പൂര്‍വ്വവേദങ്ങളില്‍ കൈകടത്തലുകളുണ്ടോ? എപിസ്റ്റമോളജി

പൂര്‍വ്വവേദങ്ങളില്‍ കൈകടത്തലുകളുണ്ടോ?

By rationaleclub | 12/2/2021

ചോദ്യം : ഇന്ന് നിലവിലുള്ള ഖുര്‍ആനേതര വേദങ്ങളെക്കുറിച്ച് എന്ത് പറയുന്നു? അവയില്‍ ദൈവിക വചനങ്ങളാണെന്ന് നിഗമിക്കാവുന്ന വചനങ്ങള്‍ ഉണ്ടോ? ചില ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്ന് കാണിക്കാമോ?

ഉത്തരം : ദൈവം ഖുര്‍ആന്‍ മാത്രമല്ലല്ലോ അവതരിപ്പിച്ചിട്ടുള്ളത്? ധാരാളം പ്രവാചകന്മാര്‍ കഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ടല്ലോ. അതു കൊണ്ട് തന്നെ പല ദൈവിക വചനങ്ങളും വേദങ്ങളില്‍ ഉണ്ടാകാന്‍ ന്യായമായും കാരണങ്ങളുണ്ട്. ഖുര്‍ആനില്‍ പറഞ്ഞ പല കാര്യങ്ങളും ബൈബിളില്‍ അതേപടി കാണാം. ഏകദൈവത്വപരമായ സൂക്തങ്ങളുമുണ്ട്. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമയെ ക്കുറിച്ചുള്ള പല പ്രവചനങ്ങളുമുണ്ട്. ഇതെല്ലാം ഇവയില്‍ ദൈവവചനങ്ങളുണ്ട് എന്നതിന് തെളിവാണ്. പക്ഷേ, പലതിലും അവര്‍ കൈകടത്തലുകള്‍ നടത്തി.

ചോദ്യം : മുഹമ്മദ് നബിയെ ക്കറിച്ച് ബൈബിളില്‍ പ്രവചനങ്ങളുണ്ട് എന്ന് പറഞ്ഞല്ലോ. ഉദാഹരണം പറയാമോ?

ഉത്തരം : അതെ. ധാരാളം വചനങ്ങളില്‍ മുഹമ്മദ് നബിയെ കുറിച്ച് ബൈബിളില്‍ ധാരാളം പ്രവചനങ്ങളുണ്ട്.

(വിശദ വായനക്ക് ഫൈസല്‍ അഹ്‌സനി രണ്ടത്താണി എഴുതിയ 'നിങ്ങളുടെ പ്രവാചകന്‍' എന്ന പുസ്തകം വായിക്കുക- ഐ.പി.ബി. പ്രസിദ്ധീകരണം- )

പഴയ നിയമത്തിലെ യെശയ്യാ പുസ്തകം 42-ാം അധ്യായത്തിന്റെ ആരംഭം വായിക്കാം.1. הֵ֤ן עַבְדִּי֙ אֶתְמָךְ־בֹּ֔ו בְּחִירִ֖י רָצְתָ֣ה נַפְשִׁ֑י נָתַ֤תִּי רוּחִי֙ עָלָ֔יו

מִשְׁפָּ֖ט לַגֹּויִ֥ם יֹוצִֽיא:

(ഹേന്‍ അബ്ദി യെത്മോക്

ബൊ ബ്ഹീരീ രസ്താ നഫ്ഷീ

നെതാതീ റൂഹ് യാ എലാവ്

മിശ്പാത് ലഗായീം യോത്സ്'യീം)

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. ഞാന്‍ തെരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.

2. לֹ֥א יִצְעַ֖ק וְלֹ֣א יִשָּׂ֑א וְלֹֽא־יַשְׁמִ֥יעַ בַּח֖וּץ קֹולֹֽו׃

അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.

