വിജ്ഞാനത്തിന്റെ മാർഗങ്ങൾ എപിസ്റ്റമോളജി

വിജ്ഞാനത്തിന്റെ മാർഗങ്ങൾ

By rationaleclub | 8/20/2022

നമുക്ക് ഇന്ന് ലോകത്ത് നിലവിലുള്ള സാധുവായ അറിവ്(knowledge) ശാസ്ത്രത്തിന്റെ (science) മാർഗത്തിലൂടെയുള്ളതാണ്. .ഇതിന് കാരണം , പ്രമാദവൽക്കരണക്ഷമത അഥവാ തെറ്റാണെന്ന് തെളിയിക്കപ്പെടാനുള്ള സാധ്യതയും(falsifiability), Repeatability യും സയൻസിന്റെ മുഖ്യ സവിശേഷതയായി മാറുന്നു എന്നതാണ്.സയൻസിന്റെ മാർഗത്തിലൂടെയല്ലാതെ ഒരു അറിവും ഇന്നില്ല ഉണ്ടെങ്കിൽ നിങ്ങൾ തെളിയിക്കൂ." (ക്ലബ് ഹൗസിൽ നടന്ന ഒരു ചർച്ചയിൽ നിന്നും). മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്.സാമൂഹിക ജീവിയായ മനുഷ്യന് ഒരുപാട് അറിവിലേക്കും ചിന്തയിലേക്കും ആവശ്യമുണ്ട്.ആ അറിവും ചിന്തയും ലഭിക്കണമെങ്കിലുള്ള അതിന്റെ ശരി തെറ്റുകൾ കണ്ടെത്താനും വേർതിരിക്കാനുമുള്ള മാർഗ്ഗത്തെയാണ് 'അറിവിന്റെ സ്രോതസ്സുകൾ ' എന്നു വിവക്ഷിക്കുന്നത്.അറിവിന്റെ സ്രോതസ്സുകൾ ഏതൊക്കെ എന്നുള്ളത് എല്ലാ കാലത്തും ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.അറിവിന്റെ സ്രോതസ്സ് സയൻസിന്റെ ഇട്ടാവട്ടത്ത് തളക്കുന്നത് ഭൂഷണമല്ല. സയൻസും സയന്റിസവും """""""""""""""""""""""""""''' നിരീക്ഷണങ്ങളിലൂടെയു പരീക്ഷണത്തിലൂടെയും ഭൗതികവും പ്രകൃതിദത്തവുമായ ലോകത്തിൻ്റെ ഘടനയെയും സ്വഭാവത്തെയും കുറിക്കുന്ന ആസൂത്രിതമായ പഠനമുൾക്കൊള്ളുന്ന ഭൗതികവും പ്രായോഗികവുമായ പ്രവർത്തനത്തെയാണ് സയൻസ് എന്ന്( Science is the way to knowing about the world). ചുരുക്കി പറഞ്ഞാൽ ഈ ലോകത്ത് നിലവിലുള്ള ഭൗതിക ലോകത്തുള്ള എല്ലാ വസ്തുക്കളെയുംകുറിച്ച് നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും മനസ്സിലാക്കാനുള്ള ഒരു മാർഗം എന്നുള്ളതാണ്. റിച്ചാർഡ് ജി ഓഡ്സൻ പറയുന്നതിനനുസരിച്ച് , "ശാസ്ത്രീയ ആശയങ്ങൾ രീതികൾ സമ്പ്രദായങ്ങൾ മനോഭാവങ്ങൾ എന്നിവ മനുഷ്യരുടെ സാമൂഹികവും രാഷ്ട്രീയവുമായ ആശങ്കകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് സയന്റിസം എന്നു പറയുന്നത് ". എഫ് എ ഹൈക്കൻ പറയുന്നു, "ശാസ്ത്രത്തിന്റെ രീതിയുടെയും ഭാഷയുടെയും അടിമ അനുകരണം ". അഥവാ എല്ലാം ശാസ്ത്രമാണെന്ന വാദം. ശാസ്ത്രം നില്ക്കുന്നത് ശാസ്ത്രത്തിൻ്റെ അന്വേഷണങ്ങൾ നിൽക്കുന്നത് ഭൗതിക ലോകത്തെക്കുറിച്ചുള്ള നിലവിലുള്ള ലോകത്തെ കുറിച്ചുള്ള പഠനമാണ്. അപ്പോൾ സയൻസിന്റെ ഏതെങ്കിലും മാനദണ്ഡം