മുഹമ്മദ് നബി സത്യസന്ധനോ? ധാർമികത

മുഹമ്മദ് നബി സത്യസന്ധനോ?

By rationaleclub | 12/4/2021

മുഹമ്മദ് സത്യസന്ധനാണന്ന് തെളിഞ്ഞാൽ മാത്രമേ ഖുർആൻ ദൈവികമാണെന്ന് തെളിയൂ.. അതിന് ആദ്യം മുഹമ്മദ് നബിയുടെ സത്യസന്ധത തെളിയിക്കണം. കഴിയുമോ?

🅰  മുഹമ്മദ് (സ) സത്യസന്ധനാണന്ന് തെളിഞ്ഞാൽ മാത്രമേ ഖുർആൻ ദൈവികമാണെന്ന് തെളിയൂ എന്ന് പറഞ്ഞത് ശരിയല്ല. കാരണം ഖുർആന്റെ ഉള്ളടക്കം തന്നെ ഖുർആൻ ദൈവികമാണെന്നതിന് തെളിവാണ്. കാരണം അന്നത്തെ വൈജ്ഞാനിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്തിപ്പെടാൻ ആവാത്ത  എത്രയോ കാര്യങ്ങൾ ഖുർ ആനിലുണ്ട്. ഒരാൾക്കും എത്തിപ്പെടാനാവാത്ത സാഹിത്യ സൗന്ദര്യവും അതിലുണ്ട്. കൃത്യമായി പുലർന്ന പ്രവചനങ്ങളും അതിലുണ്ട്.താൻ കൊണ്ട് വന്ന ഖുർആൻ തന്റെ വാദത്തിന് തെളിവാണെന്നും അവിടുന്ന് വാദിക്കുന്നു. അതു കൊണ്ട് തന്നെ ഖുർആൻ സത്യമാണെന്നു തെളിയാൻ ഖുർആൻ അമാനുഷികമാണെന്ന് തെളിഞ്ഞാൽ മതി. അത് ദൈവികമാണെന്ന് തെളിയുന്നതോടെ മുഹമ്മദ് നബി സത്യസനാണെന്നും തെളിയും

മുഹമ്മദ് നബി സത്യസന്ധനാണെന്ന് ചരിത്രപരമായി തെളിയിക്കാനാവില്ല അല്ലേ?

🅰 അങ്ങനെ പറഞ്ഞിട്ടില്ല. മുഹമ്മദ് നബിക്ക് ഖുർആൻ അവതരിക്കപ്പെട്ടിട്ടില്ലെങ്കിലും അവിടുന്ന് സത്യസന്ധനാണെന്ന് ലളിതമായി തെളിയിക്കാവുന്നതേയുള്ളൂ.

അതെങ്ങനെ?

🅰 മുഹമ്മദ് നബി ജീവിച്ചിരുന്നു എന്നതിന് എന്താണോ തെളിവ് അത് തന്നയാണ് അവിടുന്ന് സത്യസന്ധനാണ് എന്നതിനും തെളിവ്‌. അസംഖ്യം ആളുകളിലൂടെ തലമുറകളിലായി കൈമാറിക്കിട്ടിയ കാര്യമാണത്. അറബിയിൽ മുതവാതിർ എന്ന് പറയും. മുഹമ്മദ് നബി ജീവിച്ചു എന്നും നാം ഉറപ്പിക്കുന്നത് അതേ മാധ്യമത്തിലൂടെയാണ്. എന്നല്ല; നമ്മുടെ അറിവുകളിൽ ഒരു വിഭാഗം തന്നെ മുതവാതിറിലൂടെയുള്ള അറിവാണ്. തിരുനബിയുടെ കാലത്ത് ജീവിച്ച് അവിടുത്തെ അനുഭവിച്ച ഏതെങ്കിലും ഒരു ശുത്രുവങ്കിലും 

നബി(സ)യുടെ സത്യസന്ധതയെ നിരൂപിച്ചതായി ദുർബലമായ ഒരു ചരിത്രരേഖയെങ്കിലും കൊണ്ടുവരാൻ ഒരാൾക്കും ഇതുവരെ സാധിച്ചിട്ടില്ല.

മുഹമ്മദ് നബി സത്യസന്ധനാണ് എന്നതിന് നിങ്ങൾ പറഞ്ഞ മുതവാതിർ  അല്ലാതെ വല്ല രേഖയും ഉണ്ടോ?

🅰 തീർച്ചയായും. എണ്ണമറ്റ രേഖകളുണ്ട്.

ചിലത് പറയാം.

