ഖുർആൻ ദൈവികമാണ് എന്ന് തെളിയിക്കാമോ?
❓ ഇത് വരെയുള്ള നമ്മുടെ ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങൾ ഇത്രയുമാണ്.
1. ലോകത്തിന്ന് ഒരു സ്രഷ്ടാവുണ്ട്
2. അവൻ സൃഷികളോട് ആശയ വിനിമയം നടത്താൻ കഴിവുള്ളവനാണ്.
3. അവന്റെ വചനങ്ങൾ ആണ് എന്ന് അവകാശപ്പെട്ട് മുഹമ്മദ് നബി ഖുർആനുമായി വന്നു.
4. മുഹമ്മദ് നബി ചരിത്രത്തിന്റെ നിറ വെളിച്ചത്തിൽ ജീവിച്ചവരായിരുന്നു.
4. മുഹമ്മദ് നബി ചിത്തഭ്രമമുള്ളവനായിരുന്നില്ല
5. ആവചനങ്ങൾ പൈശാചികമല്ല
6. അവ കോപ്പിയടിച്ചതല്ല.
7. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി പറഞ്ഞതല്ല.
8.മുഹമ്മദ് നബി സത്യ സന്ധനായിരുന്നു.
9.മുഹമ്മദ് നബി നിരക്ഷരനായിരുന്നു.
10. വിവരങ്ങൾ ആർജ്ജിക്കുള്ള ഭൗതികമായ മാർഗ്ഗങ്ങൾ ലഭ്യമായിരുന്നില്ല.
ഇത് കൊണ്ടല്ലാം ഖുർആൻ ദൈവികമാണ് തീർപ്പിൽ നാം എങ്ങനെ എത്തും?
🅰 ഒന്നാമതായി, മുഹമ്മദ് നബി തനിക്ക് ദൈവത്തിൽ നിന്ന് സത്യ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ആ സന്ദേശമാണ് ഖുർആനെന്ന് വാദിച്ചിട്ടുണ്ടെന്നും ചരിത്രപരമായി ബോധ്യപ്പെടുന്നു. അവിടുന്ന് സത്യസന്ധനാണന്ന് കൂടി ചരിത്രപരമായി തെളിഞ്ഞാൽ ഖുർആൻ ദൈവികമാണെന്ന് ലളിതമായി മനസ്സിലാക്കിക്കൂടെ?
രണ്ടാമതായി, ആ ഗ്രന്ഥം കൊണ്ട് വന്നയാൾ നിരക്ഷരാണണെന്നും അതിലുള്ള കാര്യങ്ങൾ ലഭിക്കാൻ ഭൗതികമായ മറ്റു സോതസ്സുകൾ ഇല്ലന്നും മനസ്സിലായാൽ ഖുർആൻ ദൈവികമാണ് എന്ന് ഉറപ്പിച്ച് കൂടേ?
മൂന്നമതായി, തിരുനബി തന്റെ പ്രവാചകത്വത്തിന് തെളിവായി ആർക്കും ബോധ്യപ്പെടുന്ന പല അൽഭുത സംഗതികളും പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം വർദ്ധിപ്പിക്കുക, ചന്ദ്രനെ പിളർത്തുക, അജൈവസ്തുക്കളുടെ സംസാരം, അങ്ങനെ പലതും. അതെല്ലാം ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടവയാണ്. പ്രവാചകത്വം സ്ഥിരപ്പെട്ട ഒരാൾക്ക് ദൈവം ഗ്രന്ഥം അവതരിപ്പിക്കുന്നതിൽ അവിശ്വസനീയമായി എന്താണുള്ളത്?
നാലാമതായി,ഖുർആനിനോട് തുല്യമായ ഒരു കൃതി കൊണ്ട് വരാൻ മനുഷ്യ ഭൂത വർഗ്ഗങ്ങളെ വെല്ലുവിളിച്ചു; ആ വെല്ലുവിളി ഇന്നും ഉത്തരമില്ലാതെ നിലനിൽക്കുന്നു. മനുഷ്യ- ഭൂത കഴിവിനതീതമായി നിലകൊള്ളുന്ന കൃതി ദൈവികം മാത്രമല്ലേ ആകൂ