വെച്ച് ഭൗതിക ലോകത്തിന് പുറത്തുള്ള ഒന്ന് ശാസ്ത്രം അളക്കാൻ പാടില്ല. മലപ്പുറത്തേക്ക് പോകാൻ വേണ്ടി എറണാംകുളം ബസിൽ കയറി മലപ്പുറത്തേക്ക് പോകാൻ വേണ്ടി ടിക്കറ്റ് ലഭിച്ചില്ല എന്ന് പറയരുതെന്നർത്ഥം അറിവിന്റെ മാർഗങ്ങൾ ശറഹുൽ അഖാഇദയിൽ ഇമാം ഉമറുന്നസഫി ബ്നു മുഹമ്മദ് തങ്ങൾ പറയുന്നു അറിവിന്റെ മാർഗം മൂന്നാണ്: 1- ഹവാസു സലീമ (Objective sense) 2- ഖബറു സ്വാദിഖ്(Authority) 3- അഖ്‌ല്(Arising in the intellect) 1-ഹവാസു സലീമ: (Experienced knowledge, objective sene) നിരീക്ഷണ പരീക്ഷണങ്ങളിലൂടെ രൂപപ്പെടുന്നത്. അനുഭവിച്ചറിയുന്ന അറിവുകൾ. ഇവ അഞ്ചെണ്ണം ഉണ്ട്. കേൾവി(Noise): ശബ്ദവുമായി പൊരുത്തപ്പെടുന്ന വായു നാഡിയിലേക്കെത്തുന്നത് വഴി ശബ്ദങ്ങൾ ഗ്രഹിക്കുന്നു. അതായത് പരിശുദ്ധനായ ദൈവം ആ സമയത്ത് ആത്മാവിൽ ധാരണ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് നാട്ടിലൊരു പുലിയിറങ്ങി, പുലിയെ നേരിൽ കണ്ടവർ വന്ന് നമ്മോട് പുലിയുടെ ശബ്ദ ത്തെ കുറിച്ചും അതിന്റെ ആക്രമത്തെക്കുറിച്ചും പറയുന്നു. നമുക്ക് പുലിയെ കാണാതെ പുലിയെക്കുറിച്ചുള്ള അവബോധം കിട്ടി കഴിഞ്ഞു. കാഴ്ച(Receiving through view): ഇതിലൂടെ പ്രകാശങ്ങൾ, നിറങ്ങൾ, ആകൃതികൾ, അളവുകൾ, ചലനങ്ങൾ, നന്മ, തിന്മ എന്നിവയും സർവ്വശക്തനായ ദൈവം സൃഷ്ടിക്കുന്ന മറ്റ് കാര്യങ്ങളും ആത്മാവിൽ ഗ്രഹിക്കുന്നു. സൂര്യൻ കിഴക്കുദിക്കുന്നത് നാം കാണുന്നു. മണം(smell): നാസാരന്ധ്രങ്ങളിലേക്ക് വായുവിന്റെ സഹായത്തോടെ എത്തുന്ന വിവിധ ഗന്ധങ്ങളെ ഗ്രഹിക്കുന്നു. റൂമിന്റെയുള്ളിൽ ഇരിക്കുന്ന നമുക്ക് അടുക്കളയിൽ നിന്നും ബിരിയാണിയുടെ മണം വരുന്നു. ബിരിയാണിയെന്ന് മനസിലാവുന്നു. സ്പർശനം (By Touch) : ബാഹ്യമോ, ആന്തരികമോ ആയ വിവിധതരം ചോദനകൾക്കനുസൃതമായി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്ന നാഡീവ്യൂഹത്തിന്റെ സഹായത്തോടെയാണ് സ്പർശനം അറിയുന്നത്. തീയിൽ തൊടുമ്പോൾ കൈ പിൻവലിക്കുന്നതുപോലെ രുചി(By taste): ഫേഷ്യൽ നെർവ്, ഗ്ലോസോഫരിഞ്ചിയൽ നെർവ് എന്നീ നാഡികൾ നിയന്ത്രിക്കുന്ന നാവിൽ മാത്രം സ്ഥിതി ചെയ്യുന്ന 9,000 സ്വാദുമുകുളങ്ങളിലൂടെ രുചി അറിയുന്നു.(നാക്കിന്റെ പിറകിലെ അറ്റം കയ്പറിയാനും വശങ്ങൾ പുളിപ്പറിയാനും അറ്റം മധുരവും ഉപ്പുരസവും അറിയാനും പ്രയോജനപ്പെടുന്നു). ഭഷണങ്ങളുടെ രുചിയറിയൽ സാധ്യമാകുന്നു. 