ഖുർആൻ കോപ്പിയടിച്ചതോ? ഖുർആൻ

ഖുർആൻ കോപ്പിയടിച്ചതോ?

By rationaleclub | 12/4/2021

❓ ഖുർആൻ ദൈവികമാണ് എന്ന് വാദിക്കണമെങ്കിൽ അത് മുഹമ്മദ് നബിക്ക് സ്വന്തമായി നിർമ്മിക്കാൻ പറ്റുന്നതല്ല എന്ന് തെളിയക്കപ്പെടേണ്ടേ?

🅰 അതെ.

❓ ഖുർആനിന്  മുമ്പെ കുറേ മത ഗ്രന്ഥങ്ങൾ കഴിഞ്ഞ് പോയിട്ടില്ലേ? ഏറെ കുറെ അതിൽ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ഖുർആനിലും ഉള്ളത്. അപ്പോൾ ഒരു കോപ്പിയടി സാധ്യത ന്യായമായും സംശയിച്ചുകൂടേ?

🅰 ബൈബിളിൽനിന്ന് കോപ്പിയടിച്ചു എന്നാണ് ആരോപകർ വിമർശിക്കുന്നത്. അങ്ങനെ കോപ്പി അടിച്ചിട്ട് ഉണ്ടെങ്കിൽ ബൈബിളിൽ ഉള്ള തെറ്റുകൾ അതുപോലെ ഖുർആനിലും കാണണമായിരുന്നു. എന്നാൽ ബൈബിളിൽ പറഞ്ഞ ചരിത്രങ്ങൾ ഖുർആൻ പറയുമ്പോൾ അബദ്ധങ്ങൾ വരാതെയാണ് പറയുന്നത്. ഇത് കോപ്പിയടി വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. മാത്രവുമല്ല

ഇന്ന് കാണുന്ന ബൈബിളുകള്‍ മനുഷ്യരായാല്‍ വിരചിതമാണെന്നും എന്നാല്‍ ഖുർആൻ ത്രികാല ജ്ഞാനിയായ സ്രഷ്ടാവിന്‍റെ വചനങ്ങളാണെന്നും ഇതില്‍ നിന്ന് ബോധ്യപ്പെടുന്നു.

            ഒരുഉദാഹരണംപറയാം.അബ്രഹാമിന്‍റെ കാലത്ത് ഈജിപ്ഷ്യന്‍ രാജാവിനെ ബൈബിള്‍ ഫറോവ എന്ന് ആറു തവണ വിളിക്കുന്നുണ്ട്.(ഉല്‍പത്തി 1210, 20)എന്നാല്‍ ഈജിപ്ഷ്യന്‍ രാജാക്കൻമാര്‍ ഫറോവ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങിയത് ഈജിപ്തിന്‍റെ പുതിയ രാജത്വ കാലത്ത് പതിനെട്ടാം രാജവംശത്തിന്‍റെ  കാലത്താണെന്ന് ഈജിപ്തോളജിയെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അബ്രഹാമിന്‍റെ കാലം മധ്യരാജത്വകാലത്തായിരിക്കണമെന്നാണ് ബൈബിള്‍ പണ്ഡിതരുടെ തന്നെ നിഗമനം. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ പറയുന്നത് പുരാതന രാജത്വ കാലത്താണ് അബ്രഹാം ജീവിച്ചിരുന്നത് എന്നാണ്.

                        രണ്ട് വീക്ഷണ പ്രകാരവും പുതിയ രാജത്വ കാലത്ത ജീവിച്ചയാളല്ല അബ്രഹാം. പിന്നെ എങ്ങനെ അബ്രഹാമിന്‍റെ  കാലത്തെ രാജാവിനെ കുറിച്ച് ഫറോവ എന്ന ബൈബിള്‍ പുസ്തകങ്ങളില്‍ കടന്ന് കൂടി ?ഈ ചരിത്ര യാഥാര്‍ത്ഥത്തെകുറിച്ച് അവബോധം ഇല്ലാത്ത ആളുകളാണ് ബൈബിള്‍ രചിച്ചത് എന്നത് കൊണ്ട്തന്നെ. യോസഫിന്‍റെ കാര്യത്തിലും ബൈബിളില്‍ ഈ അബദ്ധം ആവര്‍ത്തിച്ചിട്ടുണ്ട്. യോസഫിന്‍റെ കാലത്തെ ഈജിപ്ഷ്യന്‍ രാജാവിനെ ഉല്‍പത്തി പുസ്തകം (39-50) 90 തവണ ഫറോവ എന്ന വിളിച്ചിരിക്കുന്നു! മധ്യരാജത്വ കാലത്താണ് യോസഫിന്‍റെ കാലമെന്നതില്‍ പ്രമുഖരായ ബൈബിള്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമേ ഇല്ല.

