ശാസ്ത്ര മാത്രവാദം ഒരു ചിന്താ വൈകല്യം
ഇസ്‌ലാമിക എപ്പിസ്റ്റമോളജിയുടെ കാഴ്ചപ്പാടിൽ വളരെ ബാലിശമായ ഒരു വാദമാണ് നാസ്തികർ ഉയർത്തുന്ന ശാസ്ത്രമാത്രവാദം.
അഥവാ അറിവിന്റെ വഴി ശാസ്ത്രത്തിനമാന്റേത് മാത്രമാണെന്ന തീവ്രവാദം.
ശാസ്ത്രവാദികൾ എന്ന പേരിൽ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്ന നവനാസ്തികർ നിരന്തരം പ്രചരിപ്പിക്കുന്ന ഒരാശയമാണ് "അറിവിന്റെ വഴി ശാസ്ത്രത്തിന്റേത് മാത്രം" എന്നത്. പ്രസ്തുത വാദത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുമ്പ് എന്താണ് "ശാസ്ത്രീയം" എന്നതിന്റെ വിവക്ഷ നമുക്ക് നോക്കാം. "യുക്തിസഹം" എന്നർത്ഥത്തിന് ശാസ്ത്രീയം എന്ന് പറയാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിൻബലം ഉള്ളത് എന്നർത്ഥത്തിനാണിത് ഈയർത്ഥത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെ അംഗീകരിക്കുകയുള്ളൂ എന്ന വാദത്തിനോട് ഇസ്ലാമിക് എപ്പിസ്റ്റമോളജി പൂർണമായും യോജിക്കുകയാണ് ചെയ്യുന്നത് വിയോജിപ്പല്ല
അപ്രകാരം പരീക്ഷണ നിരീക്ഷണത്തിന് വിധേയമാവുന്ന കാര്യത്തിൽ സയൻസിന്റെ മെത്തഡോളജി തന്നെ വേണമെന്നാണെങ്കിലും യാതൊരു എതിർപ്പുമില്ല എന്നല്ല അത് ഇസ്ലാമിക് ജ്ഞാന ശാസ്ത്രത്തിന്റെ നട്ടെല്ല് തന്നെയാണ്
ഇനി അറിവ് എന്ന് പറയുന്നത് തന്നെ ശാസ്ത്രീയ അറിവാണെന്നും അറിവ് ലഭ്യമാകാൻ ശാസ്ത്രത്തിന്റെ മെത്തഡോളജി തന്നെ ഉപയോഗിക്കണമെന്നുമുള്ള എമ്പിരിസസമാണ് ഉദ്ദേശമെങ്കിൽ അതിനെ ഇസ്ലാം തള്ളിക്കളയുന്നു എന്ന് മാത്രമല്ല അത് സത്യ നിഷേധമായും സോഫിസവുമാ ( ന്യായപിരട്ട് )യാണ് കാണുന്നത്
സയൻ്റിസത്തെ മാത്രമല്ല എമ്പിരി സിസവും റാഷണലിസവും ഇസ്ലാം തള്ളിക്കളയുന്നു കാരണം എമ്പരിസിസവും റാഷണലിസവും അതല്ലാത്തെ മറ്റെല്ലാ ജ്ഞാന മാർഗങ്ങളെയും തള്ളിപ്പറയുന്നു എന്നതാണ് അതിൽ പതിയിരിക്കുന്ന അപകടം
ഇസ്ലാം കാലികവും സമഗ്രവുമായതിനാൽ തന്നെ അത് മുന്നോട്ട് വെക്കുന്ന ജ്ഞാന ശാസ്ത്രവും കാലികവും സമഗ്രവുമാണ് എമ്പരിസിസവും റാഷണലിസവുമടക്കം യാഥാർത്ഥ്യങ്ങളെ കൃത്യമായും വെക്തമായും സുതാര്യമായും കണ്ടെത്താൻ സഹായിക്കുന്ന എല്ലാ മാർഗത്തെയും ജ്ഞാന മാർഗമായി കാണുന്നു സുതാര്യത ഇല്ലാത്തതോ വെക്തി അനുഭവങ്ങളെയോ കുറ്റമറ്റ ജ്ഞാന ഹേതുവായി ഇസ്ലാം പരിഗണിക്കുന്നില്ല
എന്നാൽ , ആധുനിക യുവതലമുറയുടെ ചിന്താശേഷിയെ ഗുരുതരമായി ബാധിച്ച ഒരു രോഗമാണ് ശാസ്ത്ര മാത്രവാദം / സയൻറിസം എന്ന് പറയുന്നത്
ഇന്നത്തെ ഭൗതിക വിദ്യാഭ്യാസരീതിയും നമ്മുടെ ചെറുപ്പക്കാരെ തീവ്രമായ സയൻറിസത്തിലെക്ക് തള്ളിവിടുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്
നവനാസ്തികതയുടെ എപ്പിസ്റ്റമോളജി തന്നെ സയൻറി സമാണ്
ഈ അടുത്ത കാലത്ത് സയൻസിൽ മതിഭ്രമിച്ചു പോയ ഒരു ചെറുപ്പക്കാരനുമായി സംസാരിക്കാനവസരമുണ്ടായി
സയസിൻെറ വഴിമാത്രമാണ് യഥാർത്ഥ അറിവിൻ്റെ വഴിയായിട്ടുള്ളൂ എന്നായിരുന്നു അയാളുടെ വാദം
അതിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്താനെന്നവണ്ണം ഞാൻ അൽപം ചോദ്യങ്ങൾ ചോദിച്ചു
താങ്കൾ ഒരു വാദത്തിൻ്റെ / ആ ശയത്തിൻ്റെ തെറ്റും ശരിയും മനസ്സിലാക്കുന്നത് ഏത് മാനദണ്ഡത്തിലാണ് എന്ന് ചോദിച്ചു,
ഒരു ഉദാഹരണം പറയണമെന്ന് അയാൾ പറഞ്ഞു
( ഉദാഹരണമില്ലാതെ ഒന്നും പറയാനാവാത്ത അവസ്ഥ ! )
ഞാൻ പറഞ്ഞു 2 +2 = 4 ആവണം എന്നും 2+ 2 = 5 ആവാൻ പാടില്ല എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ എങ്കിൽ എന്താണതിൻ്റെ മാനദണ്ഡം?