ഒന്ന്: 

روى الحاكم في المستدرك عن هلال بن خباب ثنا مجاهد قال : قال لي مولاي عبد الله بن السائب كنت فيمن بنى البيت فأخذت حجرا فسويته فوضعته إلى جنب البيت قال : فكنت أعبده فإن كان ليكون في البيت الشيء أبعث به إليه حتى إذا كان يوما لبن طيب فبعثت به إليه فصبوه عليه و إن قريشا اختلفوا في الحجر حين أرادوا أن يضعوه حتى كاد أن يكون بينهم قتال بالسيوف فقال : اجعلوا بينكم أول رجل يدخل من الباب فدخل رسول الله صلى الله عليه و سلم فقالوا : هذا الأمين و كانوا يسمونه في الجاهلية الأمين فقالوا : يا محمد قد رضينا بك فدعا بثوب فبسطه و وضع الحجر فيه ثم قال لهذا البطن و لهذا البطن غير أنه سمى بطونا ليأخذ كل بطن منكم بناحية من الثوب ففعلوا ثم رفعوه و أخذه رسول الله صلى الله عليه و سلم فوضعه بيده.  قال الحاكم : هذا حديث صحيح على شرط مسلم 

മുഹമ്മദ് നബിയെ പ്രവാചകത്വത്തിന് മുമ്പ് തന്നെ അൽഅമീൻ എന്നായിരുന്നു ജനങ്ങൾ വിളിച്ചിരുന്നത് തന്നെ.ഹാകിം തന്റെ മുസ്തദറകിൽ ഉദ്ധരിച്ച ഒരു സംഭവം ഇങ്ങനെ :

ഖുറൈശികൾ ഹജറുൽ അസ്വവദ് ആരാണ് വെക്കേണ്ടത് എന്നതിനെക്കുറിച്ച് തർക്കിച്ചു.തർക്കം യുദ്ധത്തിന്റെ വക്കിലെത്തി. ഈ വാതിലിലൂടെ ആദ്യം കയറി വരുന്നവനെ തർക്കം പരിഹരിക്കാൻ നിശ്ചയിക്കാമെന്ന് അവർ ഒത്തുതീർപ്പിലെത്തി.അവിടെക്ക് ആദ്യമായി കടന്ന് വന്നത് മുഹമ്മദ് നബിയായിരുന്നു. അവർ പറഞ്ഞു. ഇത് അൽ-അമീൻ ആണല്ലോ.(അവർ ജാഹിലിയ്യ കാലത്ത് അവിടുത്തെ അൽഅമീൻ - -സത്യസന്ധൻ-എന്നാണ് വിളിച്ചിരുന്നത്) അവർ പറഞ്ഞു: മുഹമ്മദ് ! ഞങ്ങൾ നിന്നെത്തി തൃപിതപ്പെട്ടിരിക്കുന്നു.

നബി ഒരു വിരിപ്പ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.എന്നിട്ട് ഹജർ അതിൽ എടുത്ത് വെച്ചു. ശേഷം എല്ലാ ഗോത്രക്കാരോടും വിരുപ്പിന്റെ ഓരോ ഭാഗം പിടിക്കാൻ ആവശ്യപ്പട്ടു. അവർ എല്ലാവരും കൂടി പിടിച്ചുയർത്തി. തിരു നബി അവിടുത്തെ തൃക്കരം കൊണ്ട് അത് എടുത്ത് അതിന്റെ സ്ഥാനത്തേക്ക് വെച്ചു. "

രണ്ട്: 