3. קָנֶ֤ה רָצוּץ֙ לֹ֣א יִשְׁבֹּ֔ור וּפִשְׁתָּ֥ה כֵהָ֖ה לֹ֣א יְכַבֶּ֑נָּה לֶאֱמֶ֖ת יֹוצִ֥יא מִשְׁפָּֽט׃

ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; മങ്ങിയ തിരി കെടുത്തുകളയില്ല; അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.

4. כֹּֽה־אָמַ֞ר הָאֵ֣ל ׀ יְהוָ֗ה בֹּורֵ֤א הַשָּׁמַ֙יִם֙ וְנֹ֣וטֵיהֶ֔ם רֹקַ֥ע הָאָ֖רֶץ וְצֶאֱצָאֶ֑יהָ נֹתֵ֤ן נְשָׁמָה֙ לָעָ֣ם עָלֶ֔יהָ וְר֖וּחַ לַהֹלְכִ֥ים בָּֽהּ׃

ഭൂമിയില്‍ നീതി സ്ഥാപിക്കുംവരെ അവന്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ നിയമത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു.

ഇതില്‍ വരാനിരിക്കുന്ന വിമോചകന് പറഞ്ഞ വിശേഷണങ്ങളെല്ലാം മുഹമ്മദ് (സ്വ) യില്‍ മേളിച്ചിട്ടുണ്ട് എന്ന് മാത്രമല്ല. തിരുനബിയുടെ കാലത്ത് ജീവിച്ചിരുന്ന അബ്ദുല്ലഹിബ്‌നു സലാം എന്നവര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം, തങ്ങളുടെ ഗ്രന്ഥത്തില്‍ തിരുനബിയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇതിലുള്ള അതേ കാര്യങ്ങള്‍ പറയുകയുണ്ടായി.

അദ്ദേഹത്തിന്റെ വചനങ്ങള്‍ ഇങ്ങനെ:

'ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തെരഞ്ഞടുത്തവന്‍, അവിടുന്ന് ഗൗരവക്കാരനല്ല, പരുഷ സ്വഭാവക്കാരനല്ല, (ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; മങ്ങിയ തിരി കെടുത്തുകളയില്ല;) അങ്ങാടികളില്‍ ഒച്ച വെക്കുന്നവനല്ല; തിന്മയെ തിന്മകൊണ്ട് പ്രതികരിക്കില്ല, മറിച്ച് പൊറുക്കുകയും സഹിഷ്ണുത കാണിക്കുകയും ചെയ്യും'

സൈദ് ബിന്‍ സംഅ എന്ന പുരോഹിതന്‍ വേദത്തിത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്റെ വിശേഷണങ്ങള്‍ എല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ മുഹമ്മദില്‍ കാണുന്നുണ്ടെന്നും എന്നാല്‍ മഹാ സഹിഷ്ണുവാണ് എന്നത് തനിക്ക് അനുഭവിച്ചറിയണമെന്നും മനസ്സിലാക്കി നബിയുടെ കൂടി കൂടുകയും വലിയ പരീക്ഷണം നടത്തി ബോധ്യപ്പെട്ട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു…

ചോദ്യം : തിരിമറികള്‍ നടത്തി എന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണം പറയാമോ?

ഉത്തരം : തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിയുടെ പേര് പറയപ്പെട്ടിട്ടുണ്ട് എന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം

.(الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِنْدَهُمْ فِي التَّوْرَاةِ وَالْإِنْجِيلِ يَأْمُرُهُمْ بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنْكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنْزِلَ مَعَهُ أُولَئِكَ هُمُ الْمُفْلِحُونَ (157:7)

الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمُ الَّذِينَ خَسِرُوا أَنْفُسَهُمْ فَهُمْ لَا يُؤْمِنُونَ (20:6)

الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ (146:2)

അഹ്മദ് എന്ന് പേരുള്ള പ്രവാചകന്‍ വരുമെന്ന് യേശു തന്നെ പറയുന്നുണ്ട്.

وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَابَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَذَا سِحْرٌ مُبِينٌ (61:6)

പക്ഷേ, ഇന്ന് കാണുന്ന ബൈബിബിളില്‍ എവിടെയും അങ്ങനെ ഒരു പേര് കാണുന്നില്ല. അവിടെയാണ് ഗൂഢമായ കൈക്രിയകള്‍ നാം കാണുന്നത്.

മേല്‍ സൂക്തത്തില്‍ തന്നെ ശ്രദ്ധിക്കുക. ഇതില്‍

אֶתְמָךְ എന്ന പദം യെത്മോക് എന്നാണ് വായിക്കുക. താങ്ങുന്ന എന്നതിന്റെ Relative Pronoun (മൗസൂല്‍) ആയിട്ടാണ് അത് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ അത് അഹ്മദ് എന്നാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആലേഫ്, ഹെയ്ത്, മെയ്മ്, ദെലേത് എന്നീ അക്ഷരങ്ങള്‍ കൂടിയതാണ് അഹ്മദ്. ഹെയ്തിന്റെ കാലില്‍ ചെറിയ ഒരു കുനിപ്പ് (תְ) ചേര്‍ത്തപ്പോ ഹെയ്ത് താവ് ആയി മാറി. ദെലതിന്റെ കാല് ച്ചിരി ഒന്ന് നീട്ടിയപ്പോ(ךְ) അത് ഗാഫ് ആയി മാറി.

אֶתְמָךְ അങ്ങനെയാണ് അഹ്മദ് യെത്മോക് ആയി മാറുന്നത്! അങ്ങനെ 'ഞാന്‍ താങ്ങുന്ന അഹ്മദ് എന്ന എന്റെ ദാസന്‍ ഞാന്‍ താങ്ങുന്നവനായ എന്റെ ദാസനയായി!'

For more details refer https://fineislam.blogspot.com/

'അവര്‍ പദങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റത്തിരുത്തലുകള്‍ വരുത്തുന്നു'എന്ന് വെറുതെയാണോ ഖുര്‍ആന്‍ പറഞ്ഞത്.

مِنَ الَّذِينَ هَادُوا يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيًّا بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ وَلَوْ أَنَّهُمْ قَالُوا سَمِعْنَا وَأَطَعْنَا وَاسْمَعْ وَانْظُرْنَا لَكَانَ خَيْرًا لَهُمْ وَأَقْوَمَ وَلَكِنْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا (46:4)

فَبِمَا نَقْضِهِمْ مِيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ وَلَا تَزَالُ تَطَّلِعُ عَلَى خَائِنَةٍ مِنْهُمْ إِلَّا قَلِيلًا مِنْهُمْ فَاعْفُ عَنْهُمْ وَاصْفَحْ إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ (13:5)

يَاأَيُّهَا الرَّسُولُ لَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الَّذِينَ قَالُوا آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِنْ قُلُوبُهُمْ وَمِنَ الَّذِينَ هَادُوا سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ يُحَرِّفُونَ الْكَلِمَ مِنْ بَعْدِ مَوَاضِعِهِ يَقُولُونَ إِنْ أُوتِيتُمْ هَذَا فَخُذُوهُ وَإِنْ لَمْ تُؤْتَوْهُ فَاحْذَرُوا وَمَنْ يُرِدِ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنَ اللَّهِ شَيْئًا أُولَئِكَ الَّذِينَ لَمْ يُرِدِ اللَّهُ أَنْ يُطَهِّرَ قُلُوبَهُمْ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (5: 41)

അക്ഷരം മാറ്റി മാത്രമല്ല പേരിനെ പരിഭാഷപ്പെടുത്തിയും തിരുനാമം മായ്ച്ച് കളയാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്.

ചോദ്യം : അതും കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു.

ഉത്തരം : യേശു പറഞ്ഞതായി യോഹന്നാന്‍ ഉദ്ധരിക്കുന്നു. എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു. 'ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ 'സഹായകന്‍' നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും(യോഹ.16:7-8).