എന്നാല്‍ ഖുര്‍ആനില്‍ ഇബ്രാഹീം നബിയുടെയോ യൂസുഫ് നബിയുടെയോ കാലഘട്ടത്തിലെ ഈജിപ്ഷ്യേന്‍ രാജാവിനെ കുറിച്ച് ഫറോവ (ഫിര്‍ഔന്‍) എന്ന് പറഞ്ഞിട്ടില്ല. മറിച്ച് പുതിയ 

രാജത്വകാലത്ത് ജീവിച്ച മൂസാ നബിയുടെ ശത്രുവായ ഈജിപ്ഷ്യന്‍ രാജാവിനെ മാത്രമെ ഫിര്‍ഔന്‍ (ഫറോവ) എന്ന് വിളിച്ചിട്ടൊള്ളു. അത് ചരിത്രപരമായി ശരിയാണ് താനും. 60 സ്ഥലങ്ങളിൽ അങ്ങനെ പ്രയോഗിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ.

اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى  (79: 17)

 وَلَقَدْ آتَيْنَا مُوسَى تِسْعَ آيَاتٍ بَيِّنَاتٍ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَامُوسَى مَسْحُورًا (101:17)

وَإِذْ قَالَ مُوسَى لِقَوْمِهِ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ أَنْجَاكُمْ مِنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ وَيُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ وَفِي ذَلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ (6)

وَلَقَدْ أَرْسَلْنَا مُوسَى بِآيَاتِنَا وَسُلْطَانٍ مُبِينٍ (96) إِلَى فِرْعَوْنَ وَمَلَئِهِ فَاتَّبَعُوا أَمْرَ فِرْعَوْنَ وَمَا أَمْرُ فِرْعَوْنَ بِرَشِيدٍ (97:11)

എന്നാൽ യോസഫിന്‍റെ കാലത്തെ രാജാവിനെ കുറിച്ച് ഖുര്‍ആന്‍ യൂസുഫ് സൂറയിൽ  പല സൂക്തങ്ങളിലും( 43,50,54,72,76) പരാമര്‍ശി്ച്ചിട്ടുണ്ടങ്കിലും 

അവിടെയെല്ലാം ഖുര്‍ആന്‍ ഫിർഔന്‍ (ഫറോവ ) എന്ന് പ്രയോഗിക്കാതെ കേവലം മലിക്ക് (രാജാവ്) എന്ന് മാത്രമാണ് പ്രയോഗിച്ചത്.

 وَقَالَ الْمَلِكُ إِنِّي أَرَى سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنْبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ يَاأَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِنْ كُنْتُمْ لِلرُّؤْيَا تَعْبُرُونَ (43)

وَقَالَ الْمَلِكُ ائْتُونِي بِهِ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ اللَّاتِي قَطَّعْنَ أَيْدِيَهُنَّ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ (50)

 وَقَالَ الْمَلِكُ ائْتُونِي بِهِ أَسْتَخْلِصْهُ لِنَفْسِي فَلَمَّا كَلَّمَهُ قَالَ إِنَّكَ الْيَوْمَ لَدَيْنَا مَكِينٌ أَمِينٌ (54)

قَالُوا نَفْقِدُ صُوَاعَ الْمَلِكِ وَلِمَنْ جَاءَ بِهِ حِمْلُ بَعِيرٍ وَأَنَا بِهِ زَعِيمٌ (72)

فَبَدَأَ بِأَوْعِيَتِهِمْ قَبْلَ وِعَاءِ أَخِيهِ ثُمَّ اسْتَخْرَجَهَا مِنْ وِعَاءِ أَخِيهِ كَذَلِكَ كِدْنَا لِيُوسُفَ مَا كَانَ لِيَأْخُذَ أَخَاهُ فِي دِينِ الْمَلِكِ إِلَّا أَنْ يَشَاءَ اللَّهُ نَرْفَعُ دَرَجَاتٍ مَنْ نَشَاءُ وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ (76)

ഇത് ഒരു ഉദാഹരണം മാത്രമാണ്.