عَنِ الزُّهْرِيِّ قَالَ: أَخْبَرَنِي عُبَيْدُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ، أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ، أَخْبَرَهُ أَنَّ أَبَا سُفْيَانَ بْنَ حَرْبٍ أَخْبَرَهُ: أَنَّ هِرَقْلَ أَرْسَلَ إِلَيْهِ فِي رَكْبٍ مِنْ قُرَيْشٍ، وَكَانُوا تُجَّارًا بِالشَّأْمِ فِي المُدَّةِ الَّتِي كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَادَّ فِيهَا أَبَا سُفْيَانَ وَكُفَّارَ قُرَيْشٍ، فَأَتَوْهُ وَهُمْ بِإِيلِيَاءَ، فَدَعَاهُمْ فِي مَجْلِسِهِ، وَحَوْلَهُ عُظَمَاءُ الرُّومِ، ثُمَّ دَعَاهُمْ وَدَعَا بِتَرْجُمَانِهِ، فَقَالَ: أَيُّكُمْ أَقْرَبُ نَسَبًا بِهَذَا الرَّجُلِ الَّذِي يَزْعُمُ أَنَّهُ نَبِيٌّ؟ فَقَالَ أَبُو سُفْيَانَ: فَقُلْتُ أَنَا أَقْرَبُهُمْ نَسَبًا، فَقَالَ: أَدْنُوهُ مِنِّي، وَقَرِّبُوا أَصْحَابَهُ فَاجْعَلُوهُمْ عِنْدَ ظَهْرِهِ، ثُمَّ قَالَ لِتَرْجُمَانِهِ: قُلْ لَهُمْ إِنِّي سَائِلٌ هَذَا عَنْ هَذَا الرَّجُلِ، فَإِنْ كَذَبَنِي فَكَذِّبُوهُ. فَوَاللَّهِ لَوْلاَ الحَيَاءُ مِنْ أَنْ يَأْثِرُوا عَلَيَّ كَذِبًا لَكَذَبْتُ عَنْهُ. ثُمَّ كَانَ أَوَّلَ مَا سَأَلَنِي عَنْهُ أَنْ قَالَ: كَيْفَ نَسَبُهُ فِيكُمْ؟ قُلْتُ: هُوَ فِينَا ذُو نَسَبٍ، قَالَ: فَهَلْ قَالَ هَذَا القَوْلَ مِنْكُمْ أَحَدٌ قَطُّ قَبْلَهُ؟ قُلْتُ: لاَ. قَالَ: فَهَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ؟ قُلْتُ: لاَ قَالَ: فَأَشْرَافُ النَّاسِ يَتَّبِعُونَهُ أَمْ ضُعَفَاؤُهُمْ؟ فَقُلْتُ بَلْ ضُعَفَاؤُهُمْ. قَالَ: أَيَزِيدُونَ أَمْ يَنْقُصُونَ؟ قُلْتُ: بَلْ يَزِيدُونَ. قَالَ: فَهَلْ يَرْتَدُّ أَحَدٌ مِنْهُمْ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ؟ قُلْتُ: لاَ. قَالَ: فَهَلْ كُنْتُمْ تَتَّهِمُونَهُ بِالكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ؟ قُلْتُ: لاَ. قَالَ: فَهَلْ يَغْدِرُ؟ قُلْتُ: لاَ، وَنَحْنُ مِنْهُ فِي مُدَّةٍ لاَ نَدْرِي مَا هُوَ فَاعِلٌ فِيهَا، قَالَ: وَلَمْ تُمْكِنِّي كَلِمَةٌ أُدْخِلُ فِيهَا شَيْئًا غَيْرُ هَذِهِ الكَلِمَةِ، قَالَ: فَهَلْ قَاتَلْتُمُوهُ؟ قُلْتُ: نَعَمْ. قَالَ: فَكَيْفَ كَانَ قِتَالُكُمْ إِيَّاهُ؟ قُلْتُ: الحَرْبُ بَيْنَنَا وَبَيْنَهُ سِجَالٌ، يَنَالُ مِنَّا وَنَنَالُ مِنْهُ. قَالَ: مَاذَا يَأْمُرُكُمْ؟ قُلْتُ: يَقُولُ: اعْبُدُوا اللَّهَ وَحْدَهُ وَلاَ تُشْرِكُوا بِهِ شَيْئًا، وَاتْرُكُوا مَا يَقُولُ آبَاؤُكُمْ، وَيَأْمُرُنَا بِالصَّلاَةِ وَالزَّكَاةِ وَالصِّدْقِ وَالعَفَافِ وَالصِّلَةِ. فَقَالَ لِلتَّرْجُمَانِ: قُلْ لَهُ: سَأَلْتُكَ عَنْ نَسَبِهِ فَذَكَرْتَ أَنَّهُ فِيكُمْ ذُو نَسَبٍ، فَكَذَلِكَ الرُّسُلُ تُبْعَثُ فِي نَسَبِ قَوْمِهَا. وَسَأَلْتُكَ هَلْ قَالَ أَحَدٌ مِنْكُمْ هَذَا القَوْلَ، فَذَكَرْتَ أَنْ لاَ، فَقُلْتُ: لَوْ كَانَ أَحَدٌ قَالَ هَذَا القَوْلَ قَبْلَهُ، لَقُلْتُ رَجُلٌ يَأْتَسِي بِقَوْلٍ قِيلَ قَبْلَهُ. وَسَأَلْتُكَ هَلْ كَانَ مِنْ آبَائِهِ مِنْ مَلِكٍ، فَذَكَرْتَ أَنْ لاَ، قُلْتُ فَلَوْ كَانَ مِنْ آبَائِهِ مِنْ مَلِكٍ، قُلْتُ رَجُلٌ يَطْلُبُ مُلْكَ أَبِيهِ، وَسَأَلْتُكَ، هَلْ كُنْتُمْ تَتَّهِمُونَهُ بِالكَذِبِ قَبْلَ أَنْ يَقُولَ مَا قَالَ، فَذَكَرْتَ أَنْ لاَ، فَقَدْ أَعْرِفُ أَنَّهُ لَمْ يَكُنْ لِيَذَرَ الكَذِبَ عَلَى النَّاسِ وَيَكْذِبَ عَلَى اللَّهِ. وَسَأَلْتُكَ أَشْرَافُ النَّاسِ اتَّبَعُوهُ أَمْ ضُعَفَاؤُهُمْ، فَذَكَرْتَ أَنَّ ضُعَفَاءَهُمُ اتَّبَعُوهُ، وَهُمْ أَتْبَاعُ الرُّسُلِ. وَسَأَلْتُكَ أَيَزِيدُونَ أَمْ يَنْقُصُونَ، فَذَكَرْتَ أَنَّهُمْ يَزِيدُونَ، وَكَذَلِكَ أَمْرُ الإِيمَانِ حَتَّى يَتِمَّ. وَسَأَلْتُكَ أَيَرْتَدُّ أَحَدٌ سَخْطَةً لِدِينِهِ بَعْدَ أَنْ يَدْخُلَ فِيهِ، فَذَكَرْتَ أَنْ لاَ، وَكَذَلِكَ الإِيمَانُ حِينَ تُخَالِطُ بَشَاشَتُهُ القُلُوبَ. وَسَأَلْتُكَ هَلْ يَغْدِرُ، فَذَكَرْتَ أَنْ لاَ، وَكَذَلِكَ الرُّسُلُ لاَ تَغْدِرُ. وَسَأَلْتُكَ بِمَا يَأْمُرُكُمْ، فَذَكَرْتَ أَنَّهُ يَأْمُرُكُمْ أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا، وَيَنْهَاكُمْ عَنْ عِبَادَةِ الأَوْثَانِ، وَيَأْمُرُكُمْ بِالصَّلاَةِ وَالصِّدْقِ وَالعَفَافِ، فَإِنْ كَانَ مَا تَقُولُ حَقًّا فَسَيَمْلِكُ مَوْضِعَ قَدَمَيَّ هَاتَيْنِ، وَقَدْ كُنْتُ أَعْلَمُ أَنَّهُ خَارِجٌ، لَمْ أَكُنْ أَظُنُّ أَنَّهُ مِنْكُمْ، فَلَوْ أَنِّي أَعْلَمُ أَنِّي أَخْلُصُ إِلَيْهِ لَتَجَشَّمْتُ لِقَاءَهُ، وَلَوْ كُنْتُ عِنْدَهُ لَغَسَلْتُ عَنْ قَدَمِهِ. ثُمَّ دَعَا بِكِتَابِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الَّذِي بَعَثَ بِهِ دِحْيَةُ إِلَى عَظِيمِ بُصْرَى، فَدَفَعَهُ إِلَى هِرَقْلَ، فَقَرَأَهُ فَإِذَا فِيهِ " بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ عَظِيمِ الرُّومِ: سَلاَمٌ عَلَى مَنِ اتَّبَعَ الهُدَى، أَمَّا بَعْدُ، فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ " وَ {يَا أَهْلَ الكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَنْ لاَ نَعْبُدَ إِلَّا اللَّهَ وَلاَ نُشْرِكَ بِهِ شَيْئًا وَلاَ يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ} قَالَ أَبُو سُفْيَانَ : فَلَمَّا قَالَ مَا قَالَ، وَفَرَغَ مِنْ قِرَاءَةِ الكِتَابِ، كَثُرَ عِنْدَهُ الصَّخَبُ وَارْتَفَعَتِ الأَصْوَاتُ وَأُخْرِجْنَا، فَقُلْتُ لِأَصْحَابِي حِينَ أُخْرِجْنَا: لَقَدْ أَمِرَ أَمْرُ ابْنِ أَبِي كَبْشَةَ، إِنَّهُ يَخَافُهُ مَلِكُ بَنِي الأَصْفَرِ. فَمَا زِلْتُ مُوقِنًا أَنَّهُ سَيَظْهَرُ حَتَّى أَدْخَلَ اللَّهُ عَلَيَّ الإِسْلاَمَ. وَكَانَ ابْنُ النَّاظُورِ، صَاحِبُ إِيلِيَاءَ وَهِرَقْلَ، سُقُفًّا عَلَى نَصَارَى الشَّأْمِ يُحَدِّثُ أَنَّ هِرَقْلَ حِينَ قَدِمَ إِيلِيَاءَ، أَصْبَحَ يَوْمًا خَبِيثَ النَّفْسِ، فَقَالَ بَعْضُ بَطَارِقَتِهِ: قَدِ اسْتَنْكَرْنَا هَيْئَتَكَ، قَالَ ابْنُ النَّاظُورِ: وَكَانَ هِرَقْلُ حَزَّاءً يَنْظُرُ فِي النُّجُومِ، فَقَالَ لَهُمْ حِينَ سَأَلُوهُ: إِنِّي رَأَيْتُ اللَّيْلَةَ حِينَ نَظَرْتُ فِي النُّجُومِ مَلِكَ الخِتَانِ قَدْ ظَهَرَ، فَمَنْ يَخْتَتِنُ مِنْ هَذِهِ الأُمَّةِ؟ قَالُوا: لَيْسَ يَخْتَتِنُ إِلَّا اليَهُودُ، فَلاَ يُهِمَّنَّكَ شَأْنُهُمْ، وَاكْتُبْ إِلَى مَدَايِنِ مُلْكِكَ، فَيَقْتُلُوا مَنْ فِيهِمْ مِنَ اليَهُودِ. فَبَيْنَمَا هُمْ عَلَى أَمْرِهِمْ، أُتِيَ هِرَقْلُ بِرَجُلٍ أَرْسَلَ بِهِ مَلِكُ غَسَّانَ يُخْبِرُ عَنْ خَبَرِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا اسْتَخْبَرَهُ هِرَقْلُ قَالَ: اذْهَبُوا فَانْظُرُوا أَمُخْتَتِنٌ هُوَ أَمْ لاَ، فَنَظَرُوا إِلَيْهِ، فَحَدَّثُوهُ أَنَّهُ مُخْتَتِنٌ، وَسَأَلَهُ عَنِ العَرَبِ، فَقَالَ: هُمْ يَخْتَتِنُونَ، فَقَالَ هِرَقْلُ: هَذَا مُلْكُ هَذِهِ الأُمَّةِ قَدْ ظَهَرَ. ثُمَّ كَتَبَ هِرَقْلُ إِلَى صَاحِبٍ لَهُ بِرُومِيَةَ، وَكَانَ نَظِيرَهُ فِي العِلْمِ، وَسَارَ هِرَقْلُ إِلَى حِمْصَ، فَلَمْ يَرِمْ حِمْصَ حَتَّى أَتَاهُ كِتَابٌ مِنْ صَاحِبِهِ يُوَافِقُ رَأْيَ هِرَقْلَ عَلَى خُرُوجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَنَّهُ نَبِيٌّ، فَأَذِنَ هِرَقْلُ لِعُظَمَاءِ الرُّومِ فِي دَسْكَرَةٍ لَهُ بِحِمْصَ، ثُمَّ أَمَرَ بِأَبْوَابِهَا فَغُلِّقَتْ، ثُمَّ اطَّلَعَ فَقَالَ: يَا مَعْشَرَ الرُّومِ، هَلْ لَكُمْ فِي الفَلاَحِ وَالرُّشْدِ، وَأَنْ يَثْبُتَ مُلْكُكُمْ، فَتُبَايِعُوا هَذَا النَّبِيَّ؟ فَحَاصُوا حَيْصَةَ حُمُرِ الوَحْشِ إِلَى الأَبْوَابِ، فَوَجَدُوهَا قَدْ غُلِّقَتْ، فَلَمَّا رَأَى هِرَقْلُ نَفْرَتَهُمْ، وَأَيِسَ مِنَ الإِيمَانِ، قَالَ: رُدُّوهُمْ عَلَيَّ، وَقَالَ: إِنِّي قُلْتُ مَقَالَتِي آنِفًا أَخْتَبِرُ بِهَا شِدَّتَكُمْ عَلَى دِينِكُمْ، فَقَدْ رَأَيْتُ، فَسَجَدُوا لَهُ وَرَضُوا عَنْهُ، فَكَانَ ذَلِكَ آخِرَ شَأْنِ هِرَقْلَ رَوَاهُ صَالِحُ بْنُ كَيْسَانَ،وَيُونُسُ، وَمَعْمَرٌ، عَنِ الزُّهْرِيّ