100 ഡിഗ്രി സെൽഷ്യസിൽ വെള്ളം തിളക്കുമെന്ന് താങ്കൾ മനസ്സിലാക്കുന്നുണ്ടോ എങ്കിൽ ഏത് മാനദണ്ഡം വെച്ചാണത് ശരിയാണെന്ന് ഗ്രഹിച്ചത്?
ഐൻസ്റ്റീൻ എന്ന ഭൗതിക ശാസ്ത്രജ്ഞൻ ജീവിച്ചിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കന്നുണ്ടോ എങ്കിൽ ഏത് മാനദണ്ഡം വെച്ചാണ് അത് താങ്കൾ സ്ഥിരീകരിച്ചത്?
എല്ലാറ്റിനും ഒരെറ്റ മറുപടിയാണു ചെറുപ്പക്കാരന് പറയനാണ്ടായിരുന്നത്, ഒപ്സർവേഷൻ!
100 ഡിഗ്രി സെൽഷ്യസിൽ വെള്ളം തിളക്കുമെന്ന് താങ്കൾ മനസിലാക്കുന്നത് ആവർത്തിച്ചാവർത്തിച്ചുള്ള ഒപ്സർവഷേനും എക്സ്പരിമെൻറലും മൂലമാണെന്ന് സമ്മതിക്കാം ,പക്ഷെ
അതെ അവസരം എത്രവട്ടം പരിശോധിച്ചാലാണ് ഒരാൾക്ക് 2 +2 = 4 തന്നെ ആവണം 2+ 2 = 5 ആവാൻ പാടില്ല എന്നതിലെ "നസസിറ്റിയും " "ഇംപോസിബി "ളും മനസ്സിലാക്കാൻ കഴിയുക ?
ഒരു കാര്യത്തിലെ "നസ്സസിറ്റി " അനിവാര്യത (وجوب/ضرورة) ( 2 +2 = 4 തന്നെ ആവണം എന്നത് ) തീർപ്പാക്കുന്നത് ഏതെങ്കിലും 4 വസ്തുക്കൾ മുമ്പിൽ വെച്ചല്ല എത്ര വസ്തുക്കൾ ഒരാളുടെ മുമ്പിലുണ്ടെങ്കിലും നമ്മുടെ നിരീക്ഷണത്തിൽ എല്ലാം ഓരോന്ന് മാത്രമാണ് അത് നാല് എണ്ണമാണ് എന്ന തീർപ്പ് നമുക്ക് നൽകുന്നത് നമ്മുടെ ബുദ്ധിയാണ് നമ്മുടെ കാഴ്ചയല്ല എന്ന് താങ്കൾ അംഗീകരിക്കുമോ?
ഐൻസ്റ്റീൻ എന്ന, താങ്കൾക്ക് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത ആ ഭൗതിക ശാസ്ത്രജ്ഞൻ ജീവിച്ചിരുന്നു എന്ന് താങ്കൾ വിശ്വസിക്കുന്നു എങ്കിൽ ശാസ്ത്രത്തിൻ്റെ വഴിയല്ലാതെ അറിവിന് മറ്റു ജ്ഞാന മാർഗങ്ങൾ ഉണ്ടെന്ന യാഥാർത്ഥ്യം താങ്കൾ അംഗീകരിക്കുകയല്ലെ ചെയുന്നത്?
എൻ്റെ ഈ വക ചോദ്യങ്ങൾക്കൊന്നും കൃത്യവും വെക്തവുമായ മറുപടി തരാൻ ചെറുപ്പക്കാരന് സാധിച്ചില്ല ഇവിടെ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്കും സ്വീകാര്യമായ ഉത്തരം നൽകാൻ സാധിക്കണമെങ്കിൽ അന്ധമായ ശാസ്ത്ര മാത്രവാദത്തിൽ നിന്ന് പുറത്ത് കടക്കണം ഇല്ലെങ്കിൽ ചെറിയ കുട്ടികൾ ചോദിക്കുന്ന
സിമ്പിളായ ചോദ്യങ്ങൾക്ക് പോലും സയൻറിസം തലക്ക് പിടിച്ചവർക്ക് ഉത്തരം നൽകാൻ കഴിയില്ല
ഇത് ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ്റെ കാര്യമല്ല ലോകതലത്തിൽ തന്നെ ഈ പ്രവണത യുവതയിൽ കണ്ട് വരുന്നുണ്ട് അറബ് ലോകത്തെ പ്രസിദ്ധമതപ്രഭാഷകനായ ശൈഖ് അബ്ദുള്ള അൽ അജീരിയും ചെറുപ്പക്കാരുമായുള്ള സമാനമായ അനുഭവം പങ്ക് വെച്ചത് വായിച്ചിട്ടുണ്ട്
ശാസ്ത്രം കൊണ്ട് മനുഷ്യകുലത്തിന് കീഴ്പ്പെടുത്തിക്കൊടുത്ത മഹാ സംഭാവനകളിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളിൾ കണ്ണ് മഞ്ഞളിച്ചു പോയതാണ് ഇവരുടെ പ്രശ്നം
ഒരു സിദ്ധാന്തം കൊണ്ട് നേട്ടം ഉണ്ടാവുന്നു എന്നത് ആ സിദ്ധാന്തം ശരിയാണെന്നതിന് തെളിവല്ല ഇന്ന് ഈ യുവതലമുറക്ക് അറിയില്ല
ടോളമിയുടെ പ്രപഞ്ച വീക്ഷണം കൊണ്ടും ലോകത്തിന് ചില നേട്ടങ്ങളൊക്കെ ഉണ്ടായിരുന്നു പക്ഷെ കോപ്പർനിക്കസ് വിപ്ലവം വന്നതോട് കൂടി ആ സിദ്ധാന്തം മുച്ചൂടും ഇന്ന് പൊളിച്ചെഴുതിയില്ലെ?
"എങ്ങിനെ " എന്ന ചോദ്യത്തെ മാത്രമെ ശാസ്ത്രത്തിന് അത്യസ് ചെയ്യാൻ കഴിയൂ
"എന്തിന് " എന്ന ചോദ്യം ശാസ്ത്രത്തിന് അഡ്രസ് ചെയ്യാൻ കഴിയില്ല എന്ന കാര്യം ശാസ്ത്രവാദി സൗകര്യപൂർവ്വം മറന്നു പോകന്നു
ഒരു കേക്ക് എങ്ങിനെയാണ് നിർമിക്കുന്നത് എന്ന് ശാസ്ത്രത്തിന് പറയാനാകും പക്ഷെ അതെന്തിനാണ് എന്നതിന് അതിന് മറുപടി പറയാൻ കഴിയില്ല ഒരു വാഹനത്തിൻ്റെ എൻജിൻ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ശാസ്ത വാദിക്ക് പറയാൻ കഴിയും പക്ഷെ എന്തിനാണ് ഈ വാഹനം എന്ന് ചോദിച്ചാൽ മറുപടി ഉണ്ടാവില്ല
ഒരാൾ ഒരു മലയുടെ നെറുകിൽ കയറുന്നത് എന്തെങ്കിലും ഒരു ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും അതിൻ്റെ മുകളിൽ നിന്ന് ചുറ്റും വീക്ഷിക്കാനോ മറ്റേതങ്കിലും ലക്ഷ്യം വെച്ചോ ആണെന്ന് നമുക്ക് ഊഹിക്കാനാകും എന്നാൽ ഒരു ശാസ്ത്ര മാത്രവാദി ഇത് നോക്കി കാണുക അയാൾ ഭക്ഷണം കഴിച്ചു, ഭക്ഷണം ഊർജമായി മാറിയപ്പോൾ കൈകാലുകൾക്കും മസിലുകൾക്കും ചില സങ്കോചങ്ങളും വികാസങ്ങുമെല്ലാം സംഭവിച്ചു അങ്ങിനെ അവൻ മലമുകളിലെത്തി എന്ന രീതിയിലാവും !
ശാസ്ത്രം പദാർത്ഥത്തിൻ്റെ അടുത്ത കാരണങ്ങളെ മാത്രം പOന വിധേയമാക്കുന്നു അകന്ന കാരണങ്ങൾ അവ പരിഗണിക്കുന്നില്ല അത് അതിൻ്റെ പരിമിതിയെയാണ് കാണാക്കുന്നത്
എന്ന് വെച്ച് അതിൻ്റെ അപ്പുറത്തേക്ക് യാഥാർത്ഥ്ങ്ങളില്ലാ എന്നോ ആത്യന്തിക കാരണക്ക് കണ്ടു പിടിക്കാൻ കഴിയില്ലെന്നോ ധരിച്ചുവശാവുന്നത് വിഡ്ഡിത്വമാണ്
ലണ്ടനിലെ അറിയപ്പെട്ട ഡാർവിനിസ്റ്റും നവനാസ്തികനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിനോട് ഒരു അഭിമുഖത്തിൽ "എന്ത് കൊണ്ട് " മനുഷ്യൻ ഈ ഭൂമിയിൽ? എന്ന ചോദ്യത്തിന് "വളരെ ബാലിശമായ ചോദ്യം " എന്നാണ് മറുപടി കൊടുത്തത്
ഒരു ശാസ്ത്ര മാത്ര വാദിക്ക് ഒരിക്കലും ഒരു കുറ്റാന്വേഷണ പദവിയോ കോടതി ജഡ്ജിയുടെ പദവി അലങ്കരിക്കാനോ കഴിയില്ല
കാരണം ഒരു ജഡ്ജിയെയോ കുറ്റാന്വേഷകനെയോ സംബന്ധിച്ചെടുത്തോളം ശാസ്ത്രീയ തെളിവുകൾ മാത്രം അവലംബിച്ച് ഒരു കുറ്റകൃത്യത്തിലെ പ്രതിയെ കണ്ടെത്താനോ കേസിൽ വിധി പറയാനോ കഴിയില്ല ശാസ്ത്രീയ തെളിവുകൾക്ക് പുറമെ ദൃക്സാക്ഷി വിവരണവും യുക്തിചിന്തയും സാഹചര്യത്തെളിവുകൾ എല്ലാം അതിൽ ആവശ്യമാണ് എന്നതാണ് കാരണം
ഒരു കുറ്റകൃത്യം നടന്നാൽ അതിലെ കുറ്റവാളിയെ കണ്ടെത്താൻ നാം എല്ലാ ജ്ഞാന സ്രോതസ്സുകളെയും അവലംബിക്കുന്നുണ്ട്
ഒരു സ്ഥലത്ത് ഒരാൾ മരിച്ചു കിടക്കുന്നത് നാം കാണുന്നു എന്ന് വെക്കുക ഇത് കാണുക എന്ന ഇന്ദ്രിയ ജ്ഞാനമുപയോഗച്ചാണ് നാം അറിയുന്നത്
തുടർന്നു പോലീസ് സർജൻ വന്നു വിരലടയാളമെടുക്കുകയും മരണം ആത്മഹത്യയാണോ കൊലപാതകമാണോ
എപ്പോൾ എങ്ങിനെ ഇയാൾ മരിച്ചു തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറുന്നു ഇത് കുറ്റാന്വേഷണത്തിന് ഏറെ സഹായിക്കുന്നു "ശാസ്ത്രീയ പരിശോധനയും അന്വേഷണവുമാണ് " ഇവിടെ അറിവിൻ്റെ ജ്ഞാന മാർഗമായി ഉപയോഗിച്ചത്
ഒരു കൊലപാതകക്കുറ്റത്തിൽ പോലീസ് സർജനോട് ആരാണ് കൊലപാതകി എന്ന് ചോദിച്ചാൽ മറുപടി ലഭിക്കില്ല അതെൻ്റെ ദൗത്യമല്ല എന്ന് പറയും അവിടെ ശാസ്ത്രീയ തെളിവുകൾ മാത്രം കുറ്റം തെളിയിക്കാൻ അപര്യാപ്തമാണ് ബുദ്ധിയുടെയും സാക്ഷിയുടെയും പങ്ക് വളരെ പ്രധാനമാണ്