2- ഖബറു സ്വാദിഖ്(By Authenticity): ആധികാ മായി കിട്ടുന്നത്. ഐസക് ന്യൂട്ടൻ , ട്ടോളമി, അരിസ്റ്റോട്ടിൽ ജീവിച്ചിരുന്നു എന്നതിന് തെളിവ് ഖബറു സ്വാദിഖിലൂടെയാണ്. ഇനി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭിച്ചതാണെന്ന് പറയുമ്പോൾ അതായത് ഡി എൻ എ യിലൂടെ കണ്ടെത്തി എന്നുണ്ടെന്നെങ്കിൽ ഇത് ന്യൂട്ടന്റെ ശരീരത്തിലെതാണെന്ന് അറിയേണ്ടതുണ്ടല്ലോ. വിദ്യാഭ്യാസത്തിൽ, യഥാർത്ഥ ലോക പ്രശ്നങ്ങളെ പഠിതാവിന് പ്രസക്തമായ പ്രോജക്റ്റുകൾ ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ ആശയങ്ങളും ബന്ധങ്ങളും പര്യവേക്ഷണം ചെയ്യാനും ചർച്ച ചെയ്യാനും അർത്ഥപൂർണ്ണമായി നിർമ്മിക്കാനും വിദ്യാർത്ഥികളെ അനുവദിക്കുന്ന ഒരു പ്രബോധന സമീപനമാണ് ആധികാരിക പഠനം. ഇത് രണ്ട് തരത്തിലുണ്ട് : 1-മുതവാത്വിർ: കളവ് പറയില്ല എന്ന് ശക്തമായ ഉറപ്പുള്ള ഒരു കൂട്ടം പണ്ഡിതരുടെ നാവിൽ നിന്നും വന്നത്. ഇസ്ലാമിൽ . മുതവാത്വിർ ആയ ഹദീസുകൾ ഉദാഹരണം. 2:ദൈവം ജനങ്ങളിലേക്ക് മതത്തിന്റെ നിയമങ്ങളും മറ്റും എത്തിക്കാൻ നിയോഗിച്ച ദൂതന്മാർ. ഖുർആൻ അതിന് തെളിവാണ്. നമ്മൾ പാഠപുസ്തകത്തിൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയെല്ലാം പഠിക്കുന്നു. ഒരു അതോറിറ്റിയിലൂടെ സിദ്ധിക്കുന്നതാണത്. ലോകത്ത് നിലവിലുള്ള അറിവിന്റെ 99 ശതമാനം authority മുഖേനയാണ് 3-അഖ്ല് : ചിന്തയിലൂടെ ഉരുത്തിരിയുന്നത് എന്ന് ചുരുക്കത്തിൽ പറഞ്ഞു വെക്കാം.ഇവിടെ യു ക്തിയാണ് പ്രധാനം. ലഭ്യമായ ഖബറു സാദിഖും ഹവാസു സലീമയും ഉപയോഗിച്ച് നിരീക്ഷണത്തിലൂടെ ചിന്തയിലൂടെ രൂപപ്പെടുന്നത്.യുക്തി ആവുമ്പോൾ തെറ്റി ചിന്തിക്കാൻ സാധ്യതയില്ലെ, എന്ന് ചോദിക്കാം ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകൾ മാറിയുംമറിഞ്ഞും വരും പക്ഷെ ഒരിക്കലും മാറാത്ത ചില ബുദ്ധിപരമായ തെളിവുകളുണ്ട്. നൂറ് ശതമാനവും ഉറപ്പുള്ള ഒരിക്കലും മാറാത്ത കാര്യങ്ങളുണ്ട് ശാസ്ത്രത്തിന് പോലും അത്തരം കാര്യങ്ങളിൽ ഉറപ്പു പറയാനാവില്ല. ഒരു സ്ഥലത്ത് ഒരേ സമയം ഒരു വസ്തു നിശ്ചലമാകലോടെ ചലിക്കുക അസാധ്യമാണ്. ഇത് അസാധ്യമാണെന്ന് കണ്ടെത്തൽ ശാസ്ത്രം കണ്ടെത്തേണ്ടതില്ല. ഇത് ശാസ്ത്രത്തിൽ ആരും നിഷേധിക്കുന്നില്ല. ഇവിടെ ചലിക്കുന്നില്ല ചലിച്ചിട്ടില്ല എന്ന് ശാസ്ത്രം തെളിയിക്കും ചലിക്കൽ അസാധ്യമാണെന്ന് ശാസ്ത്രത്തിന് തെളിയിക്കാൻ കഴിയില്ല. ഇപ്പോൾ പകലാണ് എന്നല്ല ശാസ്ത്രം തെളിയിക്കുന്നത് പകലായി, എന്തുകൊണ്ട് എന്നാണ് ശാസ്ത്രം പറയേണ്ടത്. പകൽ വെളിച്ചം പോലെ വ്യക്തമായത് ശാസ്ത്രം പറയേണ്ടതില്ല. ശാസ്ത്രം പറയേണ്ടത് അതിനേക്കാൾ സങ്കീർണ്ണമായ വിഷയങ്ങളെയാണ്. ഇത്തരം തെളിവുകളാണ് അല്ലാഹു ഉണ്ട് എന്നതിനെ സമർത്ഥിക്കാൻ പലപ്പോഴും നാം ഉപയോഗിക്കാറുള്ളത്. ഇമാം ഗസ്സാലി( റ) ജ്ഞാന സ്രോതസ്സിനെ നാലായിട്ടാണ് എണ്ണിയത്. 