ഹിറഖൽ രാജാവ് ഖുറൈശീ പ്രമുഖനായിരുന്ന അബൂസുഫ്യാനുമായി നടത്തിയ സംഭാഷണം ഏറെ പ്രസിദ്ധമാണ്. അന്ന് നബിയുടെ വലിയ ശത്രുവായിരുന്നു അബൂസുഫ്യാൻ.ആ സംഭാഷണത്തിൽ പോലും നബിക്ക് അദ്ദേഹം സത്യസന്ധതയുടെ ക്ലീൻ ചീറ്റ് നൽകുന്നതാണ് നാം കണ്ടത്.ഇമാം ബുഖാരി തന്നെ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

അതിലെ സംഭാഷണം ഇങ്ങനെ സംഗ്രഹിക്കാം.

അബൂസുഫ്യാനുൽ ഹർബ് പറയുന്നു: ഞാൻ ഖുറൈശി സംഘത്തോടൊപ്പം ശാമിൽ കച്ചവടത്തിന് പോയതായിരുന്നു. അപ്പാഴാണ് ഹിർഖൽരാജാവ് എന്റെ അടുത്തേക്ക് ആളെ അയച്ചത്. മുഹമ്മദ് നബി ഞങ്ങളുമായി (ഖുറൈശികളുമായി) സന്ധി ചെയ്ത കാലമായിരുന്നു അത്. ഹിർഖൽ തന്റെ സദസ്സിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന് ചുറ്റും റോമൻ പ്രമുഖരുണ്ടായിരുന്നു.

 ഹിർഖൽ ചോദിച്ചു:

  "നബിയാണെന്നു വാദിക്കുന്ന വ്യക്തിയുടെ അടുത്ത ബന്ധു നിങ്ങളിലാരാണ്?" അബൂസുഫ്യാൻ : ''ഞാനാണ് അടുത്ത ബന്ധു" 

ഹിർഖൽ :" അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ട് വരൂ, കൂടെയുള്ളവരെ അദ്ദേഹത്തിന്റെ പിറകിൽ അടുത്ത് നിർത്തിയേക്കു.നബിയാണെന്ന് വാദിക്കുന്ന വ്യക്തിയെക്കുറിച്ച് ഇയാളോട് ചോദിക്കാൻ പോവുകയാണ്. ഇയാളെന്നോട് കളവ് പറഞ്ഞാൽ നിങ്ങളത് കളവാണെന്ന് പറയണം "

അബൂസുഫ്യാൻ പറയുന്നു: അല്ലാഹു സത്യം, ഞാൻ കളവ് പറഞ്ഞെന്ന് അവർ കുറ്റപ്പെടുത്തുമല്ലോ എന്ന ലജ്ജയില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തെ കുറിച്ച് ഞാൻ കളവ് പറയുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് എന്നോട് ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു:" 

ഹിർഖൽ: "അദ്ദേഹത്തിന്റെ തറവാട് എങ്ങനെ?''