കോടതിയിൽ സമർപ്പിക്കുന്ന കുറ്റാന്വേഷണ റിപ്പോർട്ട് ജഡ്ജി കൈകാര്യം ചെയ്യുന്നത് എമ്പിരിക്കൽ എവിഡൻസ് മാത്രം അവലംബിച്ചു കൊണ്ടല്ല ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളോട് കൂടെ മറ്റ് സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും എല്ലാം അവലംബമാക്കിയാണ്
സംശയലേശമന്യേ കുറ്റവാളിയെ കണ്ടെത്തുന്നതും കുറ്റവാളിക്ക് ശിക്ഷ വിധിക്കുകയും ചെയ്യുന്നത്
ഇവിടെ കുറ്റവാളിയെ കണ്ടെത്താനും ശിക്ഷ വിധിക്കാനും സഹായകമാവുന്ന മുഴുവൻ ജ്ഞാന മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നു ഏതെങ്കിലും ഒരു സ്രോതസ്സിനെ ഒഴിവാക്കിയാൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയാതെ പോകും
ഒരു ശാസ്ത്രമാത്രവാദിക്ക് ഒരിക്കലും ഒരു കുറ്റാന്വേഷകനോ കോടതി ജഡ്ജിയോ ആവാൻ കഴിയില്ല എന്ന് പറയുന്നത് ഇത് കൊണ്ടാണ്
ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ട ഒരു ഡിബേറ്റിനെക്കുറിച്ച് കൂടി പറയാം
സയൻ്റിസം എന്ന ശാസ്ത്ര മാത്രവാദം തലക്ക് പിടിച്ചവർ എത്ര മാത്രം ആശയക്കുഴപ്പത്തിലാണെന്നും അവർ നേരിടുന്ന ആശയ ദാരിദ്ര്യവും എത്രമാത്രം ആഴത്തിലുള്ളതാണെന്നും മനസ്സിലാക്കാൻ ഇതുപകരിക്കും
സ്ഥലം ഏതോ ഒരു യൂറോപ്യൻ രാജ്യം മൂന്ന് പേരുണ്ട് ഒരു ഭാഗത്ത് ചോദ്യം ചോദിച്ച് കൊണ്ട് ഒരു മുസ്ലിം ചെറുപ്പക്കാരൻ മധ്യത്തിൽ മധ്യസ്ഥനാണെന്ന് തോന്നുന്ന ഒരാൾ മറുവശത്ത് സയൻറിസത്തെ ന്യായീകരിക്കാൻ ഗ്രന്ഥരചന നടത്തിയ ഒരു ശാസ്ത്ര മാത്രവാദിയായ മുൻസയൻസ്ധ്യാപകൻ, പേർ ജോൺ .
ചോദ്യം: നിരീക്ഷണ വിധേയമാക്കാവുന്ന കാര്യങ്ങൾ മാത്രെമെ തെളിവാക്കാവൂ എന്നൊരു അനുമാനം താങ്കൾക്കുണ്ടെന്ന് തോന്നുന്നു?
ശാസ്ത്രവാദി : അതെ
ചോദ്യം : ശാസ്ത്രം മാത്രമാണ് വിജ്ഞാനത്തിൻ്റെ ഒരേയൊരു സ്രോതസ്സ് എന്നൊരു വാദം താങ്കൾക്കുണ്ടോ?
ശാസ്ത്രവാദി :അതെ
ചോദ്യം നിങ്ങളുടെ ഈ വാദത്തിലെ പ്രശ്നങ്ങൾ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ?
ശാസ്ത്രവാദി: ആ പ്രശ്നങ്ങൾ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?
അതെ ,ഞാനൊരു ഉദാഹരണം പറയാം നിങ്ങൾ ഇന്ത്യയിൽ പോയിട്ടുണ്ടോ?
ഇല്ല
ഇന്ത്യ എന്നൊരു രാജ്യം ഉള്ളതായി താങ്കൾ വിശ്വസിക്കുന്നുണ്ടോ
അതെ
നിങ്ങൾ ഇന്ത്യയിൽ പോയിട്ടില്ലെങ്കിലും ഇന്ത്യ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നു അല്ലെ?
അതിന് ധാരാളം തെളിവുകൾ ഉണ്ടല്ലോ?
വിശ്വാസയോഗ്യമായ എന്ത് തെളിവാണുള്ളത്?
ബഹിരാകാശത്ത് നിന്ന് എടുത്ത ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്
വെറെ എന്തെങ്കിലും തെളിവ്?
എൻ്റെ ഒരു പാട് സുഹൃത്തുക്കൾ അവിടം സന്ദർശിച്ചിട്ടുണ്ട്
ഒരു സുഹൃത്ത് ഇപ്പോഴും കൊൽക്കത്തയിലുണ്ട്
പ്രശ്നം ഇതാണ് ജോൺ ,നിങ്ങൾ ഒരിക്കൽ പോലും നേരിട്ട് ഇന്ത്യ കണ്ടിട്ടില്ല എന്നിട്ടും അത് നിലനിൽക്കുന്നു എന്ന് കേവലം ചിത്രങ്ങൾ കണ്ടോ സുഹൃത്തുക്കളുടെ വാക്കുകളിലൂടെയോ താങ്കൾ വിശ്വസിക്കുന്നു
ആ ചിത്രങ്ങൾ ഇന്ത്യയുടെത്തന്നെയെന്ന് നിങ്ങൾ എങ്ങിനെ സ്ഥിരീകരിക്കുന്നു?
വെറുതെ പറയുന്നതല്ല എന്ന് താങ്കൾ എങ്ങിനെ മനസിലാക്കുന്നു?
(ഇവിടെ ശാസ്ത്രവാദി അൽപം നിശ്വസിക്കുന്നു ഒന്നാലോചിച്ച ശേഷം തുടർന്നു )
..ബഹിരാകാശത്ത് നിന്ന് ഉപഗ്രഹങ്ങളാൽ എടുക്കപ്പെട്ട ചിത്രങ്ങളൊക്കെ വ്യാജങ്ങളാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്
ആ ഉപഗ്രഹങ്ങൾ നിങ്ങൾ സ്വയം കണ്ടിട്ടുണ്ടോ?
അതെ
ടെലസ്കോപ്പ് ഉപയോഗിച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ?
