ആൺ, പെൺ; സർജറിയിൽ മാറാത്ത ശരീരങ്ങൾ LBGTQIA+

ആൺ, പെൺ; സർജറിയിൽ മാറാത്ത ശരീരങ്ങൾ

By rationaleclub | 12/21/2025

ഒരു വ്യക്തി തന്റെ ലിംഗം (Gender Identity) മാറ്റാൻ തീരുമാനിച്ചതു കൊണ്ടു മാത്രം അയാൾ അനാട്ടമിക്കലി (Anatomically) സ്ത്രീയാകുന്നില്ല. അയാൾക്കിപ്പോൾ ലിംഗം നഷ്ടപ്പെട്ടു എന്നു പറയാമെന്നല്ലാതെ ‘ആണുടലിൻ്റെ അവസാന അടയാളവും ഉപേക്ഷിച്ചു’ എന്നൊക്കെ പറയുന്നത് തീർത്തും അസംബന്ധമാണ്.

ആണിന്റെയും പെണ്ണിന്റെയും ശരീരഘടനയിൽ (Anatomy) അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ടെന്നത് ശാസ്ത്രീയമായ ഒരു യാഥാർത്ഥ്യമാണ്. ഈ വ്യത്യാസങ്ങൾ വെറും ബാഹ്യമായ ലിംഗഭേദത്തിൽ ഒതുങ്ങുന്നതല്ല, മറിച്ച് ഓരോ കോശത്തിലും അവയവങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്. കേവലം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയോ ഹോർമോൺ ചികിത്സയിലൂടെയോ മാറ്റാൻ കഴിയാത്ത ഈ ജൈവികമായ (Biological) വ്യത്യാസങ്ങൾക്കു പെട്ടെന്നു മനസ്സിലാക്കാവുന്ന ചില ഉദാഹരണങ്ങൾ മാത്രം പറയാം.

ഒന്നാമതായി തലച്ചോറ് (Brain) പരിഗണിക്കുക. തലച്ചോറിന്റെ വലിപ്പത്തിലും ഘടനയിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. പുരുഷന്മാരുടെ തലച്ചോറിന് സ്ത്രീകളുടേതിനേക്കാൾ ശരാശരി 10% വലിപ്പം കൂടുതലുണ്ട്. എന്നാൽ സ്ത്രീകളുടെ തലച്ചോറിൽ കോർട്ടിക്കൽ കട്ടി (Cortical thickness) കൂടുതലായിരിക്കും.

നമ്മുടെ തലച്ചോറിന് രണ്ട് അർദ്ധഗോളങ്ങളുണ്ടല്ലോ (Hemispheres). പുരുഷന്മാരിൽ തലച്ചോറിന്റെ ഒരു വശത്തിനുള്ളിൽ തന്നെ, അതായത് മുന്നിൽ നിന്ന് പിന്നിലേക്ക് (Front to Back) ഉള്ള നാഡീബന്ധങ്ങൾ (Intra-hemispheric connectivity) സ്ത്രീകളെ അപേക്ഷിച്ച് വളരെ ശക്തമാണ്. എന്നാൽ, സ്ത്രീകളുടെ തലച്ചോറിലെ നാഡീബന്ധങ്ങൾ പ്രധാനമായും ഇന്റർ-ഹെമിസ്ഫെറിക് കണക്റ്റിവിറ്റി (Inter-hemispheric connectivity) ആണ്.

അതായത്, വിവരങ്ങൾ ഒരു വശത്തു നിന്ന് മറുവശത്തേക്ക് നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്നു. ഇത് മൾട്ടി ടാസ്കിംഗിനും (Multitasking) വൈകാരിക ഗ്രഹണത്തിനും സ്ത്രീകളെ സഹായിക്കുന്നു.