ഞാൻ: "അദ്ദേഹം ഉന്നത തറവാട്ടുകാരനാണ്.'' 

ഹിർഖൽ: " ഇദ്ദേഹത്തിന് മുമ്പ് വല്ല പ്പോഴും നിങ്ങളിലാരെങ്കിലും ഇതുപോലെ വാദിച്ചിട്ടുണ്ടോ?"

ഞാൻ :"ഇല്ല "            

ഹിറഖൽ:" ഇദ്ദേഹത്തിന്റെ പിതാക്കളിൽ ആരെങ്കിലും രാജാവായിരുന്നോ?"

ഞാൻ: "ഇല്ല ". 

ഹിർഖൽ: പ്രമാണിമാരേം പാവങ്ങളോ അദ്ദേഹത്തെ പിൻപററ്റുന്നത്?

ഞാൻ: പാവങ്ങൾ

ഹിർഖൽ :അവർ കൂടുന്നോ കുറയുന്നോ?

ഞാൻ: കൂടുന്നു

ഹിർഖൽ: അദ്ദേഹത്തിന്റെ മതത്തിൽ ചേർന്ന ആരെങ്കിലും പിന്നെ അത് വെറുത്ത് പിന്മാറുന്നുണ്ടോ?" 

ഞാൻ: ഇല്ല. 

ഹിർഖൽ: അദ്ദേഹം വഞ്ചിക്കുമോ?

ഞാൻ: ഇല്ല, ഞങ്ങളിപ്പോൾ അദ്ദേഹവുമായി ഒരു സന്ധിയിലാണ് അതിലെന്ത് ചെയ്യുമെന്നറിയില്ല.(നബിയെ ഇകഴ്ത്താൻ) ഈയൊരു വാക്കല്ലാതെ മറ്റൊന്നും കൂട്ടിച്ചേർക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ഹിർഖൽ: നിങ്ങൾ അദ്ദേഹത്തോട് യുദ്ധം ചെയ്തിട്ടുണ്ടോ?

ഞാൻ: ഉണ്ട്

ഹിർഖൽ: ആയുദ്ധം എങ്ങനെ ഉണ്ടായിരുന്നു?

ഞാൻ: യുദ്ധത്തിൽ ചിലപ്പോൾ ഞങ്ങൾ ജയിക്കും ചിലപ്പോൾ അവരും

ഹിർഖൽ: അദ്ദേഹം നിങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?

ഞാൻ: അല്ലാഹുവിനെ മാത്രം ആരാധിക്കണം. അവനോട് ഒന്നും പങ്ക് ചേർക്കരുത്, നിങ്ങളുടെ പിതാക്കൾ ആരാധിച്ച് പോന്നതിനെ ഉപേക്ഷിക്കുക എന്നൊക്കെ പറയുന്നു നിസ്കരിക്കാനും സകാത്ത് നൽകാനും സത്യം പറയാനും സദാചാരം സൂക്ഷിക്കാനും ചാർച്ചയെ ചേർക്കാരം ഞങ്ങളോട് കൽപ്പിക്കുണ്ട്.

ഹിറഖൽ: നിങ്ങളോട് അദ്ദേഹത്തിന്റെ തറവാടിനെ കുറിച്ച് ചോദിച്ചല്ലോ താങ്കൾ പറഞ്ഞു: ഉന്നത തറവാട്ടുകാരനാണെന്ന്. പ്രവാചകൻമാർ അങ്ങനെയാണ്.ജനങ്ങളിലെ ഉന്നത കുലത്തിലാണ് അവർ പിറക്കുക. 

മുമ്പാരെങ്കിലും ഈ വാദം ഉന്നയിച്ചിട്ടുണ്ടോ എന്ന് ഞാൻ താങ്കളോട് ചോദിച്ചല്ലോ. ഇല്ലെന്ന് താങ്കൾ പറഞ്ഞു മുമ്പാരെങ്കിലും ഉന്നയിച്ചിരുന്നുവെങ്കിൽ ആ വാദം പിന്തുടരുന്ന ഒരു വ്യക്തി എന്ന് ഞാൻ പറയുമായിരുന്നു.പിതാക്കളിൽ രാജാക്കൻമാർ ഉണ്ടായിരുന്നോ എന്ന് ചോദിച്ചതിന് താങ്കൾ ഇല്ലെന്ന് മറുപടി തന്നു അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ആ അധികാരം വീണ്ടെടുക്കാൻ ശ്രമിക്കുന്ന വ്യക്തിയെന്ന് ഇദ്ദേഹത്തെ കുറിച്ച് ഞാൻ പറഞ്ഞേനെ .ഈ വാദത്തിന് മുമ്പ് പറഞ്ഞ വല്ലതും കളവാണെന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചതിനും താങ്കൾ ഇല്ലെന്ന് പറഞ്ഞു ജനങ്ങളെ കുറിച്ച് കളവ് പറയാത്തവൻ അല്ലാഹുവിനെ കുറിച്ച് കളവ് പറയില്ലെന്ന് എനിക്കറിയാം.