അതെ ഞാൻ കണ്ടിട്ടുണ്ട്
ഞാൻ എന്താണ് പറയുന്നത് എന്ന് വെച്ചാൽ നിങ്ങൾ ഇന്ത്യ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല ഇന്ത്യ ഉണ്ടെന്ന നിങ്ങളുടെ വിശ്വാസം സാക്ഷ്യത്തിൻ്റെ( testimony) അടിസ്ഥാനത്തിലാണ്
ഫിലോസഫിയിൽ ഇതറിയപ്പെടുന്നത് ആധികാരികവും പ്രബലവുമായ (Authentic invald testimony)സാക്ഷ്യമായാണ്
മാത്രവുമല്ല ഇത് ശാസത്ര മേത്തെ ഡിൻെറ ഒരു സുപ്രധാന ഭാഗവുമാണ് ഈ വസ്തുത നിങ്ങൾ നിങ്ങളടെ പുസ്തകത്തിൽ നിഷേധിക്കുന്നു
ശാസ്ത്രവാദി : ടെസ്റ്റിമോണിയുടെ ആധികാരികത നമുക്ക് പരിശോധിക്കാവുന്നതെയുള്ളൂ
ശരിയായ ഉപകരണങ്ങൾ കൊണ്ട് ഇന്ത്യ ഉണ്ടെന്ന് എനിക്ക് തെളിയിക്കാൻ കഴിയും
അതൊരു സാധ്യത മാത്രമാണ് ജോൺ ,നിങ്ങൾ ആ സാധ്യത ഉപയോഗപ്പെടുത്താതെ തന്നെ അതിൽ വിശ്വസിക്കുന്നു അപ്പോൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനം നേരിട്ട് ദൃശ്യാനുഭവം പോലെ ഒരു സംഗതിയല്ല
നേരിട്ട് കാണാതെ തന്നെ ഒരു സംഗതിയുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നു എന്നിരിക്കെ, ശാസ്ത്രത്തിന് പുറമെ ടെസ്റ്റിമണി പോലെയുള്ള ജ്ഞാനസമ്പാദന മാർഗങ്ങൾ ഉണ്ടെന്ന് താങ്കൾ സമ്മതിക്കുന്നുണ്ടോ ?
ചിത്രങ്ങൾ പോലും സാക്ഷ്യം മാത്രമാണ് അത് ഇന്ത്യയുടെ താണെന്ന് ആരോ സാക്ഷ്യപ്പെടുത്തുന്നു നിങ്ങൾ അത് വിശ്വസിക്കുന്നു .. അല്ലെ?…"
(തുടർന്ന് പരിണാമ സിദ്ധാന്തം താങ്കൾ വിശ്വസിക്കുന്നോ എന്നും മറ്റും ചോദിക്കുകയും അതെ എന്ന് പറയുകയും ചെയ്യുന്നുണ്ട് ) അപ്പോഴും നമ്മുടെ മുസ്ലിം സംവാദകൻ്റ ചോദ്യം >
ഈപരീക്ഷണങ്ങളെല്ലാം നിങ്ങൾ സ്വയം നടത്തിയിട്ടാണോ നിങ്ങൾ യെസ് പറയുന്നത്
ഇതൊക്കെ കാണാൻ ഞാൻ അന്ന് അവിടെ സന്നിഹിതനായിരുന്നോ എന്നാണോ ചോദിക്കുന്നത്?
അല്ല, തെളിവ് എന്നത് നിരീക്ഷണ വിധേയവും ആവർത്തിക്കാനാവുന്നതും ആണെന്ന് നിങ്ങളുടെ പുസ്തകത്തിലുള്ള വാദമാണ് മനുഷ്യ ചിന്തയിൽ ഉള്ള യാതൊന്നും വിശ്വാസയോഗ്യമല്ല എന്നതും നിങ്ങൾ പറഞ്ഞിട്ടുണ്ട്
അതെ ,
നിങ്ങൾ വിശ്വസിക്കുന്ന ഈ സിദ്ധാന്തവും ഒരാളുടെ മനസ്സിലുള്ള ആശയമല്ലെ.,,,,,,,.
ഇങ്ങനെ വളരെ വിജ്ഞാനപ്രദമായ രീതിയിൽ ആ ഡിബേറ്റ് നീണ്ടുപോകുന്നു
ഇവിടെ ഒരാൾക്ക് ഇങ്ങനെ ചോദിക്കാം
ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഇന്ത്യ ഉണ്ടെന്ന് സിംപിൾ ആയി തെളിയിക്കാം. ടെസ്റ്റിമണിയുടെ യാതൊരു ആവശ്യവുമില്ല എന്ന്
മറുപടി : ഒരാൾ ഇയാളെ ഇങ്ങ് കൂട്ടികൊണ്ട് വന്ന് അയാളോ മറ്റാരെങ്കിലുമോ ഇയാൾക്ക് പറഞ്ഞു കൊടുക്കണ്ടെ ഈ കാണുന്നത് ഇന്ത്യായാണെന്ന് മനസിലാക്കാൻ?!
ഇനി അയാൾ അവിടെ എയർ പോർട്ടിലും സീപോർട്ടിലും പല നെയിംബോർഡിലും ഒക്കെ ഇന്ത്യ എന്ന് എഴുതി കണ്ടതിനാലാണ് അയാൾ ഈ രാജ്യംഇന്ത്യയാണെന്ന് സ്വയം മനസിലാക്കിയത് എന്ന് വന്നാൽ പോലും അയാളുടെ സയൻറിസംവാദം പൊളിയും കാരണം അയാൾ ആരിൽ നിന്നോ കേട്ട ഇന്ത്യ എന്ന രാജ്യം ഇത് തന്നെയാണെന്ന് എങ്ങിനെ അയാൾക്ക് വെരിഫൈ ചെയ്യും?