            ഖുര്‍ആന്‍ വേദങ്ങളി ല്‍ നിന്ന് പക ര്‍ത്തിയ തല്ലന്നും മറിച്ച് ത്രികാല ജ്ഞാനിയായ പടച്ച തമ്പുരാനില്‍ നി ന്ന് അവതീര്‍ണ്ണമായതാണെന്നുമു ള്ളതിന് ഇതില്‍പരമെന്ത് തെളിവ് വേണം?

❓വറഖതു ബ്നു നൗഫലും സല്‍മാനും ഫാരിസിയും പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ഏറ്റു പറയുകയായിരുന്നു മുഹമ്മദ് എന്ന് ചിലര്‍ വാദിക്കുന്നുണ്ടല്ലോ?

🅰 വറഖതു ബനു നൗഫല്‍ നബി (സ്വ) ക്ക് പൂര്‍വ്വ വേദങ്ങളിലെ എന്തെങ്കിലും കാര്യങ്ങള്‍ എപ്പോഴെങ്കിലും പറഞ്ഞുകൊടുത്തായി ചരിത്രപരമായി തെളിയിക്കാന്‍ സാധ്യമല്ല. മറിച്ച് ബഹുദൈവാരാധനയെ വെറുത്ത് യഥാര്‍ത്ഥ മതം തേടിയലഞ്ഞ് വേദങ്ങളെകുറിച്ച് പഠിച്ച് ക്രിസ്തുമതം സ്വീകരിച്ച വറഖത്, വേദങ്ങളില്‍ പ്രവചിക്കപ്പെടുന്ന ആളാണ് മുഹമ്മദ് എന്ന് തിരിച്ചറിയുകയും അത് പ്രകാരം തിരുനബിക്ക് വരാനിരിക്കുന്ന പലായനം അടക്കമുള്ള ഭാവി കാര്യങ്ങള്‍ പ്രവചിക്കുമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ദിവ്യ സന്ദേശങ്ങള്‍ അവതരിച്ചു തുടങ്ങിയതിന് ശേഷമാണ് നബി (സ്വ) വറഖയെ സന്ദര്‍ശിക്കുന്നത്. കൂടുതല്‍ വൈകാതെ വറഖ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം 23 വര്‍ഷക്കാലം ദിവ്യ സന്ദേശങ്ങള്‍ അവതരിച്ചിട്ടുണ്ട്. അതൊക്കെ ആര് പറഞ്ഞ് കൊടുത്തതായിരിക്കും?

സല്‍മാനുല്‍ ഫാരിസി മദീനയില്‍ വെച്ചാണ് ഇസ്ലാം സ്വീകരിച്ചത്.മദീനയില്‍ വെച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തി മക്കയില്‍ വെച്ച് എങ്ങനെയാണ് നബി(സ)ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക! പരീക്ഷണങ്ങളുടെ കൊടുമുടികൾ താണ്ടിയാണ്, സത്യം തേടി സൽമാനുൽ ഫാരിസി തീർത്ഥയാത്ര നടത്തുന്നത്. അങ്ങനെയാണ് മജൂസി മതവും ക്രൈസ്തവതയും ഒഴിവാക്കി അദ്ദേഹം ഇസ്ലാം പുൽകുന്നത്.  എന്നിട്ടദ്ദേഹം താൻ തന്നെ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുകയായിരുന്നോ?!

❓വ്യപാരം നടത്തിയിരുന്ന കാലത്ത് നബി (സ്വ) ജൂത ക്രൈസ്തവ പുരോഹിതരുമായി സമ്പര്‍ക്കത്തിലായിട്ടുണ്ടെന്നും അവരില്‍ നിന്നും കേട്ട് പഠിച്ച കാര്യങ്ങളാണ് പില്‍ക്കാലത്ത് പറഞ്ഞതെന്നും വാദമുണ്ട ല്ലോ.

🅰 കേവല വാദം എന്നതിലുപരി ഒരു രേഖയുടെ കഷ്ണം പോലും അക്കാര്യത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ല. പ്രവാചകൻരെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാന്‍ വേണ്ടി നബി (സ്വ) ആരെയെങ്കിലും സന്ദര്‍ശിച്ചതായോ ആരെങ്കിലും പറഞ്ഞു കൊടുത്തതായോ ചരിത്രപരമായി തെളിയിക്കേണ്ട ബാധ്യത വിമര്‍ശകര്‍ക്കുണ്ട്. നിഴൽ വെടികൊണ്ട് കാര്യമില്ല.