1-ഉസൂൽ,2- ഫുറൂഅ്, 3-മുഖദ്ധിമാത്ത്,4- മുതിമ്മാത്ത് ശാസ്ത്രത്തിന്റെ അടിവേര് അറിയുക അല്ലെങ്കിൽ അറിവ് എന്ന് അർത്ഥം വരുന്ന(scientia) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സയൻസ് എന്ന വാക്കിന്റെ ഉൽപത്തി. പതിനേഴാം നൂറ്റാണ്ടിൽ സയന്റിസത്തെ യൂറോപ്പ് വൽകരിക്കപ്പെടുന്നു. സയൻസ് ആധുനിക സയൻസിന്റെ രൂപത്തിലേക്ക് മാറിയതും സയൻസിന്റെ വിപ്ലവാത്മകമായ കണ്ടെത്തലുകൾക്ക് തുടക്കം കുറിച്ചതും പതിനേഴാം നൂറ്റാണ്ട് മുതൽക്കാണ്. കാലങ്ങളോളം നമ്മൾ ഉത്തരമറിയില്ല എന്ന് പറഞ്ഞ പല കാര്യങ്ങളും സ്പർശിച്ചും അറിഞ്ഞും കണ്ടെത്തി. ശാസ്ത്രത്തിന്റെ വരവോടുകൂടി പല ഫിലോസഫി ചിന്തക്കാരും ശാസ്ത്രം മതത്തിന് പകരമായി വരും എന്ന് പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടോടെ സയന്റിസത്തിന്റെ പേരു മാറ്റി പോസിറ്റീവിസം എന്നാക്കി ശാസ്ത്രം നിലകൊള്ളുന്നത് ധാരാളം തത്വ ശാസ്ത്ര പരമായ അനുമാനത്തിലൂടെയാണ്(Philosophical assumption). സയൻസ് മാത്രമാണ് അറിവിന്റെ മാർഗം എന്നു പറയുന്ന ഒരു സ്റ്റേറ്റ്മെന്റ് പോലും ഫിലോസഫിക്കൽ ആയ സ്റ്റേറ്റ്മെന്റാണ്. സയൻസിന്റെ സ്വഭാവം അനുസരിച്ച് ശാസ്ത്രീയമായ ഒരു നിഗമനത്തിലെത്തിയാൽ, അത് തന്നെ എല്ലായിടത്തും പ്രയോഗിക്കുക എന്ന തത്വം ഉണ്ട്.മനുഷ്യന്റെ അന്വേഷണ പരിധിക്ക് പുറത്തുള്ള ഒന്നിനെയും ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ സാധ്യമല്ല എന്നതും ശാസ്ത്രത്തിന്റെ പോരായ്മയാണ് ശാസ്ത്രത്തിന് മനസ്സിലാക്കാൻ പറ്റാത്ത പലതുമുണ്ടെന്നിരിക്കെ എങ്ങനെ അറിവിന്റെ മാർഗം ശാസ്ത്രം മാത്രമാണെന്ന് പറയാൻ സാധിക്കും. ഉദാഹരണത്തിന്, E = MC² എന്ന സമവാക്യം കണ്ടുപിടിച്ചു, ന്യൂക്ലിയാർ ആയുധങ്ങൾ നിർമിച്ചു. അത് നാഗസാക്കിയിലും ഹിരോഷിമയിലും നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന ദുരന്തമുണ്ടാക്കി. അന്യന്റെ ജീവൻ അപഹരിക്കപ്പെടരുത് എന്ന ധാർമിക ബോധം സയൻസിന് നൽകാൻ കഴിഞ്ഞില്ല. ഇതിൽ നിന്നെല്ലാം അറിവിന്റെ മാർഗം ശാസ്ത്രം മാത്രമല്ലെന്നും അറിവിന്റെ സ്രോതസ്സുകളിൽ ഒന്നാണ് ശാസ്ത്രമെന്നും മനസ്സിലാക്കിത്തരുന്നു. അവലംബം : شرح العقائد