ഇന്ത്യയുടെ മണ്ണ് ലബോറട്ടറിയിൽ ഇട്ട് പരിശോധിച്ചാൽ അറിയാൻ സാധിക്കുമോ? അതും ഇല്ല ഒന്നുകിൽ ഈ എഴുതിവെച്ചതെല്ലാം സത്യമാണെന്നും തന്നോട് ഇത് ഇന്ത്യയാണെന്ന് പറഞ്ഞവരെല്ലാം സത്യമാണ് പറഞ്ഞതെന്നും അയാൾ വിശ്വസിക്കണം ഇല്ലെങ്കിൽ ഒരിക്കലും ഇയാൾക്ക് ഒരു രാജ്യം ഇന്ത്യയാണെന്ന് വെരിഫൈ ചെയ്യാൻ സാധ്യമല്ല മറ്റൊരാളുടെ സത്യസന്ധതയെ അവലംബമാക്കാതെ അറിയാൻ കഴിയില്ല എന്നു വരുന്നതോടെ സയൻസിൻ്റെ വഴിയല്ലാത്ത മറ്റ് വഴികൾ ജ്ഞാന മാർഗത്തിനുണ്ടെന്ന് വരുന്നതോടെ സയൻ്റിസത്തിൻ്റെ കഥ കഴിയുകയും ചെയ്യും. !
(ഇസ്ലാമും സയൻ്റിസവും )
ഇസ്ലാമിന് സയൻ്റിസവാദവുമായി ഒരിക്കലും ഒത്തുപോവാൻ കഴിയില്ല ജ്ഞാനമാർഗങ്ങളിൽ സയൻ്റിസത്തിൻ്റെ ഭൗതികവാദ അടിത്തറയും ജ്ഞാന രംഗത്ത് അത് വെച്ച് പുലർത്തുന്ന വളരെ സങ്കുചിതമായ നിലപാടും തന്നെ പ്രധാന കാരണം
ശാസ്ത്രത്തിനോടോ മനുഷ്യൻ്റെ അന്വേഷണ തൃഷ്ണ യോടോ ഉള്ള വിരോധമല്ല ഇത് ,ഇനി "ചരിത്രമാത്രവാദ "വുമായോ പ്രാമാണമാത്രവാദവുമായോ മറ്റൊരു കൂട്ടർ ഇറങ്ങിയാലും ഇതേ നിലപാട് തന്നെയാണ് ഇസ്ലാമിനുള്ളത്
ശാസ്ത്രവാദികൾ പറയുന്ന അറിവിന്റെ വഴി ശാസ്ത്രത്തിന്റെത് മാത്രം എന്ന വാദത്തിൽകഴമ്പുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുമ്പ് എന്താണ് "ശാസ്ത്രീയം" എന്ന് പറയുന്നതിന്റെ ആശയം എന്ന് നമുക്ക് നോക്കാം യുക്തിസഹം എന്നർത്ഥത്തിന് ശാസ്ത്രീയം എന്ന് പറയാറുണ്ട് ഏതെങ്കിലും തരത്തിലുള്ള തെളിവുകളുടെ പിൻബലം ഉള്ളത് എന്നർത്ഥത്തിനാണിത് ഈയർത്ഥത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെ അംഗീകരിക്കുകയുള്ളൂ എന്ന വാദത്തിനോട് ഇസ്ലാമിക് എപ്പിസ്റ്റമോളജി ഒരിക്കലും എതിരല്ല
ഇസ്ലാം ജ്ഞാന മാർഗങ്ങളെ മൂന്നായാണ് കാണുന്നത്
നമ്മുടെ മനോനിഷ്ട ലോകത്തിനപ്പുറം, നമ്മുടെ അറിവും വിശ്വാസവും അവസാനിച്ചാലും തുടർന്നു കൊണ്ടേയിരിക്കുന്ന യാഥാർത്ഥ്യങ്ങൾ (റിയാലിറ്റി ) ഇവിടെ ഉണ്ടെന്നും
അവയെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുമെന്നും
അവയെക്കുറിച്ച് അറിയാൻ അറിവിന്റെ സ്രോതസ്സുകൾ 3 എണ്ണം ഉണ്ടെന്നതുമാണ് ഇസ്ലാമിന്റെ ജ്ഞാന ശാസ്ത്ര നിലപാട്
ഇസ്ലാമിക എപ്പിസ്റ്റമോളജിയുടെ വെതിരക്തത അത്
ശാസ്ത്ര മേഖല അടക്കം മാനവവിജ്ഞാനത്തിന്റെ എല്ലാ മേഖലയും അത് കയ്യാളുന്നു എന്നതാണ്
ان کنت ناقلا فالصحة
وان کنت مدعیا فالدلیل
("നീ വല്ല കാര്യവും ഉദ്ധരിക്കുകയാണെങ്കിൽ അതിന്റെ സാധുതയെ സ്ഥാപിക്കുന്ന ,കണ്ണി മറിയാത്ത,സത്യമാണെന്ന് നൂറു ശതമാനം ഉറപ്പു നൽകാൻ മാത്രം സമൃദ്ധമായ കണ്ണികളിലൂടെ /തലമുറകളിലൂടെ ആ വാർത്ത കൈമാറ്റം ചെയ്യപ്പെടണം
ഇതല്ലാത്ത ബുദ്ധിപരമായ വിഷയമോ അല്ലെങ്കിൽപരീക്ഷണ നിരീക്ഷണൾക്ക് വിധേയമാകുന്നതോ ഇന്ദ്രിയഗോചരമാകുന്നതോ ആയ വിഷയമാണെങ്കിൽ അതിനനുയോജ്യമായ തെളിവുകൾ കൊണ്ടാണത് സ്ഥാപിക്കേണ്ടത്)
എന്ന തത്വമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്
യാഥാർത്ഥ്യനേഷിയുടെ മുമ്പിൽ വരുന്ന വിഷയം ഒന്നുകിൽ ബുദ്ധിപരമായ വിഷയമോ അല്ലെങ്കിൽപരീക്ഷണ നിരീക്ഷണൾക്ക് വിധേയമാകുന്നതോ ഇന്ദ്രിയഗോചരമാകുന്നതോ അതുമല്ലെങ്കിൽ ചരിത്രപരമായ കാര്യങ്ങളോ ആയിരിക്കും
അത് ഉറപ്പായും യാഥാർത്യവുമായി ഒത്തു പോകുന്ന കാര്യമാണ് എന്ന് സ്ഥാപിക്കാനാവശ്യമായ ഇനം തെളിവുകൾ നിരത്തി സമരത്ഥിക്കപ്പെടുകയാണെങ്കിൽ അത് വിശ്വസിക്കാൻ ഒരു മുസ്ലിം ബാധ്യസ്ഥനാണ്
ഒരോ വാദത്തിനും അതിനനുസൃതമായ ഇനം തെളിവുകൾ തന്നെയാവണം അവതരിപ്പിക്കേണ്ടത്,
ബുദ്ധി കൊണ്ട് കണ്ടെത്തുവാൻ സാധിക്കുന്ന ഒരു കാര്യത്തെയാണ് വാദിക്കുന്നതെങ്കിൽ അതയാൾ ബുദ്ധിയുടെ നിയമങ്ങൾക്ക് വിരുദ്ധമാവാതെ ധിഷണാപരമായിത്തന്നെ സ്ഥാപിക്കണം അല്ലാതെ അതിന് ആ വെക്തിയുടെയോ / സംഘത്തിന്റെയോ സത്യസന്ധതയോ അവരുടെ ഭൂരിപക്ഷമോ തെളിവായി ഉന്നയിക്കാൻ പറ്റില്ല അങ്ങിനെ വരുന്ന പക്ഷം ആ വാദം തളളപ്പെടും .