കൈസ്ത്രീയ പുരോഹിതരുമായി കണ്ടുമുട്ടിയ രണ്ട് സംഭവംെ ഉണ്ടായിട്ടുണ്ട്. നബി (സ്വ) യുടെ 12ാം വയസ്സിലും 25ാം വയസ്സിലും നടന്ന ആ സംഭവങ്ങള്‍ സംഭാഷണങ്ങള്‍ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സംഭവങ്ങള്‍ പ്രവാചകത്വത്തെ നിഷേധിക്കുകയല്ല അതിനെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്.

❓മദീനയില്‍ വെച്ച് ജൂത സമൂഹങ്ങളുമായി നബി(സ്വ) സമ്പര്‍ക്കത്തിലായിരുന്നില്ലേ? പൂർവ്വ സുദായങ്ങളെക്കുറിച്ച് നല്ല ഒരു അറിവ് അവരിൽ നിന്ന് കിട്ടിയിരിക്കാൻ വലിയ സാധ്യത ഇല്ലേ?

🅰 മദീനയില്‍ വെച്ച് ജൂത സമൂഹങ്ങളുമായി നബി(സ്വ) സമ്പര്‍ക്കത്തിലായിരുന്നു

എന്നത് ശരിയാണ്. പക്ഷേ, പൂര്‍വ്വ കാല പ്രവാചകരെക്കുറിച്ചുള്ള അധ്യായങ്ങളിലധികവും അവതരിച്ചത് മക്കയില്‍ വെച്ചാണ്! അഅറാഫ്, ഹൂദ്, യൂനുസ്, യൂസുഫ്, ഇബ്റാഹീം, ഇസ്റാഅ, കഹ്ഫ്, മർയം, ത്വാഹാ, അമ്പിയാ, നംല്, ഖസ്വസ്, റും, തുടങ്ങിയ സൂറത്തുകളിലൊക്കെയാണ് പൂർവ്വ നബിമാരുടെ ചരിത്രങ്ങൾ പ്രധാനമായു പറയുന്നത്.. അതെല്ലാം മക്കിയ്യാണ് ( മക്കയിൽ അവതരിച്ചാണ് ). മദനിയ്യായ സുറകളിൽ വ്യക്തിനിയമങ്ങളും കുടുംബ-സാമൂഹിക-രാഷ്ടീയ വിഷയങ്ങളുമാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്. ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. മുഹമ്മദിന് (സ്വ) ആരായിരുന്നു ഇത് പഠിപ്പിച്ചു കൊടുത്തത്.?

❓ മക്കയിൽ ജൂതരോ ക്രിസ്ത്യാനികളാ ഒന്നും ഉണ്ടായിരുന്നില്ല എന്നാന്നോ പറഞ്ഞു വരുന്നത്.?

🅰 ഒരു മത സമൂഹമെന്ന നിലക്ക് ജൂതരോ ക്രൈസ്തവരോ മക്കയിലുണ്ടായിരുന്നില്ലെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. ബഹുദൈവാരാധനയെ വെറുക്കുന്ന ഇബ്രാഹീമി മതത്തിന്‍റെ അടിവേരുകള്‍ തേടി മക്ക വിട്ട് യാത്ര ചെയ്ത നാല് പേരില്‍ പ്രമുഖനായ വറഖതു ബ്നു നൗഫല്‍ ക്രിസ്തു മതം സ്വീകിരിക്കുകയുണ്ടായി. ക്രിസ്തുമതത്തെക്കുറിച്ച പഠിക്കാന്‍ മക്ക വിടേണ്ടി വന്നതില്‍ നിന്ന് മനസ്സിലാക്കുന്നത് അതിന്‍റെ വക്താക്കള്‍ മക്കയിലുണ്ടായിരുന്നില്ല എന്നതാണ്. ഇനി ഉണ്ടായിരുന്നുവെന്ന് സങ്കൽപിക്കുക.

എന്നാൽ എന്താണ് മുഹമ്മദ് നബിക്ക് അവയിൽ നിന്ന് എന്താണ് പകർത്താനുണ്ടായിരുന്നത്?

ഖുർആൻ എന്നാൽ ചരിത്രങ്ങൾ മാത്രമാണോ?

