പ്രകൃതി ചോദിച്ചു: എത്ര തുള്ളി വെള്ളം നിർമ്മിച്ചു നിങ്ങൾ? എപിസ്റ്റമോളജി

പ്രകൃതി ചോദിച്ചു: എത്ര തുള്ളി വെള്ളം നിർമ്മിച്ചു നിങ്ങൾ?

By majidrashadi | 6/4/2024

മൾബറി ചെടിയുടെ ഇല ഭക്ഷിക്കുന്ന നിരവധി ജീവികൾ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷേ അവകൾ നൽകുന്ന ഉൽപ്പന്നങ്ങൾ വ്യത്യസ്തവുമാണ്. പട്ടുനൂൽ പുഴു കഴിച്ചാൽ പട്ടു നൂലും കസ്തൂരിമാനാണെങ്കിൽ കസ്തൂരിയും ആടാണെങ്കിൽ പാലും ലഭിക്കുന്നു. ചിന്തിക്കുന്നവർക്ക് ഇതു തന്നെയല്ലേ ഏറ്റവും വലിയ തെളിവ്.

ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരമെത്രയാണെന്ന് അറിയാമോ? 149674000 കിലോമീറ്റർ. അഥവാ മണിക്കൂറിൽ 1000 കിലോമീറ്റർ സഞ്ചരിക്കുന്ന വാഹനത്തിൽ 17 കൊല്ലം സഞ്ചരിച്ചാലാണ് ഭൂമിയിൽ നിന്ന് സൂര്യനിലെത്തുക. ഈ ദൂരം ഒരു പത്ത് കിലോമീറ്റർ കൂടുകയോ കുറയുകയോ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ഒരുവേള തണുപ്പ് കൂടും അല്ലെങ്കിൽ ചൂട് കൂടും എങ്ങനെയായാലും ഭൂമിയിലെ മനുഷ്യജീവിതം പ്രയാസകരമാവും.

അപ്രകാരം, മണിക്കൂറിൽ 1666 കിലോമീറ്റർ വേഗതയിൽ കറങ്ങുന്ന ഭൂമിയുടെ വേഗം 1667 ആയി കൂടുകയോ 1665 ആയി കുറയുകയോ ചെയ്താലോ? എന്തായിരിക്കും അവസ്ഥ! ആകെ താറുമാറാകും. കാരണം, പരിക്രമണം മൂലം ഭൂമിക്കുണ്ടാകുന്ന വികർഷണമാണ് ഭൂമിയെക്കാൾ വലിപ്പമേറിയ സൂര്യന്റെ ആകർഷണത്തെ മറികടന്ന് കൃത്യമായ അകലത്തിൽ, ജീവിതസൗകര്യത്തിന് സാധ്യമാകുന്ന രൂപത്തിൽ ഭൂമിയെ നിലനിർത്തുന്നത്. പ്രപഞ്ചത്തിലെ എന്തെടുത്തു പരിശോധിച്ചാലും ഇങ്ങനെ വ്യക്തമായൊരു ക്രമം നിങ്ങൾക്ക് കാണാൻ സാധിക്കും. അതൊരിക്കലും യാദൃശ്ചികത അല്ലെന്നതാണ് സത്യം.

ഏതൊരു പ്രവർത്തിയും ക്രമത്തിൽ സംഭവിക്കാനുള്ളതിനേക്കാൾ സാധ്യത ക്രമരഹിതമായി സംഭവിക്കാനാണ്. കയ്യിൽ നിന്ന് വീണ നാണയങ്ങൾ ക്രമരഹിതമായല്ലേ ചിതറികിടക്കൂ. എന്നിട്ടും ക്രമപ്രകാരം അവകൾ വന്നുവെങ്കിൽ അതിനു പിന്നിൽ ഒരു ബുദ്ധിയും ശക്തിയും സമ്മേളിച്ചതായി സമ്മതിക്കണം. ആ ശക്തിയെ സമ്മതിക്കാനുള്ള വൈക്ലബ്യമാണ് മറ്റു പല കാരണങ്ങളെയും തേടിയുള്ള 'അയുക്തിയാത്ര'കൾക്കു പിന്നിൽ.

പ്രപഞ്ചത്തിലെ സകലത്തിലും കൃത്യമായൊരു ഡിസൈൻ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഡിസൈൻ ചെയ്ത എല്ലാ വസ്തുക്കൾക്കും ഒരു ഡിസൈനർ അത്യാവശ്യവുമാണല്ലോ. പ്രപഞ്ചത്തിലെ ഈ ഡിസൈനിങ്ങിന്റെ പിന്നിലെ ഡിസൈനറാണ് ദൈവം. ചുരുക്കത്തിൽ ദൈവം എന്ന ഉണ്മയെ മനസ്സിലാക്കാൻ അവൻ ഏറ്റവും മനോഹരമായി സൃഷ്ടിച്ചു വെച്ച പ്രപഞ്ചത്തിലേക്കും പോര നമ്മുടെ ഓരോരുത്തരുടെയും ശരീരഘടന പ്രവർത്തനങ്ങളിലേക്കും നോക്കിയാൽ മതിയാകും.