ഇനി ബൗദ്ധികമായോ ഇന്ദ്രിയങ്ങൾ മുഖേനയോ സ്ഥാപിക്കാൻ കഴിയാത്ത ചരിത്രപരമായ (അദൃശ്യമായ) കാര്യങ്ങളെ കുറിച്ചാണെങ്കിൽ ,കളവിൻ മേൽ ഏകോപിക്കാൻ സാധ്യതയില്ലാത്ത അത്രയും ആളുകൾ വഴി അത് ഉദ്ധരിക്കപ്പെട്ടതായി തെളിയിച്ചിരിക്കണം എന്നാണ് ഇസ്ലാമിക് എപ്പിസ്തമോളജി ആവശ്യപ്പെടുന്നത്
ഇനി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ കഴിയുന്ന വിഷയമാണ് ഒരാൾ വാദിക്കുന്നതെങ്കിൽ അതെ രീതിയിൽ (പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ) തന്നെ അത് സത്യമാണെന്ന് ബോധ്യപ്പെടണം അത് വിവിധ സ്ഥലങ്ങളിൽ വിവിധ സാഹചര്യങ്ങളിൽ നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആർക്കും സ്ഥിരീകരിക്കാൻ സാധിക്കുന്നതാകണം വെക്തിയനുഭവങ്ങളാവരുത് അല്ലാതിരുന്നാൽ ആ വാദവും പുറന്തളളപ്പെടും .
മനുഷ്യന്റെ യുക്തിപരമായ അന്വേഷണങ്ങള്‍ക്കുള്ള ഒരു ടൂൾ മാത്രമാണ് ശാസ്ത്രം.
സയന്‍സിന്റെ മെത്തഡോളജി അനുസരിച്ച് ശാസ്ത്രത്തിനു ആറു സ്റ്റേജുകള്‍ ആണ് പൊതുവായി ഉള്ളത്.
- Observation നിരീക്ഷണം
- Hypothesis സിദ്ധാന്തം
- Experiment സിദ്ധാന്തം തെളിയിക്കാനുള്ള പരീക്ഷണം
- Data Analysis സിദ്ധാന്തത്തിന്റേയും തെളിവുകളുടേയും വിശകലനം
- Conclusion
- Repeatability സിദ്ധാന്തം തെറ്റാണെന്ന് തെളയിക്കാനുള്ള പരീക്ഷണങ്ങള്‍.
ഇതില്‍നിന്നും ശാസ്ത്രത്തിന്റെ ജ്ഞാനമാര്‍ഗ പരിധിയില്‍ ഒന്നു വരണമെങ്കിൽ താഴെ പറയുന്ന ഈ നിയമങ്ങള്‍ ബാധകമാണെന്ന് നമുക്ക് മനസിലാക്കാം.
- ഗവേഷണ വിഷയം നമ്മുടെ അന്വേഷണ നിരീക്ഷണ പരിധിയില്‍ വരുന്ന ഒന്നാകണം.
- ഭൗതിക വസ്തുവോ ഭൗതിക പ്രതിഭാസമോ ആകണം.
- ആവർത്തനക്ഷമത ഉണ്ടാകണം.
അഥവാ സയന്‍സിന്റെ ഈ നിയമ പരിധിക്കുള്ളിൽ ഉള്ളവയെക്കുറിച്ച് മാത്രമേ ശാസ്ത്രം സംസാരിക്കൂ.
അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ച് സംസാരിക്കാന്‍ സയന്‍സ് അശക്തമാണ്. അങ്ങനെയൊന്ന് സയന്‍സിന്റെ പരിധിയിൽ വരുന്നവയല്ല. ലളിതമായി പറഞ്ഞാൽ ശാസ്ത്രം മാത്രമാണ് ശരി മനസ്സിലാക്കുവാനുള്ള ഏകവഴി എന്ന പ്രസ്താവന തന്നെ ശരിയാണെന്ന് സ്ഥാപിക്കാന്‍ തന്നെ സയന്‍സിനെക്കൊണ്ട് ആകില്ല. അഥവാ ആ വാദം തന്നെ സ്വയം ഖണ്ഡിക്കുന്നു (نقض ذاتی Self Refuting)..
സയൻസിന്റെ ഈ പരിമിതിയെ ഗ്രഹിക്കാതെയാണ് ശാസ്ത്ര മാത്രവാദവുമായി നവനാസ്തികർ ഊരുചുറ്റുന്നത്
യുക്തിവാദത്തിന്റെ ജ്ഞാന സോതസ്സായി യുക്തിവാദികൾ പരിചയപ്പെടുത്താറുള്ളതും സയൻറിസത്തെയാണ് കേരളത്തിലെ യുക്തിവാദി നേതാവ് ഇ എ ജബ്ബാർ സ്റ്റേജിലും പേക്കിലും പറയാറുള്ളത് നോക്കൂ ഇങ്ങനെയാണ്
"മുൻ വിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുക, ശാസ്ത്രം അവലംബിക്കുന്ന ജ്ഞാനമാർഗ്ഗം അവലംബിച്ചു പ്രശ്നനിർദ്ധാരണം ചെയ്യുക എന്ന ചിന്താരീതി മാത്രമാണു യുക്തിവാദം."