ഖുര്‍ആന്‍ കേവലം ചരിത്ര ഗ്രന്ഥമല്ല. ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് മോഷ്ടിച്ചുവെന്ന് പറയുന്നത് ചരിത്രങ്ങളെക്കുറിച്ചാണ്. ചരിത്ര ഗ്രന്ഥം എന്നതിലുപരി ഖുര്‍ആന്‍ ജീവിത പദ്ധതിയാണ്. മനുഷ്യ ജീവിതത്തിനാവശ്യമായ മുഴുവന്‍ സംഗതികളും അതിലുണ്ട്. സത്യാസത്യങ്ങള്‍ വ്യക്തമായി അതില്‍ വിവേചിട്ടുണ്ട്. പൂര്‍വ്വ വേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഖുര്‍ആന്‍ പല കാര്യങ്ങളിലും മു്ന്നോട്ട് വെക്കുന്നത്. അതൊക്കെ എവിടെ നിന്ന് പകർത്തിയയതാണാവോ?സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കഥനം നടത്തുന്ന രീതിയല്ല ഖുര്‍ആനില്‍ കാണുന്നത്. പലപ്പോഴും സത്യനിഷേധികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികളും അവരുടെ നിലപാടുകളോടുള്ള പ്രതികരണ രൂപത്തിലുമാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. മുന്‍ കാലങ്ങളില്‍ കേട്ട് പഠി്ച കാര്യങ്ങല്‍ പറയുകയല്ല. വര്‍ത്തമാന കാല സമൂഹങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഖുര്‍ആന്‍. പല ചോദ്യങ്ങള്‍ക്കും ഉടനെ ഉത്തരം പറയാതെ ദിവ്യ സന്ദേശം അവതരിപ്പിച്ചതിന് ശേഷം മാത്രം പറഞ്ഞ് കൊടുത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. 

വേദക്കാരില്‍ നിന്ന പകര്ത്തിയതാവാന്‍ വല്ല് സാധ്യതയുമുണ്ടായിരുന്നുവെങ്കില്‍ അത്തരം ഒരു ആരോപണം ഉയര്‍ത്തേണ്ടത് ഇസ്ലാമിന്‍റെ പ്രഥമ ശത്രുക്കളായിരുന്നു. പില്ക്കാലക്കാരേക്കാള്‍ നബി(സ)യെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നത് അവര്‍ക്കാണല്ലോ. 

ഇനി ചരിത്രങ്ങളിലേക്ക് വരാം. ചരിത്രങ്ങൾ പകർത്തുമ്പോൾ അവയിലെ അബദ്ധങ്ങൾ വരാതെ സൂക്ഷിച്ചത്    എങ്ങനെയായിരുന്നു? മാത്രവുമല്ല പലതും ഖുർആൻ എഡിറ്റ് ചെയ്യുകയും ശാസിക്കുകയും ചെയ്തു.അതെങ്ങനെ? 

ഏക ദൈവത്വം, ക്രൂശീകരണം, പുരോഹിത്യം, തിരിമറികൾ, തുടങ്ങി ഇന്ന് നാം കാണുന്ന ബൈബിളിലെ എന്തൊക്കെ കാര്യങ്ങളാണ്, വേദം നൽകപ്പെട്ടവരുടെ എന്തൊക്കെ തോന്ന്യാസങ്ങളാണ് ഖുർആൻ തിരുത്തിയത്!

ചില ആയത്തുകൾ നോക്കു.

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَابَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (72) لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ وَمَا مِنْ إِلَهٍ إِلَّا إِلَهٌ وَاحِدٌ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ (73) أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ وَاللَّهُ غَفُورٌ رَحِيمٌ (74) مَا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ كَانَا يَأْكُلَانِ الطَّعَامَ انْظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انْظُرْ أَنَّى يُؤْفَكُونَ (75) قُلْ أَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا وَاللَّهُ هُوَ السَّمِيعُ الْعَلِيمُ (76) قُلْ يَاأَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ (77)   سورة النساء 

فَبِمَا نَقْضِهِمْ مِيثَاقَهُمْ وَكُفْرِهِمْ بِآيَاتِ اللَّهِ وَقَتْلِهِمُ الْأَنْبِيَاءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ بَلْ طَبَعَ اللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا (155) وَبِكُفْرِهِمْ وَقَوْلِهِمْ عَلَى مَرْيَمَ بُهْتَانًا عَظِيمًا (156) وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَكِنْ شُبِّهَ لَهُمْ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ وَمَا قَتَلُوهُ يَقِينًا (157) بَلْ رَفَعَهُ اللَّهُ إِلَيْهِ وَكَانَ اللَّهُ عَزِيزًا حَكِيمًا (: 4: 158)

