12 ലക്ഷം മുടക്കി നായയായി. ഇപ്പോൾ ജീവിതം മടുത്തു LBGTQIA+

12 ലക്ഷം മുടക്കി നായയായി. ഇപ്പോൾ ജീവിതം മടുത്തു

By majidrashadi | 5/25/2024

നായയായി ജീവിക്കാൻ 12 ലക്ഷം മുടക്കിയ വ്യക്തിക്ക് ഇന്നിപ്പോൾ 'നായജീവിതം' ഏറെ പ്രയാസമായി തോന്നിത്തുടങ്ങി. ഇനി പൂച്ചയായോ കരടിയായോ ജീവിക്കണമെന്നാണ് ഇയാളുടെ ആഗ്രഹം. "തന്റെയും നായയുടെയും ശാരീരിക ഘടനയിലെ വ്യത്യാസം മൂലം നാലു കാലിൽ നടക്കാൻ ഞാൻ വല്ലാതെ പ്രയാസപ്പെടുന്നു. അവകൾക്ക് അത് എളുപ്പമാണ്. വളരെ ചെറിയ പൂച്ചയെപ്പോലെ ജീവിക്കുന്നതും ചിന്തിക്കേണ്ടതാണ്". ജപ്പാനിലെ ലോക്കൽ വാർത്ത ചാനലിനോട് നടത്തിയ സംഭാഷണത്തിലാണ് ഈ 'ആധി' പങ്കുവെച്ചത്. നായ ജീവിതത്തിനായി ശരീരം കീറി മുറിക്കുകയോ മറ്റോ ചെയ്യാത്തതിനാൽ നിലവിൽ 12 ലക്ഷത്തിന്റെ നഷ്ട്ടത്തിൽ കാര്യങ്ങൾ ഒതുങ്ങി.

എന്നാൽ ഇതുപോലെ തോന്നലുകൾക്കനുസരിച്ച് ശരീരം തന്നെ സർജറി ചെയ്ത് മാറ്റം വരുത്തുന്ന ട്രാൻസ് വിഭാഗത്തിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. സർജറികൾക്കു ശേഷം തന്റെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന തോന്നലിൽ അവരാകെ കുഴങ്ങും. ലോകത്ത് നിരവധി ട്രാൻസ് വ്യക്തികൾ ഇങ്ങനെ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് സത്യം. യു കെ യിൽ പ്രവർത്തിക്കുന്ന The Detransition Advocacy Network  എന്ന സംഘടന ഇത്തരം മാറ്റം ആഗ്രഹിക്കുന്നവരെ സപ്പോർട്ട് ചെയ്യുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

പക്ഷേ, ഇവർക്കൊരിക്കലും പഴയ നോർമൽ ജീവിതത്തിലേക്ക്, ശാരീരിക ഘടന കൊണ്ട് പൂർണ്ണമായും തിരിച്ചുവരാൻ സാധിക്കില്ല. മുറിച്ചുമാറ്റിയതും ഏച്ചുവച്ചതുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കും. എങ്കിലും ട്രാൻസായതിനു ശേഷം ഇവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ നിന്ന് മോചനം നേടാമെന്നത് സത്യം.

വികാരങ്ങൾക്കും ആശയ കുഴപ്പങ്ങൾക്കും വശംവദരായി തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പുനർ ചിന്തകൾ നല്ലതാണ്. ശരീരത്തിനല്ല മനസ്സിനാണ് പ്രശ്നമെന്നും, അതിനെയാണ് ചികിത്സിക്കേണ്ടതെന്നും സ്വയം തിരിച്ചറിഞ്ഞാൽ വളരെ വൈകാതെ സന്തുഷ്ട്ട ജീവിതം തന്നെ എത്തിപ്പിടിക്കാം.