ശാസ്ത്രം അവലംബിക്കുന്ന ജ്ഞാനമാർഗ്ഗം എന്ന് പറഞ്ഞാൽ മേൽ പറഞ്ഞ ശാസ്ത്ര മാത്രവാദം തന്നെയാണ്, പക്ഷെ ഇസ്ലാമിനെ എതിർക്കുന്നിടത്ത് ഇവർ ഇതെല്ലാം കയ്യൊഴിയുന്നത് കാണാം
ഈ ചിന്താരീതി അനുസരിച്ച് തെളിവ് എന്നത് നിരീക്ഷണ വിധേയവും ആവർത്തിക്കാനാവുന്നതും ആണെന്ന് വെക്തമാണല്ലോ എന്നാൽ നേരിട്ട് കാണാനോ കേൾക്കാനോ നിരീക്ഷിക്കാനോ സാധ്യമല്ലാത്ത ചരിത്രപരമായ കാര്യങ്ങളിൽ ശാസ്ത്ര മെത്തേഡിന് എന്ത് റോളാണ് അവതരിപ്പിക്കാൻ കഴിയുക? ചരിത്രപരമായ കാര്യങ്ങൾ എങ്ങിനെയാണ് ആവർത്തിക്കാനും നിരീക്ഷിക്കാനുമാവുക ?
മുഹമ്മദ് നബി (സ)എന്ന് പറയുന്ന വെക്തിയെ കുറിച്ചും ആയിശ സഫിയ്യ റ )എന്നീ പ്രവാചക പത്നിമാരെ കുറിച്ചും എങ്ങിനെയാണ്ശാസ്ത്രജ്ഞാന മാർഗമനുസരിച്ച് മനസിലാക്കാനും വിലയിരുത്താനും കഴിയുക?
കഴിയില്ല തന്നെ .
ഇവിടെയാണ് യുക്തിവാദത്തിൻ്റെയും സയൻറിസത്തിൻ്റെയും അർത്ഥശൂന്യത ബോധ്യപ്പെടുക
ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാർഗ്ഗം, ശാസ്ത്രീയമായി പഠന വിധേയമാക്കാൻ കഴിയാത്തതും ശാസ്ത്രം അഭിപ്രായം പറയാത്ത വിഷയങ്ങളും അശാസ്ത്രീയവും വിഡ്ഢിത്തവുമാണ് ശാസ്ത്രത്തിലൂടെയല്ലാതെ മനുഷ്യനൊരു ശരിയും മനസ്സിലാക്കാന്‍ കഴിയില്ല എന്നൊക്കെയുള്ള വാദങ്ങളാണല്ലോ ശാസ്ത്ര മാത്രാവാദം. യഥാർത്ഥത്തിൽ ശാസ്ത്രത്തിനോ ശാസ്ത്ര തത്വചിന്തക്കോ അങ്ങനെ ഒരു വാദം ഉയർത്താൻ കഴിയില്ല ഉയർത്തിയിട്ടുമില്ല . എന്താണ് ശാസ്ത്രം എന്ന് തിരിയാത്തവരുടെയും ശാസ്ത്രത്തെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ തെറ്റിദ്ധരിപ്പിക്കുയും ചെയ്യുന്ന ചിലരുടെ അതിവാദങ്ങൾ മാത്രമാണത്.
ഇത്തരം ശാസ്ത്രവിരുദ്ധമായ നിരീശ്വരവാദ നിലപാടുകളെ ശാസ്ത്രത്തിൻറെ പേരിൽ സമൂഹത്തില്‍ വിറ്റഴിക്കാൻ ശ്രമിക്കുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള നാസ്തിക പ്രമുഖരുടെ നിലപാടിനോട് ശാസ്ത്രരംഗത്തുനിന്ന് തന്നെ വലിയ എതിര്‍പ്പുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും ഹാർവാർഡ് യൂണിവേഴ്സിറ്റി ഗവേഷകനും, സോഷ്യോ-ബയോളജി എന്ന ശാസ്ത്ര ശാഖയുടെ പിതാവുമായ എഡ്വേർഡ് വിൽസൺ പറയുന്നത് ഡോക്കിൻസ് ഒരു ശാസ്ത്രജ്ഞനല്ല, അദ്ദേഹം ഒരു കാലത്തും ശാസ്ത്ര ഗവേഷണം നടത്തുകയോ എന്തെങ്കിലും കണ്ടെത്തുകയോ ചെയ്തിട്ടില്ല എന്നാണ്. യഥാർഥത്തിൽ റിച്ചാർഡ് ഡോക്കിൻസ് ചെയ്യുന്നത് മറ്റു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുടെ കൂടെ തൻറെ നിരീശ്വരവാദ നിലപാടുകളെ തിരുകി കയറ്റി പുസ്തകം എഴുതുക, പ്രചരിപ്പിക്കുക എന്നത് മാത്രമാണ്.ക്ക
എട്ടുരാഷ്ട്രങ്ങളില്‍ നിന്നായുള്ള നിരവധി ശാസ്ത്രജ്ഞരിലായി Rice University നടത്തിയ ഒരു പഠനം Public Understanding of Science പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വലിയൊരു ശതമാനം ഡോക്കിന്‍സിനെക്കുറിച്ച് ചോദിക്കാതെ തന്നെ അദ്ദേഹത്തെ വിശകലനം ചെയ്തു സംസാരിച്ചുവെന്നും അതില്‍ തന്നെ എണ്‍പത് ശതമാനം ശാസ്ത്രജ്ഞർ റിച്ചാര്‍ഡ് ഡോക്കിന്‍സ് ശാസ്ത്രത്തെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞുവെന്നുമാണ്.
അതുകൊണ്ട് തന്നെ സയൻ്റിസത്തെയും നാസ്തികമസ്തിഷ്‌ക വൈകല്യങ്ങളെയും മറികടക്കാന്‍ ഏറ്റവും നല്ല വഴി ശാസ്ത്രമെന്താണെന്നും എന്തിനാണെന്നും ശാസ്ത്രത്തിന്റെ മേഖലകളും മെത്തഡോളജിയുമെല്ലാം എങ്ങിനെയാണെന്നും മനസ്സിലാക്കുക എന്നതാണ്.
Ashraf Baqavi Cherooppa