കേട്ടിട്ടില്ല. അല്ലാഹുവാണെ ഇത് കവിതയല്ല, ഇത് മാരണമല്ല, ഇത് ജോത്സ്യമല്ല. ഖുറൈശി സമൂഹമേ! എന്ന് അനുസരിക്കൂ. എന്നെ അതുമായി ബന്ധിപ്പിക്കൂ. ആ മനുഷ്യനെയും അദ്ദേഹത്തിന്‍റെ വാദത്തെയും വെറുതെ വിടൂ. അല്ലാഹുവാണെ, ഞാന്‍ കേട്ട ഈ വചനത്തിന് മഹോന്നതമായ ഒരു വൃത്താന്തമുണ്ട്. അറേബ്യ അവന്‍റെ ആ വചനങ്ങളെ സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് മതി. മറ്റൊന്നിന്‍റെ ആവശ്യമില്ല. അതല്ല, അവന്‍ അറേബ്യയില്‍ അതിജയിക്കുകയാണെങ്കില്‍ അവന്‍റെ അധികാരമായിരിക്കും ഞങ്ങളുടെ അധികാരം, അവന്‍റെ അന്തസ്സായിരിക്കും നിങ്ങളുടെ അന്തസ്സ്. നിങ്ങള്‍ അവന്‍ മുഖേന ജനങ്ങളില്‍ ഏറ്റവും ഭാഗ്യവാന്മാരായിത്തീരും. അവര്‍ പറഞ്ഞു: അബ്ദുല്‍ വലീദ്! അവന്‍ അവന്‍റെ നാവ് കൊണ്ട് നിന്നെ സിഹ്റ് ചെയ്തിരിക്കുന്നു. ഉത്ബ പറഞ്ഞു: അവനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായമാണ് അത്. നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നിയത് ചെയ്യുക.
അതെ! ഖുര്‍ആന്‍ കവിതയല്ല, മാരണമല്ല, ഭാവനാ ജോത്സ്യമല്ല, മിഥ്യാഭ്രമമല്ല, പൈശാചിക വെളിപാടുകളല്ല, പൂര്‍വ്വ വേദങ്ങളില്‍ നിന്ന് കോപ്പിയടിച്ചതല്ല. പ്രത്യുത അല്ലാഹുവിന്‍റെ വചനമാകുന്നു!
തീര്‍ച്ചയായും ഇത് ലോക രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണ്ണമായതാകുന്നു.'(ഖു)
കാരണം, ദൈവികമായൊരു സ്രോതസ്സില്‍ നിന്നല്ലാതെ ഇത് കിട്ടുവാന്‍ വഴിയില്ല. പ്രവാചക ജീവിതത്തിന്‍റെ ചില വശങ്ങള്‍ പഠന വിധേയമാക്കുമ്പോള്‍ മാത്രം ഖുര്‍ആനിന്‍റെ സ്രോതസ്സ് ദൈവികം മാത്രമാണെന്ന നമുക്ക് കൂടുതല്‍ ബോധ്യപ്പെടും. നിരക്ഷരനായിരുന്നു മുഹമ്മദ് (സ്വ). മക്കയില്‍ സാധാരണക്കാരായ ഒരു ഉമ്മക്കും ഉപ്പക്കും സാധാരണ രൂപത്തില്‍ ജനിച്ച് സാധാരണ ശൈലിയില്‍ വളര്‍ന്ന് സാധാരണക്കരനായി ജീവിച്ച് സാധാരണക്കാരനായി മരിച്ച് സാധാരണ മനുഷ്യരെപ്പോലെ വിസ്മൃതിയിലാണ്ടുപോയ ചരിചത്ര പുരുഷനല്ല. അവിടുത്തെക്കുറിച്ച് സ്വല്‍പം മാത്രം പഠിക്കുന്നവന് അതൊരു ദൈവദൂതനായിരുന്നുവെന്ന് ബോധ്യപ്പെടാതിരിക്കില്ല. അതിനാല്‍ തന്നെ അവിടുന്ന് കൊണ്ട് വന്ന ഖുര്‍ആന്‍ ദൈവിക വചനവും ആവാതിരിക്കില്ല.