പ്രധാനികളോ പാവങ്ങളോ അദ്ദേഹത്തെ പിൻപറ്റുന്നത് എന്നു ഞാൻ ചോദിച്ചല്ലോ.താങ്കൾ പറഞ്ഞു: പാവങ്ങളാണെന്നു്.അവരാണ് നബിമാരെ പിൻപറ്റാറുള്ളത്.അവർ കൂടുന്നോ കുറയുന്നോ എന്നു ഞാൻ ചോദിച്ചു. നിങ്ങൾ പറഞ്ഞു കൂടുന്നു എന്ന്.ഈ മാന്റെ കാര്യം അങ്ങനെയാണ്. പൂർണ്ണമാകും വരെ അത് വർധിക്കും. അതിൽ പ്രവേശിച്ച ശേഷം ആരെങ്കിലും പിന്തിരിയുന്നോ എന്ന് ചോദിച്ചപ്പോൾ താങ്കൾ ഇല്ലെന്ന് പറഞ്ഞു. ഈമാന്റെ ആനന്ദം ഹൃദയത്തിൽ കലർന്നാൽ അങ്ങനെയാണ്.

വഞ്ചിക്കുമോ എന്ന് ഞാൻ ചോദിച്ചല്ലോ.താങ്കൾ പറഞ്ഞത് ഇല്ലെന്ന്.നബിമാർ അങ്ങനെയാണ്.; വഞ്ചിക്കില്ല .അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോട് ഒന്നും പങ്ക് ചേർക്കരുതെന്നും കൽപിക്കുന്നു. നിസ്കരിക്കാനും സത്യം പറയാനും സദാചാരം പുലർത്താനും നിർദേശിക്കുന്നു എന്നും താങ്കൾ പറഞ്ഞു.

നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ എന്റെയീ കാലിടം പതിഞ്ഞിടം പോലും അദ്ദേഹം അധീനത്തിലാക്കും. ഒരു റസൂൽ വരുമെന്നെനിക്കറിയാ മായിരുന്നു. അത് നിങ്ങളിൽ നിന്നാകുമെന്ന് ഞാൻ നിനച്ചിരുന്നില്ല. അദ്ദേഹത്തെ സമീപിക്കാനാവുമെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ക്ലേശിച്ചും ഞാനെത്തുമായിരുന്നു. അദ്ദേഹത്തിന്റെ അടുത്തായിരുന്നെങ്കിൽ അവിടുത്തെ പാദങ്ങൾ ഞാൻ കഴുകുമായിരുന്നു.

മൂന്ന്: 

عَنِ ابْنِ عَبَّاسٍ، قَالَ: لَمَّا نَزَلَتْ هَذِهِ الْآيَةُ: {وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ} [الشعراء: 214] وَرَهْطَكَ مِنْهُمُ الْمُخْلَصِينَ، خَرَجَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى صَعِدَ الصَّفَا، فَهَتَفَ: «يَا صَبَاحَاهْ»، فَقَالُوا: مَنْ هَذَا الَّذِي يَهْتِفُ؟ قَالُوا: مُحَمَّدٌ، فَاجْتَمَعُوا إِلَيْهِ، فَقَالَ: «يَا بَنِي فُلَانٍ، يَا بَنِي فُلَانٍ، يَا بَنِي فُلَانٍ، يَا بَنِي عَبْدِ مَنَافٍ، يَا بَنِي عَبْدِ الْمُطَّلِبِ»، فَاجْتَمَعُوا إِلَيْهِ، فَقَالَ: «أَرَأَيْتَكُمْ لَوْ أَخْبَرْتُكُمْ أَنَّ خَيْلًا تَخْرُجُ بِسَفْحِ هَذَا الْجَبَلِ، أَكُنْتُمْ مُصَدِّقِيَّ؟» قَالُوا: مَا جَرَّبْنَا عَلَيْكَ كَذِبًا، قَالَ: «فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ»، قَالَ: فَقَالَ أَبُو لَهَبٍ: تَبًّا لَكَ أَمَا جَمَعْتَنَا إِلَّا لِهَذَا، ثُمَّ قَامَ فَنَزَلَتْ هَذِهِ السُّورَةُ تَبَّتْ يَدَا أَبِي لَهَبٍ (رواه مسلم)

ഇമാം മുസ്ലിം ഉദ്ധരിക്കുന്നു.. നിങ്ങളുടെ അടുത്ത ബന്ധുക്കൾക്ക മുന്നറിയിപ്പ് നൽകൂ എന്ന സൂക്തം അവതരിച്ചപ്പോൾ നബി(സ) സഫ കുന്നിന്റെ മുകളിൽ കയറി ഉറക്കെ വിളിച്ചു പറഞ്ഞു:

വാ.. സബാഹാ!

മുഹമ്മദ്(സ) ആണന്ന്  മനസ്സിലാക്കിയപ്പോൾ അവരല്ലം അവിടെ ഒരുമിച്ച് കൂടി. നബി (സ) ഓരോ ഗോത്രക്കാരെയും പ്രത്യേകം പ്രത്യേകം പേര് വിളിച്ച് ചോദിച്ചു:

ഈ പർവ്വതത്തിന്റെ താഴ് വാരത്തിലൂടെ ഒരു അശ്വസേന കടന്നു വരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ?