 ثُمَّ قَفَّيْنَا عَلَى آثَارِهِمْ بِرُسُلِنَا وَقَفَّيْنَا بِعِيسَى ابْنِ مَرْيَمَ وَآتَيْنَاهُ الْإِنْجِيلَ وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ إِلَّا ابْتِغَاءَ رِضْوَانِ اللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا فَآتَيْنَا الَّذِينَ آمَنُوا مِنْهُمْ أَجْرَهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ (27:57)

 فَوَيْلٌ لِلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَذَا مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ (2: 79)

പല പ്രവാചകൻമാരെയും ബന്ധപ്പെട്ട് പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത പല കാര്യങ്ങളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈസാ (അ) ന്‍റെ പ്രസവ സമയത്തുണ്ടായ അത്ഭുതങ്ങള്‍ ഉദാഹരണം. തന്‍റെ മാതാവിനെ വേശ്യ എന്നു  മുദ്രകുത്തിയ ജനത്തിനു മുമ്പാകെ തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശു മാതാവിന്‍റെ ചാരിത്ര്യശുദ്ധി തെളിയിക്കുവാന്‍ വേണ്ടി അത്ഭുതകരമായി പ്രസംഗിച്ച സംഭവം ഖുർ ആനിൽ കാണാം.

فَأَشَارَتْ إِلَيْهِ قَالُوا كَيْفَ نُكَلِّمُ مَنْ كَانَ فِي الْمَهْدِ صَبِيًّا (29) قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا (30) وَجَعَلَنِي مُبَارَكًا أَيْنَ مَا كُنْتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا (31) وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا (32) سورة  مريم

 ബൈബിളിൾ ഇത്  കണ്ടെത്താന്‍  സാധിക്കുന്നില്ല. ഹാമാൻ ഫറോവ, ഖിളർ മൂസാ കഥകൾ അങ്ങനെ പലതും ബൈബിളിലില്ലാത്തതാണ്. ഇക്കാര്യവും പകര്‍ത്തല്‍ വാദത്തെ നിഷേധിക്കുന്നു.

ഖുര്‍ആന്‍ വേദങ്ങളില്‍ നിന്ന് പകര്‍ത്തിയതല്ലെന്നും മറിച്ച് ത്രികാല ജ്ഞാനിയായ പടച്ച തമ്പുരാനില്‍ നിന്ന അവതീര്‍ണ്ണമായതാണെന്നുമുള്ളതിന് ഇതില്‍പരമെന്ത് തെളിവ് വേണം?

❓ ഇവ്വഷയകമായി ഒരു സംശയം കൂടിയുണ്ട്. ഒരു പാട് ചരിത്രങ്ങളും ഉപദേശങ്ങളുമൊക്കെ ബൈബിളിൽ ഉള്ളതു പോലെ തന്നെ ഖുർആനിൽ കാണുന്നുണ്ടല്ലോ. മിനിമം അവയെങ്കിലും പകർത്തിയണെന്ന് സമ്മതിച്ചുകൂടേ?

🅰 കുറേ കാര്യങ്ങളിൽ പൂർവ്വ വേദങ്ങളോട് യോജിക്കുന്നുണ്ട് എന്നത് ഖുർആൻ ദൈവികമാണ് എന്നതിന് തെളിവാണ്.

❓ അതെങ്ങനെ?

🅰 ദൈവം ഖുർആൻ മാത്രമല്ലല്ലോ ഇറക്കിയിട്ടുള്ളത്.  ഇഞ്ചിലും സബൂറും തൗറാത്തുമൊക്കെ ദൈവിക ഗ്രന്ഥങ്ങൾ തന്നെയാണ്. അതിൽ പുരോഹിതന്മാർ കൈകടത്തലുകൾ നടത്തി, പുതിയത് ചേർക്കുകയും ചിലത് കളയുകയും തിരുത്തുകയും ചെയ്തു. മുഴുവനായി മാറ്റിയിട്ടില്ല. അതിൽ കാണുന്ന പലതും ഇതിലും കാണുന്നു എന്നത് രണ്ടും ഒരേ സ്രോതസ്സിൽ നിന്ന് വന്നതാണ് എന്നതിന്റെ തെളിവാണ്