ഒരു ഉദാഹരണം കൂടി. മൾബറി ചെടിയുടെ ഇല ഭക്ഷിക്കുന്ന നിരവധി ജീവികൾ നമുക്ക് ചുറ്റിലുമുണ്ട്. പക്ഷേ അവകൾ നൽകുന്ന ഉൽപ്പന്നങ്ങൾ വ്യത്യസ്തവുമാണ്. പട്ടുനൂൽ പുഴു കഴിച്ചാൽ പട്ടു നൂലും കസ്തൂരിമാനാണെങ്കിൽ കസ്തൂരിയും ആടാണെങ്കിൽ പാലും ലഭിക്കുന്നു. ചിന്തിക്കുന്നവർക്ക് ഇതു തന്നെയല്ലേ ഏറ്റവും വലിയ തെളിവ്.

പ്രപഞ്ചത്തിന്റെ ഈ ക്രമം എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാൻ കഴിയാതെ വരുമ്പോൾ യുക്തിവാദികൾ സാധാരണ അഭയം പ്രാപിക്കുന്നത് മൾട്ടിവേഴ്സ് തിയറിയിലാണ്. അഥവാ നമ്മുടെ ഈ പ്രപഞ്ചം പോലെ - ഒന്നുകൂടി വിശദമായി പറഞ്ഞാൽ - ഗുരുത്വാകർഷണ ബലത്തിനു വിധേയമായി ഒരു പൊതു കേന്ദ്രത്തിനു ചുറ്റും കറങ്ങി  കൊണ്ടിരിക്കുന്ന കോടിക്കണക്കിനു നക്ഷത്രങ്ങൾ ചേർന്ന അത്യധികം പിണ്ഡമേറിയ വ്യൂഹങ്ങളാണ് ഗാലക്സികൾ. നക്ഷത്രങ്ങൾ മാത്രമല്ല, അതിനെ ചുറ്റുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രാവശിഷ്ടങ്ങൾ, നക്ഷത്രാന്തര മാധ്യമത്തിലെ ഭീമൻ വാതക പടലങ്ങൾ, നെബുലകൾ, പൊടിപടലങ്ങൾ, തമോദ്രവ്യം എന്നിവയെല്ലാം ചേർന്നതാണ് ഓരോ ഗാലക്സിയും.

നമ്മുടെ ബഹിരാകാശ ടെലിസ്കോപ്പുകൾ പതിനായിരം കോടിയിലധികം ഗാലക്സികളെ തിരിച്ചറിഞ്ഞിട്ടുണ്ട്! ഇവയിൽ ഒരു കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന കുള്ളൻ ഗാലക്സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉൾക്കൊളളുന്ന അതിഭീമൻ ഗാലക്സികൾ വരെ ഉൾപ്പെടും. ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം പതിനായിരം കോടിയാണ്. സർപ്പിളാകൃതിയിലും അണ്ഡാകൃതിയിലും ക്രമരഹിത ആകൃതികളിലുമുള്ള ഗാലക്സികളുണ്ട്. നമ്മുടെ ഗാലക്സി സർപ്പിള ഗാലക്സികളുടെ ഗണത്തിൽപ്പെടുന്നു. ഇങ്ങനെ നിരവധി ഗാലക്സികൾ ചേർന്നതാണ് ഒരു പ്രപഞ്ചം.

ഇപ്രകാരം മറ്റനേകം പ്രപഞ്ചങ്ങൾ ഉണ്ടെന്നതാണ് ഈ തിയറി മുന്നോട്ടു വെക്കുന്ന വാദം (ഈ വാദത്തിന് യാതൊരു തെളിവുമില്ല). അവിടങ്ങളിലെല്ലാം കാര്യങ്ങൾക്ക് ഇത്ര കൃത്യതയില്ലെന്നും, നമ്മുടെ ഈ പ്രപഞ്ചത്തിൽ കാര്യങ്ങൾ ഇങ്ങനെ ക്രമമായി വന്നത് വെറും യാദൃശ്ചികവുമാണെന്നാണ് ഇവരുടെ വീക്ഷണം. ആസൂത്രികനെ മാറ്റിനിർത്തി ഒരു പ്രപഞ്ചത്തിലെ ഡിസൈനുകൾക്ക് പോലും വിശദീകരണം നൽകാൻ കഴിയാതിരിക്കുമ്പോഴാണ് ബഹുപ്രപഞ്ച സിദ്ധാന്തത്തെക്കുറിച്ച് ഇവർ പറയുന്നത്. അത് തെളിഞ്ഞാൽ കുടുങ്ങുക ഇവർ തന്നെയാണ്.

കേവലം പ്രപഞ്ചത്തിലെ പദാർത്ഥ ബന്ധിതമായ വസ്തുതകളെ വിശദീകരിക്കാനാണ് ശാസ്ത്രം ശ്രമിക്കുന്നത്. അത് ശരിയാവാം തെറ്റുമാകാം. പരിണാമ സിദ്ധാന്തം ജീവിവർഗങ്ങളുടെ ഉൽഭവത്തെയും വികാസത്തെയും വിശദീകരിക്കുന്നുണ്ടെന്ന് കരുതി,  ഇവയെ സൃഷ്ടിക്കാൻ ശാസ്ത്രത്തിന് ഒരിക്കലും സാധിക്കില്ല. ഹൈഡ്രജനും ഓക്സിജനും ചേർന്നതാണ് വെള്ളമെന്ന് പറയുമ്പോഴും അവയെ ചേർത്തുവെച്ച് വെള്ളം നിർമ്മിക്കാൻ ദൈവത്തിനല്ലാതെ ആർക്കു സാധിക്കും.