'ഇനിയും പല കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കത് താങ്ങാന്‍ സാധ്യമല്ല. 'സത്യാത്മാവ്' വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലേക്കും വഴി നടത്തും. സ്വന്തം അധികാരത്തില്‍ ഒന്നും അവര്‍ പറയുകയില്ല.എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങളെ അവന്‍ നിങ്ങളോട് ബോധിപ്പിക്കും'. (യോഹന്നാന്‍ 16:12, 13 ).

പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. നാം പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ ഓര്‍മ്മിപ്പിക്കും(യോഹന്നാന്‍ 14:25, 26).

നിങ്ങളോട് കൂടി എന്നെന്നും ഉണ്ടായിരിക്കുന്നതിന്ന് പിതാവ് മറ്റൊരു സഹായകനെ നിങ്ങള്‍ക്ക് തരും(യോഹന്നാന്‍ 14.15 -16).

പ്രസ്തുത വചനങ്ങളില്‍ സഹായകന്‍,സത്യാത്മാവ്, പരിശുദ്ധാത്മാവ് എന്നൊക്കെ ഭാഷാന്തരം ചെയ്തിരിക്കുന്ന പദത്തിന്റെ ഗ്രീക്ക് മൂലം പെരിക്ലിറ്റോസ് എന്നതാണ്. ദൈവിക സാഹിത്യത്തില്‍ മേല്‍ പറഞ്ഞ പ്രകാരമാണ് ഇത് പരിപാഷപ്പെടുത്തി വരുന്നതെങ്കിലും ഭാഷാപണ്ഡിതരുടെ അഭിപ്രായത്തില്‍ 'ഏറ്റവും വാഴ്ത്തപ്പെടുന്നവന്‍ എന്നതാണ് പ്രസ്തുത വാക്കിന്റെ അര്‍ത്ഥം.' ഇതിനോട് എറ്റവും യോജിച്ച അറബി പദം 'അഹ്മദ് ' എന്നാണ്. ഈസാനബി(യേശു) അഹ്മദ് എന്ന പ്രവാചകന്റെ ആഗമനത്തെ കുറിച്ചും പ്രവചിച്ചിട്ടുണ്ടെന്ന് ഖുര്‍ആനിലും കാണാം.

അഹ്മദിനെ കുറിച്ച് യേശു പറഞ്ഞ മുഴുവന്‍ കാര്യങ്ങളും തിരുനബി യില്‍ സംശയലോശമന്യേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. അവയിങ്ങനെ സംഗ്രഹിക്കാം :

  1. യേശുവിന് ശേഷമാണ് അഹ്മദ് വരിക

    2 .അഹ്മദ് എല്ലാ സത്യത്തിലേക്കും നയിക്കും

  2. പാപത്തെയും നീതിയെയും ന്യായവിധി നാളിനെ കുറിച്ചും ഭയപ്പെടുത്തും
  3. സ്വന്തമായി ഒന്നും പറയില്ല
  4. ദിവ്യബോധനം ലഭിക്കുന്ന കാര്യങ്ങളെല്ലാം പറയും
  5. വരാനിരിക്കുന്ന കാര്യങ്ങളെല്ലാം പ്രവചിക്കും.
  6. അന്ത്യനാള്‍ വരെയുള്ള പ്രവാചകനാണ് (നിങ്ങളോടൊപ്പം എന്നെന്നും ഇരിക്കും) ഉദ്ധൃത കാര്യങ്ങളെല്ലാം ഖുര്‍ആനിലും നബി(സ്വ) യെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. അഹ്മദിനെ പരിശുദ്ധാത്മാവാക്കാന്‍ പേരിനെ വിവര്‍ത്തനം ചെയ്യുന്നു! ഇതിനാണ് കൈകടത്തല്‍ എന്ന് പറയുക.