ഹൃദയത്തിന്റെ (Heart)

കാര്യത്തിലും ഈ വ്യത്യാസങ്ങൾ വ്യക്തമാണ്. പുരുഷന്മാരുടെ ഹൃദയ അറകൾക്ക് വലിപ്പം കൂടുതലാണ്. സ്ത്രീകളുടെ ഹൃദയം ചെറുതായതു കൊണ്ട് തന്നെ, രക്തം പമ്പ് ചെയ്യുന്നതിനായി അത് പുരുഷ ഹൃദയത്തേക്കാൾ വേഗത്തിൽ മിടിക്കുന്നു (Higher resting heart rate).

ഹൃദയസംബന്ധമായ അസുഖങ്ങളോടുള്ള പ്രതികരണം പോലും വ്യത്യസ്തമാണ്. ഒരു ഹൃദയാഘാതം (Heart attack) ഉണ്ടാകുമ്പോൾ പുരുഷന്മാരിൽ കാണുന്ന നെഞ്ചുവേദന പോലെയുള്ള ലക്ഷണങ്ങളല്ല പലപ്പോഴും സ്ത്രീകളിൽ പ്രകടമാകുന്നത്.

ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം കോശതലത്തിലാണ് (Cells) എന്നു പറയാം. പുരുഷ ശരീരത്തിലെ കോശങ്ങളിൽ 'XY' ക്രോമസോമുകളും സ്ത്രീ ശരീരത്തിലെ കോശങ്ങളിൽ 'XX' ക്രോമസോമുകളുമാണുള്ളത്. ഇത് ജനനം മുതൽ മരണം വരെ മാറാത്ത ഒരു സത്യമാണ്.

സർജറിയിലൂടെ ജനിതക വ്യക്തിത്വം (Genetic Identity) മാറുന്നു എന്നതൊക്കെ തെറ്റായ പ്രചാരണമാണ്. പുറമെ ലിംഗം മാറ്റിയാലും, ഓരോ ശരീര കോശത്തിലെയും ഈ ജനിതക ഘടന (DNA structure) മാറുന്നില്ല. ഒരു പുരുഷന്റെ കോശങ്ങൾ 'XY' ആയിത്തന്നെ തുടരുന്നു. ശാസ്ത്രീയമായ കണക്കുകൾ പ്രകാരം70 കിലോ തൂക്കമുള്ള ഒരു പുരുഷന്റെ ശരീരത്തിൽ ഏകദേശം 36 ട്രില്യൺ കോശങ്ങളുണ്ട് അതേ തൂക്കമുള്ള ഒരു സ്ത്രീയുടെ ശരീരത്തിൽ ഏകദേശം 28 ട്രില്യൺ കോശങ്ങളാണുള്ളത്. ഈ കോശങ്ങളിൽ ഓരോന്നിലും ഈ വ്യത്യാസം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ശസ്ത്രക്രിയയിലൂടെയോ മരുന്നുകളിലൂടെയോ ബാഹ്യരൂപത്തിൽ മാറ്റം വരുത്താൻ സാധിക്കുമെങ്കിലും, തലച്ചോറിന്റെ ഘടനയിലോ (Brain structure), ഹൃദയത്തിന്റെ പ്രവർത്തനത്തിലോ (Cardiac physiology), കോശങ്ങളിലെ ക്രോമസോമുകളിലോ (Chromosomes) മാറ്റം വരുത്താൻ സാധ്യമല്ല. അതായത്, ഒരു സ്ത്രീയുടെ ജൈവികമായ സവിശേഷതകൾ (Biological characteristics) ആർക്കും കൃത്രിമമായി നിർമ്മിച്ചെടുക്കാൻ കഴിയില്ല. പ്രകൃത്യാലുള്ള ഈ വ്യത്യാസങ്ങൾ സ്ത്രീയെയും പുരുഷനെയും ശരീരശാസ്ത്രപരമായി രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി തന്നെ നിലനിർത്തുന്നു.

✍🏻 Muhammad Sajeer Bukhari