അവർ പറഞ്ഞു: നിന്റെ അടുക്കൽ നിന്നും ഒരു കളവും ഞങ്ങൾ ഇതുവരേ അനുഭവച്ചിട്ടേയില്ല.

നാല്: 

നബി(സ) ഹിജ്റ: പോയ രാത്രി തന്റെ അടുക്കുള്ള സൂക്ഷിപ്പ് സ്വത്തുക്കൾ ഉമ്മു ഐമനിനെ ഏൽപ്പിച്ചു. അവ കൊടുത്തു വീട്ടുവാൻ അലി(റ) നെ അധികാരപ്പെടുത്തി. അതു കൊണ്ടാണ്

അവിടുത്തെ വിരുപ്പിൽ കിടക്കാൻ   അലി(റ) യോട് തിരുനബി നിർദ്ദേശിച്ചത്. എന്ത് കൊണ്ടാണ് സത്യ നിഷേധികളായിരുന്ന അവർ തങ്ങളുടെ സ്വത്തുക്കൾ സൂക്ഷിക്കാൻ തിരു നബിയെ ഏൽപ്പിച്ചത്? മറ്റൊന്നുമല്ല; അവർക്കിടയിൽ തിരുനബി  അൽ അമീൻ ആയിരുന്നുവല്ലോ.  യാത്രക്കാരുങ്ങുന്നവർ തന്റെ അടുക്കലുള്ള സൂക്ഷിപ്പ് സ്വത്തുക്കൾ തിരിച്ച് ഏൽപ്പിക്കണമെന്നതിന് ഈ സംഭവം തെളിവായി ഉദ്ധരിച്ചിട്ടുണ്ട് ഇമാം നവവി ശറഹുൽ മുഹദ്ദബിൽ.

35 വയസ്സിലാണ് ഹജറുൽ അസ് വദുമായി ബന്ധപ്പെട്ട സംഭവം ഉണ്ടാകുന്നത്, 40-ാം വയസ്സിൽ (പ്രവാചകത്വം ലഭിച്ച ഉടനെ) സഫാകുന്നിലെ സംഭവവും.എന്താണിത്തർത്ഥം? 40 വയസ്സ് വരെ-പ്രവാച കത്വം പ്രഖ്യാപിക്കുന്ന നിമിഷം വരെ അവർക്ക് നൂറു ശതമാനവും വിശ്വസ്തനായിരുന്നു തിരുനബി എന്നല്ലേ? എന്നാൽ അവസാനം പരാമർശിച്ച കാര്യം 53 വയസ്സിലാണ് സംഭവിക്കുന്നത്. നാട്ടിലെ ചില ദുഷ്പ്രഭുക്കൾ  വാളേന്തി തന്നെ കൊല്ലാൻ വീട് വളയുമ്പോഴും നാട്ടുകാർ തങ്ങളുടെ  വിശ്വാസത്തിന്റെ ബലത്തിൽ  സൂക്ഷിപ്പ് സ്വത്തുക്കൾ അവിടുത്തെ കയ്യിൽ ഏൽപിച്ചിരുന്നു എന്നതിന്റെ അർത്ഥമെന്താണ്? എന്നിട്ട് പോലും അവരോടുള്ള ബാധ്യത നിർവ്വഹിക്കുന്നതിന്റെ ഭാഗമായി ഒരാളെ ഉത്തരവാദിത്തം ഏൽപിക്കുന്നു എന്നതിന്റെ താൽപര്യമെന്താണ്? പിന്നെയും ആറ് വർഷം കഴിഞ്ഞാണ് ഹിറ ഖൽ- അബു സുഫ്യാൻ കൂടിക്കാഴ്ച നടക്കുന്നത്. അന്നത്തെ ശത്രു പക്ഷത്തെ നേതാവാണ് അവിടുന്ന് കളവ് പറയാറില്ലന്നും വഞ്ചിക്കുകയില്ലന്നും ജനങ്ങൾക്കിടയിൽ വെച്ച് രാജാവനിനോട് തുറന്ന് പറയുന്നത്.

قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ (16:10) 

ഞാൻ നിങ്ങൾക്കിടയിൽ കുറേ കാലം ജീവിച്ചിട്ടില്ലേ? എന്ന് ബഹുദൈവ വിശ്വാസികളുടെ മുഖത്ത് നോക്കി എഴുന്ന് നിന്ന് ചോദിക്കാൻ അവിടുത്തേക്ക് ആർജ്ജവം പകർന്നത് സംശുദ്ധമായ ഈ ജീവിത വിശുദ്ധിയിലുള്ള ഉറപ്പാണ്. കഴിയുമെങ്കിൽ എന്റെ ഗതകാല ജീവിത്തിൽ നിന്ന് എന്തെങ്കിലും ഒരു പുഴുക്കുത്ത്  കാണിച്ച് തരാൻ ആർക്കെങ്കിലും കഴിയുമോ എന്ന വെല്ലുവിളിയാണത്.

ഖുർആന് പറഞ്ഞു

قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ (33:6)